അ​ഞ്ച് ഗ്ലാ​സു​ക​ള്‍ ഇ​റ​ക്കു​ന്ന​തി​ന് ചോ​ദി​ച്ച​ത് 5000 രൂ​പ ! വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച് ഐ​എ​ന്‍​ടി​യു​സി…

ഇ​ടു​ക്കി അ​ടി​മാ​ലി​യി​ല്‍ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച് ഐ​എ​ന്‍​ടി​യു​സി യൂ​ണി​യ​നി​ലെ ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ള്‍.

അ​മി​ത കൂ​ലി ന​ല്‍​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് മ​ര്‍​ദ്ദ​ന​മേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച അ​ടി​മാ​ലി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജോ​യി എ​ന്റ​ര്‍​പ്രൈ​സ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് സം​ഭ​വം.

നി​ര്‍​മ്മാ​ണാ​വ​ശ്യ​ത്തി​നാ​യി വാ​ങ്ങി​യ അ​ഞ്ചു ഗ്ലാ​സു​ക​ള്‍ ഇ​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ര്‍​ക്കം ഉ​ണ്ടാ​യ​ത്.

അ​ഞ്ച് ഗ്ലാ​സ് ഇ​റ​ക്കാ​ന്‍ ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ള്‍ 5000 രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. പ​ര​മാ​വ​ധി 1500 രൂ​പ ന​ല്‍​കാ​മെ​ന്ന് സ്ഥാ​പ​ന ഉ​ട​മ പ​റ​ഞ്ഞു.

ഒ​രു ലോ​ഡ് മ​ര​ഉ​രു​പ്പ​ടി​ക​ള്‍ ഇ​റ​ക്കു​ന്ന​തി​ന് സാ​ധാ​ര​ണ​യാ​യി 2500 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. അ​തി​നാ​ല്‍ ഇ​ത് അ​മി​ത കൂ​ലി​യാ​ണ് എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വ്യാ​പാ​രി ആ​വ​ശ്യ​ത്തോ​ട് വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍ ലോ​ഡ് ഇ​റ​ക്കാ​തെ മ​ട​ങ്ങി.

അ​തി​നി​ടെ, വ്യാ​പാ​രി സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ഗ്ലാ​സു​ക​ള്‍ ഇ​റ​ക്കാ​ന്‍ തു​ട​ങ്ങി.

ര​ണ്ടു ഗ്ലാ​സു​ക​ള്‍ ഇ​റ​ക്കി​വെ​ച്ച് അ​ടു​ത്ത​ത് ഇ​റ​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്, യൂ​ണി​യ​നി​ല്‍​പ്പെ​ട്ട ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍ ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ മ​ര്‍​ദ്ദി​ച്ച​തെ​ന്ന് വ്യാ​പാ​രി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment