കൊച്ചി: കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാംപ്രതി ആലുവ പാനായിക്കുളം സ്വദേശി റമീസിനെതിരെ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. നിര്‍ണായകമായ വാട്സ്ആപ്പ് ചാറ്റുകളും ഫോട്ടോകളും ലഭിച്ചുവെന്നാണ് വിവരം. ഇയാളെ തിങ്കളാഴ്ച കസ്റ്റഡിയില്‍ ലഭിക്കും. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിയില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇയാളുടെ ആലുവയിലെ വീട്ടില്‍ പെണ്‍കുട്ടി എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ആളുകളെ ചോദ്യം ചെയ്യുമെന്നും അറിയുന്നു. റമീസിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതില്‍ പൊലീസ് നിയമോപദേശം തേടി വരികയാണ്. കേസ് എന്‍ഐഎ അന്വേഷിക്കണമെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം. മാതാപിതാക്കള്‍ ഒളിവില്‍ അതേസമയം റമീസിന്റെ മാതാപിതാക്കള്‍ വീടു പൂട്ടി ഒളിവില്‍ പോയിരിക്കുകയാണ്. റമീസ് അറസ്റ്റിലായതിനു പിന്നാലെ വീടു പൂട്ടി ഒളിവില്‍പ്പോകുകയായിരുന്നു. ഇവര്‍ പോകാന്‍ സാധ്യതയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ കേന്ദ്രീകരിച്ചു പോലീസ് പരിശോധന നടത്തുന്നുണ്ട്. കസ്റ്റഡിയിലെടുത്താല്‍ മൊഴി രേഖപ്പെടുത്തി അറസ്റ്റ്…
Read MoreDay: August 14, 2025
ജെയ്നമ്മയുടെ തിരോധാനം: ക്രൈം ബ്രാഞ്ചിന് നിർണായകതെളിവ്; സെബാസ്റ്റ്യൻ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതു തന്നെ
കോട്ടയം: അതിരമ്പുഴ കോട്ടമുറി സ്വദേശി ജെയ്നമ്മ കൊല ചെയ്യപ്പെട്ട കേസില്‍ ചേര്‍ത്തല പള്ളിപ്പുറം ചെങ്ങത്തറ സെബാസ്റ്റ്യന്റെ (65) വീട്ടുവളപ്പില്‍നിന്നു കണ്ടെത്തിയ രക്തകറ ജെയ്നമ്മയുടേതെന്ന് തിരിച്ചറിഞ്ഞു. ഫോറന്‍സിക് പരിശോധനയിലാണ് രക്തകറ ജെയ്നമ്മയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ജൂലൈ 28ന് നടത്തിയ പരിശോധനയിലാണ് വീടിന്റെ ഒരു ഭാഗത്തു നിന്നു രക്തകറ കണ്ടെത്തിയത്. പിന്നീട് വിശദമായി സെബാസ്റ്റ്യന്റെ കിടപ്പുമുറിയില്‍ നിന്നു ശുചിമുറിയില്‍ നിന്നും രക്തകറ കണ്ടെത്തിയിരുന്നു. ഈ രക്തകറ ആരുടേതാണെന്ന് അറിയില്ലെന്നാണ് സെബാസ്റ്റ്യന്‍ പോലീസിനു നല്കിയ മൊഴി. ഡിഎന്‍എ ഫലം അടുത്ത ദിവസം ലഭിക്കാനിരിക്കെയാണ് രക്തകറ ജെയ്നമ്മയുടേതാണെന്ന് തിരിച്ചറിഞ്ഞത് നിര്‍ണായകമാകും. കോട്ടയം ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം നടത്തിയ പപരിശോധനയിലാണു സെബാസ്റ്റ്യന്റെ (65) വീട്ടുവളപ്പില്‍നിന്ന് അസ്ഥി ഉള്‍പ്പെടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സെബാസ്റ്റ്യനെ രണ്ടാഴ്ച ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിട്ടും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. സെബാസ്റ്റ്യനുമായി സാമ്പത്തിക ഇടപാടുണ്ടായിരിക്കെ സമാന രീതിയില്‍ കാണാതായ ചേര്‍ത്തല സ്വദേശിനികളായ ബിന്ദു…
Read Moreപ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്
കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എറണാകുളം അബാദ് പ്ലാസ ഹോട്ടലില്‍ ഇന്ന് രാവിലെ 11 മുതല്‍ ജനറല്‍ ബോഡി യോഗമാണ്. അതിനുശേഷം ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെയാണ് വോട്ടിംഗ്. വൈകിട്ടോടെ ഫലം പ്രഖ്യാപിക്കും. 313 വോട്ടര്‍മാരാണുള്ളത്. പ്രധാനപ്പെട്ട എല്ലാ സ്ഥാനങ്ങളിലേക്കും വാശിയേറിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ബി.രാകേഷും സജി നന്ത്യാട്ടുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക. നിലവിലുള്ള സെക്രട്ടറിയാണ് ബി രാകേഷ്. സാന്ദ്ര തോമസ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കും. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കുള്ള ഇവരുടെ പത്രിക തള്ളിയിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സോഫിയ പോള്‍, സന്ദീപ് സേനന്, ആനന്ദ് പയ്യന്നൂര്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം. സെക്രട്ടറി സ്ഥാനത്തേക്ക് ലിസ്റ്റിന് സ്റ്റീഫന്‍, വിനയന്, കല്ലിയൂര്‍ ശശി എന്നിവര്‍ ആണ് സ്ഥാനാര്‍ഥികള്‍. ജോയിന്റ് സെക്രട്ടറിയാകാന്‍ എം. എം ഹംസ,…
Read Moreകാരണം കാണിക്കൽ നോട്ടീസിന് ഡോ. ഹാരിസിന്റെ മറുപടി; പറഞ്ഞതെല്ലാം വാസ്തവം, തുറന്നുപറയേണ്ടി വന്നത് നടപടി ഉണ്ടാകാത്തതിനാൽ
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്ത്രിക്രിയ ഉപകരണ ക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ ഡോ. ഹാരിസിന് ആരോഗ്യവകുപ്പ് നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് അദ്ദേഹം മറുപടി നല്കി.ജി വിഭാഗത്തില്‍ ശസ്ത്രക്രിയ ഉപകരണം ഇല്ലാത്തതിനാല്‍ സര്‍ജറികള്‍ മുടങ്ങുകയാണെന്ന് പ്രിന്‍സിപ്പള്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട അധികൃതരോട് രേഖാമൂലം അറിയിക്കുകയും ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാത്തതിനാലാണ് തുറന്ന് പറച്ചില് നടത്തേണ്ടി വന്നതെന്നാണ് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങളിലുടെ പറഞ്ഞ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റം അദ്ദേഹം നിഷേധിച്ചു. തുറന്ന് പറച്ചില് നടത്തിയത് ചട്ടലംഘനമാണ് അതിന് ക്ഷമ ചോദിക്കുന്നു. എന്നാല്‍ താന്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം വാസ്തവമായിരുന്നു. ഉപകരണ ക്ഷാമത്തില്‍ നടപടിയെടുക്കാതെ അധികൃതര്‍ അലംഭാവം കാട്ടിയതിനാലാണ് തുറന്ന് പറച്ചില് നടത്തേണ്ടി വന്നത്. രോഗികളുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസ്സിലാക്കിയതിനാലാണ് ഉപകരണ ക്ഷാമത്തെക്കുറിച്ച് നിരവധി തവണ രേഖാമൂലം കത്ത് നല്കി അധികൃതരോട് സഹായം അഭ്യര്‍ത്ഥിച്ചത്. മെഡിക്കല്‍ കോളജില്‍നിന്നു…
Read Moreപോന്‍സി സ്കീമില്‍ വീഴല്ലേ…
കൊച്ചി: കുറഞ്ഞ മുതല്‍ മുടക്കില്‍ വന്‍ ലാഭമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഏറെപ്പേരും. അതുകൊണ്ടുതന്നെ ഇത്തരക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പു സംഘങ്ങളും ധാരാളമുണ്ട്. പോന്‍സി സ്കീം തട്ടിപ്പുകളെ കരുതിയിരിക്കണമെന്നാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകളില്‍പ്പെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലാഭം മാത്രം; അപകടമില്ലലാഭം മാത്രം അപകടമില്ല എന്ന വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് സംഘം ആളുകളെ കെണിയില്‍ വീഴ്ത്തുന്നത്. പക്ഷേ, ഇതിന്റെ യാഥാര്‍ഥ്യം മറ്റൊന്നാണ്. പുതിയ നിക്ഷേപകരില്‍ നിന്നുള്ള പണം ഉപയോഗിച്ച് മുന്‍ നിക്ഷേപകര്‍ക്ക് പണം നല്‍കുന്നതാണ് ഈ തട്ടിപ്പുകള്‍. യാതൊരു നിയമിതമായ ബിസിനസോ ലാഭസ്രോതസോ ഇല്ല. പുതിയ ആളുകള്‍ ചേരുന്നത് നിര്‍ത്തിയാല്‍ ഉടന്‍ ഈ തട്ടിപ്പ് തകര്‍ന്ന് വീഴും. നിങ്ങളും നിങ്ങളുടെ പണവും നഷ്ടമാകുമെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്. എന്താണ് പോന്‍സി സ്കീംനിക്ഷേപകര്ക്കോ പൊതുജനങ്ങള്‍ക്കോ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരു ഉല്പന്നവും നിര്‍മിച്ചു വില്പന…
Read Moreകായംകുളത്ത് കോൺഗ്രസ്-സിപിഎം സംഘർഷം; ഡിസിസി സെക്രട്ടറിക്കും പോലീസുകാർക്കും പരിക്ക്
കായംകുളം: പ്രകടനത്തിനിടെ ഉണ്ടായ വാക്കേറ്റം കായംകുളത്ത് കോൺഗ്രസ്-സിപിഎം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ ഡിസിസി സെക്രട്ടറി ഉൾപ്പെടെ കോൺഗ്രസ് നേതാക്കന്മാർക്കും ഡിവൈഎഫ്ഐ നേതാക്കന്മാർക്കും പോലീസുകാർക്കും പരിക്കേറ്റു. ഡിസിസി സെക്രട്ടറി കെ. പുഷ്പദാസ്, സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി, ഡിവൈഎഫ്ഐ നേതാക്കന്മാരായ ജില്ലാ കമ്മിറ്റി അംഗം മീനിസ, ബ്ലോക്ക് കമ്മിറ്റി അംഗം അതുൽജിത്ത, കാശി, അനന്തു എന്നിവർക്കും സംഘർഷം നിയന്ത്രിക്കാനെത്തിയ കായംകുളം പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കും പരിക്കേറ്റു. കഴിഞ്ഞദിവസം വനിത പോളിടെക്നിക് കോളജിൽ 13 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായി. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇവരെ സന്ദർശിക്കാനെത്തിയ യൂത്ത് കോൺഗ്രസ് കെഎസ് യു നേതാക്കന്മാരെ സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി ആരോപണം ഉയർന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് സമീപം…
Read Moreബിന്ദുവിന്റെ തിരോധാനക്കേസ് അട്ടിമറിച്ചത് ലോക്കൽ പോലീസിലെ ഉന്നതർ; സെബാസ്റ്റ്യന്റെ സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ കാര്യമാക്കിയില്ല; ബിന്ദുവിന്റെ വീട് വീണ്ടും പരിശോധിച്ച് ക്രൈംബ്രാഞ്ച്
ചേർത്തല: കടക്കരപ്പള്ളി പത്മവിലാസത്തിൽ ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഇന്നലെ ക്രൈംബ്രാഞ്ച് സംഘം ബിന്ദുവിന്റെ വീട് രണ്ടു തവണ പരിശോധിച്ചു. അയൽവാസികളോടും കാര്യങ്ങൾ തിരക്കിയ ശേഷമാണ് മടങ്ങിയത്. ബിന്ദുവിന്റെ തിരോധാനത്തിൽ ലോക്കൽ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ കേസ് അട്ടിമറിച്ചെന്ന അരോപണവും ശക്തമാകുന്നു. കുറ്റാരോപിതനായ സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തശേഷം നടത്തിയ ചോദ്യം ചെയ്യലിൽ കൂട്ടാളികളായ രണ്ടു വസ്തു ബ്രോക്കർമാരുടെ പേരുകൾ വെളിപ്പെടുത്തിയിരുന്നു. കേസ് അട്ടിമറിച്ചെന്ന ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരാണ് സെബാസ്റ്റ്യനെയും കൂട്ടാളികളെയും ചോദ്യം ചെയ്തത്.സെബാസ്റ്റ്യന്റെ രണ്ട് കൂട്ടാളികളും കടക്കരപ്പള്ളി സ്വദേശികളാണ്. ബിന്ദു കൊല്ലപ്പെട്ടുവെന്നും കൊലപ്പെടുത്തിയത് ആരാണെന്ന് അറിയാമെന്നും ഇവര്‍ ലോക്കൽ പോലീസിനോട് വെളിപ്പെടുത്തിയിരുന്നതായി സഹോദരൻ പ്രവീൺ പറഞ്ഞു. എന്നാൽ, പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും അവരുടെ തുടർ ചോദ്യംചെയ്യലിൽ ഇവര്‍ ഇക്കാര്യത്തിൽ അജ്ഞത നടിക്കുയും ചെയ്തു. ബിന്ദു കൊല്ലപ്പെട്ടതെവിടെ വച്ചാണെന്നുവരെ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും വേണ്ട രീതിയിൽ നടപടിയെടുത്തില്ലെന്നും…
Read Moreകള്ളനെ പിടിക്കാത്ത പോലീസിനെ വിമർശിച്ച് വണ്ണപ്പുറത്ത് ഫ്ളക്സ് ബോർഡ്; നേരം ഇരുട്ടി വെളുത്തപ്പോൾ പോലീസിനെ പ്രശംസിച്ച് മറ്റൊരു ഫ്ളക്സ്; വണ്ണപ്പുറത്തെ പോലീസ് സ്നേഹികളെ തിരഞ്ഞ് നാട്ടുകാർ
വണ്ണപ്പുറം: മോഷ്ടാക്കളെ പിടി കൂടാത്ത പോലീസിനെ വിമർശിച്ച് സ്ഥാപിച്ച ഫ്ളക്സ് ബോർഡിന് പിന്നാലെ പ്രശംസയുമായി ബോർഡ് പ്രത്യക്ഷപ്പെട്ടത് നാട്ടുകാർക്കിടയിൽ ചർച്ചയായി. വണ്ണപ്പുറം മേഖലയിൽ മോഷണം പെരുകിയ സാഹചര്യത്തിൽ യൂത്ത് ലീഗ് വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റിയാണ് പോലീസിനെ വിമർശിച്ച് ഫ്ളക്സ് സ്ഥാപിച്ചത്. എന്നാൽ ഇന്നലെ രാവിലെ വണ്ണപ്പുറം ടൗണിൽ പ്രത്യക്ഷപ്പെട്ട അഭിനന്ദന ബോർഡ് ആരാണ് സ്ഥാപിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലാതെ വന്നതോടെയാണ് ഇതു ചർച്ചയായത്. കാളിയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി മോഷണപരന്പരയാണ് അരേങ്ങേറിയത്. നിരവധി കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ ചൊവ്വാഴ്ച രാവിലെ സംശയാസ്പദമായ സാഹചര്യത്തിൽ മൂന്ന് യുവാക്കളെ അന്പലപ്പടി ബസ് സ്റ്റാൻഡിൽനിന്നു പോലീസ് പിടികൂടി. ഇതിനു പിന്നാലെയാണ് വണ്ണപ്പുറം ടൗണിൽ പോലീസിനെ അഭിനന്ദിച്ച് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
Read Moreഅള്‍ട്ടിമേറ്റില്‍ ഡുപ്ലാന്റിസ് ‘സ്റ്റാര്‍ അത്ലറ്റ് ’
സൂറിച്ച്: അടുത്ത വര്‍ഷം സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന പ്രഥമ ലോക അത്ലറ്റിക്സ് അള്‍ട്ടിമേറ്റ് ചാമ്പ്യന്‍ഷിപ്പിലെ സ്റ്റാര്‍ അത്ലറ്റായി സ്വീഡിഷ് പോള്‍വോള്‍ട്ടര്‍ അര്‍മാന്‍ഡ് ഡുപ്ലാന്റിസിനെ പ്രഖ്യാപിച്ചു. വേള്‍ഡ് അത്ലറ്റിക്സാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുക. 16 ട്രാക്ക്, 10 ഫീല്‍ഡ് എന്നിങ്ങനെ 26 വ്യക്തിഗത ഇനങ്ങളും 4×100 മിക്സഡ് റിലേ ഉള്‍പ്പെടെ രണ്ട് റിലേ പോരാട്ടങ്ങളും ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറും. വേള്‍ഡ് അത്ലറ്റിക്സ് അള്‍ട്ടിമേറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അംബാസഡര്‍ റോളും ഡുപ്ലാന്റിസിനാണ്. 2026 സെപ്റ്റംബറില്‍ ബുഡാപെസ്റ്റില്‍ അരങ്ങേറാനിരിക്കുന്ന പ്രഥമ വേള്‍ഡ് അത്ലറ്റിക്സ് അള്‍ട്ടിമേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 10 മില്യണ്‍ ഡോളര്‍ (87.45 കോടി രൂപ) സമ്മാനത്തുകയായി വിതരണം ചെയ്യും. 1.5 ലക്ഷം ഡോളറാണ് (1.31 കോടി രൂപ) ഓരോ ഇനത്തിലെയും സ്വര്‍ണ മെഡല്‍ ജേതാവിനുള്ള സമ്മാനത്തുക. ബുഡാപെസ്റ്റില്‍ ചൊവ്വാഴ്ച നടന്ന ഗ്യൂലയ് ഇസ്ത്വാന് മെമ്മോറിയല്‍ ഹംഗേറിയന്‍ അത്ലറ്റിക്സ് ഗ്രാന്‍ഡ്പ്രീയില്‍ പുരുഷ പോള്‍വോള്‍ട്ടില്‍ പുതിയ ലോക റിക്കാര്‍ഡോടെ (6.29…
Read Moreകോണ്‍ക്രീറ്റ് മിക്സര്‍ വാഹനത്തിന്റെ 15 ലക്ഷം രൂപ വരുന്ന എൻജിനും 2 ലക്ഷം രൂപയും തട്ടിയയാൾ അറസ്റ്റിൽ
പാലാ: വാഹന ഉടമയില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. തമിഴ്നാട് ശിവഗംഗ ജില്ലയിൽ തിരുപ്പത്തൂര്‍ സൗന്ദരരാജനെ (38)യാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പുലിയന്നൂര്‍ സ്വദേശിയായ ജോമോന്റെ ഉടമസ്ഥതയിലുള്ള കോണ്‍ക്രീറ്റ് മിക്സര്‍ വാഹനം നന്നാക്കാമെന്നു പറഞ്ഞ് രണ്ടര ലക്ഷത്തിലധികം രൂപയും 15 ലക്ഷം രൂപയോളം വിലവരുന്ന വാഹനത്തിന്റെ എന്‍ജിനും കൈവശപ്പെടുത്തിയ കേസിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ജോമോന്റെ കോണ്‍ക്രീറ്റ് മിക്സര്‍ വാഹനം കേടായതിനെത്തുടര്‍ന്ന് ജോമോന് സുഹൃത്തുവഴി പരിചയപ്പെട്ട സൗന്ദരരാജനെ വാഹനം നന്നാക്കുന്നതിനായി ഏല്‍പ്പിക്കുകയും ഇയാള്‍ സ്ഥലത്തെത്തി വാഹനത്തിന്റെ എന്‍ജിനും അനുബന്ധ സാധനങ്ങളും അഴിച്ചുവയ്ക്കുകയും പ്രതിയുടെ ആവശ്യപ്രകാരം അഴിച്ചുവച്ച 15 ലക്ഷം രൂപ വിലവരുന്ന എന്ജിന് കൊറിയര്‍ മുഖാന്തരം സേലത്തിന് അയച്ചു കൊടുക്കുകയും ചെയ്യുകയായിരുന്നു. സ്പെയര്‍പാര്‍ട്സ് വാങ്ങുന്നതിനും പണിക്കൂലിയും കൊറിയര്‍ ചാര്‍ജും മറ്റുമായി കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളിലായി പലപ്പോഴായി പ്രതിക്ക് പണം അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍…
Read More