കോട്ടയം: സംസ്ഥാനത്തെ ഇറച്ചിക്കോഴിവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്ന കര്‍ഷകര്‍ ഇതര സംസ്ഥാനങ്ങളിലേക്ക് ചുവടുമാറ്റുന്നു. സര്‍ക്കാരിന്റെ കടുത്ത അവഗണനയാണ് ഇതിനു കാരണമെന്ന് പറയുന്നു. സംസ്ഥാനത്ത് കോഴിഫാം ലൈസന്‍സ് ലഭിക്കുന്നതിനുള്ള നൂലാമാലകൾ പുതിയ കര്‍ഷകരെ സംരംഭത്തിൽനിന്ന് അകറ്റുകയാണ്. പുതുതായി ഒരു ഷെഡ് പണിയണമെകില് സ്ക്വയര്‍ മീറ്ററിന് 100 രൂപ വീതം ഫീസടയ്ക്കണം. കോഴി ഷെഡുകളെ പ്രത്യേകമായി പരിഗണിക്കാത്തതിനാല്‍ നഗര പ്രദേശങ്ങളിലെ വ്യാപാരം സ്ഥാപനങ്ങളുടെ അതേ തുകയാണ് ഈടാക്കുന്നത്. ലൈസന്‍സ് ഇല്ലാത്ത കോഴി ഫാമുകള്‍ പരിശോധനയില്‍ പിടിച്ചാല്‍ സ്ക്വയര്‍ മീറ്ററിന് 200 രൂപ ഫൈനായി ഈടാക്കാനും നിയമമുണ്ട്. കേരളത്തില്‍ ഇറച്ചിക്കോഴിവളര്‍ത്തല്‍ തുടങ്ങണമെങ്കില്‍ വ്യവസായവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങിയവയുടെ അനുമതി ആവശ്യമാണ്. കോഴിവളര്‍ത്തല്‍ തുടങ്ങാന്‍ വായ്പ ലഭിക്കാനും ബുദ്ധിമുട്ടാണ്. കോഴികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലെന്നതാണ് തടസമായി പറയുന്നത്. ഈട് നല്‍കിയുള്ള വായ്പകള്‍ മാത്രമേ ഈ മേഖലയില്‍ ലഭിക്കുകയുള്ളൂ. എന്നാല്‍ തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര…
Read MoreDay: August 13, 2025
ട്രോളിംഗ് കഴിഞ്ഞു, വല നിറയെ കളിമീൻ മാത്രം; തീരത്ത് ഒരിടത്തും ചാകരയില്ല; ജനപ്രിയ മത്സ്യമായ മത്തിവില ഉയർന്നുതന്നെ
കോട്ടയം: 52 ദിവസത്തെ ട്രോളിംഗ് നിരോധനം കഴിഞ്ഞാല്‍ വല നിറയെ മീന്‍, വിലക്കുറവില്‍ മീന്‍ എന്ന പതിവ് തെറ്റി. ഇടത്തരം കിളി, അയല എന്നിവയ്ക്ക് മാത്രമാണ് വില കുറഞ്ഞത്. 100-120 രൂപയിലേക്ക് കിളിമീന്‍ വില താഴ്ന്നു. നാരുള്ള ചെറിയ മത്തിക്ക് 140 രൂപയാണ് നിരക്ക്. വലിയ മത്തിക്ക് 270 രൂപ. മോത, വറ്റ തുടങ്ങിയവയ്ക്ക് വില താഴ്ന്നിട്ടില്ല. ട്രോളിംഗ് നിരോധനത്തിനു ശേഷം മാര്‍ക്കറ്റില്‍ എത്തുന്നതില്‍ 60 ശതമാനവും കിളിമീനാണ്. നത്തോലി, ചെമ്മീന്‍, കണവ തുടങ്ങിയവ കാര്യമായി ലഭിക്കുന്നില്ല. തീരത്ത് ഒരിടത്തും ചാകരയില്ലാത്തതിനാല് മത്തിവില ഉടനെ കുറയാനിടയില്ല. പ്രാദേശിക മാര്‍ക്കറ്റില്‍ കിളിമീനിനോട് അധികം പ്രിയം ജനങ്ങള്‍ കാണിക്കാറില്ല. രുചിയിലും ഗുണത്തിലും കേമനായ മത്തിയാണ് ജനപ്രിയ മത്സ്യം. അടുത്തയാഴ്ചയോടെ മഴ വീണ്ടും ശക്തിപ്പെടുമെന്നും മീന്‍ ലഭ്യത കൂടുമെന്നുമാണ് സൂചന.
Read Moreപ്രായം എഴുപത്തിയഞ്ചിൽ; ചികിത്സയ്ക്കെത്തിയ യുവതിക്കു നേരേ ലൈംഗികാതിക്രമം; റിട്ടയേർഡ് ഡിഎംഒ അറസ്റ്റില്‍
പാലാ: ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ യുവതിക്കു നേരേ ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയില്‍ 75 കാരനായ റിട്ട. ഡിഎംഒ അറസ്റ്റില്‍. പാലാ മുരിക്കുംപുഴയില്‍ വീടിനു സമീപം ക്ലിനിക് നടത്തുന്ന പണിക്കമാംകുടി രാഘവനെയാണ് ഇന്നലെ പാലാ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് 24 കാരിയായ യുവതി ഡോക്ടര്‍ക്കെതിരേ പരാതി നല്‍കിയത്.ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ പരിശോധിക്കുന്നതിനിടെ ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുക്കുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇന്നലെ രാവിലെ വീട്ടിലെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
Read Moreഒന്നു തൊട്ടതേയുള്ളു… വാട്സാപ്പിലേക്കു വന്ന ആര്‍ടിഒയുടെ പേരിലുള്ള മെസേജിൽ ക്ലിക് ചെയ്തു; വീട്ടമ്മയ്ക്ക് നഷ്ടമായത് അഞ്ചേമുക്കാല്‍ ലക്ഷം
പയ്യന്നൂര്‍: വാട്സാപ്പിലേക്കു വന്ന ആര്‍ടിഒയുടെ പേരിലുള്ള മെസേജ് ഒന്നു തുറന്നുനോക്കിയതേയുള്ളൂ, വീട്ടമ്മയ്ക്ക് നഷ്ടമായത് അഞ്ചേമുക്കാല്‍ ലക്ഷം രൂപ. പയ്യന്നൂര്‍ കോളോത്തെ വീട്ടമ്മയ്ക്കാണു ചതിക്കുഴിയില്‍ വീണ് പണം നഷ്ടമായത്. കഴിഞ്ഞമാസം 28ന് ഉച്ചയോടെയാണ് വീട്ടമ്മയുടെ വാട്സാപ്പിലേക്ക് RTO Traffic Challan.apk എന്ന മെസേജ് വന്നത്. എന്താണെന്ന് അറിയാനായി ഈ മെസേജ് തുറന്നു നോക്കിയതാണ് അബദ്ധമായത്. ഇവരുടെ പേരില്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ പയ്യന്നൂര്‍ ശാഖയിലെ ഫിക്സ്ഡ് ഡെപ്പോസിറ്റുൾപ്പെടെയുള്ള പണമാണു നഷ്ടപ്പെട്ടത്. കൂടാതെ വീട്ടമ്മയുടെ നെറ്റ് ബാങ്കിംഗിലൂടെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് തട്ടിപ്പ് സംഘം ഇവരുടെ പേരിൽ ലോണുമെടുത്തിട്ടുണ്ട്.
Read Moreരാഖി കെട്ടി സഹോദരി ബന്ധം കൂടുതൽ ദൃഡമാക്കി; മണിക്കൂറിനുള്ളിൽ കൗമാരക്കാരിയെ പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കി; മുപ്പത്തിമൂന്നുകാരനായ യുവാവ് പോലീസ് പിടിയിൽ
ലക്നോ: ഉത്തർപ്രദേശിൽ രാഖി കെട്ടി മണിക്കൂറുകൾക്ക് ശേഷം യുവാവ് പ്രായപൂർത്തിയാകാത്ത ബന്ധുവിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കി. ഔറയ്യയിലാണ് സംഭവം. 14കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുർജീത്ത്(33) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ, സുർജിത് തന്റെ അമ്മാവന്റെ വീട്ടിൽ പോയി സഹോദരിയെക്കൊണ്ട് രാഖി കെട്ടിച്ചു. അതേദിവസം, ഇയാൾ മദ്യലഹരിയിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന സഹോദരിയെ പീഡിപ്പിച്ചു. തുടർന്ന് കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം മുറിയിൽതന്നെ കെട്ടിത്തൂക്കി. സംഭവസമയം കുട്ടിയുടെ പിതാവ് വീട്ടിൽ ഉറങ്ങുകയായിരുന്നു. എന്നാൽ ഇയാൾ ഇതേക്കുറിച്ച് ഒന്നും അറിഞ്ഞില്ല. തൊട്ടടുത്ത ദിവസമാണ് കുട്ടിയുടെ മൃതദേഹം വീട്ടുകാർ കാണുന്നത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോൾ പലയിടത്തും രക്തക്കറ കണ്ടിരുന്നുവെന്നും സംഭവം ആത്മഹത്യയല്ലെന്ന് മനസിലായെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പീഡനം സ്ഥിരീകരിച്ചതായും ഔറയ്യ പോലീസ് സൂപ്രണ്ട് അഭിജീത് ശങ്കർ…
Read More‘ഏതു മോശപ്പെട്ട വഴിയിലൂടെയും സഞ്ചരിക്കാൻ ബിജെപിക്കു കഴിയുമെന്ന് തെളിഞ്ഞു’: ആർ. ബിന്ദു
തൃശൂർ: തൃശൂരിൽ വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയതു നേരും നെറിവുമില്ലാത്ത നടപടിയാണെന്നു മന്ത്രി ആർ. ബിന്ദു. എത്ര മോശപ്പെട്ട മാർഗം ഉപയോഗിച്ചും അധികാരത്തിൽ എത്തിപ്പെടാൻ പരമാവധി ശ്രമം നടത്തുക എന്നതിനാണ് ബിജെപിയും ആർഎസ്എസും സംഘപരിവാറും ശ്രമിക്കുന്നത്. അതിന് എന്തു മോശപ്പെട്ട വഴിയിലൂടെ സഞ്ചരിക്കാനും ബിജെപിക്കു കഴിയുമെന്നു തൃശൂരിൽ തെളിഞ്ഞിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പള്ളികളിൽ നിരന്തരം കയറിയിറങ്ങുകയും കുരുത്തോല പിടിച്ച് പ്രദക്ഷിണം വയ്ക്കുകയും മാതാവിനു കിരീടം വച്ചുകൊടുക്കുകയും ചെയ്ത എംപി, കന്യാസ്ത്രീമാർ ആക്രമിക്കപ്പെടുന്പോഴും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ രീതിയിൽ ക്രൈസ്തവ ജനത വേട്ടയാടപ്പെടുന്പോഴും ഒരക്ഷരം മിണ്ടാൻ തയാറാകുന്നില്ലെന്നു മന്ത്രി ആരോപിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന സന്ദർഭത്തിൽത്തന്നെ പൂങ്കുന്നത്തെ ഒരു ഫ്ലാറ്റിൽ ധാരാളം കള്ളവോട്ടുകൾ ചേർക്കപ്പെടുന്നത് എൽഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. ആ സന്ദർഭത്തിൽ അതു കണ്ടെത്തിയതിനാല്‍ വോട്ടുകൾ നീക്കം ചെയ്യാൻ സാധിച്ചു. അന്നു പ്രതിരോധിക്കാൻ കഴിയാത്ത ഒരുപാട് വോട്ടുകൾ വ്യാജമായ നിലയിൽ നമ്മുടെ വോട്ടർപട്ടികയിലുണ്ടായി.…
Read More‘ഇത്രത്തോളം സഹായിച്ചതിനു നന്ദി’ യെന്ന് സുരേഷ് ഗോപി; ധീരവീര സുരേഷ് ചേട്ടാ, ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി തൃശൂരിലേക്ക് സ്വീകരിച്ച് പ്രവര്‍ത്തകര്‍; മാധ്യമങ്ങൾക്ക് മുന്നിൽ മൗനം പാലിച്ച് എംപി
തൃശൂര്‍: വോട്ട് ക്രമക്കേട് വിവാദം കത്തുന്നതിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തി. പുലർച്ചെ തിരുവനന്തപുരത്തെത്തിയ അദ്ദേഹം 9.30 ഓടെ വന്ദേഭാരതിലാണ് തൃശൂരിലെത്തിയത്. മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അശ്വിനി ആശുപത്രിയിലെത്തിയ സുരേഷ് ഗോപി ചൊവ്വാഴ്ച രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ സന്ദർശിച്ചു. അതേസമയം, മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നല്കാൻ കൂട്ടാക്കാതിരുന്ന അദ്ദേഹം മടങ്ങുന്ന വഴി “ഇത്രത്തോളം സഹായിച്ചതിനു നന്ദി’ എന്നു മാത്രം പ്രതികരിക്കുകയും ചെയ്തു. ആശുപത്രി സന്ദര്‍ശനത്തിന് ശേഷം സിപിഎം പ്രവർത്തകർ ബോർഡിൽ കരിഓയിൽ ഒഴിച്ച തന്റെ ക്യാമ്പ് ഓഫീസിലേക്കാണ് സുരേഷ് ഗോപി പോയത്.
Read Moreനന്മയുള്ള മനുഷ്യരുടെ ലോകം… യാത്രയ്ക്കിടെ നഷ്ടമായ സ്വർണമാല ക്ഷമാപണക്കത്തിനൊപ്പം വീട്ടിലെത്തി
പൊയിനാച്ചി(കാസർഗോഡ്): ഒന്പതുദിവസം മുമ്പ് ബസ് യാത്രയ്ക്കിടെ നഷ്ടമായ സ്വർണമാല ക്ഷമാപണക്കത്തിനൊപ്പം ഉടമയുടെ വീട്ടുവരാന്തയിൽ തിരിച്ചെത്തി. പൊയിനാച്ചി പറമ്പിലെ റിട്ട. റവന്യു ഉദ്യോഗസ്ഥന് ദാമോദരന്റെ ഭാര്യ ഗീതയുടെ മാലയാണ് ധനലാഭത്തെ മറികടന്ന മനുഷ്യനന്മയുടെ സന്ദേശവുമായി ഉടമയുടെ പക്കൽ തിരിച്ചെത്തിയത്. കഴിഞ്ഞ നാലിന് കാസർഗോഡ്-ബന്തടുക്ക റൂട്ടിലോടുന്ന അക്ഷയ ബസിൽ പൊയിനാച്ചിയിൽനിന്നു പറമ്പിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഗീതയുടെ നാല് പവന്റെ താലിമാല നഷ്ടമായത്. ദാമോദരനും ഗീതയ്ക്കും സ്വർണത്തിന്റെ മൂല്യത്തേക്കാളേറെ നഷ്ടബോധം തോന്നിയത് താലിമാല നഷ്ടമായതിലായിരുന്നു. ഇക്കാര്യം പറഞ്ഞുകൊണ്ടും ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടെകില്‍ ദയവുചെയ്ത് തിരികെ ഏല്പ്പിക്കണമെന്നഭ്യർഥിച്ചുകൊണ്ടും മാലയുടെ ഫോട്ടോ സഹിതം ദാമോദരന്‍ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. സമീപപ്രദേശങ്ങളിലെ ഗ്രൂപ്പുകളിലെല്ലാം ഇതു വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണു മാലയും കത്തും ഇന്നലെ രാവിലെ ദാമോദരന്റെ വീട്ടുവരാന്തയില്‍ പ്രത്യക്ഷപ്പെട്ടത്. രാവിലെ പത്തരയോടെയാണു വരാന്തയിലെ ചാരുപടി ഇരിപ്പിടത്തിൽ മാലയും കത്തും കണ്ടെത്തിയത്. “ഈ മാല എന്റെ കൈയില്‍…
Read Moreബാല്യകാല സുഹൃത്തുമായി ഒന്നിച്ചു ബിസിനസ്; വിവാഹം കഴിച്ചപ്പോൾ സുഹൃത്തിന്റെ ഭാര്യയുമായി അവിഹിത ബന്ധം; എതിർത്തപ്പോൾ കാമുകിയുമായി ചേർന്ന് കളിക്കൂട്ടുകാരനെ മൃഗീയമായി കൊന്നു
ബംഗളൂരു: കർണാടകയിൽ യുവാവിനെ ഭാര്യയുടെ കാമുകൻ കൊലപ്പെടുത്തി. ബംഗളൂരുവിലാണ് സംഭവം. വിജയകുമാർ(39) ആണ് കൊല്ലപ്പെട്ടത്. വിജയ കുമാറിനെ ബാല്യകാല സുഹൃത്തായ ധനഞ്ജയ ആണ് കൊലപ്പെടുത്തിയത്. ഇരുവരും 30 വർഷത്തോളമായി സുഹൃത്തുക്കളായിരുന്നു. ബംഗളൂരുവിലെ മഗഡിയിലാണ് ഇരുവരും വളർന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്തിരുന്ന വിജയകുമാർ പത്ത് വർഷം മുമ്പ് ആശ എന്ന യുവതിയെ വിവാഹം ചെയ്തിരുന്നു. കാമാക്ഷിപാളയയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. തന്റെ ഭാര്യയ്ക്ക് ധനഞ്ജയയുമായി അവിഹിത ബന്ധമുണ്ടെന്ന് അടുത്തിടെ വിജയ കുമാർ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. പിന്നീട് വിജയ് ഭാര്യയോടൊപ്പം കടബാഗരെയ്ക്കടുത്തുള്ള മച്ചോഹള്ളിയിലെ ഒരു വാടക വീട്ടിലേക്ക് താമസം മാറി. എന്നാൽ ധനഞ്ജയും ആശയും തമ്മിലുള്ള ബന്ധം തുടർന്നു. സംഭവദിവസം പകൽ മുഴുവൻ വീട്ടിലുണ്ടായിരുന്ന വിജയ കുമാർ വൈകുന്നേരം വീട്ടിൽ നിന്നും പുറത്തിറങ്ങി. പിന്നീട് ഇയാളെ മച്ചോഹള്ളിയിലെ ഡിഗ്രൂപ്പ് ലേഔട്ട് പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.…
Read More