കോട്ടയം: കുളിരേകുന്ന മഴയത്ത് കാട്ടരുവികളിലൂടെ നടന്നിട്ടുണ്ടോ…? നൂല്‍മഴ ആസ്വദിച്ച് മൂടല്‍മഞ്ഞ് വകഞ്ഞുമാറ്റി തേയിലത്തോട്ടത്തിലൂടെ യാത്ര പോയിട്ടുണ്ടോ…? മഴയും, കോടമഞ്ഞും ഇഴചേരുന്ന സൗന്ദര്യം ആസ്വദിക്കാന്‍ ഓണക്കാലത്ത് യാത്രകള്‍ ഒരുക്കുകയാണ് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം. ഓണക്കാലത്തെ വിനോദയാത്രകള്‍ ആസ്വാദ്യമാക്കാന്‍ ജില്ലയിലെ കെഎസ്ആര്‍ടിസി ഡിപ്പോകളും ഒരുങ്ങി. സെപ്റ്റംബര്‍ മാസത്തില്‍ സ്റ്റേ ട്രിപ്പുകള്‍ ഉള്‍പ്പെ ടെ യാത്രയില്‍ ഒരുക്കിയിട്ടുണ്ട്. നെല്ലിയാമ്പതി, ഓക്സിവാലി, സൈലന്റ് വാലി, വയനാട്, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മൂന്നാര്‍, മറയൂര്‍, വട്ടവട, കോവളം, രാമക്കല്‍മേട്, ഇല്ലിക്കൽകല്ല്-ഇലവീഴാപൂഞ്ചിറ, വാഗമണ്‍, നിലമ്പൂര്‍, മലമ്പുഴ, പാലരുവി, പൊന്മുടി, ഗവി യാത്രകളാണ് കൂടുതലും ക്രമീകരിച്ചിട്ടുള്ളത്. സീ അഷ്ടമുടി, കൊല്ലം ജെകെ റോയല്‍സ്, ആലപ്പുഴ വേഗ എന്നീ ബോട്ട് യാത്രകളും ആറന്മുള വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ചപാണ്ഡവ യാത്രയും പമ്പ ക്ഷേത്രം ഉള്‍പ്പെടുന്ന പുണ്യം പമ്പ, അയ്യപ്പചരിത്രത്തിലൂടെ അയ്യപ്പദര്‍ശന പാക്കേജും ആഴിമല-ചെങ്കല്‍, മൂകാംബിക, വേളാങ്കണ്ണി പാക്കേജും ക്രമീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍…
Read MoreDay: August 30, 2025
റഫീഖ് ചൊക്ളി സംവിധായകനാകുന്ന വീണ്ടുമൊരു പ്രണയം
പ്രമുഖ നടനും കഥാകൃത്തും തിരക്കഥാകൃത്തുമായ റഫീഖ് ചൊക്ളി ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന വീണ്ടുമൊരു പ്രണയം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഒടിടിയിൽ ചിത്രം റിലീസ് ചെയ്യും. ഫ്രണ്ട്സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിൽ നായകവേഷം അവതരിപ്പിക്കുന്നതും റഫീഖ് ചൊക്ലി തന്നെയാണ്. മറ്റൊരു പ്രധാന കഥാപാത്രത്തെ ബോബൻ ആലുമ്മൂടനും അവതരിപ്പിക്കുന്നു. ഒരു അച്ഛനും മകളും തമ്മിലുള്ള ഊഷ്മള സ്നേഹത്തിന്റെ തീവ്രത വരച്ചുകാണിക്കുന്ന ചിത്രമാണിത്.അതോടൊപ്പം കുടുംബബന്ധങ്ങളുടെ മൂല്യവും എടുത്തു കാണിക്കുന്നു. ഇടുക്കി, തൃശൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സംഭാഷണം – രാജേഷ് കോട്ടപ്പടി, കാമറ-സിജോ മാമ്പ്ര, എഡിറ്റിംഗ്- ഷമീർ അൽ ഡിൻ, ഗാനരചന – ഷേർലി വിജയൻ,സംഗീതം- വിഷ്ണുദാസ് ചേർത്തല, മേക്കപ്പ്- സുധാകരൻ പെരുമ്പാവൂർ, ആർട്ട് -സനൂപ് പെരുമ്പാവൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിനീഷ് നെന്മാറ, പിആർഒ- അയ്മനം സാജൻ. ജീവാനിയോസ് പുല്ലൻ, മനോജ് വഴിപ്പിടി, എൻ.സി.…
Read Moreപായസമില്ലാതെ എന്ത് ഓണം? ഓണശർക്കരയുടെ തിരക്കിൽ കല്ലിട്ടുനടയിലെ ശർക്കരശാല
പായസമില്ലാതെ എന്ത് ഓണം? അരിപ്പായസമോ അരിയടയോ ആവട്ടെ ശര്‍ക്കര കൂടിയേ തീരൂ. ഒാണക്കാലമായതോടെ കിടങ്ങൂര്‍-അയര്‍ക്കുന്നം റോഡില്‍ കല്ലിട്ടുനടയിലെ ശര്ക്കരനിര്മാണപ്പുരയില് തിരക്കാണ്. ലൈവ് തട്ടുകട, ലൈവ് കഫേ, ലൈവ് അടുക്കള എന്നൊക്കെ പറയുന്നതുപോലെ ഇവിടെ കരിമ്പ് ആട്ടി നീരു തിളപ്പിച്ചാറ്റി ശര്‍ക്കര ഉരുട്ടി പാകമാക്കുന്നതു ലൈവായി കാണാം, ശർക്കരയും വാങ്ങാം. ഏറുമാനൂര്‍ കുഞ്ചറക്കാട്ടില്‍ ജോസ് കെ. ഏബ്രഹാമാണ് കഴിഞ്ഞ ആറു വര്‍ഷമായി ഇവിടെ നാടന്‍ ശര്‍ക്കര നിര്‍മാണവും വിപണനവും നടത്തുന്നത്. സ്വന്തമായി എട്ടേക്കറിലും പാട്ടത്തിനെടുത്ത 16 ഏക്കറിലുമാണ് കൃഷി. കൂടാതെ, സര്‍ക്കാര്‍ കരിമ്പുഫാമില്നിന്നു കരിമ്പ് വാങ്ങുന്നുണ്ട്. മായമില്ലാതെ പൂര്‍ണമായി ജൈവമധുരമുള്ള ശര്‍ക്കരയാണ് ഇവിടെ തയാറാക്കുന്നത്. ശർക്കര അത്ര എളുപ്പമല്ല പാടത്തുനിന്നു വെട്ടിയ കരിന്പ് റോളറില്‍ കയറ്റി ജൂസെടുത്ത് വെള്ളം ബാഷ്പീകരിച്ച തിളപ്പിക്കും. 100 ലിറ്റര്‍ ജൂസ് ബാഷ്പീകരണം നടക്കാന്‍ നാലു മണിക്കൂറോളം വേണ്ടിവരും. തിളപ്പിക്കുന്നതിനു കരിമ്പിന് ചണ്ടികളും വിറകുമാണ്…
Read Moreനയൻതാരയുടെ വളര്‍ച്ച അവരുടെ കഴിവാണ്: സത്യൻ അന്തിക്കാട്
മനസിനക്കരെ എന്ന സിനിമയിലെ നായികയാക്കാൻ ഒരുപാടുപേരെ ശ്രമിച്ചു നോക്കി. പക്ഷേ, ഒന്നും നടന്നില്ല. നയൻതാരയുടെ ഒരു ഫോട്ടോ കണ്ടപ്പോള്‍ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു. ഹലോ സത്യന് അന്തിക്കാടാണ് എന്നു പറഞ്ഞപ്പോള്‍, ഞാന്‍ സാറിനെ തിരികെ വിളിക്കാമെന്നു പറഞ്ഞ് വച്ചു. ആരെങ്കിലും പറ്റിക്കുകയാണോ എന്ന സംശയമായിരുന്നു. പിന്നീടു വിളിച്ച് ഞാനിതുവരെ അഭിനയിച്ചിട്ടില്ലെന്നൊക്കെ പറഞ്ഞു. ഒന്നു കണ്ടാല്‍ കൊള്ളാമെന്ന് ഞാന്‍ പറഞ്ഞു. അച്ഛനെയും അമ്മയെയും കൂട്ടി വരാന്‍ പറഞ്ഞു. പട്ടാമ്പിയിലാണ് ഷൂട്ടിംഗ്. അങ്ങോട്ടേക്കു വന്നു. നല്ല ആത്മവിശ്വാസമുള്ള മുഖം. ഞാന്‍ കുറച്ച് ഷോട്ട്സ് ഒക്കെ എടുത്തു. നാലു ദിവസത്തിനു ശേഷമാണ് ഈ കുട്ടി തന്നെ മതിയെന്നു തീരുമാനിക്കുന്നത്.വിളിച്ചപ്പോള്‍ ഞാന്‍ വരുന്നില്ല എന്നാണ് പറഞ്ഞത്. എന്താണു പ്രശ്നം എന്നു ചോദിച്ചു. ഞാന്‍ അഭിനയിക്കുന്നതിനോടു ചില ബന്ധുക്കള്‍ക്കു താത്പര്യമില്ലെന്നു പറഞ്ഞു. എനിക്കാണെങ്കില്‍ കഥാപാത്രത്തിന്റെ മുഖവുമായി വളരെയധികം മാച്ചിംഗ് തോന്നുകയും ചെയ്തു. ഡയാനയ്ക്ക് അഭിനയിക്കാന്‍…
Read Moreഅങ്കമാലി- എരുമേലി ശബരി റെയില്‍പാത വൈകില്ല
കോട്ടയം: അങ്കമാലി- എരുമേലി ശബരി റെയില്‍വേയ്ക്ക് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വൈകാതെ തുടങ്ങും.എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയ്ക്ക് ആവശ്യമുള്ള 303 ഏക്കര്‍ സ്ഥലം ഉടന്‍ ഏറ്റെടുക്കും. നടപടികള്‍ വേഗത്തിലാക്കാന്‍ മൂന്നു ജില്ലാ കളക്ടര്‍മാരോടും സര്‍ക്കാര്‍ നിര്‍ദേശിച്ചു. സ്ഥലം ഏറ്റെടുത്തുകൊടുത്താല്‍ ഉടന്‍ തന്നെ പാത നിര്‍മാണം ആരംഭിക്കുമെന്നാണ് റെയില്‍വെയുടെ നിലപാട്. ഒപ്പം ചെലവിന്റെ പകുതി കേരളം വഹിക്കുകയും വേണം. നിലവില്‍ അങ്കമാലി മുതല്‍ കാലടി വരെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. പെരിയാറിനു കുറുകെ പാലവും കാലടിയില്‍ സ്റ്റേഷനും പണിതീര്‍ത്തു. നിലവില്‍ കാലടി മുതല്‍ രാമപുരം പിഴക് വരെ റൂട്ട് നിര്‍ണയിച്ച് സ്ഥലം അളന്നു തിരിച്ചിട്ടുണ്ട്. ഇതോടകം വിട്ടുകൊടുത്ത 2,862 കുടുംബങ്ങള്‍ നഷ്ടപരിഹാരം ലഭിക്കാതെ കാല് നൂറ്റാണ്ടിലേറെയായി ആശങ്കയിലാണ്. കല്ല് സ്ഥാപിച്ച ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ നിര്‍മാണം നടത്താനോ കൃഷി ചെയ്യാനോ ഇവര്‍ക്ക് കഴിയുന്നില്ല. അങ്കമാലി…
Read Moreആടിവാ കാറ്റേ…
എന്റെ കാലുകൾ പുറത്തു കാണിക്കാൻ പോലും ഇഷ്ടമല്ലായിരുന്നു: സണ്ണി ലിയോൺ
ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോൺ. ഇന്ത്യൻ വംശജയായ കനേഡിയൻ-അമേരിക്കൻ താരമായിരുന്ന സണ്ണി ആ മേഖല ഉപേക്ഷിച്ച് 2012ൽ ബോളിവുഡിലെത്തി ചുവടുറപ്പിക്കുകയായിരുന്നു. കേരളത്തിലും വലിയ ആരാധകവൃന്ദമുള്ള സണ്ണി മലയാളത്തിലും നായികയായി അഭിനയിക്കാൻ ഒരുങ്ങുകയാണ്.നേരത്തെ പോക്കിരിരാജ എന്ന മലയാള സിനിമയിൽ ഐറ്റം ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. സണ്ണി ലിയോൺ ഇക്കഴിഞ്ഞ ദിവസം ശരീരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണിപ്പോൾ ചർച്ചയാകുന്നത്. കുട്ടിക്കാലത്ത് തനിക്കു തന്റെ കാലുകൾ ഇഷ്ടമല്ലായിരുന്നു എന്നു സണ്ണി ലിയോൺ പറയുന്നു. ‘ഇന്ത്യൻ വംശജയായ താൻ വെള്ളക്കാരായ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പഠിച്ചതിനാൽ ഉണ്ടായ അപകർഷബോധമാകാം അതിനു കാരണമെന്നും സണ്ണി ലിയോൺ പറയുന്നു. അന്നൊക്കെ തന്റെ കാലുകൾ പുറത്തു കാണിക്കാൻ പോലും ഇഷ്ടമല്ലായിരുന്നു – ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെ താരം വ്യക്തമാക്കി. കുട്ടിക്കാലത്ത് എന്റെ കാലുകൾ എനിക്ക് ഇഷ്ടമല്ലായിരുന്നു. തൊലി വെളുത്ത ഇന്ത്യക്കാരിയായ ഞാൻ വെള്ളക്കാരുടെ നാട്ടിൽ…
Read Moreവായുമലിനീകരണം ഇന്ത്യാക്കാരുടെ ആയുസ് മൂന്നര വര്‍ഷം കുറയ്ക്കുന്നു
കോട്ടയം: വായുമലിനീകരണം ഓരോ ഇന്ത്യാക്കാരന്റെയും ആയുസില്‍ മൂന്നര വര്‍ഷത്തെ കുറവു വരുത്തുന്നതായി ഷിക്കാഗോ സര്‍വകലാശാലയുടെ പഠനം.വായുമലിനീകരണം അതിരൂക്ഷമായ ഡല്‍ഹി ഉള്‍പ്പെടെയുള്ള മഹാനഗരങ്ങളില്‍ ആയുസിന്റെ നീളം എട്ടു വര്‍ഷം വരെ കുറയാന്‍ അന്തരീക്ഷ മലിനീകരണം ഇടയാക്കുന്നു. ഇന്ത്യയിലെ വ്യോമാന്തരീക്ഷത്തില് ലോകാരോഗ്യ സംഘടനയുടെ സുരക്ഷിത നിലവാരത്തേക്കാള്‍ എട്ട് മടങ്ങ് വിഷാംശമുള്ള കണികകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്രയധികം വിഷാംശമുള്ള കണികകള്‍ ഓരോ ശ്വാസത്തിലും വലിക്കുന്ന സാഹചര്യമാണ് ശരാശരി ആയുസ് മൂന്നര വര്‍ഷം കുറയാന്‍ കാരണമാകുന്നതെന്ന് പഠനത്തില്‍ പറയുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മലിനീകരണമുള്ള ഡല്‍ഹി മഹാനഗരത്തില്‍ ഓരോ വ്യക്തിക്കും 8.2 വര്‍ഷത്തെ ആയുസ് കുറയുന്നുവെന്നാണ് പഠനം. ആഗ്ര, ഡല്‍ഹി, സൂററ്റ്, മീറസ്, ലക്നോ തുടങ്ങിയ നഗരങ്ങളെല്ലാം അതിരൂക്ഷമായ മലിനീകരണത്തിന്റെ പിടിയിലാണ്. എന്നാല്‍ അന്തരീക്ഷ മലിനീകരണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താരതമ്യേന കുറവാണ്. കേരളത്തില്‍ എറണാകുളവും തിരുവനന്തപുരവുമാണ് ഏറ്റവും മലിനീകരണം നടക്കുന്ന ജില്ലകള്‍. ലോകാരോഗ്യ…
Read Moreസ്ത്രീകളെ ഭീഷണിപ്പെടുത്തി പീഡനം: കീഴടങ്ങിയ പ്രതിയെ പോലീസ് ചോദ്യം ചെയ്യുന്നു
കൊച്ചി: മോഡലായ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ കോടതിയില്‍ കീഴടങ്ങിയ യുവാവിനെ പോലീസ് ചോദ്യം ചെയ്യുന്നു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സ്ത്രീകളെ വശീകരിച്ച് സ്വകാര്യദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുന്ന തൃശൂര്‍ കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷോബി എന്ന പി.എസ്. പ്രശോബിനെയാണ് (36) എറണാകുളം നോര്‍ത്ത് പോലീസ് ചോദ്യം ചെയ്യുന്നത്. ഇന്നലെയാണ് ഇയാളെ അഡീഷണല്‍ സിജെഎം കോടതി ഇയാളെ നോര്‍ത്ത് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവതി നല്കിയ പരാതിയില്‍ പ്രശോബിനെ പ്രതിയാക്കി നോര്‍ത്ത് പോലീസ് കേസെടുത്തിരുന്നു. സ്വകാര്യദൃശ്യങ്ങള്‍ പലര്‍ക്കും അയച്ചുകൊടുത്തതറിഞ്ഞാണ് യുവതി പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനവും ദൃശ്യങ്ങള്‍ പകര്‍ത്തലും. ഐ.ടി ആക്റ്റ് ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. എന്നാല്‍, എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ…
Read Moreരാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
കൊച്ചി: സ്വകാര്യ പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവിന്റെ (47) ആരോഗ്യനിലയില്‍ നേരിയ പുരോഗതി. നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് രാജേഷ് കഴിയുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം മാറ്റമില്ലാതെ തുടരുകയാണ്. സ്വന്തമായി ശ്വാസമെടുക്കാന്‍ തുടങ്ങിയതിനാല്‍ വെന്റിലേറ്റര്‍ സഹായം കുറച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. തുടക്കത്തില്‍ നല്‍കിയിരുന്ന മരുന്നുകള്‍ നിര്‍ത്തിയതിനുശേഷം രക്തസമ്മര്‍ദം സാധാരണ നിലയിലായി. ഇന്നലെ രാവിലെ അപസ്മാരം ഉണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ഇഇജി പരിശോധന നടത്തി. നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട് ചെറിയ പുരോഗതി കാണുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന സ്വകാര്യ പരിപാടിക്കിടെയാണ് രാജേഷ് കുഴഞ്ഞുവീണത്.
Read More