പാലക്കാട് സി .കൃഷ്ണകുമാറിനെതിരേ പരാതി ഉന്നയിച്ച സ്ത്രീയെ സുരേഷ്ഗോപിക്കും ശോഭ സുരേന്ദ്രനുമടക്കമുള്ള ബിജെപി നേതാക്കൾക്ക് പരിചയമുണ്ടെന്ന് സന്ദീപ് വാര്യർ. ബിജെപി നേതാക്കളുടെ മുഖംമൂടിയാണ് അഴിഞ്ഞുവീണതെന്നും ആർഎസ്എസ് ബിജെപി നേതാക്കൾക്ക് ഈ പരാതി സംബന്ധിച്ച് വ്യക്തമായി അറിയാമെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. പാർട്ടിക്കു മുന്നിൽ പരാതി അറിയിച്ചിട്ടും ആ സ്ത്രീക്ക് നീതി കിട്ടിയില്ല. അങ്ങനെയുള്ള പാർട്ടിക്കാർ ഇപ്പോൾ സ്ത്രീസംരക്ഷക വേഷം കെട്ടിയിറങ്ങുന്പോൾ ആ പെണ്‍കുട്ടി പ്രതികരിച്ചത് സ്വാഭാവികം മാത്രമാണെന്നും സന്ദീപ് പറഞ്ഞു. രാഹുലിന്റെ കാര്യത്തിൽ കോണ്‍ഗ്രസ് കാണിച്ച മാതൃക ബിജെപിയും കാണിക്കട്ടെയെന്നും സന്ദീപ് ആവശ്യപ്പെട്ടു. ആ പെണ്‍കുട്ടിയെ വ്യാജപരാതിക്കാരിയാക്കുന്നത് നീതീകരിക്കാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
Read MoreDay: August 27, 2025
ധർമസ്ഥലയിലെ വിവാദ വെളിപ്പെടുത്തൽ: അന്വേഷണം ആക്ഷൻ കമ്മിറ്റി ഭാരവാഹികളിലേക്ക്; ചിന്നയ്യയുടെ മൊബൈൽ ഫോൺ കണ്ടെത്തി
മംഗളൂരു: ധർമസ്ഥലയിലെ വിവാദ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട അന്വേഷണം ആക്ഷൻ കമ്മിറ്റി ഭാരവാഹികളിലേക്ക്. ആക്ഷൻ കമ്മിറ്റി കൺവീനറും രാഷ്ട്രീയ ഹിന്ദു ജാഗരൺ വേദികെ പ്രസിഡന്റുമായ മഹേഷ് ഷെട്ടി തിമ്മരോഡിയുടെ വീട്ടിൽ ഇന്നലെ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ നഷ്ടപ്പെട്ടതായി പറഞ്ഞ മൊബൈൽ ഫോൺ ഇവിടെനിന്ന് കണ്ടെടുത്തു. ചിന്നയ്യയെ ദിവസങ്ങളോളം ഒളിപ്പിച്ച് താമസിപ്പിച്ചിരുന്നത് മഹേഷ് ഷെട്ടിയുടെ വീട്ടിലായിരുന്നുവെന്നും അന്വേഷണസംഘത്തിന് നല്‍കാനുള്ള മൊഴികൾ പറഞ്ഞു പഠിപ്പിച്ചത് ഇവിടെവച്ചായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ചില യൂട്യൂബ് ചാനലുകൾക്ക് അഭിമുഖം നൽകി റിക്കാർഡ് ചെയ്തതും ഇവിടെവച്ചായിരുന്നു. ഇതിനുശേഷമാണ് ചിന്നയ്യ വെളിപ്പെടുത്തലുകളുമായി പുറത്തുവന്നത്. പുറത്തുവന്നശേഷം ചിന്നയ്യ സ്വന്തം നിലയിൽ ആരുമായും ബന്ധപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇയാളുടെ മൊബൈൽ എടുത്തുമാറ്റി ഒളിപ്പിച്ചുവച്ചതെന്ന് കരുതുന്നു.
Read Moreപീഡന പരാതി; കോണ്‍ഗ്രസ് വീണ്ടും പൊട്ടിക്കാൻ ശ്രമിക്കുന്നത് നനഞ്ഞ പടക്കം; നിയമപരമായി നേരിടുമെന്ന് സി.കൃഷ്ണകുമാർ
പാലക്കാട് : ബിജെപി കോർ കമ്മിറ്റി അംഗത്തിനെതിരേ പീഡന പരാതി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിനെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്. അഞ്ചാറു വർഷം മുൻപ് കൃഷ്ണകുമാറിന്റെ ബന്ധുവായ ഒരു സ്ത്രീ നൽകിയ പരാതിയാണ് ഇപ്പോൾ വീണ്ടും വിവാദമായിരിക്കുന്നത്. സി.കൃഷ്ണകുമാറിന്റെ വിശദീകരണം ഇങ്ങനെ… 2015 നും 2020നും പൊട്ടിച്ച് പൊട്ടാതെ പോയ നനഞ്ഞപടക്കമാണ് ഇപ്പോൾ കോണ്‍ഗ്രസ് വീണ്ടും പൊട്ടിക്കാൻ ശ്രമിക്കുന്നത്. 2024 ജൂലൈയിൽ കോടതി തള്ളിക്കളഞ്ഞ കേസാണിത്. തികച്ചും കുടുംബപ്രശ്നമാണ് ഈ വ്യാജ പരാതിക്ക് പിന്നിൽ. സിവിൽ കേസും ഡൊമസ്റ്റിക് വയലൻസ് കേസും കോടതി തള്ളി ഞങ്ങൾക്ക് അനുകൂല വിധി വന്നിട്ടുണ്ട്. പാർട്ടിക്ക് മുന്നിൽ പരാതിയെത്തിയപ്പോൾ പാർട്ട് അത് പ്രാഥമികമായി പരിശോധിച്ച് കഴന്പില്ലെന്നും മനഃപൂർവം കെട്ടിച്ചമച്ച പരാതിയാണെന്നും ബോധ്യപ്പെട്ടതിനെ തുടർന്നു പരിഗണിക്കാതെ വിടുകയായിരുന്നു. കുടുംബസ്വത്തിന്റെ കേസിൽ എന്റെ ബന്ധുവായ ആ സ്ത്രീ കോടതിയിലും കേസിലും അപ്പർഹാൻഡ് കിട്ടാനായി ചമച്ച…
Read Moreവീണ്ടും കുരുക്ക്; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിൽ രാഹുലിനെ ചോദ്യംചെയ്യും; ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ രാഹുല്‍ മാങ്കുട്ടത്തിലിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി. ശനിയാഴ്ച വിശദമായ മൊഴി നല്കാന് ഹാജരാകണമെന്ന് കാട്ടിയാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ശനിയാഴ്ച ജവഹര്‍ നഗറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ രാഹുലിന്റെ മൂന്ന് അനുയായികളെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുക്കുകയും സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ഒരു പ്രതിയുടെ ശബ്ദസന്ദേശത്തില്‍ രാഹുലിനെക്കുറിച്ച് പറയുന്ന ഭാഗം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലില്‍ നിന്നു കുടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ കേസില്‍ നേരത്തെ രാഹുലില്‍ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. അന്ന് ആരോപണങ്ങള്‍…
Read Moreബലാത്സംഗക്കേസിൽ റാപ്പർ വേടനു മുൻകൂർ ജാമ്യം; ജാമ്യം നിഷേധിക്കുന്നത് നീതി നിഷേധമാകുമെന്ന് ഹൈക്കോടതി
കൊച്ചി: യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വ്യവസ്ഥകളോടെയാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ജാമ്യം അനുവദിച്ചത്. സെപ്റ്റംബര്‍ ഒമ്പതിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. വേടനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നത് നീതി നിഷേധമാകുമെന്നും ഹൈക്കോടതി വിലയിരുത്തി. യുവതി നല്കിയ പരാതിയില്‍ തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വേടന് നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണിച്ചത്. വേടന്റെ ഹര്‍ജിയെ പരാതിക്കാരി ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, ഇരുവരും തമ്മില്‍ അടുപ്പമുണ്ടായിരുന്ന സമയത്തുണ്ടായിരുന്ന ശാരീരിക ബന്ധം അകല്‍ച്ചയെ തുടര്‍ന്ന് ബലാല്‍സംഗമായി മാറുമോയെന്നതടക്കം ചോദ്യങ്ങള്‍ കോടതി വാദത്തിനിടെ ഉന്നയിക്കുകയുണ്ടായി. വിവാഹ വാഗ്ദാനം നല്കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹത്തില്‍ നിന്ന് വേടന് പിന്മാറിയെന്ന വാദം…
Read Moreറേഷനരി കഴിക്കുന്നവർക്ക് മനസിലാകാൻ; റേഷനരിയായി കിട്ടുന്നതതിൽ ഒരു മണി അരിപോലും പിണറായിയുടേതല്ല; മോദി അരിയെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
കൊച്ചി: കേരളത്തില്‍ റേഷനായി നൽകുന്നതിൽ പിണറായി വിജയന് സര്‍ക്കാര്‍ നല്കുന്ന ഒരു മണി അരിപോലും ഇല്ലെന്നു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. മുഴുവന്‍ അരിയും കേന്ദ്രസര്‍ക്കാര്‍ നൽകുന്ന ‘മോദി അരി’യാണെന്നും മന്ത്രി കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രത്തില്‍നിന്നു നൽകുന്ന അരിയും ഗോതമ്പും സബ്സിഡിയായി സംസ്ഥാനത്തിനു കൊടുക്കാം. പക്ഷേ ഇതു മുഴുവന്‍ ഞങ്ങളുടേതാണെന്നു പറയരുത്. കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരു മാസം 1,18,754 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നുണ്ട്. ഇതില്‍ ഭക്ഷ്യസുരക്ഷാ പദ്ധതിപ്രകാരം 69,831 മെട്രിക് ടണ്‍ അരിയും 15,629 മെട്രിക് ടണ്‍ ഗോതമ്പും ഉള്‍പ്പെടുന്നു. കൂടാതെ, ഓണം പോലുള്ള വിശേഷാവസരങ്ങളില്‍ ആറു മാസത്തെ അരി യാതൊരു പണവും വാങ്ങാതെ മുന്‍കൂറായി എടുക്കാനും കേന്ദ്രം അനുവാദം നല്‍കിയിട്ടുണ്ട്. കൂടാതെ ഓണം പോലുള്ള സമയങ്ങളില്‍ ആറു മാസത്തെ അരി ഒരു രൂപപോലും അഡ്വാന്‍സ് നല്‍കാതെ എടുത്ത് സംസ്ഥാനസര്‍ക്കാരിന് വിതരണം ചെയ്യാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Read Moreഭര്‍ത്താവിന്റെ ദീര്‍ഘായുസിനും സമൃദ്ധിക്കുമുള്ള ഉപവാസം; മുട്ടക്കറി ഉണ്ടാക്കി നൽകാൻ ഭാര്യ വിസമ്മതിച്ചു; മനംനൊന്തു ഗൃഹനാഥൻ ജീവനൊടുക്കി
റായ്പൂര്‍: ഭാര്യ മുട്ടക്കറി പാചകം ചെയ്യാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഗൃഹനാഥൻ ജീവനൊടുക്കി. ധംതാരി ജില്ലയിലെ സിഹാവ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ശങ്കര ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ടികു റാം സെന്‍(40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം വീട്ടില്‍ മുട്ട കൊണ്ടു വന്ന് ഭാര്യയോട് കറി പാചകം ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, “കരു ഭാത്’ കഴിക്കുന്നതിനായി അടുത്ത ദിവസം ഉപവാസം അനുഷ്ഠിക്കാന്‍ പോവുകയാണെന്നും മുട്ടക്കറി ഉണ്ടാക്കാന്‍ പറ്റില്ലെന്നുമായിരുന്നു ഭാര്യയുടെ മറുപടി. ഛത്തീസ്ഗഡിലെ വിവാഹിതരായ സ്ത്രീകള്‍ ആചരിക്കുന്ന തീജ് ഉത്സവത്തിന്റെ തലേദിവസം കരുഭാത്( പാവയ്ക്ക ഉപയോഗിച്ചുകൊണ്ടുകൊണ്ടുള്ള ഒരു വിഭവം) കഴിക്കും. ഭര്ത്താക്കന്മാരുടെ ദീര്‍ഘായുസിനും സമൃദ്ധിക്കും വേണ്ടി അടുത്ത ദിവസം ഉപവാസം അനുഷ്ഠിക്കുന്നതിന് മുമ്പ് കഴിക്കുന്ന ഭക്ഷണമാണിത്. ഭാര്യയുടെ ഈ മറുപടിയില്‍ അസ്വസ്ഥത തോന്നിയ ടിക്കു റാം സെന്‍ വീട്ടില്‍ നിന്നും ഇറങ്ങിപോയി. പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം…
Read Moreസമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിമൂന്ന്കാരിയെ പീഡനത്തിനിരയാക്കി; കോഴിക്കോടുകാരിയെ ദുരുപയോഗം ചെയ്തത് കർണാടകക്കാരൻ; മുഹമ്മദിനെ അകത്താക്കി പോലീസ്
കോഴിക്കോട്സ്നാപ് ചാറ്റിലൂടെ പരിചയപ്പെട്ട കൊയിലാണ്ടി സ്വദേശിനിയായ പതിമൂന്ന്കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കര്‍ണാടക സ്വദേശി അറസ്റ്റിൽ. മുഹമ്മദ് സഹീര്‍ യൂസഫ് ആണ് കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. സ്നാപ് ചാറ്റ് എന്ന സമൂഹമാധ്യമ ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് പോലീസ് പ്രതിയിലേക്കെത്തിയത്. വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി സിഐ ശ്രീലാല്‍, എസ്ഐ ബിജു, എഎസ്ഐ വിജു, ശോഭ, സിവില്‍ പോലീസ് ഓഫീസര്‍മാരായ നിഖില്‍, പ്രവീണ്‍ കുമാര്‍, ഗംഗേഷ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് സഹീറിനെ റിമാൻഡ് ചെയ്തു.
Read Moreബിജെപി നേതാവ് സി. കൃഷ്ണകുമാറിനെതിരെ പീഡനാരോപണം; നേതാക്കളെ കണ്ടിട്ടും നീതികിട്ടിയില്ലെന്ന് യുവതി; സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായുള്ള പരാതിയാണെന്ന് കൃഷ്ണകുമാർ
പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരേ പീഡന ആരോപണവുമായി യുവതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയത്. നേതാക്കളെ നേരിട്ട് കണ്ട് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് പാലക്കാട് സ്വദേശിനിയായ യുവതി പറയുന്നു. കഴിഞ്ഞ ദിവസമാണ് രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് യുവതി പരാതി ഇ മെയിലായി അയക്കുന്നത്. കൃഷ്ണകുമാര്‍ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ബിജെപിയുടെ ഉന്നത നേതാക്കള്‍ മുമ്പാകെയും ആര്‍എസ്എസ് കാര്യാലയത്തിലെത്തിയും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് രാജീവ് ചന്ദ്രശേഖറിന് പരാതി അയച്ചതെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ രാജീവ് ചന്ദ്രശേഖര്‍ ബംഗളൂരുവിലാണെന്നും അദ്ദേഹം മടങ്ങിയെത്തിയ ശേഷം നടപടി സ്വീകരിക്കാമെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഓഫീസ് യുവതിക്ക് മറുപടി അയച്ചിട്ടുണ്ട്. അതേസമയം, സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായുള്ള പരാതിയാണ് ഇതെന്ന് സി. കൃഷ്ണകുമാര്‍ പ്രതികരിച്ചു. ഈ വിഷയത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് കാണിച്ച് 2023ല്‍ കോടതി തനിക്ക്…
Read More