ചൈനയിലെ ഒരു ഗ്രാമത്തിന്റെ പുതിയ പേരാണ് ‘പിഎച്ച്ഡി വില്ലേജ്’ അഥവാ ‘പിഎച്ച്ഡി ഗ്രാമം’. വിദ്യാഭ്യാസത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ഗ്രാമത്തിൽ ലോകത്തിലെ മികച്ച സർവകലാശാലകളിൽ നിന്നും പിഎച്ച്ഡി നേടിയ 33 പേരാണ് ഉള്ളത്.
ഫുജിയാൻ പ്രവിശ്യയിലെ നാനാൻ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന പെംഗ് ദാവോ എന്ന ഒരു പിന്നോക്കഗ്രാമമാണ് ഇത്. സിംഗ്ഹുവ സർവകലാശാല, ഹോങ്കോംഗ് സർവകലാശാല, ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാല, യുണൈറ്റഡ് സ്റ്റേറ്റ്സിലെ കോർണൽ സർവകലാശാല എന്നിവയുൾപ്പെടെ ഉന്നത സ്ഥാപനങ്ങളിൽ നിന്ന് ഈ ഗ്രാമത്തിലെ 33 പേരാണ് പിഎച്ച്ഡി നേടിയത്.
പൊതുവേ ഈ ഗ്രാമത്തിൽ കൃഷിഭൂമി കുറവായതിനാൽ ദാരിദ്രാവസ്ഥയാണ്. അതിനാൽത്തന്നെ തങ്ങളുടെ ബുദ്ധിമുട്ടുകൾമാറുന്നതിനും മെച്ചപ്പെട്ട സാധ്യതകൾ കണ്ടെത്താനും വിദ്യാഭ്യാസം സഹായിക്കും എന്ന് കരുതിയാണ് ഗ്രാമീണർ പഠനത്തിന് ഇത്രയും പ്രാധാന്യം കൊടുക്കുന്നത്.