കൊച്ചി: കൊച്ചിയില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്. വീട്ടമ്മയില്‍ നിന്ന് 2 കോടി 88 ലക്ഷം രൂപ തട്ടിയതായി പരാതി. മട്ടാഞ്ചേരി സ്വദേശിനിക്കാണ് തപണം നഷ്ടമായത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുള്പ്പെട്ടുവെന്ന് പറഞ്ഞാണ് തട്ടിപ്പിനിരയാക്കിയത്. വെര്‍ച്വല്‍ അറസ്റ്റ് ശേഷം ഇവരെ വെര്‍ച്വല്‍ കോടതിയിലും ഹാജരാക്കിയതായാണ് വിവരം. ഇവിടെ ജഡ്ജിയടക്കം സാക്ഷികളും ഉണ്ടായിരുന്നു. പണം നല്കിയാല് കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് അറിയിച്ചാണ് സംഘം പണം തട്ടിയത്. അതേസമയം സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പരാതിക്കാര്‍ തയാറായിട്ടില്ല. പണം നഷ്ടപ്പെട്ടതിന് പിന്നാലെ വീട്ടമ്മ പോലീസിനെ സമീപിക്കുകയായിരുന്നു. മട്ടാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read MoreDay: September 6, 2025
വ്യാപാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ
തിരുവനന്തപുരം : നെടുമങ്ങാട് പൂക്കടയിൽ പൂ മൊത്ത വ്യാപാരിയെ കുത്തി കൊലപെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ് നാട് സ്വദേശി കട്ടപ്പ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കച്ചേരി നടയിലെ രാജന്റെ സ്നേഹ ഫ്ലവർ മാർട്ടിലെ ജീവനക്കാരനാണ് കട്ടപ്പ കുമാർ. രാജന്റെ പൂക്കടയിലേക്ക് മൊത്തമായി പൂ വില്പന നടത്തി വന്നിരുന്നത് തെങ്കാശി സ്വദേശി അനീസ് കുമാർ ആയിരുന്നു. ഇദ്ദേഹം ഇന്നലെ ഉച്ചക്ക് ഒന്നരയോടെ പൂ കൊടുത്തതിന്റെ പണം വാങ്ങാനായി രാജന്റെ കടയിൽ എത്തി. ഇ സമയം പണത്തെചൊല്ലി രാജനുമായി വാക്ക് തർക്കം ഉണ്ടായി. ഇതിനിടെയാണ് കട്ടപ്പ കുമാർ പൂ കെ ട്ടുന്നത്തിന് ഉപയോഗിക്കുന്ന കത്രിക കൊണ്ട് അനീസ് കുമാറിന്റെ നെഞ്ചിൽ കുത്തി പരിക്കേല്പിച്ചു.ഇദ്ദേഹത്തെ നെടുമങ്ങാട് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം കട്ടപ്പ കുമാർ…
Read Moreകുന്നംകുളം കസ്റ്റഡി മർദ്ദനം ആളിക്കത്തിക്കാൻ കോണ്‍ഗ്രസ്: പോലീസുകാരന്റെ വീട്ടിലേക്ക് മാർച്ച്
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനസംഭവം ആളിക്കത്തിക്കാൻ രണ്ടും കൽപ്പിച്ച് കോണ്‍ഗ്രസ്. ഇന്ന് പോലീസുകാരന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. മർദിച്ച പോലീസുകാർ കാക്കിയിട്ട് വീടിനു പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകി. രമേശ് ചെന്നിത്തല ഇന്ന് മർദനമേറ്റ സുജിത്തിനെ കാണും. നിയമനടപടികളുടെ തുടർച്ചയെക്കുറിച്ച് സുജിത് ഇന്ന് വിശദീകരിക്കും. സംഭവത്തിൽ ഡിജിപി നിയമോപദേശം തേടി. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെയുള്ള അച്ചടക്കനടപടി പുന; പരിശോധിക്കുന്നതിലാണ് ഡിജിപി പരിശോധന നടത്തുക. ഡിഐജിയുടെ അച്ചടക്ക നടപടി ഐജിയെ കൊണ്ട് പുനപ്പരിശോധിക്കാനാണ് തീരുമാനം. കോടതിയിൽ കേസ് നിൽക്കുന്പോൾ പുനഃപരിശോധ സാധ്യമാണോ എന്നാണ് നിയമോപദേശം. കോടതി അലക്ഷ്യമാകിലെങ്കിൽ ഉടൻ അച്ചക്കട നടപടി പുനഃപരിശോധിക്കും. നിലവിൽ മൂന്നു പോലീസുകാരുടെ രണ്ട് ഇൻഗ്രിമെന്റാണ് റദാക്കിയത്. സുജിത്തിന് പോലീസ് സ്റ്റേഷനിൽ വെച്ച് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധം ശക്തമായി തുടരാൻ കോണ്‍ഗ്രസ്…
Read Moreതാലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കൈയേറ്റം ചെയ്തു: സുരക്ഷാ ജീവനക്കാരനെ കടിച്ച് പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ
ഒറ്റപ്പാലം: ഡോക്ടറെയും ആശുപത്രി സുരക്ഷാ ജീവനക്കാരനെയും കൈയേറ്റം ചെയ്ത പ്രതി പിടിയിൽ. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും ആക്രമിച്ച മുട്ടിപ്പാലം സ്വദേശി ഗോപകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടർ ഉമ്മറിന്റെ ഷർട്ട് വലിച്ചു കീറുകയും സുരക്ഷാ ജീവനക്കാരൻ ജ്യോതിഷിനെ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. പ്രതി മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യ കോണിപ്പടിയിൽ നിന്ന് വീണ് കാലിന് പരിക്കുപറ്റിയെന്ന് പറഞ്ഞാണ് ഗോപകുമാർ ഭാര്യയേയും കൊണ്ട് ആശുപത്രിയിലെത്തുന്നത്. ഒപി ടിക്കറ്റ് രജിസ്ട്രേഷന് എത്തിയപ്പോൾ ക്യൂആർ കോഡ് സ്കാൻ ചെയ്യാനാകുന്നില്ലെന്ന് പറഞ്ഞ് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരിയെ അസഭ്യം പറഞ്ഞു. തുടർന്ന് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടർ രോഗിയെ പരിശോധിച്ചു. ശരീരത്തിലെ പാടുകൾ ശ്രദ്ധയിൽപെട്ടതോടെ എന്തു പറ്റിയെന്ന് ഡോക്ടർ കൂടെയുണ്ടായിരുന്ന ഗോപകുമാറിനോട് ചോദിച്ചു. ഇതോടെ ഡോക്ടറോടും ഇയാൾ ക്ഷുഭിതനായി. തട്ടിക്കയറിയ ശേഷം ഡോക്ടറുടെ ഷർട്ട് വലിച്ചു…
Read Moreകുതിച്ചുയർന്ന് പൊന്ന്… സ്വർണവില പവന് 80,000ന് അരികെ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന് 80,000 രൂപയ്ക്ക് അടുത്തേക്ക് സ്വർണവില കുതിക്കുകയാണ്. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വർധിച്ച് സർവകാല റിക്കാർഡിൽ തുടരുകയാണ്. ഇതോടെ സ്വർണവില ഗ്രാമിന് 9, 945 രൂപയും പവന് 79,560 രൂപയുമായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ വർധിച്ച് 8, 165 രൂപയായി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6, 355 രൂപയാണ് വിപണി വില. അന്താരാഷ്ട്ര സ്വർണവില എക്കാലത്തെയും ഉയർന്ന റിക്കാർഡ് വില ആയ 3600 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 88 ഉം ആയി. 20 കാരറ്റ് സ്വർണക്കട്ടി ഒരു കിലോഗ്രാമിനെ ബാങ്ക് നിരക്ക് ഒരു കോടി 5 ലക്ഷം രൂപ ആയി. ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറിയിട്ടുണ്ട്. ലോകത്തിൽ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും സ്വർണത്തിന് പോസിറ്റീവ്…
Read Moreമനസും വയറും നിറയ്ക്കാം… ഓണത്തിനായി വട്ടവട ചെയ്തത് 1,800 ഏക്കർ പച്ചക്കറി കൃഷി
തൊടുപുഴ: ഓണവിപണി ലക്ഷ്യമിട്ടു വട്ടവടയിൽ കൃഷി ചെയ്തത് 1,800 ഏക്കർ ശീതകാല പച്ചക്കറി. പ്രതികൂല കാലാവസ്ഥയും വന്യമൃഗശല്യവും ആദ്യം തിരിച്ചടിയായെങ്കിലും വില മെച്ചപ്പെട്ടതു കർഷകർക്കു നേട്ടമായി. വിളവെടുപ്പിന്റെ സമയമായപ്പോൾ കാലാവസ്ഥ അനുകൂലമായതാണ് കർഷകർക്കു മെച്ചപ്പെട്ട വില ലഭിക്കാൻ ഇടയാക്കിയത്. തമിഴ്നാട്ടിലേക്കും മറ്റു ജില്ലകളിലേക്കുമാണ് വട്ടവടയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറി കൂടുതലായി കയറ്റി അയയ്ക്കുന്നത്. അവിടെനിന്ന് അതു കേരളത്തിലേക്ക് എത്തും. വട്ടവട പഞ്ചായത്തിലെ പ്രധാന കാർഷിക മേഖലകളായ വട്ടവട, കോവിലൂർ, ചിലന്തിയാർ, കടവരി, കൊട്ടക്കന്പൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഓണത്തോടനുബന്ധിച്ചു പച്ചക്കറികളുടെ വിളവെടുപ്പ് നടന്നത്. കാരറ്റ്, കാബേജ്, ബട്ടർ ബീൻസ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ബീൻസ് എന്നിവയുടെ വിളവെടുപ്പാണ് നിലവിൽ നടന്നത്. കനത്ത മഴയിൽ ആദ്യം നട്ട പച്ചക്കറിത്തൈകൾ വ്യാപകമായി നശിച്ചു നഷ്ടം വന്നെങ്കിലും ഓണസീസൺ കണക്കിലെടുത്തു വീണ്ടും കൃഷിയിറക്കി. പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ മെച്ചപ്പെട്ട വിളവ് ലഭിച്ചു. ഹോർട്ടികോർപിന്റെ അനാസ്ഥവിഎഫ്പിസികെയിൽ അംഗങ്ങളായ…
Read Moreധർമസ്ഥല കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ലോറി ഉടമയും യുട്യൂബറുമായ മനാഫിന് നോട്ടീസ്: കൈയിലുള്ള തെളിവുകളും ഡിജിറ്റല്‍ രേഖകളും ഹാജരാക്കാൻ നിർദേശം
മംഗളൂരു: ധർമസ്ഥലയിലെ വിവാദ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യംചെയ്യലിന് ഹാജരാകാൻ കോഴിക്കോട്ടെ ലോറി ഉടമയും യുട്യൂബറുമായ മനാഫിന് നോട്ടീസ് നൽകി. കേസുമായി ബന്ധപ്പെട്ട് കൈയിലുള്ള തെളിവുകളും ഡിജിറ്റല്‍ രേഖകളും ഹാജരാക്കാനാണ് നിർദേശം. ഹാജരായില്ലെങ്കില്‍ തുടര്‍ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കി. ധര്‍മസ്ഥലയിൽ നടന്നതായി ആരോപിക്കപ്പെട്ട ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ മനാഫ് തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. ധർമസ്ഥല ആക്ഷൻ കമ്മിറ്റി ഭാരവാഹിയും മലയാളിയുമായ ടി.ജയന്തിനൊപ്പം നിരവധി ചാനൽ ചർച്ചകളിലും മനാഫ് സജീവമായിരുന്നു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ, ടി.ജയന്ത്, യുട്യൂബർ സമീർ എന്നിവരുടെ നേതൃത്വത്തിൽ നാളുകളായി നടന്ന ഗൂഢാലോചനകൾക്കും മുന്നൊരുക്കങ്ങൾക്കും ശേഷമാണ് ഇപ്പോൾ അറസ്റ്റിലായ സി.എൻ.ചിന്നയ്യയേയും അന്വേഷണപരിധിയിലുള്ള സുജാത ഭട്ടിനെയും വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്തിറക്കിയതെന്നാണ് ആരോപണം. മനാഫിനും ഇവരുമായി ബന്ധമുണ്ടായിട്ടുണ്ടോ എന്ന കാര്യമാണ്അന്വേഷിക്കുന്നത്.
Read Moreഅമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; ഒരു മാസത്തിനിടെ സംഭവിക്കുന്ന നാലാമത്തെ മരണം
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷാണ് മരിച്ചത്. കഴിഞ്ഞ കുറേ നാളുകളായി രതീഷ് ചികിത്സയിലായിരുന്നു. രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് ശ്രവ പരിശോധനയിലാണ് അമീബിക്ക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. തീവ്രപരിചരണത്തിലായിരുന്ന ഇയാളെ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം നിരീക്ഷിച്ച് വരികയായിരുന്നു. ഒരു മാസത്തിനിടെ അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് സംഭവിക്കുന്ന നാലാമത്തെ മരണമാണിത്. താമരശേരി കോരങ്ങാട് സ്വദേശിയായ ഒമ്പത് വയസുകാരി, ഓഗസ്റ്റ് 31ന് മരിച്ച ഓമശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം സ്വദേശിയായ യുവതി എന്നിവര്‍ക്ക് പിന്നാലെയാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവിന്റെ മരണം.
Read Moreദേ മുഖ്യമന്ത്രി ആകാശത്ത്! ഞെട്ടിത്തരിച്ച് തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഡ്രോൺ ഷോ
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഓണാഘോഷങ്ങളിൽ വിസ്മയം തീർത്ത് ഡ്രോൺ പ്രദർശനം. 700ലധികം ഡ്രോണുകളുമായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശനം രണ്ട് ദിവസം കൂടി തുടരും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് മുകളിലായി 250 അടി ഉയരത്തില്‍ രാത്രി 8.45 മുതല്‍ 9.15 വരെയാണ് ലൈറ്റ് ഷോ നടക്കുന്നത്. തിരുവോണരാത്രിയിലെ പ്രദർശനം കാണാൻ മന്ത്രിമാരായ മുഹമ്മദ് റിയാസും വി. ശിവൻകുട്ടിയും നേരെത്തെ തന്നെയെത്തി. കളരിപയറ്റ് ചെണ്ട മാവേലി ഓണസദ്യ ഇങ്ങനെ പോകുന്നു ഡ്രോൺ കാഴ്ചകൾ. ഡ്രോൺ പ്രദർശനം കാണികൾക്ക് പുതിയ അനുഭവമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖവും പ്രദർശനത്തിൽ ഉൾപെടുത്തിയിരുന്നു. ആദ്യമായാണ് തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കേരള ടൂറിസത്തിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി ഡ്രോൺ പ്രദർശനം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Read Moreഓണക്കാലത്ത് മദ്യം മാത്രമല്ല കുടിച്ചു തീർത്തത് പാലും; സര്‍വകാല റിക്കാര്‍ഡിട്ട് മില്‍മ
തിരുവനന്തപുരം: ഓണക്കാലത്ത് കുടിച്ചു തീർത്ത പാലിന് കണക്കില്ല. ഓണക്കാലത്ത് മദ്യവില്പനയില് മാത്രമല്ല പാല്‍വില്‍പനയിലും റിക്കാര്‍ഡ്. ഉത്രാട ദിനത്തില്‍ മാത്രം വിറ്റുപോയത് 38.03 ലക്ഷം ലിറ്റര്‍ മില്‍മ പാലാണ്. മില്‍മയുടെ പാൽ മാത്രമല്ല തൈര് വിൽപനയും പൊടിപൊടിച്ചു. ഉത്രാട ദിനത്തില്‍ 38,03, 388 ലിറ്റര്‍ പാല് 3,97,672 കിലോ തൈരും മില്‍മ വിറ്റതായാണ് പുറത്തുവന്ന കണക്കുകള്‍. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് പാലിന്റെ വില്പന 37,00,209 ലിറ്ററും തൈര് 3,91, 923 കിലോയുമായിരുന്നു. ഓണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളില്‍ സഹകരണസംഘം വഴി 1,19,58,751 ലിറ്റര്‍ പാലാണ് വിറ്റുപോയത്. 14,58,278 ലക്ഷം കിലോ തൈരും ഈ ദിവസങ്ങളില്‍ വില്‍പ്പന നടത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
Read More