ഓ​ണ​ക്കാ​ല​ത്ത് മ​ദ്യം മാ​ത്ര​മ​ല്ല കു​ടി​ച്ചു തീ​ർ​ത്ത​ത് പാ​ലും; സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ട്ട് മി​ല്‍​മ

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് കു​ടി​ച്ചു തീ​ർ​ത്ത പാ​ലി​ന് ക​ണ​ക്കി​ല്ല. ഓ​ണ​ക്കാ​ല​ത്ത് മ​ദ്യ​വി​ല്‍​പ​ന​യി​ല്‍ മാ​ത്ര​മ​ല്ല പാ​ല്‍​വി​ല്‍​പ​ന​യി​ലും റി​ക്കാ​ര്‍​ഡ്. ഉ​ത്രാ​ട ദി​ന​ത്തി​ല്‍ മാ​ത്രം വി​റ്റു​പോ​യ​ത് 38.03 ല​ക്ഷം ലി​റ്റ​ര്‍ മി​ല്‍​മ പാ​ലാ​ണ്. മി​ല്‍​മ​യു​ടെ പാ​ൽ മാ​ത്ര​മ​ല്ല തൈ​ര് വി​ൽ​പ​ന​യും പൊ​ടി​പൊ​ടി​ച്ചു.

ഉ​ത്രാ​ട ദി​ന​ത്തി​ല്‍ 38,03, 388 ലി​റ്റ​ര്‍ പാ​ല്‍ 3,97,672 കി​ലോ തൈ​രും മി​ല്‍​മ വി​റ്റ​താ​യാ​ണ് പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ള്‍. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഓ​ണ​ക്കാ​ല​ത്ത് പാ​ലി​ന്‍റെ വി​ല്‍​പ​ന 37,00,209 ലി​റ്റ​റും തൈ​ര് 3,91, 923 കി​ലോ​യു​മാ​യി​രു​ന്നു.

ഓ​ണ​ത്തി​ന് മു​മ്പു​ള്ള ആ​റ് ദി​വ​സ​ങ്ങ​ളി​ല്‍ സ​ഹ​ക​ര​ണ​സം​ഘം വ​ഴി 1,19,58,751 ലി​റ്റ​ര്‍ പാ​ലാ​ണ് വി​റ്റു​പോ​യ​ത്. 14,58,278 ല​ക്ഷം കി​ലോ തൈ​രും ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യ​താ​യി ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

Related posts

Leave a Comment