തൃശൂർ: പാലിയേക്കരയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ച് കരാര്‍ കമ്പനി. ദേശീയപാത അഥോറിറ്റിയാണ് കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് കൂടിയ നിരക്ക് ഈടാക്കാന്‍ അനുമതി നല്‍കിയത്. നിലവില്‍ നിര്‍ത്തിവച്ചിരിക്കുന്ന ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുമ്പോള്‍ പുതിയ നിരക്കായിരിക്കും ഉണ്ടാവുക. സെപ്റ്റംബർ 10 മുതലാണ് നിരക്ക് വർധന നിലവിൽ വരുന്നത്. ദേശീയ പാതയിലെ ഗതാഗത കുരുക്കിനെ തുടർന്ന് ഹൈക്കോടതി സെപ്റ്റംബർ ഒൻപത് വരെ ടോൾ പിരിവ് നിർത്തി വച്ചിരിക്കുകയാണ്. ഒരു ഭാഗത്തേക്ക് പോകുന്ന കാറുകൾക്ക് 95 രൂപയാണ് ഇനി നൽകേണ്ടത്. മുമ്പ് ഇത് 90 രൂപയായിരുന്നു. ഇവർക്ക് ഒന്നിൽ കൂടുതൽ യാത്രക്ക് 140 രൂപ എന്ന നിരക്കിൽ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് 160 രൂപയിൽ നിന്ന് 165 രൂപ നൽകേണ്ടി വരും. ഇവയുടെ ഒരു ദിവസം ഒന്നിൽ കൂടുതൽ യാത്രകൾക്ക് 240ന് പകരം 245 രൂപ നൽകേണ്ടി വരും. ബസ്,…
Read MoreDay: August 31, 2025
നീറ്റ് കോച്ചിംഗ് സെന്ററിന്റെ മുകളിൽ നിന്നും ചാടാൻ ശ്രമിച്ച് വിദ്യാർഥിനി; രക്ഷകനായി അധ്യാപകൻ
പരീക്ഷയ്ക്ക് അര മാർക്ക് കുറഞ്ഞാൽ പോലും വഴക്ക് പറയുന്ന മാതാപിതാക്കളാണ് മിക്കവരും. അടുത്ത വീട്ടിലെ കുട്ടിയെ കണ്ട് പഠിക്കെന്ന് പറയാത്ത രക്ഷിതാക്കൾ കുറവാണ്. കുഞ്ഞുങ്ഹളുടെ മനസ് കാണാതെ പോകുന്പോൾ അവർ തിരിച്ച് പ്രതികരിക്കുന്ന പ്രവർത്തികൾ ചിലപ്പോൾ നമുക്ക് ഉൾക്കൊള്ളാൻ പോലും സാധിക്കാത്തതാണ്. അത്തരത്തിലൊരു വാർത്തായാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജയ്പൂരിലെ ഗോപാൽപുരയിലെ ഗുരു കൃപ കോച്ചിംഗ് സെന്ററിൽ നടന്ന സംഭവമാണ് പുറത്ത് വന്നത്. കോച്ചിംഗ് സെൻററിൽ നടത്തിയ പരീക്ഷാഫലത്തിൽ ഒരു വിദ്യാർഥിനി ക്രമക്കേട് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് സംസാരിക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കളെ അധികൃതർ സെന്ററിലേക്ക് വിളിച്ചു വരുത്തി. ഇത് വിദ്യാർഥിനിക്ക് താങ്ങാവുന്നതിലും വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കി. വീട്ടിലെത്തിയാൾ മാതാപിതാക്കൾ വഴക്കു പറയുമോ എന്നു പേടിച്ച് പെൺകുട്ടി വൻ അവസാനിപ്പിക്കാൻ തീരുമാനിച്ചു. കോച്ചിംഗ് സെന്ററിന്റെ മൂന്നാം നിലയിൽ നിന്നും പെൺകുട്ടി താഴേക്ക് ചാടാൻ ശ്രമിച്ചു. ഇത്…
Read Moreപുലർച്ചെ 3.49 -ന് അസൈൻമെന്റ് അയച്ച് വിദ്യാർഥിനി; വൈറലായി പ്രൊഫസറുടെ മറുപടി
അസൈൻമെന്റുകളും ഹോം വർക്കുകളുമൊക്കെ ചെയ്യാൻ പാതിരാത്രി വരെ ഉറക്കമളച്ച് ഇരുന്നിട്ടുള്ളവരാണ് മിക്ക ആളുകളും. അവധി ആണെങ്കിലും കളിക്കാൻ പോകാതെ കുന്നോളം നോട്ടുകളും വർക്കുകളും ചെയ്ത് തീർക്കാൻ മാത്രമേ നമുക്ക് സമയം ഉണ്ടാവു. ഇപ്പോഴിതാ ഉറക്കമളച്ചിരുന്ന് അസൈൻമെന്റ് ചെയ്ത് പൂർത്തിയാക്കിയ വിദ്യാർഥിനിയോട് അധ്യാപകൻ പറഞ്ഞ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുലർച്ചെ 3:49 -ന് അസൈൻമെന്റ് മെയിൽ ചെയ്ത വിദ്യാർഥിനിയോട് ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ കവിത കാംബോജ് പറഞ്ഞ മറുപടിയാണിത്. ഇങ്ങനെ ഉറക്കം കളയേണ്ട എന്നാണ് ടീച്ചറിന്റെ മറുപടി. രാത്രി വൈകി തനിക്ക് മെയിൽ ചെയ്ത കുട്ടിയുടെ ആത്മാർഥതയെ അഭിനന്ദിക്കുന്നുണ്ടെങ്കിലും ഇത്തരത്തിൽ വൈകി കിടക്കുന്നതും ഉറക്കമളയ്ക്കുന്നതുമൊക്കെ കുട്ടികളുടെ ആരോഗ്യം കളയുന്ന സംഭവമാണ്. ഇത് സംബന്ധിച്ച് കവിത പങ്കുവച്ച കുറിപ്പും വൈറലാകുന്നു. കഠിനാധ്വാനം ചെയ്യുന്നത് നല്ലതാണ് പക്ഷേ അസൈൻമെന്റുകൾക്കായി ഉറക്കം നഷ്ടപ്പെടുത്തുന്നത് അനാരോഗ്യകരവും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണ്. ശരീരത്തിന്റെ ആരോഗ്യത്തിന്…
Read Moreആർപ്പോയ്… ഇർറോ… അന്തേവാസികളായ വയോധികർക്കൊപ്പം കുട്ടിപ്പോലീസുകാരുടെ ഓണാഘോഷം
തിരുവല്ല: ഇരുവെള്ളിപ്ര സെന്റ് തോമസ് ഹൈസ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ് ത്രിദിന ക്യാമ്പിൽ ജൂണിയർ കേഡറ്റുകൾ തുകലശേരി ബഥനി ജീവൻ ജ്യോതി ഹോം ഫോർ ഏജ്ഡ് മെൻ സ്ഥാപനത്തിൽ സന്ദർശിച്ചു. ഓണത്തിന്റെ സമ്മാനപ്പൊതികളും ആശംസ കാർഡുകളുമായി എത്തിയ വിദ്യാർഥികളും ഒപ്പം അധ്യാപകരും ഓണാശംസകളും പാട്ടുകളും നൃത്തവുമായി ഒരു ദിനം ചെലവഴിച്ചു. അധ്യാപകരും അന്തേവാസികളും ഓണത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയും ഓണാശംസകൾ നേരുകയും ചെയ്തു. ബഥനി ജീവൻ ജ്യോതി ഹോം ഫോർ എജ്ഡ് മെൻ ഡയറക്ടർ ഇൻ ചാർജ് ബ്രദർ നിർമൽ, സെന്റ് തോമസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് സീനിയർ അസിസ്റ്റന്റ് എം. റിനു അൽഫോൻസാ അധ്യാപകരായ ശാലു ആൻഡ്രൂസ്, ജെസ്സി മൈക്കിൾ, ബിൻസിമോൾ മാത്യു, എസ്പിസി – സിപിഒ ജോജോമോൻ വർഗീസ്, ലിന്റാ എൻ. അനിയൻ തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreസഹപ്രവർത്തകയെ കണ്ണുരുട്ടിക്കാണിച്ച് ഇന്ത്യക്കാരി: യുകെ നഴ്സിന് 30 ലക്ഷം നഷ്ടപരിഹാരം നൽകാൻ ട്രൈബ്യൂണൽ
സഹപ്രവർത്തകരോട് മാന്യമായും സ്നേഹത്തോടെയും വേണം പെരുമാറാൻ അല്ലങ്കിൽ എട്ടിന്റെ പണി കിട്ടുമെന്ന് കാണിച്ചുതരുന്നൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 64 -കാരിയായ മോറിൻ ഹോവിസൺ എന്ന ഡെന്റൽ നഴ്സ് ജോലി സ്ഥലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുഷ്പ്രവർത്തികളെ കുറിച്ച് പരാതിപ്പെട്ടു. സഹപ്രവർത്തകയിൽ നിന്ന് നിരന്തരം കണ്ണുരുട്ടലും താഴ്ത്തിക്കാട്ടലും നേരിട്ട മോറിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ലേബർ ട്രൈബ്യൂണൽ വിധിച്ചു. ഇവർ ജോലി ചെയ്തിരുന്ന ക്ലിനിക്കിൽ പുതിയ ഡെന്റൽ തെറാപ്പിസ്റ്റ് ജിസ്ന ഇക്ബാൽ എന്ന ഇന്ത്യക്കാരി നിയമിതയായതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇന്ത്യയിൽ യോഗ്യത നേടിയിരുന്നെങ്കിലും യുകെയിൽ ഡോക്ടറായി പ്രവർത്തിക്കാൻ ജിസ്നയ്ക്ക് അനുവാദമില്ലാതിരുന്നതിനാൽ അവർക്ക് റിസപ്ഷനിസ്റ്റ് ജോലികൾ ചെയ്യേണ്ടി വന്നു. ഒരേ സ്ഥാപനത്തിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നതെങ്കിലും ജിസ്നയും ഹോവിസണും തമ്മിലുള്ള ബന്ധം അത്ര സൗഹാർദ്ദപരമായിരുന്നില്ല. ജിസ്ന പലപ്പോഴും ഹോവിസണിനെ അവഗണിക്കുകയും സംസാരിക്കുമ്പോൾ ഇവരെ നോക്കി…
Read Moreഈ ഗ്രാമത്തിലെ പിള്ളേര് പൊളിയാണ്… ലോകത്തിലെ മികച്ച സർവകലാശാലകളിൽ നിന്നും പിഎച്ച്ഡി നേടിയ 33 പേരുള്ള പിഎച്ച്ഡി വില്ലേജ്
ചൈനയിലെ ഒരു ഗ്രാമത്തിന്റെ പുതിയ പേരാണ് ‘പിഎച്ച്ഡി വില്ലേജ്’ അഥവാ ‘പിഎച്ച്ഡി ഗ്രാമം’. വിദ്യാഭ്യാസത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ഗ്രാമത്തിൽ ലോകത്തിലെ മികച്ച സർവകലാശാലകളിൽ നിന്നും പിഎച്ച്ഡി നേടിയ 33 പേരാണ് ഉള്ളത്. ഫുജിയാൻ പ്രവിശ്യയിലെ നാനാൻ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന പെംഗ് ദാവോ എന്ന ഒരു പിന്നോക്കഗ്രാമമാണ് ഇത്. സിംഗ്ഹുവ സർവകലാശാല, ഹോങ്കോംഗ് സർവകലാശാല, ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാല, യുണൈറ്റഡ് സ്റ്റേറ്റ്സിലെ കോർണൽ സർവകലാശാല എന്നിവയുൾപ്പെടെ ഉന്നത സ്ഥാപനങ്ങളിൽ നിന്ന് ഈ ഗ്രാമത്തിലെ 33 പേരാണ് പിഎച്ച്ഡി നേടിയത്. പൊതുവേ ഈ ഗ്രാമത്തിൽ കൃഷിഭൂമി കുറവായതിനാൽ ദാരിദ്രാവസ്ഥയാണ്. അതിനാൽത്തന്നെ തങ്ങളുടെ ബുദ്ധിമുട്ടുകൾമാറുന്നതിനും മെച്ചപ്പെട്ട സാധ്യതകൾ കണ്ടെത്താനും വിദ്യാഭ്യാസം സഹായിക്കും എന്ന് കരുതിയാണ് ഗ്രാമീണർ പഠനത്തിന് ഇത്രയും പ്രാധാന്യം കൊടുക്കുന്നത്.
Read Moreഅതിഥി തൊഴിലാളികളെ പറമ്പ് വെട്ടിത്തെളിക്കാനെന്നും പറഞ്ഞ് വിളിച്ചു വരുത്തി: പണിക്കിറങ്ങിയപ്പോൾ അവരുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചു; മൂന്നാമനും പിടിയിൽ
കോഴിക്കോട്: പറമ്പ് വെട്ടിത്തെളിക്കാനെന്ന് പറഞ്ഞ് അതിഥി തൊഴിലാളികളെ വിളിച്ച് വരുത്തി അവരുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലെ മൂന്നാമത്തെയാളും പിടിയിൽ. പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം തട്ടപ്പിലാക്കില് വീട്ടില്‍ ടി. എച്ച് ഹാരിസ് ആണ് പിടിയിലായത്. കോഴിക്കോട് നല്ലളം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഹാരിസും കൂട്ടരും അതിഥി കൊഴിലാളികളെ വിളിച്ച് വരുത്തുകയും ഇവരുടേതാണെന്ന് പറഞ്ഞ് ഒരു പറമ്പ് ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ചെയ്തു. വസ്ത്രവും മൊബൈല്‍ ഫോണും പണവും മാറ്റിവച്ച് തൊഴിലാളികള്‍ ജോലി ആരംഭിച്ചതോടെ മോഷ്ടാക്കൾ ഇതുമായി കടന്നു കളയുകയായിരുന്നു. 11,500 രൂപയും മൊബൈല്‍ ഫോണുമാണ് ഇവര്‍ മോഷ്ടിച്ചത്. സംഭവത്തിൽ ആലപ്പുഴ അമ്പലപ്പുഴ പുറക്കാട് കൈതവളപ്പില്‍ അന്‍വര്‍(36), കൊല്ലം കുളത്തൂപ്പുഴ കല്ലുവെട്ടുകുഴി ഷാജുമോന്‍(46) എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു.
Read Moreഅമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
കണ്ണൂർ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ണമംഗലം ചേറൂർ കാപ്പിൽ ആറാം വാർഡിൽ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) യാണ് ഒന്നരമാസത്തെ ചികിത്സക്ക് ശേഷം മരണത്തിനു കീഴടങ്ങിയത്. അവർക്ക് ജൂലൈ ഏഴിന് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ചികിത്സ തുടങ്ങിയിരുന്നു. എന്നാൽ രോഗം ഭേദമാവാതെയായതോടെ ഓഗസ്റ്റ് ഒന്നിന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ഓഗസ്റ്റ് രണ്ടിന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. രോഗാവസ്ഥ വഷളായതോടെ ഓഗസ്റ്റ് നാലിന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയും അഞ്ചിന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അടിയന്തര ചികിത്സ നൽകി. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 11 ന് ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, ഓഗസ്റ്റ് 26ന് വീണ്ടും ജ്വരവും ഛർദിയും…
Read Moreബസ് യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരിക്ക് ദാരുണാന്ത്യം
തൃശൂര്‍: ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞുവീണു മരിച്ചു. വന്നേരി വീട്ടിൽ ലീനയാണ് (56) മരിച്ചത്. തൃപ്രയാറിൽ നിന്ന് മുറ്റിച്ചൂർ വഴി തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്ന സമയത്ത് ലീനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. കുറ്റിമാവിൽ നിന്നാണ് ലീന ബസിൽ കയറിയതാണ്. ബസ് അന്തിക്കാട് ആൽ സെന്ററിൽ എത്തിയ സമയത്താണ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. ഉടന്‍ തന്നെ ബസിൽ കാഞ്ഞാണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreമുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; രണ്ട് വർഷം മുൻപ് മൂത്ത കുട്ടിയും സമാന രീതിയിൽ മരിച്ചിരുന്നു
പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആദിവാസി ശിശു മരിച്ചു. പാലക്കാട് മീനാക്ഷിപുരത്താണ് സംഭവം. മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർഥിപൻ സംഗീത ദമ്പതികളുടെ പെൺകുഞ്ഞ് കനിഷ്കയാണ് മരിച്ചത്. പാൽ നൽകുന്നതിനിടെ കുഞ്ഞിന് അനക്കം ഇല്ലെന്ന് കണ്ടതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുഞ്ഞ് പോഷകാഹാര കുറവ് നേരിട്ടിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഗർഭിണികൾക്ക് പ്രതിമാസം നൽകുന്ന 2000 രൂപയുടെ സഹായം ലഭിച്ചിട്ടില്ലെന്ന് അമ്മ സംഗീത ആരോപിച്ചു. രണ്ട് വർഷം മുമ്പ് സമാന രീതിയിൽ ദമ്പതികളുടെ ആദ്യ പെൺകുഞ്ഞും മരിച്ചിരുന്നു.
Read More