തിരുവനന്തപുരം: തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്ത് ഇന്ന് ഉച്ചയോടെയാണ് നാലുദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലഭിച്ചത്. തുമ്പ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
Read MoreDay: September 5, 2025
അധ്യാപകനെ ‘പീഡിപ്പിച്ച’ വിദ്യാർഥിനികൾ
നാളെ അധ്യാപകദിനമാണ്. ഒരധ്യാപകനെതിരേയുള്ള പീഡനക്കേസ്, കോപ്പിയടി പിടിച്ചതിന് മക്കളുടെ പ്രായമുള്ള വിദ്യാർഥിനികൾ വ്യാജമായി കൊടുത്തതാണെന്നു കോടതി പറഞ്ഞിരിക്കുന്നു. 11 വർഷത്തിനുശേഷം അധ്യാപകനെ വെറുതേ വിട്ടു. മഞ്ഞിന്റെ വിശുദ്ധിയിൽ ശാന്തമായൊഴുകുന്ന മൂന്നാറിൽ ഏതാനും രാഷ്ട്രീയ നേതാക്കളും അധ്യാപകരും വിദ്യാർഥികളും കലക്കിയ വിഷം കഴുകിക്കളയാതെ, അധ്യാപകദിനത്തെക്കുറിച്ച് ഗൂഢാലോചനക്കാരേ, നിങ്ങൾ ഒരക്ഷരം മിണ്ടരുത്. മൂന്നാർ ഗവൺമെന്റ് കോളജിൽ 2014ലായിരുന്നു സംഭവം. ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ച് എസ്എഫ്ഐ വിദ്യാർഥിനികളെ അഡീഷണൽ ചീഫ് എക്സാമിനർ കൂടിയായ പ്രഫ. ആനന്ദ് വിശ്വനാഥൻ പിടികൂടി. സംഭവം സർവകലാശാലയ്ക്ക് റിപ്പോർട്ട് ചെയ്യാൻ ഇൻവിജിലേറ്ററെ ചുമതലപ്പെടുത്തി. പക്ഷേ, ആ ‘മഹാഗുരു’ ഇടത് അനുകൂല സംഘടനക്കാരനാണത്രേ. കോപ്പിയടി റിപ്പോർട്ട് ചെയ്തില്ല. തീർന്നില്ല; അധ്യാപകൻ തങ്ങളെ പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാർഥിനികൾ വിദ്യാഭ്യാസമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. മൂന്നാർ പോലീസ് കേസെടുത്തു. 11 വർഷത്തിനുശേഷമാണ് അന്തിമവിധി. കേസ് രാഷ്ട്രീയപ്രേരിതവും കെട്ടിച്ചമച്ചതുമാണെന്നായിരുന്നു…
Read Moreരാഹുലിൽ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കേസ്; തെളിവെടുപ്പിനായി അന്വേഷണ സംഘം ബംഗളൂരുവിലേക്ക്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികാരോപണ കേസിൽ തെളിവ് ശേഖരണത്തിന് ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവിലേക്ക്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കേസിലാണ് തെളിവെടുപ്പ് നടത്തുന്നത്. ഓണാവധിക്ക് ശേഷമാണ് അന്വേഷണസംഘം ബംഗളൂരുവിലേക്ക് പോകുക. യുവതി ചികിത്സ തേടിയ ബംഗളൂരുവിലെ ആശുപത്രിയിലെത്തുന്ന സംഘം ആശുപത്രി രേഖകള്‍ പരിശോധിച്ച് യുവതി ചികിത്സ തേടിയ കാര്യം നേരിട്ട് സ്ഥിരീകരിക്കും. തുടര്‍ന്ന് ആശുപത്രി മാനേജ്മെന്റിന് നോട്ടീസ് നല്കി രേഖകള്‍ കസ്റ്റഡിയിലെടുക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. അഞ്ച് പേരുടെ പരാതികളിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ച് പേരും മൂന്നാം കക്ഷികളാണ്.
Read Moreഓണക്കാല റിക്കാർഡിട്ട് ബെവ്കോ; ഉത്രാടദിനത്തിൽ മാത്രം വിറ്റഴിച്ചത് 137 കോടിയുടെ മദ്യം; ആറ് ഔട്ട്ലെറ്റുകളിൽ ഒരുകോടിക്ക് മുകളിൽ വിൽപന; ഒന്നും രണ്ടും സ്ഥാനം വിട്ടുകൊടുക്കാതെ കൊല്ലം ജില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ റിക്കാർഡിനെ പിൻതള്ളി പുതിയ റിക്കാർഡിട്ട് ബെവ്കോ. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റിലൂടെ വിറ്റുപോയത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപ കൂടുതലാണിത്. ഉത്രാടദിനം മാത്രം 137 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു. ആറ് ഔട്ട്ലെറ്റുകളിലാണ് ഒരു കോടി രൂപയ്ക്ക് മുകളിൽ ഉത്രാടദിനത്തിൽ വില്പന നടന്നത്. ഉത്രാടദിന വില്പനയിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ് മുന്നിൽ. 1.46 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാറ്റം വിറ്റഴിച്ചത്. കൊല്ലം ജില്ലയിലെ തന്നെ ആശ്രാമം ഔട്ട്ലെറ്റാണ് രണ്ടാം സ്ഥാനത്ത്. 1.24 കോടി രൂപയുടെ മദ്യ വില്പനയാണ് ഇവിടെ മാത്രം നടന്നത്. മലപ്പുറം ജില്ലയിലെ എടപ്പാൾ ഔട്ട്ലെറ്റ് (1.11 കോടി), തൃശൂർ ജില്ലയിലെ ചാലക്കുടി ഔട്ട്ലൈറ്റ് (1.07 കോടി), ഇരിങ്ങാലക്കുട…
Read Moreഇടിമുറിമർദനത്തിലെ പോലീസുകാരെ പിരിച്ചുവിടണം; സുജിത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ പോലീസ് സ്റ്റേഷനിൽ മർദിച്ച പോലീസുകാരെ സർവീസിൽനിന്നു പിരിച്ചുവിടണമെന്നും ക്രിമിനൽ കേസെടുത്തു കുറ്റകൃത്യത്തിനനുസരിച്ചുള്ള ശിക്ഷ നൽകണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ആവശ്യമുന്നയിച്ച് പത്തിനു സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കുമുന്പിലും കോൺഗ്രസ് പ്രതിഷേധ ജനകീയസംഗമം നടത്തും. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ ബ്ലോക്ക് പ്രസിഡന്റായ സുജിത്തിനെ മർദിച്ചവരെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുകയാണ്. പോലീസുകാർ നടത്തിയതു രക്ഷാപ്രവർത്തനമാണോയെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ക്രിമിനലുകളെപ്പോലെ മർദനം നടത്തിയ പോലീസുകാർ സേനയിൽ തുടരാൻ പാടില്ല. ഇവർക്കെതിരേ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കണം. 62,000 പോലീസുകാരുള്ള സേനയിൽ മൂന്നോ നാലോ പേർ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ജനകീയവത്കരിക്കേണ്ടതുണ്ടോയെന്ന പ്രസ്താവന നടത്തിയതു ഡിഐജി എസ്. ഹരിശങ്കറിന്റെ നിലവാരമില്ലായ്മയാണു കാണിക്കുന്നത്. മർദനം നടത്തിയ പോലീസുകാർക്കെതിരേ എന്തു നടപടിയെടുത്തുവെന്നു ഡിഐജി പൊതുജനങ്ങളോടു വ്യക്തമാക്കണം. സുജിത്തിനു സർക്കാർ നഷ്ടപരിഹാരം കൊടുക്കണമെന്നും എത്രകൊടുത്താലും…
Read Moreഉത്രാടപ്പാച്ചിലിൽ തെരുവ് നായ; പത്തനംതിട്ടയിൽ കടിയേറ്റത് 13 പേർക്ക്; ആക്രമണം നടത്തിയ നായയ്ക്കു പേവിഷബാധയെന്നു സംശയം
പത്തനംതിട്ട: ഉത്രാട ദിനത്തിൽ പത്തനംതിട്ട നഗരത്തിൽ 13 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധയെന്നു സംശയം. കാലിനും കൈക്കും ഇടുപ്പിനുമൊക്കെ പരിക്കേറ്റവർ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കടിയേറ്റവരിൽ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഒരാൾക്കു മുഖത്തും മറ്റൊരാളിനു കാലിലുമാണ് കടിയേറ്റത്. കടിയേറ്റവരിൽ മറ്റു ചിലർ ജനറൽ ആശുപത്രിയിലെ തിരക്ക് കാരണം മറ്റു സ്ഥലങ്ങളിലേക്കു പോയിട്ടുണ്ട്.പുത്തൻപീടികയിൽനിന്നു നഗരത്തിലേക്കു വരുന്നവഴി നായ മറ്റു തെരുവുനായ്ക്കളെയും ആക്രമിച്ചിട്ടുണ്ട്. ഒരു നായ തന്നെയാണ് ഇത്രയും ആളുകളെ കടിച്ചതെന്നു പറയുന്നു. ഇതിനു പേ വിഷബാധയും സംശയിക്കുന്നു. ചികിത്സ വൈകിഓണ അവധി ദിവസമായതിനാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആവശ്യത്തിനു ജീവനക്കാർ ഇല്ലാതിരുന്നത് നായയുടെ ആക്രമണത്തിൽ കടിയേറ്റ് എത്തിയവർക്കു ചികിത്സ ലഭിക്കാൻ കാലതാമസമുണ്ടായി. മാരകമായി മുറിവേറ്റവരെ മെഡിക്കൽ കോളജിലേക്കു മാറ്റാനാണ് ഡോക്ടർമാർ നിർദേശിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങൾ…
Read Moreകൊട്ടാരമറ്റം അല്ല ഇത് സാമൂഹ്യവിരുദ്ധമറ്റം; മദ്യപരും സാമൂഹിക വിരുദ്ധരും പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ അഴിഞ്ഞാടുന്നു
പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് എന്നാണ് പേരെങ്കിലും ഇപ്പോൾ ഇവിടെ തന്പടിക്കുന്നതു ബസുകളേക്കാൾ കൂടുതൽ സാമൂഹ്യവിരുദ്ധർ. മദ്യപിച്ചു ലക്കു കെട്ടവർക്ക് ഉറങ്ങാനും തമ്മിൽത്തല്ലാനും ചീത്തവിളിക്കാനുമൊക്കെ എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തതുപോലെയാണ് ഇവിടത്തെ അന്തരീക്ഷം. പാലാ നഗരസഭയുടെ വ്യാപാരകേന്ദ്രങ്ങളിലൊന്നായ കൊട്ടാരമറ്റത്തെ ഷോപ്പിംഗ് കോംപ്ലക്സ് മദ്യപരുടെയും സാമൂഹ്യവിരുദ്ധരുടെയും അഴിഞ്ഞാട്ട കേന്ദ്രമായി മാറിയിട്ടും അധികൃതർ അനങ്ങിയിട്ടില്ല. മറിച്ചു വാടകബസ് ടെര്‍മിനലിന്റെ മുന്‍വശത്ത് പുറത്തേക്കു ഷീറ്റ് ഘടിപ്പിച്ചതോടെ രണ്ടും മൂന്നും നിലകളുടെ കാഴ്ച നഷ്ടമായി. ഇതോടെ രണ്ടും മൂന്നും നിലകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാൻ വ്യാപാരികള്‍ വിമുഖത കാട്ടി. ഓഫീസുകള്‍, കോച്ചിംഗ് സ്ഥാപനങ്ങള്‍ തുടങ്ങിയ ഏതാനും സ്ഥാപനങ്ങള്‍ മാത്രമേ ഇപ്പോള്‍ ഈ നിലകളില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ബാക്കി ചില മുറികള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസത്തിനു വാടകയ്ക്ക് എടുത്തിരിക്കുകയാണ്. നഗരസഭയില്‍നിന്നു വാടകയ്ക്കെടുത്ത ചിലർ അന്യസംസ്ഥാന തൊഴിലാളികള്‍ക്കു മറിച്ച് വാടകയ്ക്കു മുറികള്‍ നല്‍കിയതാണെന്നും ആക്ഷേപമുണ്ട്. ദുർഗന്ധപൂരിതംആവശ്യത്തിനു ശുചിമുറികള്‍ ഒന്നുമില്ലാത്തതിനാല്‍ തിണ്ണയിലും…
Read Moreഇന്ന് ദേശീയ അധ്യാപക ദിനം… ഫയൽ ഇഴയുന്നു, ഓണത്തിനും ശന്പളമില്ലാതെ ദിവസവേതന അധ്യാപകർ
പത്തനംതിട്ട: ചെയ്ത ജോലിക്കു ശന്പളം കിട്ടാതെ ദിവസ വേതന അധ്യാപകർ. പുതിയ അധ്യയന വർഷം ആരംഭിച്ച് മൂന്നു മാസം കഴിഞ്ഞപ്പോഴും അധ്യാപകർക്കു ശന്പളം ലഭിച്ചിട്ടില്ല. താത്കാലികാടിസ്ഥാനത്തിൽ നിയമനം ലഭിച്ച അധ്യാപകരാണ് ശന്പളത്തിനുവേണ്ടി കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലും ഇവരുടെ ശന്പളം ലഭിച്ചത് ഡിസംബറിനു ശേഷമാണ്. ഓരോ ഉപജില്ലയിലും ദിവസ വേതന അധ്യാപകരുടെ ബില്ലുകൾ പാസാക്കുന്നതിൽ ഓഫീസുകളുടെ താത്പര്യപ്രകാരമാണ്. നിയമനം അംഗീകരിച്ചു കഴിഞ്ഞാൽ ബില്ലുകൾ വേഗത്തിൽ പാസാക്കാനാകും. എന്നാൽ, നടപടിക്രമങ്ങളിലെ കാലതാമസമാണ് ശന്പളം വൈകാൻ കാരണമാകുന്നത്. ഫയൽ ഇഴയുന്നുസ്ഥിരനിയമനം തടഞ്ഞിട്ടുള്ള എയ്ഡഡ് വിദ്യാലയങ്ങളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം ലഭിച്ച അധ്യാപകരുടെ വേതനമാണ് തടയപ്പെട്ടതിലേറെയും. ഇവരുടെ തസ്തിക അംഗീകരിച്ചു നൽകാൻ വിദ്യാഭ്യാസ ഓഫീസുകളിൽ കാലതാമസമെടുക്കുകയാണ്. ഇത്തണ ഓണത്തിനു മുന്‍പ് ശന്പളം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഓഫീസ് നടപടികൾ നീങ്ങിയില്ല. എന്നാൽ, സർക്കാർ മേഖലയിലെ താത്കാലിക അധ്യാപകരിൽ നല്ലൊരു പങ്കും ശന്പളം വാങ്ങുകയും ചെയ്തു. എയ്ഡഡ്…
Read Moreകുടിവെള്ളമില്ലാ ഓണം; ദുരവസ്ഥയിൽ ഒരു നാട്; ഇല്ലിച്ചിറയിലെ എഴുപതോളം കുടുംബങ്ങൾക്ക് രണ്ടു മാസമായി കുടിവെള്ളമില്ല
ആലപ്പുഴ: തിരുവോണനാളിലും കുടിവെള്ളത്തിനായി ക്ലേശിച്ച് ഒരു നാട്. പുറക്കാട് പഞ്ചായത്ത് ആറ്, ഏഴ് വാർഡുകളായ ഇല്ലിച്ചിറയിലെ എഴുപതോളം കുടുംബങ്ങളാണ് രണ്ടു മാസമായി കുടിവെള്ളം കിട്ടാതെ വലയുന്നത്. ഭൂരിഭാഗവും പട്ടികജാതി, പട്ടികവർഗ കുടുംബങ്ങളാണ് ഇവിടുള്ളത്. നേരത്തെ പൊതു ടാപ്പ് ഉണ്ടായിരുന്ന കാലത്തു കുടിവെള്ളത്തിന് ക്ഷാമമില്ലായിരുന്നു. എന്നാൽ, പിന്നീട് ഹൗസ് കണക്ഷൻ ഏർപ്പെടുത്തിയതോടെ കുടിവെള്ളം കിട്ടാക്കനിയായി. ചില സ്ഥലങ്ങളിൽ പൈപ്പ് ലൈൻ പൊട്ടിയതാണ് ഈ പ്രദേശത്തു കുടിവെള്ളം തടസപ്പെടാൻ കാരണം. പലതവണ പഞ്ചായത്ത്, വാട്ടർ അഥോറിറ്റി അധികൃതർക്കു പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല. സ്ത്രീകൾ ഉൾപ്പെടെയുളളവർ കിലോമീറ്ററുകൾ അപ്പുറത്ത് ടിഎസ് കനാലിനു പടിഞ്ഞാറ് ഭാഗത്തുള്ള ഒരു വ്യക്തിയുടെ വീട്ടിൽനിന്നാണ് ഇവിടേക്കു വള്ളത്തിൽ വെള്ളം കൊണ്ടുവരുന്നത്. തോട്ടിലെ മലിനജലംകുളിക്കാനും മറ്റു വീട്ടാവശ്യങ്ങൾക്കും രണ്ടു മാസമായി വെള്ളമില്ല. മാലിന്യം നിറഞ്ഞ ഇല്ലിച്ചിറ തോട്ടിലെ വെള്ളം തുണി, പാത്രം എന്നിവ കഴുകാനും കുളിക്കാനും ഉപയോഗിക്കേണ്ട ഗതികേടിലാണ്…
Read Moreമലയാളി വരന് മ്യാൻമർ വധു; സഫലമായത് നാലുവർഷത്തെ നീണ്ടപ്രണയം
മാന്നാർ: മലയാളി വരൻ മ്യാൻമറിൽനിന്നുള്ള വധുവിന് വരണമാല്യം ചാർത്തിയപ്പോൾ സഫലമായത് ഏറെ നാളത്തെ പ്രണയം. മാന്നാർ കുട്ടംപേരൂർ സ്വദേശി സുധീഷിന് വധുവായത് മ്യാൻമ ർ സ്വദേശിനി വിന്നി. മാന്നാർ കുട്ടംപേരൂർ പുതുശേരത്ത് വീട്ടിൽ രാമചന്ദ്രൻപിള്ളയുടെയും സരസമ്മയുടെയും മകനായിരുന്നു വരൻ സുധീഷ്. മ്യാന്മർ സ്വദേശി യൂസോ വിനിന്റെയും ഡ്യൂ ക്യൂവിന്റെയും മകൾ വിന്നിയായിരുന്നു വധു. ഇവരുടെ വിവാഹം കുന്നത്തൂർ ശ്രീദുർഗ ഓഡിറ്റോറിയത്തിൽ നടന്നു. കഴിഞ്ഞ നാലുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.ദുബായ് മാരിയറ്റ് ഹോട്ടൽ ജീവനക്കാരനാണ് സുധീഷ്, വിന്നി അക്വാർ ഹോട്ടൽ ജീവനക്കാരിയും. വിന്നിയുടെ മാതാപിതാക്കൾക്ക് കേരളത്തിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. മ്യാൻമറിൽ ബിസിനസ് കുടുംബമാണ് വിന്നിയുടേത്. മുതിർന്ന സഹോദരനും ഉണ്ട്. ദുബായിൽ നടക്കുന്ന റിസപ്ഷനിൽ ഇവർ എത്തിച്ചേരുമെന്ന് ദമ്പതികൾ അറിയിച്ചു. വധൂവരന്മാർ പന്ത്രണ്ടാം തീയതി തിരികെ ദുബായിയിലേക്കു പോകും.
Read More