കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണക്കുതിപ്പ് തുടരുന്നു. ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വര്‍ധിച്ച് സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,705 രൂപയും പവന് 77,640 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ വര്‍ധിച്ച് 7,970 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,480 ഡോളറും രൂപയുടെ വിനിമയനിരക്ക് 21 ആണ്. വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കുമെന്നാണ് വിപണി നല്കുന്ന സൂചന.
Read MoreDay: September 1, 2025
ആഗോള അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി: ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും
കൊച്ചി: സര്‍ക്കാര്‍ ശബരിമലയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. എം. നന്ദകുമാര്‍, വി.സി അജികുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. അയ്യപ്പസംഗമം ഹൈന്ദവ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും അയ്യപ്പസംഗമത്തിലൂടെ സര്‍ക്കാര്‍ മതേതരത്വ കടമകളില്‍ നിന്ന് മാറുന്നുവെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ദേവസ്വം ബോര്‍ഡ് അധികാരപരിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്നെന്ന ആരോപണവും ഹര്‍ജിയിലുണ്ട്. അയ്യപ്പസംഗമത്തിനൊപ്പം ആഗോള ക്രിസ്ത്യന്‍ സംഗമവും നടത്തണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
Read Moreവാണിജ്യ സിലിണ്ടര്‍ വില കുറഞ്ഞു: പുതിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍
കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ വില കുറച്ചു. 19 കിലോ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന് 51.50 രൂപയാണ് കുറഞ്ഞത്. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. 1,587 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. വാണിജ്യ സിലിണ്ടറിന് ഏപ്രിലില്‍ 43 രൂപ, മേയില്‍ 15 രൂപ, ജൂണില്‍ 25 രൂപ, ജൂലൈയില്‍ 57.5 രൂപ, ഓഗസ്റ്റില്‍ 33.50 എന്നിങ്ങനെ കുറച്ചിരുന്നു. ഇതോടെ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയായി കുറഞ്ഞത് 226.5 രൂപയാണ്. രാജ്യാന്തര ക്രൂഡ് ഓയില്‍ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്കരിക്കുന്നത്. 14.2 കിലോ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് എണ്ണ കമ്പനികള്‍ അറിയിച്ചു.
Read Moreഹിമാചലിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള സംഘം സുരക്ഷിതര്‍
കൊച്ചി: ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള വിനോദസഞ്ചാരികള്‍ സുരക്ഷിതര്‍. മലയാളികള്‍ അടങ്ങിയ സംഘം സുരക്ഷിതരാണെന്നും മറ്റു ബുദ്ധിമുട്ടുകള്‍ നിലവിലില്ലെന്നും കിനൗര്‍ ജില്ല ഭരണകൂടം വ്യക്തമാക്കിയതായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ ഓഫീസ് അറിയിച്ചു. റോഡ് മാര്‍ഗമുള്ള ഗതാഗതം തടസപ്പെട്ടതാണ് വിനോദസഞ്ചാരികള്‍ കല്‍പ്പയില്‍ കുടുങ്ങാന്‍ കാരണം. റോഡ് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ച് വിനോദസഞ്ചാരികളെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ഇവരെ ഷിംലയില്‍ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാണെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് കൊച്ചി സ്വദേശികള്‍ ഉള്‍പ്പെട്ട സംഘത്തിന്റെ യാത്ര കല്പയില് വച്ച് തടസപ്പെട്ടത്. മലയാളികള്‍ ഉള്‍പ്പെടെ 25 പേരാണു സംഘത്തിലുള്ളത്. കഴിഞ്ഞ 25നാണ് സംഘം ഡല്‍ഹിയില്‍നിന്നു സ്പിറ്റിവാലി സന്ദര്‍ശിക്കാന്‍ പോയത്. തിരിച്ചുവരാനിരിക്കെ, ഷിംലയിലേക്കുള്ള റോഡ് മണ്ണിടിച്ചിലില്‍ തകര്‍ന്നു. ഇതോടെ മടക്കയാത്ര പ്രതിസന്ധിയിലാകുകയായിരുന്നു. മേഖലയില്‍ ഇപ്പോഴും കനത്ത മഴയും മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.…
Read Moreകൗതുകമായി ഇരട്ടകളുടെ കൂട്ടായ്മ
കൊച്ചി: കൊച്ചിക്ക് കൗതുകമായി ഇരട്ടകളുടെ സംഗമം. ഓള് ട്വിന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാന സംഗമത്തില്‍ ഒന്നര വയസ് മുതല്‍ 78 വയസ് വരെയുള്ള 160 ജോഡികളാണു പങ്കെടുത്തത്. ഇതിനുപുറമെ നാല് ട്രിപ്പിള്‍ ജോഡികളും സംഗമത്തിന്റെ ഭാഗമായി. ഐഡന്റിക്കല്‍ ഇരട്ടകള്‍ മാത്രം പങ്കെടുത്ത പരിപാടി നഗരത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റി. സംസ്ഥാനത്തെ 14 ജില്ലകള്‍ക്കുപുറമെ കേരളത്തില്‍ വര്‍ഷങ്ങളായി താമസിക്കുന്ന തമിഴ്നാട് സ്വദേശികളും പരിപാടിയില്‍ പങ്കെടുത്തു. 2018ല്‍ ഓള് കേരള ട്വിന്‍സ് അസോസിയേഷന് എന്നപേരില്‍ സമൂഹമധ്യമങ്ങളില്‍ ആരംഭിച്ച കൂട്ടായ്മ ഓള് ട്വിന്‍സ് അസോസിയേഷനായി വളരുകയായിരുന്നു. റാന്നി സ്വദേശി വിശ്വാസ് എസ്. വാവോലില്‍ ആണ് സംഘടനയുടെ സ്ഥാപകനും നിലവില്‍ സെക്രട്ടറിയും. സംഗമത്തിന്റെ ഭാഗമായി ഇരട്ടകളുടെ വിവിധ പരിപാടികള്‍ അരങ്ങേറി. നിരവധിപേര്‍ അനുഭവങ്ങളും പങ്കുവച്ചു. രാജ്യത്തിനു പുറത്തുനിന്നുള്ളവരും സംഘടനയുടെ ഭാഗമാണ്. രാവിലെ 11ന് ആരംഭിച്ച പരിപാടി ഹൈബി ഈഡന്…
Read Moreസമഗ്ര ഇ-ആധാർ ആപ്പ് വരുന്നു: ഇനി അപ്ഡേഷൻ വിരൽത്തുമ്പിൽ
പരവൂർ (കൊല്ലം): ആധാർ ഉപയോക്താക്കൾക്കായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യ (യുഐഡിഐഎ) ഇ -ആധാർ ആപ്പ് എന്ന പേരിൽ സമഗ്ര മൊബൈൽ ആപ്പ് ആരംഭിക്കുന്നു. വ്യക്തികൾക്ക് അവരുടെ ആധാർ കാർഡിലെ പേര്, വിലാസം, ജനന തീയതി, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ പരിഷ്കരിക്കാൻ പ്രാപ്തമാക്കുന്നത് അടക്കം നിരവധി സൗകര്യങ്ങൾ ഉള്ളതായിരിക്കും ഈ ആപ്പ്. താത്ക്കാലികമായി ഇ-ആധാർ എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് ഒറ്റ ഡിജിറ്റൽ ഇന്റർഫേസിലൂടെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ അവസരം ഒരുക്കും. സുഗമവും ഉപയോക്തൃ സൗഹൃദവുമായ രീതിയിൽ എളുപ്പത്തിൽ അപ്ഡേഷൻ നിർവഹിക്കാൻ സാധിക്കുന്ന രീതിയിലായിരിക്കും ആപ്പിന്റെരൂപകൽപ്പന. ഈ വർഷം അവസാനത്തോടെ ഈ മൊബൈൽ ആപ്ലിക്കേഷൻ പൂർണമായും പ്രവർത്തന സജ്ജമാകും. എൻറോൾമെന്റ് സെന്ററുകളിലേക്കുള്ള സന്ദർശനങ്ങൾ കുറയ്ക്കുക എന്നതാണ് ഇതിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത്. പുതിയ സംവിധാനം വരുമ്പോൾ ആൾക്കാർക്ക് വ്യക്തിഗത വിവരങ്ങൾ അവരുടെ സ്മാർട്ട് ഫോണുകൾ…
Read Moreതിരുവോണത്തോണി നാളെ പുറപ്പെടും
കോട്ടയം: ആറന്മുള ഭഗവാനു തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായുള്ള തിരുവോണത്തോണിയുടെ അകമ്പടിത്തോണിയേറാന് ഇത്തവണ രവീന്ദ്രബാബു ഭട്ടതിരിപ്പാടിനു പകരം അദ്ദേഹത്തിന്റെ സഹോദരപുത്രന് അനൂപ് നാരായണ ഭട്ടതിരി. ചുരുളന്‍ വള്ളത്തില്‍ കുമാരനല്ലൂര്‍ മങ്ങാട്ടില്ലക്കടവില്നിന്നു നാളെ രാവിലെ 11.45ന് അകമ്പടിത്തോണി പുറപ്പെടും. വര്‍ഷങ്ങളായി അകമ്പടിത്തോണിയില്‍ പോയിരുന്ന രവീന്ദ്രബാബു കഴിഞ്ഞ പത്തിനാണ് അന്തരിച്ചത്. അസുഖബാധിതനായതിനാല്‍ കഴിഞ്ഞ ഓണത്തിനും അനൂപ് നാരായണ ഭട്ടതിരിയാണ് അകമ്പടിത്തോണിയില്‍ പോയത്.ആറന്മുളയ്ക്കു സമീപം കാട്ടൂരില്‍നിന്നു കുമാരനല്ലൂരിലേക്ക് കുടിയേറിയ മങ്ങാട്ടില്ലത്തെ കാരണവരാണ് നാലര പതിറ്റാണ്ടായി ആറന്മുള പാര്‍ഥസാരഥിക്കുള്ള വിഭവങ്ങളുമായി ജലമാര്‍ഗം ആചാരപരമായ യാത്ര നടത്തിയിരുന്നത്. മങ്ങാട്ടില്ലത്തെ കാരണവരായിരുന്ന നാരായണ ഭട്ടതിരി അന്തരിച്ചശേഷം ആചാരനിയോഗം ഏറ്റെടുത്ത രവീന്ദ്രബാബു ഭട്ടതിരി നാലുവട്ടം യാത്ര പോയിരുന്നു. കര്‍ക്കടകത്തിലെ പിള്ളേരോണ നാളില്‍ തുടങ്ങുന്ന വ്രതാചരണത്തോടെയാണ് ഒരുക്കം. ചിങ്ങമാസത്തിലെ മൂലം നാളില്‍ കുമാരനല്ലൂര്‍ മങ്ങാട്ടില്ലക്കടവില്നിന്നു വള വരവച്ച ചുരുളനില്‍ മൂന്നു തുഴച്ചില്ക്കാരോടൊപ്പമാണ് ആചാരപ്രകാരമുള്ള യാത്ര. ഇല്ലത്ത് ആറന്മുളയപ്പന് നിത്യപൂജ കഴിഞ്ഞ്…
Read Moreകീഴറയിലെ സ്ഫോടനം: രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി നിഗമനം; പ്രതിക്കെതിരേ കാപ്പ ചുമത്തുന്നത് ആലോചനയിൽ
കണ്ണൂർ: കണ്ണപുരം കീഴറയിൽ വീട്ടിൽ സ്ഫോടനമുണ്ടായി വീട് തകരുകയും ഒരാൾ മരിക്കാനിടയാകുകയും ചെയ്ത സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി വകുപ്പുതല നിഗമനം. അറസ്റ്റിലായ അനൂപ് മാലിക്ക് നേരത്തെ വാടകയ്ക്കെടുത്ത് പടക്കങ്ങൾ സംഭരിച്ച പൊടിക്കുണ്ട് രാജേന്ദ്ര നഗറിൽ 2016ൽ സമാന സ്ഫോടനമുണ്ടായിരുന്നു. ഈ സ്ഫോടനത്തിൽ വീട് തകരുകയും സമീപത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കൂടാതെ അനൂപ് മാലിക്കിനെതിരെ നിരവധി കേസുകളുമുണ്ട്. ഇത്തരമൊരു പശ്ചാത്തലമുള്ള വ്യക്തിയെ നിരന്തരം നിരീക്ഷിക്കണമെന്നിരിക്കെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. കീഴറയിലെ വീട്ടിൽ വലിയ തോതിലുള്ള സ്ഫോടക വസ്തുക്കൾ സംഭരിച്ചു വയ്ക്കുന്നതിനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നതാണ് സ്ഫോടനത്തിനും ഒരാളുടെ മരണത്തിനും ഇടയാക്കിയതെന്നാണ് പോലീസ് വിലയിരുത്തൽ. അതിനിടെ കീഴറയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അറസ്റ്റിലായ അനൂപ് മാലിക്കിനെതിരെ കാപ്പ ചുമത്തുന്നതിനെ കുറിച്ചും പോലീസ് ആലോചിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലുള്ള നിരവധി…
Read Moreസര്‍ക്കാര്‍ ആശുപത്രികളില്‍ ക്യൂ നിൽക്കാതെ ഒപി ടിക്കറ്റെടുക്കാന്‍ ഇ- ഹെല്‍ത്ത്
കോട്ടയം: സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യു നിൽക്കാതെ ഒപി ടിക്കറ്റെടുക്കാന്‍ ഇ ഹെല്‍ത്ത് സംവിധാനം തയാറായി. കോട്ടയം ജില്ലയിലെ പകുതിയിലേറെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇഹെല്‍ത്ത് സംവിധാനം പ്രവര്‍ത്തിക്കുന്നു. മെഡിക്കല്‍ കോളജ് മുതല്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വരെയുള്ള ജില്ലയിലെ 88 ആശുപത്രികളില്‍ 45 കേന്ദ്രങ്ങളില്‍ ഇ- ഹെല്‍ത്ത് സേവനം ലഭ്യമാണ്. ഈ വര്‍ഷം ഒന്പതിടത്തുകൂടി നടപ്പാക്കും. 38 ആശുപത്രികള്‍ കടലാസു രഹിതമാണ്. സവിശേഷ ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ (യുഎച്ച്ഐഡി ) മാത്രം ഉപയോഗിച്ച് ഒപി ചീട്ട്, ഡോക്ടറെ കാണല്‍, മരുന്ന്, നഴ്സിംഗ് -ലാബ് സേവനങ്ങള്‍ രോഗവിവരങ്ങള്‍ നല്കല് എല്ലാം ഡിജിറ്റലാണ്. ഡോക്ടറുടെ കുറിപ്പും രോഗിക്ക് ഫോണില്‍ കിട്ടും. ബില്ലുകള്‍ ഇപോസ് മെഷീന് വഴി അടയ്ക്കാനുള്ള സംവിധാനം 27 ഇടങ്ങളില്‍ നടപ്പാക്കിത്തുടങ്ങി. ജില്ലയില്‍ ഇ ഹെല്‍ത്ത് സംവിധാനം വഴി ഇതുവരെ 1.13 കോടി രോഗീസന്ദര്‍ശനങ്ങള്‍ നടന്നു. 16,48,744 പേര്‍ക്ക് യുഎച്ച്ഐഡിയുണ്ട്. 2018 ജൂലൈയില്‍…
Read More