സഹോദരനെ നഷ്ടപ്പെട്ട സഹോദരിമാരുടെ വേദന! രാഷ്ട്രീയത്തിന്റെ പേരില്‍ ഇനിയൊരു ജീവന്‍ പോലും പൊലിയരുതെന്ന് ശുഹൈബിന്റെ സഹോദരിമാര്‍; കണ്ണീരിനുമുന്നില്‍ സുധാകരനും പിടിച്ചുനില്‍ക്കാനായില്ല

ക​ണ്ണൂ​ർ: രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ പേ​രി​ൽ ഇ​നി​യൊ​രു ജീ​വ​ൻ പോ​ലും പൊ​ലി​യ​രു​തെ​ന്ന് കൊ​ല്ല​പ്പെ​ട്ട ശു​ഹൈ​ബി​ന്‍റെ സ​ഹോ​ദ​രി​മാ​ർ. ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക, മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തു​ന്ന കെ. ​സു​ധാ​ക​ര​നെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​പ്പോ​ളാ​യി​രു​ന്നു പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് സ​ഹോ​ദ​രി​മാ​ർ ഇ​തു പ​റ​ഞ്ഞ​ത്.

സ​ഹോ​ദ​രി​മാ​രാ​യ സു​മ​യ്യ, ഷ​ർ​മി​ന, ഷ​മീ​മ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ സു​ധാ​ക​ര​നെ കാ​ണാ​നെ​ത്തി​യ​ത്.ക​ര​ഞ്ഞു​കൊ​ണ്ട് വാ​ഹ​ന​ത്തി​ൽ​നി​ന്നും ഇ​റ​ങ്ങി​യ ഇ​വ​രെ ക​ണ്ട​യു​ട​ൻ സ​മ​ര​പ്പ​ന്ത​ലി​ലെ ബെ​ഡി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന സു​ധാ​ക​ര​ൻ എ​ഴു​ന്നേ​റ്റി​രു​ന്നു. ആ​ശ്വ​സി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സ​ഹോ​ദ​രി​മാ​രു​ടെ ക​ണ്ണീ​രി​നു​മു​ന്നി​ൽ സു​ധാ​ക​ര​നും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല.

ഇ​വ​രെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തി​നി​ടെ സു​ധാ​ക​ര​ന്‍റെ ക​ണ്ണും നി​റ​ഞ്ഞു. നീ​തി ല​ഭി​ക്കു​ന്ന​തു​വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്നും കു​ടും​ബ​ത്തി​നൊ​പ്പം കോ​ൺ​ഗ്ര​സ് എ​ല്ലാ​ക്കാ​ല​ത്തും ഉ​ണ്ടാ​കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Related posts