കുമളി: നിയന്ത്രണംവിട്ട ബൈക്ക് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിലിടിച്ച് യുവാവ് മരിച്ചു. കുമളി പൊട്ടംപറന്പിൽ ജോയി-ട്രീസ ദന്പതി കളുടെ മകൻ ബിബിൻ (37) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി കുമളിക്ക് സമീപം വലിയകണ്ടത്ത് വളവിലാണ് അപകടം. ഗുരതരമായി പരിക്കേറ്റ യുവാവിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: രമ്യ. മക്കൾ: അമിലിയ, ആദം. സഹോദരൻ ജോസഫ്.
Read MoreDay: September 14, 2025
‘സത്യത്തിന്റെയും ധർമത്തിന്റെയും വിജയത്തിനായി പ്രേരകമാകട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ‘: ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സത്യത്തിന്റെയും ധർമത്തിന്റെയും വിജയത്തിനായി സമർപ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവച്ച കുറിപ്പിലാണ് ശ്രീകൃഷ്ണ ജയന്തി ആശംസ അറിയിച്ചത്. സത്പ്രവൃത്തികൾ ചെയ്ത് മുന്നോട്ടുപോവുക എന്ന തത്വചിന്തയെ അടിസ്ഥാനപ്പെടുത്തി ഭക്തജനങ്ങൾ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. മനുഷ്യമനസുകളുടെ ഒരുമയ്ക്കായുള്ള ആഘോഷമാവട്ടെ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി. എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ എന്ന് മുഖ്യമന്ത്രി കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…സത്യത്തിന്റേയും ധർമ്മത്തിന്റേയും വിജയത്തിനായി സമർപ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി എന്നാശംസിക്കുന്നു. സൽപ്രവൃത്തികൾ ചെയ്ത് മുന്നോട്ടുപോവുക എന്ന തത്വചിന്തയെ അടിസ്ഥാനപ്പെടുത്തി ഭക്തജനങ്ങൾ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. മനുഷ്യമനസുകളുടെ ഒരുമയ്ക്കായുള്ള ആഘോഷമാവട്ടെ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി. എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ.
Read Moreയുവാവിനെ വിളിച്ച് വരുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അഭിനയിപ്പിച്ചു വീഡിയോ പകർത്തി: ശേഷം കെട്ടിയിട്ട് ക്രൂരമായി മർദിച്ചു, ജനനേന്ദ്രിയത്തിൽ 23 സ്റ്റാപ്ലർ അടിച്ചുകയറ്റി; യുവ ദമ്പതികൾ പിടിയില്‍
പത്തനംതിട്ട: യുവാവിനെ കെട്ടിത്തൂക്കി അതി ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ 23 സ്റ്റാപ്ലര്‍ അടിക്കുകയും ചെയ്ത സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍. ചരല്‍കുന്ന് സ്വദേശി ജയേഷ് ഭാര്യ ലക്ഷ്മി എന്നിവരാണ് പിടിയിലായത്. യുവാവിനെക്കൊണ്ട് ലക്ഷ്മിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി അഭിനയിപ്പിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. അതിനുശേഷം ദമ്പതികള്‍ ചേർന്ന് യുവാവിനെ കെട്ടിയിട്ട് മർദിക്കുകയും ജനനേന്ദ്രിയത്തില്‍ 23 സ്റ്റാപ്ലര്‍ പിൻ അടിച്ചുകയറ്റുകളും ചെയ്തു. മർദനശേഷം ഇയാളുടെ പക്കല്‍ നിന്നും പണവും ഐഫോണും ഉൾപ്പെടെ പ്രതികള്‍ തട്ടിയെടുക്കുകയും ചെയ്തു. യുവാവിന് പുറമെ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മറ്റൊരു യുവാവിനും സമാന അനുഭവം നേരത്തേ ദമ്പതികളിൽ നിന്ന് നേരിട്ടിരുന്നു. മർദന വിവരം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ദമ്പതികൾ ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ ആലപ്പുഴ സ്വദേശി കേസ് കൊടുക്കാൻ തയാറായില്ല, എന്നാൽ പത്തനംതിട്ട സ്വദേശി ഉടൻ തന്നെ പത്തനംതിട്ട പോലീസിൽ പരാതി നൽകി.
Read Moreകോൺഗ്രസിന്റെ യുവനിരയും സൈബർ പോരാളികളും ദുർബലപ്പെടേണ്ടത് ചിലരുടെ ആവശ്യമാണ്, താൻ ഒരു കണ്ണി മാത്രം: രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: ലൈംഗികാരോപണ വിവാദങ്ങളിൽ മാധ്യമങ്ങൾക്കെതിരേ ആരോപണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസിന്റെ യുവനിരയും സൈബർ പോരാളികളും ദുർബലപ്പെടേണ്ടത് ചിലരുടെ ആവശ്യമാണെന്നും താൻ ഒരു കണ്ണി മാത്രമാണെന്നും രാഹുൽ പറഞ്ഞു. ‘മിഷൻ 2026’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു രാഹുലിന്റെ സന്ദേശം. തനിക്ക് പിന്നാലെ ഷാഫി പറമ്പിൽ, പി.കെ.ഫിറോസ് , വി.ടി.ബൽറാം ,ടി.സിദ്ദിക് , ജെബി മേത്തർ തുടങ്ങിയവരെ മാധ്യമങ്ങൾ പല കാരണങ്ങൾ പറഞ്ഞ് ആക്രമിച്ചുവെന്നും സന്ദേശത്തിൽ പറയുന്നു. ‘കെസിയും സണ്ണി സാറും വിഡിയും രമേശ്ജിയും തൊട്ട് നമ്മുടെ യുവ നിരയും സൈബര്‍ പോരാളികളും ദുര്‍ബലപ്പെടേണ്ടത് തമ്മില്‍ തല്ല് ഉണ്ടാകണ്ടത് അവരുടെ ആവശ്യമാണ്. മാധ്യമങ്ങൾ നടത്തുന്ന ആക്രമണം ചില പ്രൊപ്പഗണ്ടകളുടെ ഭാഗമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Read Moreസൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… എഐ നിർമിച്ച വ്യാജ വീഡിയോയുമായി തട്ടിപ്പുകാർ: കേന്ദ്ര ധനമന്ത്രിയുടെ പേരിൽ നിക്ഷേപകതട്ടിപ്പ്; നിരവധി പേർ വഞ്ചിതരായി
കൊച്ചി: നിര്‍മിതബുദ്ധി (എഐ) യില്‍ നിര്‍മിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ വ്യാജ വീഡിയോ ഉപയോഗിച്ചുള്ള നിക്ഷേപകതട്ടിപ്പില് രാജ്യത്താകെ കോടികളുടെ നഷ്ടം. നിര്‍മല സീതാരാമന് ഒരു നിക്ഷേപക സംഗമത്തില്‍ സംസാരിക്കുന്നതായി നിര്‍മിച്ച ഡീപ് ഫേക്ക് വീഡിയോ ഉപയോഗിച്ചാണു തട്ടിപ്പ്. മന്ത്രി ഒരു നിക്ഷേപ പദ്ധതിയെക്കുറിച്ച് പറയുന്നതും അതില്‍ 21,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കുന്നതിലൂടെ വലിയ ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതുമാണ് വീഡിയോ. എഐ നിര്‍മിതമാണെന്നു മനസിലാകാത്ത രീതിയില്‍ തയാറാക്കിയിട്ടുള്ള വീഡിയോ വിശ്വസിച്ചാണു നിക്ഷേപകര്‍ വഞ്ചിതരാകുന്നത്. പ്രമോഷണല്‍ വീഡിയോയ്ക്ക് ഒപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ തട്ടിപ്പുസംഘത്തിന്റെ വലയില്‍ അകപ്പെടുന്നു. വിദേശനമ്പറുകള്‍ ഉപയോഗിച്ചുള്ള വാട്സാപ്പിലൂടെയാണ് ഇരകളുമായി തട്ടിപ്പുകാര്‍ ബന്ധപ്പെടുന്നത്. ഫിന്‍ബ്രിഡ്ജ് ക്യാപ്പിറ്റല്‍ എന്ന കമ്പനിയുടെ ആളാണെന്ന് അവകാശപ്പെട്ട് രജിസ്ട്രേഷന് നടത്താനെന്ന വ്യാജേന സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നു. കമ്പനിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എന്നു പരിചയപ്പെടുത്തുന്നയാള്‍ ചെറിയ തോതില്‍ നിക്ഷേപം ആരംഭിക്കാന്‍ നിര്‍ദേശിക്കുകയും…
Read Moreപൊന്നുപോലെ കാത്ത്…. സ്വര്‍ണം മികച്ച സമ്പാദ്യം: മലയാളിയുടെ കൈവശം 2,000ത്തിലധികം ടണ്‍
കൊച്ചി: എക്കാലത്തെയും മികച്ച സമ്പാദ്യം എന്നനിലയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്ന മലയാളികളുടെ എണ്ണത്തില്‍ വര്‍ധന. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരുതല്‍ ശേഖരത്തേക്കാള്‍ രണ്ടിരട്ടിയിലധികം സ്വര്‍ണമാണു കേരളത്തിലെ ജനങ്ങളുടെ കൈവശമുള്ളത്. 2,000ത്തിലധികം ടണ്‍ സ്വര്‍ണം മലയാളികളുടെ കൈവശമുണ്ടെന്നാണു കണക്കുകള്‍. വര്‍ഷംതോറും സ്വര്‍ണത്തിന്റെ മൂല്യം വര്‍ധിക്കുന്നതിനാല്‍ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാലും മികച്ച സമ്പാദ്യമായി കണ്ടു സ്വർണം വാങ്ങി സൂക്ഷിക്കുന്ന പ്രവണതയാണിപ്പോൾ. സങ്കീര്‍ണമായ ഡിസൈനുകള്‍, കരകൗശല വൈദഗ്ധ്യം എന്നിവയുള്ള സ്വര്‍ണാഭരണങ്ങള്‍ കാലക്രമേണ മൂല്യം വര്‍ധിപ്പിക്കുകയും മൂല്യവത്തായ നിക്ഷേപമാക്കി മാറ്റുകയും ചെയ്യും. സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി നിശ്ചയിക്കുന്നത് കരവിരുതിന്റെയും ഫാഷനുകളുടെയും അടിസ്ഥാനത്തിലാണ്. വലിയ ഫാഷനുകളിലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടുതലായിരിക്കും. എത്ര കാലപ്പഴക്കമുണ്ടായാലും മാറ്റമനുസരിച്ചുള്ള വിപണിവിലയ്ക്കനുസൃതമായി വില ലഭിക്കുകയും ചെയ്യും. തിരികെ വില്ക്കുമ്പോള് പണിക്കൂലി മാത്രമാണു നഷ്ടപ്പെടുക. സംസ്ഥാനത്തു സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നത് ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ്. തിരികെ നല്കുമ്പോള് പരമാവധി രണ്ടു ശതമാനം മാത്രമേ…
Read More