പന്പ: ആഗോള അയ്യപ്പസംഗമത്തിലൂടെ ശബരിമലയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് മന്ത്രി വി.എന്‍. വാസവന്. ആഗോള അയ്യപ്പ സംഗമത്തിന്റെ അവസാനഘട്ട അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയെ ആഗോള തീര്‍ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. തീഥാടകരുടെ ആവശ്യം പരിഗണിച്ചാണ് അയ്യപ്പ സംഗമത്തിലേക്ക് സര്‍ക്കാരും ദേവസ്വം ബോര്‍ഡും എത്തിയത്. ശബരിമലയ്ക്കുള്ള വികസന കാഴ്പ്പാടും ഭാവിയിലെ മാറ്റങ്ങളും പങ്കുവയ്ക്കുകയാണ് ലക്ഷ്യം. ആദ്യം രജിസ്റ്റര്‍ ചെയ്ത 3000 പേര്‍ക്കാണ് പ്രവേശനം. സെപ്റ്റംബര്‍ 15 വരെ 4864 പേര് രജിസ്റ്റര്‍ ചെയ്തു. മത, സാമുദായിക, സാംസ്കാരിക രംഗത്തുള്ള 500 പേര്‍ക്കും പ്രവേശനമുണ്ടാകും.പമ്പാതീരത്തെ പ്രധാന വേദിയിലാണ് മാസ്റ്റര്‍ പ്ലാനിനെക്കുറിച്ചുള്ള ചര്‍ച്ച. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ഭക്തര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനം തുടങ്ങിയവ ചര്‍ച്ച ചെയ്യും. മൂന്ന് ഘട്ടങ്ങളാണ് മാസ്റ്റര്‍ പ്ലാനിലുള്ളത്. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 1,000 കോടി രൂപയുടെ വികസനം ലക്ഷ്യമിടുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് എരുമേലി,…
Read MoreDay: September 19, 2025
അയ്യപ്പസംഗമത്തിന് പമ്പാതീരം ഒരുങ്ങി; 3,500 പേര് പങ്കെടുക്കും; ഏഴു കോടി രൂപയുടെ ക്രമീകരണങ്ങള്‍
പത്തനംതിട്ട: നാളെ പന്പയില് ആഗോള അയ്യപ്പഭക്ത സംഗമത്തിനുവേണ്ടി ഒരുങ്ങിയിരിക്കുന്നത് മൂന്ന് ജര്‍മന്‍ ഹാങ്ങര്‍ പന്തല്‍. പമ്പ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന, സമാപന സമ്മേളനം. വിവിധ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 3,000 പ്രതിനിധികള്‍ക്ക് ഇവിടെയാണ് ഇരിപ്പിടം. തറനിരപ്പില്‍ നിന്ന് നാലടി ഉയരത്തില്‍ 2,400 ചതുരശ്രയടിയിലാണ് സ്റ്റേജ്. ഇതിനോടു ചേര്‍ന്ന് ഗ്രീന്‍ റൂമുമുണ്ട്. മീഡിയ റൂമുള്‍പ്പെടെ പ്രധാന വേദിയോടു ചേര്‍ന്നാണ്. പമ്പയുടെ പവിത്രത കാത്തുസൂക്ഷിച്ച് മണപ്പുറത്തിന്റെ സ്വാഭാവിക ഘടനയ്ക്ക് ദോഷം വരാതെ പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് പന്തല്‍ നിര്‍മിച്ചത്. തറയില്‍ നിന്ന് ഒരടി ഉയരത്തില്‍ പ്ലൈവുഡിലാണ് പ്ലാറ്റ്ഫോം. ഹില്‍ടോപ്പില്‍ രണ്ട് പന്തലുണ്ട്. പാനല്‍ ചര്‍ച്ചയ്ക്കായി 4,500 ചരുരശ്രയടിയിലും ഭക്ഷണം കഴിക്കാനായി 7,000 ചതരുശ്രയടിയിലുമാണ് ഇവിടെ പന്തല്‍. പമ്പ തീരത്തും ഭക്ഷണ സൗകര്യമുണ്ട്. ഇതിനായി 7,000 ചതുരശ്രയടിയില്‍ ജര്‍മന്‍ ഹാങ്ങര്‍ പന്തല്‍ നിര്‍മിച്ചിട്ടുണ്ട്. കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം…
Read Moreഏഴു തലയോട്ടികൾ കണ്ടെത്തി; ഏഴുവർഷം മുമ്പ് കാണാതായ അയ്യപ്പ എന്നയാളുടെ തിരിച്ചറിയിൽ രേഖയും; ധർമസ്ഥലയിൽ പരിശോധന തുടരുന്നു
മംഗളൂരു: ധർമസ്ഥല വനത്തിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ വീണ്ടും നടത്തിയ പരിശോധനയിൽ ബംഗ്ലെഗുഡെ ഭാഗത്തുനിന്ന് ഏഴു തലയോട്ടികളും അസ്ഥികളും കണ്ടെത്തി.ഏഴു വർഷം മുമ്പ് കുടകിൽനിന്നു കാണാതായ അയ്യപ്പ എന്ന ആളിന്റെ തിരിച്ചറിയൽ കാർഡും ഇതോടൊപ്പം കണ്ടെത്തി. വിവാദ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യ കോടതിയിൽ ഹാജരാക്കിയ തലയോട്ടി ലഭിച്ചത് ബംഗ്ലെഗുഡെയിൽനിന്നാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നേരത്തേ ഈ സ്ഥലത്ത് ചിന്നയ്യ മൃതദേഹം കുഴിച്ചിടുന്നതു കണ്ടിരുന്നതായി പ്രദേശവാസികളായ രണ്ടു പേർ അന്വേഷണസംഘത്തിനു മൊഴി നൽകിയിരുന്നു. ഈ സ്ഥലത്ത് തലയോട്ടികളും അസ്ഥികളും ഉള്ളതായി നേരത്തേ കൊല്ലപ്പെട്ട സൗജന്യയുടെ ബന്ധുവായ വിട്ടൽ ഗൗഡയും വെളിപ്പെടുത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം വീണ്ടും വനത്തിലെത്തി പരിശോധന നടത്തിയത്. രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണു വനത്തിനുള്ളിൽ അങ്ങിങ്ങായി ചിതറിക്കിടന്ന തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത്. ഒരു ഊന്നുവടി ഉൾപ്പെടെ മറ്റു ചില വസ്തുക്കളും കണ്ടെടുത്തു. ഏഴുവർഷം…
Read Moreഎനിക്കും വേണം ഖാദി’… മലയാളികള്‍ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചു; ഖാദിക്ക് വിറ്റുവരവ് 30 കോടി രൂപ
കൊച്ചി: എറണാകുളത്ത് നടന്ന ഖാദി ഫാഷന്‍ ഷോയില്‍ മോഡലായെത്തി റാമ്പ് വാക്ക് നടത്തി മന്ത്രി പി. രാജീവ് കൈയടി നേടിയതിനു പിന്നാലെ ഇത്തവണത്തെ ഓണം വില്പനയില് ഖാദി വസ്ത്രങ്ങളും കൂടുതല്‍ കളറായി.കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് ഓണക്കാല വസ്ത്ര വിപണിയിലെ ഇത്തവണത്തെ വിറ്റുവരവ് 30 കോടി രൂപയാണ്. ‘ എനിക്കും വേണം ഖാദി’ എന്ന ടാഗ് ലൈനോടെ വിപണിയിലെത്തിയ ഖാദി വസ്ത്രങ്ങളെ ഓണക്കാലത്ത് മലയാളികള്‍ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്.സംസ്ഥാനത്ത് കണ്ണൂര്‍ പയ്യന്നൂര്‍ ഖാദി കേന്ദ്രയിലാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. ഇവിടെ 4.82 കോടി രൂപയുടെ വില്പന നടന്നു. 3. 54 കോടി രൂപയുടെ വില്പനയുമായി എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് എത്തിയ തിരുവനന്തപുരം ജില്ലയില്‍ 2.93 കോടി രൂപയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വില്പനയില് 10 ശതമാനം വര്‍ധനയുണ്ടായി എന്ന് ഖാദി…
Read Moreബംഗളൂരു-തിരുവനന്തപുരം സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടി
കൊല്ലം: ഉത്സവകാലത്തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി ) അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു. എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസാണ്(06555) നീട്ടിയ ആദ്യ വണ്ടി. ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ സർവീസ് അനുവദിച്ചത്. ഇത് ഡിസംബർ 26 വരെയാക്കി നീട്ടി. തിരിച്ച് തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 28 വരെയും നീട്ടി. സെപ്റ്റംബർ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്.എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ്(06523) ആണ് നീട്ടിയ രണ്ടാമത്തെ വണ്ടി.സെപ്റ്റംബർ 15 വരെ അനുവദിച്ച വണ്ടി ഡിസംബർ 29 വരെ ഓടും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ്(06524) സെപ്റ്റംബർ 15-ന് അവസാനിക്കേണ്ടിയിരുന്നത് ഡിസംബർ 30 വരെയും ദീർഘിപ്പിച്ചു. എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് സ്പെഷൽ(06547)ആണ്…
Read Moreമൊബൈൽ ഫോൺ നഷ്ടപ്പെട്ടോ? എങ്കിൽ വേഗം ബ്ലോക്ക് ചെയ്യാം; ആദ്യം പോലീസിൽ പരാതി നൽകാം; എങ്ങനെ ബ്ലോക്ക് ചെയ്യാമെന്ന് പഠിപ്പിച്ച് കേരള പോലീസ്
കൊച്ചി: നിങ്ങളുടെ മൊബൈൽഫോൺ നഷ്ടപ്പെട്ടോ? പേടിക്കേണ്ട, സർക്കാർ സംവിധാനം ഉപയോഗിച്ച് എളുപ്പത്തിൽ ബ്ലോക്ക് ചെയ്യാം. ഈ മാർഗത്തിലൂടെ ബ്ലോക്ക് ചെയ്യുമ്പോൾ ആ ഫോൺ മറ്റാർക്കും പിന്നീട് ഉപയോഗിക്കാൻ സാധിക്കില്ല. പോലീസിൽ പരാതി നൽകാംഫോൺ നഷ്ടപ്പെട്ടാൽ അക്കാര്യം അറിയിച്ച് പോലീസിൽ പരാതി രജിസ്റ്റർ ചെയ്യുക. അതിനുശേഷം സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട ഫോണിലെ നിങ്ങളുടെ ഫോൺ നമ്പറിന്റെ ഡ്യൂപ്ലിക്കറ്റ് നമ്പർ എടുക്കണം. ഫോൺ ബ്ലോക്ക് ചെയ്യുന്നതിന് ഈ നമ്പർ ആവശ്യമാണ്. 24 മണിക്കൂറിൽ തന്നെ ഡ്യൂപ്ലിക്കേറ്റ് സിംകാർഡ് ആക്റ്റിവേറ്റ് ആകും. https://www.ceir.gov.in https://www.ceir.gov.in/Home/index.jsp എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അതിൽ ചുവന്ന നിറത്തിലുള്ള ബട്ടനിൽ Block Stolen/Lost Mobile എന്ന ഓപ്ഷൻ കാണാം. ഇത് തെരഞ്ഞെടുത്ത് അതിലെ ഫോം പൂരിപ്പിക്കണം. അതിൽ ഫോൺ നഷ്ടപ്പെട്ട സ്ഥലം ഏതാണ്, തീയതി, സ്ഥലം, പോലീസ് സ്റ്റേഷൻ, പരാതിയുടെ നമ്പർ, പരാതിയുടെപകർപ്പ് എന്നിവ നൽകുക. തുടർന്ന്…
Read Moreകൊളുക്കുമലയിലേക്ക് ഒരു കിടുക്കൻ ജീപ്പ് സഫാരി പോയാലോ… സഫാരി സുരക്ഷിതമാക്കാൻ പരിശോധന; ദിനം പ്രതി അഞ്ഞൂറോളം സഞ്ചാരികൾ
ഇടുക്കി: മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ കൊളുക്കുമലയിലെ പ്രധാന വിനോദമായ ജീപ്പ് സഫാരി സുരക്ഷിതമാക്കാനുള്ള നടപടി മോട്ടോർ വാഹന വകുപ്പ് ഊർജിതമാക്കിയതോടെ സഞ്ചാരികൾ ഒഴുകുന്നു. സഞ്ചാരികൾക്കു സുരക്ഷിതയാത്ര ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ച നടപടികളാണ് കൂടുതൽ പേരെ കൊളുക്കുമലയിലെ സാഹസിക യാത്രയിലേക്ക് ആകർഷിക്കുന്നത്.ദിനംപ്രതി അഞ്ഞൂറിലധികം പേരാണ് ഇവിടെ ജീപ്പ് സഫാരിക്ക് എത്തുന്നത്. സജീവ പരിശോധനകൊളുക്കുമല ടൂറിസം സേഫ്റ്റി കമ്മിറ്റി കണ്‍വീനറായ ഉടുന്പൻചോല ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിലാണ് സുരക്ഷിതയാത്ര ഉറപ്പാക്കുന്നത്. കൃത്യമായ ഇടവേളകളിൽ വാഹനങ്ങളുടെ സാങ്കേതിക പരിശോധനയും യോഗ്യരായ ഡ്രൈവർമാരുടെ സേവനവും ഉറപ്പുവരുത്തും. ജീപ്പ് സഫാരി എസ്ഒപി മാനദണ്ഡങ്ങൾ നടപ്പാക്കിയതോടെയാണ് സുരക്ഷിതയാത്രയ്ക്ക് അവസരമൊരുങ്ങിയത്. ഇതു കൂടാതെ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നറിയാൻ എല്ലാ ദിവസവും ഡ്രൈവർമാരെ ബ്രത്ത് അനലൈസർ പരിശോധന നടത്തും. ഒരു ജീപ്പിൽ ആറുപേർക്കാണ് കൊളുക്കുമല സഫാരി നടത്താൻ സാധിക്കുന്നത്. രാവിലെ നാലു മുതൽ വൈകുന്നേരം അഞ്ചു വരെയാണ്…
Read Moreശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഇളക്കി മാറ്റിയ സംഭവം; അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപാളികള്‍ ഇളക്കി മാറ്റിയ സംഭവം, അടിയന്ത്ര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. ശബരിമലയിലെ ദ്വാരപാലക വിഗ്രഹം സംബന്ധിച്ചും സ്വര്‍ണപാളികളില്‍ സ്വര്‍ണത്തില്‍ കുറവ് വന്നതും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയത്. എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പരിഗണനയിലിരിക്കുന്ന പല വിഷയങ്ങളും സഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷം വ്യക്തമാക്കി. സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കോടതികളുടെ പരിഗണനയിലുള്ള നിരവധി സംഭവങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ശബരിമല വിഷയം തന്നെ നിരവധി തവണ കോടതിയുടെ പരിഗണനയിലിരിക്കെ ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ കാട്ടുന്ന സമീപനം നിലവിലെ…
Read Moreഭീകരൻ ഹാഫിസ് സയിദിനെ സന്ദർശിച്ചതിന് മൻമോഹൻ സിംഗ് നന്ദി പറഞ്ഞതായി കാഷ്മീർ ഭീകരൻ; ജെകെഎൽഎഫ് ഭീകരൻ യാസിൻ മാലിക് ഇപ്പോൾ ജയിലിൽ
ന്യൂഡൽഹി: 2006ൽ പാക്കിസ്ഥാനിൽവച്ച് ലഷ്കർ ഇ തൊയ്ബ (എൽഇടി) സ്ഥാപകനും 26/11 ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനുമായ ഹാഫിസ് സയിദുമായി കൂടിക്കാഴ്ച നടത്തിയതിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നെ പ്രശംസിച്ചുവെന്നും നേരിട്ടു നന്ദി പറഞ്ഞെന്നും ഭീകരപ്രവർത്തനങ്ങൾക്കു ധനസഹായം നൽകിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ജമ്മു കാഷ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) ഭീകരൻ യാസിൻ മാലിക് പറഞ്ഞു. ഏപ്രിൽ 25 ന് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ, 2006ലെ കൂടിക്കാഴ്ച പാക്കിസ്ഥാനുമായുള്ള സമാധാനപ്രക്രിയയുടെ ഭാഗമായി മുതിർന്ന ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ അഭ്യർഥന മാനിച്ചാണെന്നും മാലിക് അവകാശപ്പെട്ടു.പാക് സന്ദർശനത്തിനു മുമ്പ്, അന്നത്തെ ഇന്റലിജൻസ് ബ്യൂറോ (ഐബി) സ്പെഷ്യൽ ഡയറക്ടർ വി.കെ. ജോഷി ഡൽഹിയിൽവച്ച് കണ്ടിരുന്നതായും മാലിക് പറയുന്നു. പാക്കിസ്ഥാൻ രാഷ്ട്രീയ നേതൃത്വവുമായി മാത്രമല്ല, സയിദ് ഉൾപ്പെടെയുള്ള ഭീകരസംഘടനകളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്താനും അന്നു പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിന്റെ സമാധാനശ്രമങ്ങളെ…
Read Moreഹണി ട്രാപ്പുകാർ നിങ്ങൾക്കരികിലുണ്ട്… ഓൺലൈൻ വഴി പെട്ടെന്ന് അടുപ്പം കാണിക്കുന്നവരെയും ഒന്നിച്ചു സമയം ചെലവഴിക്കാൻ പ്രലോഭിപ്പിക്കുന്നവരെയും സൂക്ഷിക്കുക…
തൊടുപുഴ: ഓണ്‍ലൈൻ തട്ടിപ്പുകൾ, ഹണിട്രാപ്പ് എന്നിവയിൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി പോലീസ്. അടുത്ത നാളുകളിൽ ഇത്തരം സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പോലീസ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്. ഒരു വ്യക്തിയെ വഞ്ചിക്കുക, ചൂഷണം ചെയ്യുക, അല്ലെങ്കിൽ സ്വകാര്യ വിവരങ്ങൾ ചോർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രണയം നടിച്ചു കെണിയിലാക്കുന്നതിനെയാണ് ഹണി ട്രാപ്പ് എന്നു പറയുന്നത്. ആദ്യം ഓണ്‍ലൈൻ പ്ലാറ്റ്ഫോം വഴിയും മറ്റും സൗഹൃദം സ്ഥാപിക്കും. കെണിയിയാകുന്നവരെ തന്ത്രപൂർവം താവളങ്ങളിലേക്കു വരുത്തി സ്വകാര്യ വീഡിയോയും ഫോട്ടോകളുമൊക്കെ ബലമായി പകർത്തിയെടുക്കും. തുടർന്ന് ഇതുവച്ച് ബ്ലാക്ക് മെയിൽ ചെയ്യും. തട്ടിപ്പിനിരയാകുന്ന മിക്കവരും മാനക്കേട് ഭയന്നു വിവരം പുറത്തുപറയില്ല എന്നതാണ് ഇത്തരം സംഘങ്ങൾക്കു ബലമാകുന്നത്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകഅപരിചിതരുമായി ഓണ്‍ലൈനിൽ ബന്ധം സ്ഥാപിക്കുന്പോൾ കൂടുതൽ ശ്രദ്ധ വേണം. പെട്ടെന്ന് അടുപ്പം കാണിക്കുന്നവരെ സംശയിക്കണം.ഒന്നിച്ചു സമയം ചെലവഴിക്കാൻ പ്രലോഭിപ്പിക്കുന്നവരെ സൂക്ഷിക്കുക, വ്യക്തിപരമായ വിവരങ്ങളോ ചിത്രങ്ങളോ സാന്പത്തിക…
Read More