ഫ്രൈ​ഡ് റൈ​സി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു; രാമക്കൽമേട്ടിൽ റിസോർട്ട് തല്ലിത്തകർത്തു; രാത്രിയിൽ സംഭവിച്ചതിനെക്കുറിച്ച് യുവാക്കൾക്ക് പറ‍യാനുള്ളത്…

നെ​ടു​ങ്ക​ണ്ടം: ഫ്രൈ​ഡ് റൈ​സി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു​പോ​യ​തി​നെ​ച്ചൊ​ല്ലി രാ​മ​ക്ക​ൽ​മേ​ട്ടി​ൽ റി​സോ​ർ​ട്ടി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി.

രാ​ത്രി​യി​ൽ അ​ഞ്ചം​ഗ മ​ദ്യ​പ​സം​ഘം ടേ​ബി​ളും പ്ലേ​റ്റു​ക​ളും ഉ​ൾ​പ്പെ​ടെ അ​ടി​ച്ചു​പൊ​ട്ടി​ച്ച് ഒ​ന്ന​ര​മ​ണി​ക്കൂ​ർ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു.

റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നെ കൈ​യേ​റ്റം ചെ​യ്യാ​നും ശ്ര​മം ന​ട​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം.

രാ​മ​ക്ക​ൽ​മേ​ട് സി​യോ​ൺ ഹി​ൽ​സ് റി​സോ​ർ​ട്ടി​ൽ വി​ളി​ച്ച് ചി​ല​ർ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്തി​രു​ന്നു. 11ഓ​ടെ സം​ഘം റി​സോ​ർ​ട്ടി​ലെ​ത്തി ഫ്രൈ​ഡ് റൈ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ക​ഴി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നി​ട​യി​ലാ​ണ് ഫ്രൈ​ഡ് റൈ​സി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു​പോ​യെ​ന്നും കൂ​ടു​ത​ൽ ചി​ക്ക​ൻ പ്ര​ത്യേ​കം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തത്.

ഇ​തി​നി​ട​യി​ൽ സം​ഘ​ത്തി​ലെ ഒ​രാ​ൾ ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന പ്ലേ​റ്റ് അ​ടി​ച്ചു പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് ടേ​ബി​ളു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി.

ജീ​വ​ന​ക്കാ​ര​ൻ അ​നു മാ​ത്യു​വി​ന്‍റെ കൈ​പി​ടി​ച്ച് തി​രി​ക്കു​വാ​നും മ​ർ​ദി​ക്കു​വാ​നും ശ്ര​മ​മു​ണ്ടാ​യി. ജീ​വ​ന​ക്കാ​ര​നെ ആ​സ​ഭ്യം പ​റ​ഞ്ഞ​താ​യും പ​രാ​തി​യു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​നി​ടെ അ​ക്ര​മി​ക​ളി​ൽ ഒ​രാ​ളു​ടെ കൈ ​മു​റി​ഞ്ഞ് പ​രി​ക്കേ​റ്റ​താ​യും ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. റി​സോ​ർ​ട്ടി​നു​ള്ളി​ൽ ര​ക്ത​ം ത​ളം​കെ​ട്ടി​ക്കി​ട​പ്പു​ണ്ട്.

സം​ഭ​വ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ റി​സോ​ർ​ട്ട് ഉ​ട​മ​ക​ളും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളും പ​രാ​തി ന​ൽ​കി. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റി​യി​ച്ചു.

എ​ന്നാ​ൽ ത​ങ്ങ​ൾ ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണ​മ​ല്ല ന​ൽ​കി​യ​തെ​ന്നും അ​തി​നെ​ത്തു​ട​ർ​ന്ന് വാ​ക്കു​ത​ർ​ക്കം മാത്രമാണ് ഉ​ണ്ടാ​യ​തെ​ന്നും ടേ​ബി​ൾ ത​ക​ർ​ത്തി​ട്ടി​ല്ലെന്നും ആ​രോ​പ​ണ​വി​ധേ​യ​രാ​യ യു​വാ​ക്ക​ളും പ​റ​ഞ്ഞു.

 

Related posts

Leave a Comment