ചെറുതോണി: ഹൈറേഞ്ചിൽ പനങ്കുരുവിന് ആവശ്യക്കാരേറുന്നു. പച്ചക്കുരുവിന് 12 രൂപ മുതൽ 15 രൂപ വരെ വ്യാപാരികൾ നൽകും. പനങ്കുരു ചീയിച്ച് തൊലികളഞ്ഞ് പരിപ്പാക്കിക്കൊടുത്താൽ 40 മുതൽ 60 രൂപ വരെയും വില ലഭിക്കും. കഞ്ഞിക്കുഴി പഞ്ചായത്തിൽ പനങ്കുരു വാങ്ങുന്നവർ നിരവധിയുണ്ട്. നല്ല വില ലഭിക്കുമെങ്കിലും ഇതിന്റെ വിളവെടുപ്പ് കഠിനമാണ്. പനങ്കുല വെട്ടി കയറിൽ തൂക്കിയിറക്കണം. പിന്നീട് ഇതിന്റെ വള്ളികൾ കായോടൊപ്പം മുറിച്ചെടുത്ത് പ്ലാസ്റ്റിക് ചാക്കിൽ കെട്ടി ഒരാഴ്ചയോളം സൂക്ഷിച്ചുവച്ചാൽ കായുടെ തൊലി അഴുകും. പിന്നീട് വള്ളിയിൽനിന്ന് കായെടുത്ത് ഇവ കൂട്ടിയിട്ട് ജീപ്പ് കയറ്റി തൊലികൾ നീക്കം ചെയ്യും. ശേഷം വെള്ളത്തിൽ കഴുകി വാരിയാണ് പനങ്കുരു ശേഖരിക്കുന്നത്. സാധാരണ ആളുകൾ പനങ്കുല വെട്ടിയിറക്കി ചാക്കിലാക്കി വ്യാപാരികൾക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്. 700 കിലോ തൂക്കമുള്ള പനങ്കുലവരെ ലഭിച്ചവരുണ്ട്. പനങ്കുല വെട്ടിയെടുക്കുമ്പോൾ അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെടുന്നതിനാൽ പലരും ഇതിന് തയാറാവില്ല.…
Read MoreDay: August 25, 2025
നെഹ്റു ട്രോഫി ജലോത്സവം; മാറ്റുരയ്ക്കുന്നത് 21 ചുണ്ടൻ വള്ളങ്ങൾ; ഫലം പ്രവചിച്ച് സമ്മാനം നേടാനും അവസരം
കോട്ടയം: പുന്നമടക്കായലില്‍ 30ന് നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയില്‍ ജവഹര്‍ലാല്‍ നെഹ്റു കൈയൊപ്പു ചാര്‍ത്തിയ കപ്പ് പിടിക്കാന്‍ ജില്ലയില്‍നിന്ന് നാലു വള്ളങ്ങള്‍. പലതവണ നെഹ്റു ട്രോഫി സ്വന്തമാക്കിയ കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴയുന്ന പായിപ്പാടന്, ഇമ്മാനുവല്‍ ബോട്ട് ക്ലബ്ബിന്റെ നടുവിലേപ്പറമ്പന്‍, ചങ്ങനാശേരി ബോട്ട് ക്ലബ് തുഴയെറിയുന്ന ചമ്പക്കുളം, മേവള്ളൂര്‍ വെള്ളൂര്‍ ബോട്ട് ക്ലബ്ബിന്റെ ആലപ്പാടന്‍ എന്നീ ചുണ്ടന്‍മാരാണ് ജില്ലയില്‍നിന്ന് പുന്നമടയിലേക്ക് നീങ്ങുക. ആകെ 21 ചുണ്ടന് വള്ളങ്ങളാണ് നെഹ്റു ട്രോഫിയില്‍ മത്സരിക്കുന്നത്. വിവിധ ഇനങ്ങളില്‍ 71 വള്ളങ്ങള്‍ ഇതോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.വീയപുരം, ചെറുതന, കാരിച്ചാല്‍, മേല്‍പ്പാടം, സെന്റ് ജോര്‍ജ്, കരുവാറ്റ, വെള്ളംകുളങ്ങര, ജവഹര്‍, നടുഭാഗം, തലവടി, കരുവാറ്റ ശ്രീവിനായകന്‍, പായിപ്പാടന് 2, ആനാരി, ആയാപറമ്പ് പാണ്ടി, സെന്റ് പയസ് ടെന്ത്, നിരണം, ആനാപറമ്പ് വലിയ ദിവാന്‍ജി എന്നീ ചുണ്ടന് വള്ളങ്ങളില്‍ വിവിധ കരക്കാരും ബോട്ടുക്ലബ്ബുകളും മത്സരത്തിനെത്തും.…
Read Moreമാന്നാത്തെ സന്തോഷിന്റെ മിനിബാറിൽ തിരക്കോട് തിരക്ക്; ആവശ്യക്ക് വേണ്ട സാധനം എപ്പോഴും സ്റ്റോക്ക്; ഓണം ലക്ഷ്യമാക്കി ഇറക്കിയ മദ്യം പിടിച്ചെടുത്ത് എക്സൈസ് ടീം
കുമരകം: മദ്യവില്പന നടത്തിവന്ന മധ്യവയസ്കനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. മാന്നാനം വേലംകുളം പറപ്പള്ളി തലക്കൽ വീട്ടിൽ പി.എൻ. സന്തോഷ് കുമാറി (50) നെയാണ് ഏറ്റുമാനൂർ എക്സെെസ് റേഞ്ച് ടീം പിടികൂടിയത്. ഓണം ലക്ഷ്യമാക്കി വില്പനയ്ക്കായി സൂക്ഷിച്ച ഒമ്പതു കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവും പിടിച്ചെടുത്തു. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് മദ്യ , മയക്കുമരുന്ന് വില്പനകൾ തടയുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. മാന്നാനം ഭാഗത്ത് മിനി ബാർ നടത്തിയിരുന്ന ഇയാളെ ഏറ്റുമാനൂർ എക്സൈസ് ഷാഡോ ടീം ഒരു മാസക്കാലമായി രഹസ്യമായി നിരീക്ഷിച്ചുവരുകയായിരുന്നു. ആവശ്യക്കാർക്ക് ഏതു സമയത്തും കൊടുക്കാനുള്ള മദ്യം സ്റ്റോക്ക് ചെയ്തിരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ ത്തുടർന്നായിരുന്നു പരിശോധനയും അറസ്റ്റും. അരലിറ്റർ മദ്യം 600 രൂപയ്ക്കാണ് വിറ്റിരുന്നത്. മദ്യം വിറ്റ വകയിൽ കിട്ടിയ പണവും എക്സൈസ് പിടിച്ചെടുത്തു, എക്സൈസ് ഇൻസ്പക്ടർ കെ.വി. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Read Moreഇതൊരു വല്ലാത്ത പാഠം പഠിപ്പിക്കലോ… ആദ്യത്തെ ബഹിരാകാശ യാത്രികൻ ഹനുമാൻ; വിചിത്ര പരാമർശവുമായി ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ
ഷിംല: ബഹിരാകാശത്തേക്ക് ആദ്യമായി യാത്ര ചെയ്തത് ഹനുമാനാണെന്ന വിചിത്ര പരാമർശവുമായി ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ. ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ചു ഹിമാചൽ പ്രദേശിലെ പി.എം.ശ്രീ സ്കൂളില്‍ നടത്തിയ ചടങ്ങിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളോട് പുസ്തകങ്ങൾക്കപ്പുറം ചിന്തിക്കാനും ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ച് അറിയണമെന്നും ഠാക്കൂർ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ അനുരാഗ് ഠാക്കൂർ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ചു. ആരാണ് ആദ്യത്തെ ബഹിരാകാശ സഞ്ചാരി എന്ന് ഠാക്കൂർ പരിപാടിക്കിടെ വിദ്യാർഥികളോട് ചോദിച്ചു. അത് ഹനുമാനാണെന്ന് ഞാൻ കരുതുന്നുവെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു. നമ്മളിപ്പോഴും വർത്തമാനക്കാലത്തിലാണ്. ആയിരക്കണക്കിനു വർഷം പഴക്കമുള്ള പാരമ്പര്യം, അറിവ്, സംസ്കാരം എന്നിവ തിരിച്ചറിയാത്തിടത്തോളം ബ്രിട്ടീഷുകാർ കാണിച്ചു തന്നതുപോലെ നമ്മൾ തുടരുമെന്നും അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു.
Read More30 പവനും 4 ലക്ഷം രൂപയും കാണാതായ ദിവസം മരുകളേയും കാണാതായി; പിന്നീട് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; ആൺ സുഹൃത്ത് പിടിയിൽ
കണ്ണൂർ: കല്ല്യാട്ട് മോഷണം നടന്ന വീട്ടിൽ നിന്നും കാണാതായ യുവതിയെ മൈസൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടക ഹുൻസൂർ സ്വദേശിനിയായ ദർശിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദർശിതയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. കല്ല്യാട്ടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും കാണാതായിരുന്നു. ഗൃഹനാഥയായ സുമതിയുടെ മകന്റെ ഭാര്യയാണ് ദർശിത. ദർശിത സംഭവ ദിവസം രാവിലെ മകളുമായി സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു. തുടർന്ന് യുവതിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കർണാടക പൊലീസ് ആണ് യുവതിയുടെ ആൺ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്. യുവതിയാണ് വീട്ടിൽ നിന്ന് സ്വർണം എടുത്ത് മൈസൂരുവിലേക്ക് കൊണ്ടുപോയതെന്ന പ്രാഥമിക വിവരം ലഭിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത യുവാവിനെ തിങ്കളാഴ്ച കേരള പോലീസിന് കൈമാറും. കേസിൽ വിശദമായ അന്വേഷണത്തിലേക്ക് പോലീസ് കടന്നിട്ടുണ്ട്.
Read Moreഗെറ്റ് ഔട്ട് ഹൗസ്..! രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ നടപടി; കോൺഗ്രസ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഷൻ
തിരുവനന്തപുരം: സ്ത്രീപീഡന ആരോപണങ്ങൾക്കു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ നടപടിയെടുത്ത് കോൺഗ്രസ്. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. അതേസമയം, രാഹുലിന്റെ രാജി പാർട്ടി ആവശ്യപ്പെട്ടില്ല. സസ്പെൻഡ് ചെയ്തതോടെ, അടുത്ത നിയമസഭാ സമ്മേളനത്തിൽ രാഹുലിന് പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. എന്നാൽ, നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ രാഹുൽ അവധിയിൽ പ്രവേശിക്കാനാണ് സാധ്യത. ആരോപണങ്ങൾക്കു പിന്നാലെ രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. രാഹുൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് പാർട്ടിക്കുള്ളിൽത്തന്നെ അഭിപ്രായം ഉയർന്നെങ്കിലും തൽക്കാലം രാജിയില്ലാതെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എംഎൽഎ സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് പാർട്ടിക്ക്. ഇതോടെ എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജിക്ക് ശക്തമായ സമ്മർദം ഉയർത്തിയ നേതാക്കൾ പോലും അയഞ്ഞു. രാഹുലിനെ സസ്പെൻഡ് ചെയ്ത് വിവാദങ്ങളെക്കുറിച്ചു അന്വേഷിക്കാൻ സമിതിയെ വയ്ക്കാനാണ് നീക്കം.…
Read More