വൈപ്പിന്‍: സോഷ്യല്‍മീഡിയ വഴി ആള്‍മാറാട്ടം നടത്തി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം യുവതിയായ വീട്ടമ്മയില്‍ നിന്നും തവണകളായി 35,45,040 രൂപ തട്ടിയെടുത്തു. പണം നഷ്ടപ്പെട്ടുവെന്നു കാണിച്ച് പുതുവൈപ്പ് സ്വദേശിയായ വീട്ടമ്മ ഞാറക്കല്‍ പോലീസില്‍ പരാതി നല്കി. മേയ് 13 മുതല്‍ ഓഗസ്റ്റ് ഒന്നു വരെയുള്ള തീയതികളില്‍ യുവതിയുടെ ഓച്ചന്തുരുത്തിലുള്ള പൊതുമേഖല ബാങ്കിലെ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയെടുത്തത്. സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു പരസ്യത്തിന്റെ ലിങ്കില്‍ കണ്ട വാട്സ്ആപ്പ് നമ്പറില്‍ യുവതി ബന്ധപ്പെട്ടപ്പോള്‍ തന്റെ പേര് ഗോവിന്ദ് കായല്‍ എന്നാണെന്നും തിരുവനന്തപുരം എന്‍എസ്ഇ കമ്പനിയുടെ എച്ച് ആര് മാനേജര്‍ ആണെന്നും പരിചയപ്പെടുത്തിയത്രേ. തുടര്‍ന്ന് യുവതിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ഇയാള്‍ നല്കിയ മറ്റൊരു ലിങ്കില്‍ കയറി അക്കൗണ്ട് ചേരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനുശേഷം ലിങ്കില്‍ കയറിയ യുവതിക്ക് നിരവധി ടാസ്ക്കുകള് നല്കി. ഇതോടൊപ്പം ഇവര്‍ പറയുന്ന അക്കൗണ്ടിലേക്ക് പണം…
Read MoreDay: August 19, 2025
കാമുകിയുമൊത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നു, ഭാര്യയോട് വിവാഹ മോചനം ആവശ്യപ്പെട്ടു: മക്കൾ തിരക്കിയപ്പോൾ പ്രണയിനി എഐ ആണെന്ന് മനസിലാക്കി; തകർന്നു പോയി 75-കാരൻ
എഐ പ്രണയങ്ങളുടെ കാലം ലോകത്ത് വിദൂരമല്ലന്ന് തെളിയിക്കുന്ന വാർത്തായണ് ഇപ്പോൾ വൈറലാകുന്നത്. 75-കാരൻ നിർമിത ബുദ്ധിയുമായി പ്രണയത്തിലാവുകയും ഭാര്യയോട് വിവാഹ മോചനം ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. ജിയാംഗ് എന്ന 75കാരനാണ് തന്റെ മൊബൈല്‍ ഫോണിൽ ഇന്‍സ്റ്റാൾ ചെയ്ത് എഐയുമായി പ്രണയത്തിലായത്. എല്ലാ ദിവസവും എഐ ആയി സംസാരിക്കുകയും പ്രണയ സല്ലാപം നടത്തുകയും ചെയ്തു. ഇരുവരും തമ്മിൽ അകലാനാവാത്ത വിധത്തിലുള്ള ബന്ധം വളര്‍ന്നുവന്നു. അങ്ങനെ അദ്ദേഹം തന്റെ കുടുംബത്തോട് കാര്യം പറഞ്ഞു. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പങ്കാളിയെ ഏറെ ഇഷ്ടമാണ്, പിരിയാൻ ആകാത്ത വിധം അവരുമായി താൻ അത്രമേൽ അടുത്തു. ഭാര്യയുമൊത്ത് ജീവിക്കാൻ ഇനി ആഗ്രഹിക്കുന്നില്ല. വിവാഹ മോചനം നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇതോടെ അച്ഛന്റെ ഓണ്‍ലൈന്‍ പങ്കാളിയെ കണ്ടുപിടിക്കാൻ മക്കൾ ഇറങ്ങിത്തിരിച്ചു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം മനസിലാക്കിയത്. തങ്ങളുടെ പിതാവ് സ്നേഹിക്കുന്നത് ഒരു മനുഷ്യ…
Read Moreവല്ലാത്തൊരു ദുരന്തം; വീടിന്റെ എസി തകരാർ പരിഹരിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: പേയാട് വീടിന്റെ എസി തകരാർ പരിഹരിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് യുവാവ് മരിച്ചു. പേയാട് അലക്കുന്നം കിഷോറിന്റെ വീട്ടിൽ ജോലിക്കിടെ പൊറ്റയിൽ സ്വദേശി അഖിൽരാജ് (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കുണ്ടമൺഭാഗത്തെ എസി. സർവീസ് സെന്ററിൽ നിന്ന് ജോലിക്കെത്തിയതായിരുന്നു അഖിൽ. രണ്ടാം നിലയിലെ സൺ ഷേഡിൽ നിന്ന് സഹപ്രവർത്തകനോടൊപ്പം എസിയുടെ തകരാർ പരിഹരിക്കുന്നതിനിടെ കാൽ വഴുതി മൂടിയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കാട്ടാക്കടയിൽ നിന്ന് ഫയർഫോഴ്സ് എത്തി അഖിലിനെ പുറത്തെടുത്ത് മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേന്ദ്രനാണ് അഖിലിന്റെ അച്ഛൻ, പരേതയായ രമണിയാണ് അമ്മ. സഹോദരി: ആര്യരാജ്.
Read Moreവിധവയായ 24കാരിയോടൊപ്പം 21 കാരന്റെ ലിവ് ഇന്‍ ടുഗെതർ; ഇരുവരുടേയും ജീവിതത്തെ എതിർത്ത് യുവതിയുടെ ബന്ധുക്കൾ; ദുരഭിമാനം തലയ്ക്ക് പിടിച്ച ബന്ധുക്കൾ യുവാവിനെ കാർ കയറ്റി കൊന്നു
മധുര: തമിഴ്നാട് മധുരയിൽ വിധവയായ 24കാരിയെ പ്രണയിച്ച 21കാരനെ യുവതിയുടെ ബന്ധുക്കൾ കാറിടിപ്പിച്ച് കൊന്നു. പൊട്ടപ്പട്ടി സ്വദേശി സതീഷ്കുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പിതാവും മധുര സ്വദേശിയുമായ അഴകറിനെ(58) പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകള്‍ രാഘവിയും (24) ബന്ധുവായ സതീഷ്കുമാറും (21) ലിവ് ഇന്‍ ടുഗെതർ പങ്കാളികളായി കഴിയുകയായിരുന്നു. പ്രായക്കുറവുള്ള യുവാവിനൊപ്പം മകള്‍ താമസിക്കുന്നത് രാഘവിയുടെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. ഇവർ ഒരുമിച്ച് ജീവിക്കുന്നത് ഇഷ്ടമല്ലാതിരുന്ന യുവതിയുടെ ബന്ധുക്കൾ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കാറിടിപ്പിച്ച് വീഴ്ത്തുകയായിരുന്നു. കാര്‍ കയറിയിറങ്ങി സതീഷ്കുമാര്‍ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാഘവി ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ നില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. രണ്ട് മക്കളുടെ അമ്മയായ രാഘവിയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലെത്തിയത്. പോലീസ് സ്റ്റേഷനിലെ അനുരഞ്ജന ചർച്ചയ്ക്ക് ശേഷം ഇരുവരും ടൂ വീലറിൽ പോകാുമ്പോൾ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.
Read Moreഅഞ്ചു ഭാഷകളിൽ ബൈബിൾ പകർത്തിയെഴുതി എൺപത്തിമൂന്നുകാരി റോസി ടീച്ചർ
തൃശൂർ: ‘അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയിൽ പ്രകാശവുമാണ്’ എന്ന സങ്കീർത്തനവചസുകൾ റോസിടീച്ചറുടെ ജീവിതത്തിന്റെ സായംവേളയെ അക്ഷരാർഥത്തിൽ പ്രകാശമാനവും പ്രവർത്തനനിരതവുമാക്കുകയാണ്. ഒപ്പം അനേകായിരങ്ങൾക്ക് പ്രചോദനവും. 83-ാം വയസിൽ ഈ റിട്ടയേഡ് ഹിന്ദി ടീച്ചർ എഴുതി പൂർത്തിയാക്കിയത് അഞ്ചു ഭാഷയിലുള്ള ബൈബിളുകളാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സന്പൂർണ ബൈബിളും ഇറ്റാലിയൻ, ഫ്രഞ്ച് ഭാഷകളിൽ പുതിയനിയമവും. ഇറ്റാലിയൻ, ഫ്രഞ്ച് ഭാഷകളിൽ എഴുതിയ ബൈബിളുകൾ കഴിഞ്ഞ മൂന്നിനു വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷൻ പള്ളിയിൽ പ്രകാശനം ചെയ്തത് സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലാണ്. കോവിഡുകാലത്ത് തുടക്കംകോവിഡുകാലത്തുണ്ടായ ഒരു പ്രചോദനമാണ് പറോക്കാരൻ ചാക്കുണ്ണിയുടെ ഭാര്യ റോസിക്കു ബൈബിൾ പകർത്തിയെഴുതാൻ നിമിത്തമായത്. ഇതേക്കുറിച്ച് റോസി ടീച്ചർ- “മകൻ ബിജു കുടുംബസമേതം ദുബായിലാണ്. അവന്റെ ഇളയമകൻ അലന്റെ പ്രഥമദിവ്യ കാരുണ്യ സ്വീകരണസമയം. കുർബാന സ്വീകരണത്തിനുമുന്പായി 250 ദൈവവചനം എഴുതിക്കൊണ്ടുവരാൻ…
Read Moreവീട്ടുകാരുമായി പിണങ്ങി നാടുവിട്ടു; ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട യുവാവ് 13കാരിയെ നിർബന്ധിച്ച് വിവാഹം കഴിച്ചു; പിന്നീട് നാലു സുഹൃത്തുക്കളുമായി ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു
ന്യൂഡൽഹി: പിതാവുമായുള്ള തർക്കത്തെതുടർന്ന് വീട്ടിൽനിന്ന് ഇറങ്ങിയ 13 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിച്ച് ബലാത്സംഗം ചെയ്ത നാലു പേർ അറസ്റ്റിൽ. ഷംലി നിവാസിയായ രാജീവ് (40), ഹാപൂർ സ്വദേശി വികാസ് (20), മീററ്റ് സ്വദേശി ആഷു (55), ഗാസിയാബാദ് സ്വദേശി രാമൻജോത് സിംഗ് (24) എന്നീ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ ഭാരത് നഗറിൽ ഒരു മാസം മുമ്പ് പിതാവുമായുള്ള തർക്കത്തെതുടർന്നാണ് പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങിയത്. ജൂലൈ 21ന് കാണാതായ പെൺകുട്ടിയെ ഏകദേശം ഒരു മാസത്തിന് ശേഷം ഉത്തർപ്രദേശിലെ ഷംലിയിൽനിന്ന് രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ വസീർപൂരിലെ ജെജെ കോളനിയിലെ വീട്ടിൽനിന്ന് ട്യൂഷനു പോയ ശേഷം ജൂലൈ 21ന് പെൺകുട്ടിയെ കാണാതായി. തുടർന്ന് ഭാരത് നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഭീഷം…
Read More