പാ​ണ​ക്കാ​ട് ത​ങ്ങ​ളെ ക്ഷ​ണി​ച്ചി​ല്ല; ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളുടെ ഉ​ദ്ഘാ​ട​നത്തിനു വി​ല​ക്ക്

കോ​ഴി​ക്കോ​ട്: സ​മ​സ്ത പ്ര​സി​ഡ​ന്‍റ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെയ്യാനിരുന്ന എ​സ്കെ​എ​സ്എ​സ്എ​ഫ് പ​രി​പാ​ടി​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി പ​ള്ളി​ക്ക​മ്മി​റ്റി. മു​സ് ലിം ലീ​ഗ് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യ മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടേ​താ​ണ് ന​ട​പ​ടി.

മു​ക്കം മു​രി​ങ്ങം​പു​റാ​യി പ​ള്ളി​ക്ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ എ​സ്കെ​എ​സ്എ​സ്എ​ഫ് ആരംഭിക്കുന്ന സ​ഹ​ചാ​രി സെ​ന്‍റ​റിന്‍റെ ഉദ്ഘാടനമാണ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ നിർവഹിക്കാനിരുന്നത്. പാ​ണ​ക്കാ​ട് ത​ങ്ങ​ൻ​മാ​രെ ക്ഷ​ണി​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് പ​ള്ളി​ക്ക​മ്മി​റ്റി പ​രി​പാ​ടി ത​ട​ഞ്ഞ​തെന്നു പറയുന്നു. ഇ​തോ​ടെ മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ​പ​ള്ളി കോ​മ്പൗ​ണ്ടി​ന് പു​റ​ത്ത് നിർവഹിച്ച് ജി​ഫ്രി ത​ങ്ങ​ൾ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​ന്നു.

പ​ള്ളി​ക്ക​മ്മി​റ്റി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നി​ശ്ച​യി​ച്ച​തു​കൊ​ണ്ടാ​ണ് അ​നു​മ​തി ന​ൽ​കാ​തി​രു​ന്ന​തെ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം.​ സ​മ​സ്ത​യു​ടെ പ്ര​ധാ​ന പോ​ഷ​ക സം​ഘ​ട​ന​യാ​യ എ​സ്കെ​എ​സ്എ​ഫ്പാ​ണ​ക്കാ​ട് വി​രു​ദ്ധ ചേ​രി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.

Related posts

Leave a Comment