മലപ്പുറം: എടവണ്ണയിൽ വൻ ആയുധശേഖരം പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. നിലവില്‍ ലൈസന്‍സില്ലാതെ കൂടുതല്‍ ആയുധങ്ങള്‍ കൈവശം വച്ചുവെന്ന കേസാണ് പ്രതി എടവണ്ണ സ്വദേശി ഉണ്ണിക്കമ്മദിനെതിരേ ചുമത്തിയിരിക്കുന്നത്. ഇയാള്‍ റിമാന്‍ഡിലാണ്. എയർ ഗണ്ണുകളും 200ലധികം വെടിയുണ്ടകളും മൂന്ന് റൈഫിളുകളും 40 പെല്ലറ്റ് ബോക്സും ഇയാളുടെ വീട്ടില്‍ നിന്നു കണ്ടെത്തിയിരുന്നു. പല തരത്തിലുള്ള തോക്കുകളും മറ്റും കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും ഇയാളുടെ ഹോബിയാണെന്നാണ് പോലീസ് പറയുന്നത്. ഇയാളില്‍ നിന്നും തോക്കുകള്‍ ഉള്‍പ്പെടെ വാങ്ങാന്‍ ദൂരസ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ എത്തിയിരുന്നു. മൃഗവേട്ടയ്ക്കുവേണ്ടിയാണ് പലരും ഇയാളില്‍ നിന്നു തോക്കുകള്‍ വാങ്ങിയിരുന്നത്. രണ്ട് തോക്കുകൾ കൈവശംവയ്ക്കാനുള്ള ലൈസൻസ് മാത്രമേ ഉണ്ണിക്കമ്മദിനുണ്ടായിരുന്നുള്ളൂ. എന്നാൽ അതിനേക്കാൾ കൂടുതൽ തോക്കുകളും തിരകളും ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇത് ബിസിനസാക്കി മാറ്റി വീട്ടില്‍ എത്തുന്നവര്‍ക്ക് തോക്കുകള്‍ വില്‍ക്കുകയായിരുന്നു ഉണ്ണിക്കമ്മദ്. എടവണ്ണയിലെ ഇയാളുടെ വീട്ടിൽ പോലീസ്…
Read MoreDay: September 17, 2025
മകന്റെ വരവാണ് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനമെന്ന് കുഞ്ചാക്കോ ബോബൻ
ഓട്ടോഗ്രാഫ് ചോദിച്ചുവന്ന ആരാധികയായ പെൺകുട്ടി പ്രിയയെ ജീവിത സഖിയാക്കിയതിനെ കുറിച്ച് പല അവസരത്തിലും കുഞ്ചാക്കോ ബോബൻ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മകൻ വന്നശേഷം ജീവിത്തതിൽ വന്ന മാറ്റങ്ങളെക്കുറിച്ച് താരം പറഞ്ഞവാക്കുകളാണ് വൈറലാകുന്നത്. എട്ട് കൊല്ലത്തോളം പ്രണയിച്ചശേഷമാണ് ഞങ്ങൾ വിവാഹം കഴിച്ചത്. എന്റെ രണ്ടാമത്തെ സിനിമയായ നക്ഷത്രത്താരാട്ടിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് നടക്കുമ്പോൾ പങ്കജ് ഹോട്ടലിൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നത്. അന്ന് മൊബൈൽ ഫോൺ പോലുള്ളതൊന്നും പ്രചാരത്തിലുള്ള കാലമല്ല. എന്നെ കാണാനും സംസാരിക്കും ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാനുമായി ഞാൻ താമസിക്കുന്ന ഹോട്ടലിന്റെ ലോബിയിൽ ആളുകൾ വരും. കാമറയുമായിട്ടാണ് വരുന്നത്. ഓട്ടോഗ്രാഫും വാങ്ങിക്കും. അക്കൂട്ടത്തിൽ കുറച്ച് കോളജ് വിദ്യാർഥികളും ഉണ്ടായിരുന്നു. അവരിൽ ഒരാൾ പ്രിയയായിരുന്നു. ആ സമയത്ത് പെട്ടുപോയതാണ്. പ്രിയയുടെ കാര്യത്തിൽ ഫസ്റ്റ് സൈറ്റ് ലവ് ആയിരുന്നു. അന്ന് കുട്ടിയുടെ പേരും വിവരങ്ങളും കണ്ടുപിടിക്കാൻ കഷ്ടപ്പാടായിരുന്നു. എനിക്കുള്ള അരിമണിയിൽ എഴുതിയിരുന്നത് പുള്ളിക്കാരിയുടെ…
Read Moreപുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു: മഹിയാണ് നായകൻ; ചിത്രത്തിന്റെ പൂജ നടത്തി
പുതുമുഖങ്ങളായ ലാൽ ഹരി, വിനു ഭായ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ലക്ഷ്മൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മഹിയാണ് നായകൻ എന്ന ചിത്രത്തിന്റെ പൂജാ കർമം തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നടത്തി. പ്രശസ്ത നടൻ ജയൻ ചേർത്തല ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. ജയൻ ചേർത്തല, ടോണി, മൻരാജ്, നാരായണൻ കുട്ടി, ഉല്ലാസ് പന്തളം, ഉണ്ണി നായർ, കോട്ടയം പുരുഷു, രാജാ സാഹിബ്, സീമ ജി. നായർ, ലതാ ദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. എസ്എംപി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്.എസ്. പവൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രസാദ് ആറുമുഖൻ നിർവഹിക്കുന്നു. ശ്രേയം ബൈജുവിന്റെ വരികൾക്ക് സുനിൽ ലക്ഷ്മണൻ സംഗീതം പകരുന്നു. കല- റോണി രാജൻ, മേക്കപ്പ്- സുധീഷ് നാരായണൻ, വസ്ത്രാലങ്കാരം- അസീസ് പാലക്കാട്, സ്റ്റിൽസ് -അനിൽ, എഡിറ്റർ- അഭിലാഷ് വിശ്വനാഥ്, പ്രൊഡക്ഷൻ കൺട്രോളർ-…
Read Moreപെണ്ണായതുകൊണ്ട് ഇന്നത് കിട്ടിയില്ലെന്ന് ജീവിതത്തിൽ ഒരിക്കലും പരാതിപ്പെടേണ്ടി വന്നിട്ടില്ല: എസ്തർ അനിൽ
ബാലതാരമായി അഭിനയിച്ച് കരിയർ തുടങ്ങിയ എസ്തർ അനിൽ ഇന്ന് മലയാള സിനിമയിലെ യുവ നായിക നടിമാരിൽ ഒരാളാണ്. പഠന സമയത്താണ് അഭിനയത്തിൽ നിന്ന് എസ്തർ അൽപ്പം വിട്ടുനിന്നത്. വയനാട്ടിൽ നിന്നു മലയാള സിനിമയിലേക്ക് എത്തിയ എസ്തറിന്റെ ഉപരിപഠനം ഡൽഹിയിലും ലണ്ടനിലുമെല്ലാമായിട്ടായിരുന്നു. 24 വയസ് മാത്രമെ പ്രായമുള്ളുവെങ്കിലും ഇതിനോടകം ഒറ്റയ്ക്ക് പല രാജ്യങ്ങളിലൂടെ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തുകഴിഞ്ഞു എസ്തർ. ചെറുപ്പം മുതൽ എല്ലാത്തിലും ഫ്രീഡം തന്നാണ് മാതാപിതാക്കൾ വളർത്തിയതെന്നും അതിനാൽ ഒരിക്കലും പരാതി പറയേണ്ട സാഹചര്യം വന്നിട്ടില്ലെന്നും നടി പറയുന്നു. ഒരഭിമുഖത്തിലാണ് എസ്തർ ഇക്കാര്യം വ്യക്തമാക്കിയത്. പെണ്ണായതുകൊണ്ട് ഇന്നത് കിട്ടിയില്ലെന്ന് എനിക്ക് ജീവിതത്തിൽ ഒരിക്കലും പരാതിപ്പെടേണ്ടി വന്നിട്ടില്ല. കാരണം അക്കാര്യത്തിൽ എന്നെയും സഹോദരങ്ങളെയും ഏറെ ഈക്വലായാണ് പേരന്റ്സ് വളർത്തിയത്. മാത്രമല്ല ഇക്കാര്യത്തിൽ എന്റെ സഹോദരങ്ങൾക്ക് കിട്ടുന്നതിനേക്കാൾ പ്രിവിലേജസ് എനിക്ക് കിട്ടിയിട്ടുണ്ടെന്നും തോന്നാറുണ്ട്. ചിലപ്പോൾ ഞാൻ ചെറിയ പ്രായത്തിൽ തന്നെ…
Read Moreഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യവർധനയ്ക്ക് വേറിട്ട കൃഷിരീതിയുമായി ഫിഷറീസ് വകുപ്പ്
പത്തനംതിട്ട: ഉള്‍നാടന്‍ ജലാശയങ്ങളില്‍ ശാസ്ത്രീയമായ രീതിയിലൂടെ മത്സ്യോത്പാദനം വര്‍ധിപ്പിച്ച് ഫിഷറീസ് വകുപ്പ്. സാമൂഹിക മത്സ്യകൃഷി, റിസര്‍വോയര്‍ ഫിഷറീസ് പദ്ധതികളിലൂടെ മത്സ്യോത്പാദനം 2882 മെട്രിക് ടണ്ണില്‍ നിന്ന് 3636 മെട്രിക് ടണ്ണായി വര്‍ധിപ്പിച്ചു. മലിനീകരണത്തിനു പുറമേ അശാസ്ത്രീയവും അനിയന്ത്രിതവുമായ മത്സ്യബന്ധന രീതിയിലൂടെ മത്സ്യസമ്പത്തിലുണ്ടായ ഗണ്യമായ കുറവ് പരിഹരിക്കുന്നതിനാണ് വകുപ്പ് പദ്ധതി നടപ്പാക്കിയത്. ഇതിലൂടെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ കട്ല, റോഹു, മൃഗാള്‍, സൈപ്രിനസ്, നാടന്‍ മത്സ്യങ്ങളായ കല്ലേമുട്ടി, മഞ്ഞക്കൂരി, കാരി, വരാല് കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.റിസര്‍വോയര്‍ പദ്ധതിയിലൂടെ പമ്പ, മണിയാര്‍ റിസര്‍വോയറില്‍ 12.5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയുംറാന്നി ഉപാസന കടവ്, പുറമറ്റം കോമളം കടവ്, കോന്നി മുരിങ്ങമംഗലം കടവ്, ആറന്മുളസത്രകടവ്, മല്ലപ്പള്ളി തിരുമാലിട ക്ഷേത്ര കടവ് എന്നിവിടങ്ങളിലായി ഒരു കോടി കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെയുമാണ് നിക്ഷേപിച്ചത്. പോഷകാഹാരം, തൊഴില്‍, സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തി തൊഴില്‍…
Read Moreമഴയിൽ വിറച്ച് ഉത്തരാഖണ്ഡും ഹിമാചലും: ഇന്നും കനത്ത മഴ; രക്ഷാപ്രവർത്തനം തുടരുന്നു
ഡെറാഡൂണ്‍/മാണ്ഡി: കനത്ത മഴയെത്തുടർന്നുള്ള മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ മരണസംഖ്യ 18 ആയി. 20 പേരെ കാണാതായി. ഉത്തരാഖണ്ഡിൽ പതിനഞ്ചും ഹിമാചലിൽ മൂന്നുപേരുമാണു മരിച്ചത്. ആയിരത്തിലേറെപ്പേർ വിവിധയിടങ്ങളിൽ കുടുങ്ങി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്. അതേസമയം, ഇന്നും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. നിരവധി നദികൾ കരകവിഞ്ഞൊഴുകുകയാണ്. റോഡുകളും നൂറുകണക്കിനു വീടുകളും തകർന്നു. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ തിങ്കളാഴ്ച രാത്രി മുതൽ കനത്ത മഴ പെയ്യുകയാണ്. തപോവൻ, സഹസ്രധാര, ഐടി പാർക്ക് പ്രദേശം എന്നിവിടങ്ങളിൽ നിരവധി റോഡുകളും വീടുകളും കടകളും തകർന്നു . ഡെറാഡൂണിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 13 പേരാണ് ഡെറാഡൂണിൽ മാത്രം മരിച്ചത്. നൈനിറ്റാളിലും ഉധം സിംഗ് നഗറിലും ഒരാൾ വീതം മരിച്ചു. ഡെറാഡൂണിലെ പ്രേം നഗർ പ്രദേശത്തെ ഉത്തരാഞ്ചൽ സർവകലാശാലയ്ക്കു…
Read Moreഎരുമേലി ആശുപത്രിയിലെ ക്രമീകരണത്തിൽ താളപ്പിഴ; ഡോക്ടർ വരും പോകും; നാട്ടുകാർ അറിയുന്നില്ല
എരുമേലി: എരുമേലി സർക്കാർ ആശുപത്രിയിൽ ഇടയ്ക്കിടെ സ്പെഷലിസ്റ്റ് ഡോക്ടർമാർ എത്തുന്നുണ്ടെങ്കിലും ആശുപത്രിയിലെ ക്രമീകരണങ്ങളിലെ പാളിച്ച മൂലം അതിന്റെ പ്രയോജനം രോഗികൾക്കു കിട്ടുന്നില്ലെന്നു പരാതി. പലപ്പോഴും സ്പെഷലിസ്റ്റ് ഡോക്ടർമാർ എത്തുന്നത് രോഗികൾ അറിയുന്നില്ല. ഗൈനക്കോളജി ഡോക്ടറുടെ സേവനം എരുമേലി സർക്കാർ ആശുപത്രിയിൽ ഇക്കഴിഞ്ഞ ദിവസം ഉണ്ടെന്ന വിവരം നാട്ടിലാരും അറിഞ്ഞില്ല.ഡ്യൂട്ടിയിൽ എത്തിയ സ്പെഷൽ ഡോക്ടർക്കു മുമ്പിൽ ഒപിയിൽ എത്തിയ പനി ബാധിച്ചവർ ഉൾപ്പെടെയുള്ള രോഗികളെ വരെ പറഞ്ഞുവിടുകയാണത്രേ ജീവനക്കാർ. ആശുപത്രിയിൽ സ്പെഷാലിറ്റി സേവനത്തിന് എത്തുന്ന ഡോക്ടർമാർക്കു മുന്നിൽ പലപ്പോഴും മറ്റു രോഗങ്ങളുമായി വരുന്നവരാണ് എത്തുന്നത്. ഇവിടെ വരുന്ന സ്പെഷലിസ്റ്റ് ഡോക്ടർമാരും ഇക്കാര്യത്തിൽ പലവട്ടം പരാതി പറഞ്ഞു. തങ്ങളുടെ സേവനം സംബന്ധിച്ചു പൊതുജനങ്ങളെ അറിയിക്കുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാം ആശമാർക്ക്ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ സകല ജോലിയും ആശാ വർക്കർമാരെ ഏൽപ്പിച്ച മട്ടിലാണ് കാര്യങ്ങളെന്നാണ് ആക്ഷേപം. ആശാ വർക്കർമാരും അങ്കണവാടി ടീച്ചർമാരും…
Read Moreനിഷ്പക്ഷമാകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകൂട പാവയായിമാറിയെന്ന് പി.ജെ. കുര്യൻ
പത്തനംതിട്ട: നിഷ്പക്ഷമാകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകൂട പാവയായി മാറിയെന്ന് രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ.കെപിസിസി വിചാർ വിഭാഗ് പത്തനംതിട്ട ജില്ലാ കമ്മിറ്റി കോഴഞ്ചേരി വൈഎംസിഎ ഹാളിൽ സംഘടിപ്പിച്ച വോട്ടു കൊള്ളയും ജനാധിപത്യത്തിന്റെ തകർച്ചയും എന്ന ജില്ലാ സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണമായിരുന്നു. അതിനുപകരം പ്രതിപക്ഷ നേതാവിനെ കുറ്റപ്പെടുത്തും വിധം കമ്മിഷൻ സർക്കാരിന് വിധേയപ്പെട്ടുവെന്നും കുര്യൻ ചൂണ്ടിക്കാട്ടി.വിചാർ വിഭാഗ് ജില്ലാ പ്രസിഡന്റ് ഡോ. റോയ്സ് മല്ലശേരിയുടെ അധ്യക്ഷതയിൽ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സാം ചെമ്പകത്തിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ റോയിസൺ, സുരേഷ് മാത്യു ജോർജ്, സംസ്കാര സാഹിതി…
Read Moreകാമുകിയുടെ കൂട്ടുകാരിയെ തന്ത്രപൂർവം വിളിച്ചുവരുത്തി പീഡിപ്പിച്ചു; യുവാവിനെതിരെ പോക്സോ കേസ്
ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ വസ്ത്രം വാങ്ങിനല്‍കാമെന്ന് പ്രലോഭിപ്പിച്ച് വൈക്കത്തെത്തിച്ചു പീഡിപ്പിച്ച യുവാവിനെ ചേര്‍ത്തല പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു. പിറവം മുളക്കുളം നോര്‍ത്ത് പാറേക്കാട്ട് കുഴയില്‍ എല്‍ജോ ജോയി(24)യെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. കഴിഞ്ഞയാഴ്ചയാണ് ഇയാളെ ചേര്‍ത്തല പോലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയത്. എറണാകുളത്ത് ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയായ എല്ജോജോയ് തന്റെ കാമുകിയുടെ കൂട്ടുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയാണ് തന്ത്രപൂര്‍വം വൈക്കത്ത് പാര്‍ക്കിനോടു ചേര്‍ന്ന കുറ്റിക്കാട്ടിലെത്തിച്ചു പീഡിപ്പിച്ചത്. വിദ്യാര്‍ഥിയുടെ പരാതിയിലായിരുന്നു ഇയാള്‍ക്കെതിരേ കേസെടുത്തത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുമായി ചേര്‍ത്തല പോലീസ് വൈക്കത്ത് തെളിവെടുത്തു.
Read Moreനിഴലു പോലെ നടന്ന ചങ്ങാതിയുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലെയർ അടിച്ചത് വെറുതേയല്ല; ഭാര്യയുടെ മൊബൈലിൽ കണ്ടത് ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങൾ; ജയേഷിന്റേത് പക വീട്ടൽ….
കോഴഞ്ചേരി: സുഹൃത്തുക്കളായി ഒപ്പം കൂടിയവരില്‍ ഭാര്യ സ്ഥാപിച്ചെടുത്ത അവിഹിത ബന്ധത്തില്‍ പ്രകോപിതനായി ജയേഷ് തയാറാക്കിയ പദ്ധതിയിലാണ് കോയിപ്രത്തെ ക്രൂരപീഡനങ്ങള്‍ നടന്നതെന്ന നിഗമനത്തിലേക്കു പോലീസ്. ഊഹാപോഹങ്ങള്‍ക്ക് അറുതിവരുത്തി കോയിപ്രം പീഡനകഥയ്ക്കു പിന്നിലെ കാരണങ്ങള്‍ അന്വേഷണസംഘം ഉടന്‍ വെളിപ്പെടുത്തും. ജയേഷും രശ്മിയും നല്കിയ മൊഴികളും മൊബൈല്‍ഫോണില്‍നിന്നു ലഭിച്ച ദൃശ്യങ്ങളും ആധാരമാക്കിയാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ചങ്ങാതിമാരുടെ ചതി ഉറ്റ ചങ്ങാതിമാരായി ഒപ്പം കൂടിയവര്‍ക്കു സ്വന്തം വീട്ടില്‍ എന്തിനുമേതിനും സ്വാതന്ത്ര്യം നല്‍കിയിരുന്നു. പിന്നീട് അവര്‍ തന്നെ വഞ്ചിച്ചതായി മനസിലാക്കി ജയേഷ് പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഭാര്യയെ ഭീഷണിപ്പെടുത്തി ഒപ്പം നിര്‍ത്തി. തുടർന്നാ ണ് റാന്നി, ആലപ്പുഴ സ്വദേശികളെ ക്രൂരമായി പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. കോയിപ്രം പുല്ലാട് കുറവന്‍കുഴി ആന്താലിമണ്‍ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് രണ്ട് യുവാക്കളെ അതിക്രൂരമായി മര്‍ദിക്കുകയും സൈക്കോ ശൈലിയിൽ പീഡിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ റിമാന്‍ഡിലുള്ളത്.മാനക്കേടു ഭയന്ന്…
Read More