പഴയിടം: പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭക്തർക്കു പ്രിയപ്പെട്ടവനായി അമ്പാടി എന്ന മൂരിക്കിടാവെത്തി. ഒരു ഭക്തൻ നടയ്ക്കിരുത്തിയ പുങ്കന്നൂർ കുള്ളൻ ഇനത്തിൽപെട്ട മൂരിക്കിടാവിനെ അമ്പാടി എന്ന പേരിട്ട് ഭഗവാന്റെ സന്നിധിയിലേക്ക് സ്വീകരിച്ചു. പഴയിടം ആറ്റുപുറത്ത് ഭാസ്കരൻ നായരാണ് മൂരിക്കിടാവിനെ സമർപ്പിച്ചത്. ഏഷ്യയിലെ പൊക്കം കുറഞ്ഞ നാടൻ ഇനത്തിൽപെട്ട മൂരിക്കിടാവാണിത്. പ്രത്യേക വഴിപാടായി ഇതിനെ വാങ്ങി സമർപ്പിക്കുകയായിരുന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ പുങ്കന്നൂർ താലൂക്കിലും സമീപ പ്രദേശങ്ങളിലും മാത്രം കണ്ടുവരുന്നതിനാലാണ് ഈയിനം പശുക്കൾക്കും മൂരിക്കിടാവുകൾക്കും പുങ്കന്നൂർ കുള്ളൻ എന്ന പേര് പതിഞ്ഞത്. ദേവസ്വം പ്രതിനിധികളായ എൻ.പി. ശശിധരൻനായർ, രഞ്ജിത് എസ്. നായർ, പ്രതീഷ് മുണ്ടപ്ലാവിൽ, ഹരികൃഷ്ണൻ ശ്രീകുമാർ, അർജുൻ തട്ടാരാത്ത്, സതീശൻ പാലമറ്റം എന്നിവർ ചേർന്ന് അമ്പാടിയെ സ്വീകരിച്ചു. മേൽശാന്തി സുജിത്ത് നാരായണൻ നമ്പൂതിരി പൂജ നടത്തി മാല അണിയിച്ചു. ക്ഷേത്രസന്നിധിയിൽ അമ്പാടിയെ പരിപാലിക്കാനാണ് തീരുമാനം. സുരേഷ് അമ്പഴത്തിനാൽ എന്നയാൾ…
Read MoreDay: September 19, 2025
നിലവിളക്ക് കൊളുത്തുന്നതിനിടെ വസ്ത്രത്തിനു തീപിടിച്ചു;ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു
പന്തളം: നിലവിളക്ക് കൊളുത്തുന്നതിനിടെ വസ്ത്രത്തിനു തീപിടിച്ചു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. പന്തളം നഗരസഭാ ബസ് സ്റ്റാൻഡിലെ അയ്യപ്പാ ടീ സ്റ്റാൾ ഉടമ തോന്നല്ലൂർ തയ്യിൽ വീട്ടിൽ അയ്യപ്പന്റെ ഭാര്യ ആർ. ഭാഗ്യലക്ഷ്മിയാണ് (48) മരിച്ചത്. കുരമ്പാല അമൃത സ്കൂളിലെ അധ്യാപികയായിരുന്നു. കഴിഞ്ഞ 12നു പുലർച്ചെയാണ് സംഭവം. നിലവിളക്ക് കൊളുത്തുന്നതിനിടെ സാരിക്ക് തീപിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഭാഗ്യലക്ഷ്മിയെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. സംസ്കാരം ഇന്ന് പത്തിന്. മകൻ: ശുഭ് ഹരീഷ്(കംപ്യൂട്ടർ എൻജിനിയർ.
Read Moreഭക്ഷണം കഴിക്കാനെത്തിയ യുവാവ് ഹോട്ടലിലിരുന്ന് മദ്യപിച്ചു; എതിർത്ത ഹോട്ടലുടമയായ സ്ത്രീക്കും അമ്മയ്ക്കും പരിക്ക്
പത്തനംതിട്ട : ഹോട്ടലില്‍ മദ്യപിക്കുന്നതിന് അനുവദിക്കാതിരുന്ന ഹോട്ടല്‍ ഉടമയായ സ്ത്രീയെയും സഹോദരനെയും അമ്മയെയും മര്‍ദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ.സീതത്തോട് കോട്ടക്കുഴി പുതുപ്പറമ്പില്‍ ഏബ്രഹാം തോമസ് (ബിനു, 43) ആണ് പിടിയിലായത്. ചിറ്റാര്‍ പഴയ സ്റ്റാൻഡിൽ ല്‍ നീലിപിലാവ് സ്വദേശിനിയായ സിന്ധു നടത്തുന്ന ഹോട്ടലിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കാന്‍ എത്തിയ ഇയാൾ കടയിലിരുന്ന് മദ്യപിക്കാന്‍ തുടങ്ങിയപ്പോള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് സിന്ധുവിനെ ചീത്തവിളിക്കുകയും തലമുടിയ്ക്ക് ചുറ്റിപ്പിടിച്ച് പുറത്തടിക്കുകയും തടയാന്‍ വന്ന സഹോദരനെയും അമ്മയെയും കസേരയും ഹെല്‍മെറ്റും കൊണ്ട് അടിച്ച് പരിക്കേല്പിക്കുകയും ചെയ്തുവെന്നൈാണ് കേസ്. പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ് സുജിതിന്റെ നേതൃത്വത്തില്‍ എഎസ്ഐ സുഷമ കൊച്ചുമ്മന്‍, എസ് സിപിഒ പ്രവീൺ, സിപിഒ സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
Read Moreസുമനസുകൾ കൈകോർത്തു, അനൂപിന് വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു; ഭൂമിയുടെ ആധാരം മന്ത്രിക്ക് കൈമാറി
മാവേലിക്കര: ശരീരമാകെ തളര്‍ന്ന് ഓട്ടോമാറ്റിക് ചെയറില്‍ ലോട്ടറി വ്യാപാരം നടത്തി മാവേലിക്കര സബ് ആര്‍ടി ഓഫീസ് പരിസരത്ത് റോഡ് സുരക്ഷാ ബോധവത്കരണം നടത്തുന്ന ഭിന്നശേഷി യുവാവായ അനൂപിന് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വീട് ഒരുങ്ങുന്നു. അനൂപിന്റെ വാടകവീടിന്റെയും അതിലേക്കു പോകുന്ന വഴിയുടെയും ദയനീയ അവസ്ഥ കണ്ട് മാവേലിക്കര ജോയിന്റ് ആര്‍ടിഒ എം.ജി. മനോജിനന്റെയും സഹ ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമമാണ് അനൂപിന്റെ ചിരകാല സ്വപ്നം സഫലമാക്കുന്നത്.മന്ത്രി കെ.ബി. ഗണേഷ്കുമാര് മാവേലിക്കരയില്‍ എത്തിയപ്പോള്‍ തന്റെ വീല്‍ചെയറില്‍ അനൂപ് മന്ത്രിയെ കാണാന്‍ എത്തുകയും ദയനീയസ്ഥിതി വിവരിക്കുകയും ചെയ്തിരുന്നു. അന്ന് മന്ത്രി അനൂപിന് ലോട്ടറി വ്യാപാരം നടത്തുവാന്‍ ഡിസ്പ്ലേ റാക്ക് സമ്മാനിച്ചാണ് മടങ്ങിയത്. അനൂപിന്റെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടിയുള്ള ശ്രമം തുടരാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.തുടര്‍ന്ന് കട്ടച്ചിറ ജോണ്‍ എഫ്. കെന്നഡി സ്കൂളിലെ മാനേജ്മെന്റും അധ്യാപക വിദ്യാര്‍ഥി…
Read Moreറബര്‍വില കനിയുന്നില്ല; മാര്‍ക്കറ്റില്‍ അനിശ്ചിതത്വം
കോട്ടയം: ഓഗസ്റ്റില്‍ തുടങ്ങിയ റബര്‍വില മാന്ദ്യം സെപ്റ്റംബര്‍ പകുതി പിന്നിടുമ്പോഴും തുടരുന്നു. ജൂലൈ മൂന്നാം വാരമാണ് ഷീറ്റിനും ലാറ്റക്സിനും ഒട്ടുപാലിനും ഇക്കൊല്ലത്തെ ഉയര്‍ന്ന വില ലഭിച്ചത്. ഷീറ്റിന് 215, ലാറ്റക്സ് 207, ഒട്ടുപാല് 128 നിരക്കിലേക്ക് വില ഉയര്‍ന്നു. ഒന്നര മാസം പിന്നിടുമ്പോള്‍ ഷീറ്റിന് 186, ലാറ്റക്സ് 167, ഒട്ടുപാല് 108 തോതിലാണ് നിരക്ക്. കേന്ദ്ര സര്‍ക്കാരിന്റെ നികുതി വെട്ടിക്കുറയ്ക്കല്‍ ഓരോ ഉത്പന്നത്തിനും ഏതു നിരക്കിലായിരിക്കും എന്നതിലെ അനിശ്ചിതത്വത്തില്‍ വ്യവസായികള്‍ ടയര്‍ മുതല്‍ റബര്‍ ബാന്‍ഡ് വരെയുള്ള സാമഗ്രികളുടെ ഉത്പാദനം കുറച്ചു. ട്രംപിന്റെ പ്രഹരച്ചുങ്കം മാര്‍ക്കറ്റിലും വ്യവസായത്തിലും പ്രത്യാഘാതവും അനിശ്ചിതത്വവുമുണ്ടാക്കി. കഴിഞ്ഞ മാസം പകുതിക്കുശേഷം ടയര്‍ കമ്പനികള്‍ മാര്‍ക്കറ്റില്‍ നിന്ന് കാര്യമായി ഷീറ്റ് വാങ്ങാന്‍ താത്പര്യപ്പെടുന്നില്ല. മഴക്കാലത്ത് സംസ്കരണത്തിനുള്ള അധിക ചെലവും ദുരിതവും കാരണം ഷീറ്റ് ഒഴിവാക്കി കര്‍ഷകര്‍ ലാറ്റക്സും ഒട്ടുപാലുമായി വില്ക്കാന് താത്പര്യപ്പെടുന്നു. ക്രീപ്പ്, ക്രംബ്…
Read Moreഈ മെഡിക്കൽ കോളജ് ആടിയുലയുകയാണ് സാർ… കോട്ടയം മെഡിക്കൽ കോളജിൽ കോൺക്രീറ്റ്പാളി അടർന്നുവീണ് കൂട്ടിരിപ്പുകാരിക്ക് പരിക്ക്; നടക്കും വിട്ടുമാറാതെ ആശുപത്രിവാസികൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉറങ്ങിക്കിടന്ന കൂട്ടിരിപ്പുകാരിയുടെ സമീപം കോൺക്രീറ്റ് പാളി അടർന്നുവീണ് കാലിന് പരിക്കേറ്റു. എംഐസിയുവിൽ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയായ ചീപ്പുങ്കൽ സ്വദേശിനി കൊച്ചുമോളുടെ കാലിലാണ് കോൺക്രീറ്റ് പാളി അടർന്നുവീണത്. ഇന്നലെ രാവിലെ 6.30ഓടെയാണ് അപകടം. മെഡിക്കൽ കോളജിലെ എംഐസിയുവിനു സമീപം ഇന്നലെ രാവിലെ കൊച്ചുമോൾ കിടന്നുറങ്ങുകയായിരുന്നു. ഈ സമയം വാർക്കയിൽ നിന്നും കോൺക്രീറ്റ് പാളി അടർന്നു വീഴുകയായിരുന്നു. കാലിന്റെ ഭാഗത്തേക്കാണ് കോൺക്രീറ്റ് പാളി അടർന്നുവീണത്.സംഭവം ആശങ്കയ്ക്ക് ഇടയാക്കിയെങ്കിലും കെട്ടിടത്തിന് ബലക്ഷയമില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം. രണ്ടു മാസം മുമ്പ് രണ്ടാം വാർഡിലെ ഇസിജി മുറിയിലെ കോൺക്രീറ്റ് പാളി അടർന്നു വീണിരുന്നു. ഈ സമയം ഇസിജി എടുക്കുന്ന രണ്ട് ജീവനക്കാരികളും വാർഡിലേക്ക് പോയതിനാൽ അപകടം ഒഴിവായി. അന്നുതന്നെ ഇസിജി മുറി പുതിയ ബ്ലോക്കിലേക്ക് മാറ്റി. ജൂലൈ മൂന്നിന് മെഡിക്കൽ കോളജ് ആശുപത്രിയിലെ 14 -ാം…
Read Moreപെൺകുട്ടിയെ കാറിലെത്തി തട്ടിക്കൊണ്ടുപോയി; ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികൾ വിദ്യാർഥികളാണെന്ന് സൂചന
ഗുരുഗ്രാം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഗുരുഗ്രാമിലാണ് സംഭവം. 11-ാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിന് ശേഷം പ്രതികൾ പെൺകുട്ടിയെ വീടിന് സമീപത്ത് കാറിൽ നിന്നും തള്ളിയിട്ടതിന് ശേഷം രക്ഷപെട്ടു. പെൺകുട്ടി ട്യൂഷൻ സെന്ററിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം 4:30 ന് ട്യൂഷൻ ക്ലാസിലേക്ക് പോയ പെൺകുട്ടി 6:30 ആയിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് പിതാവ് ട്യൂഷൻ സെന്ററിലെത്തി അന്വേഷിച്ചപ്പോൾ മകൾ അവിടെ എത്തിയില്ലെന്ന് അറിഞ്ഞു. രാത്രി എട്ടോടെ വീട്ടിലെത്തിയ കുട്ടി ഭയന്ന് കരയുകയായിരുന്നുവെന്ന് പിതാവ് പരാതിയിൽ പറയുന്നു. പ്രതികളിലൊരാളെ പെൺകുട്ടിക്ക് പരിചയമുണ്ടായിരുന്നു. മൂന്ന് മാസം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇയാളെ പരിചയപ്പെട്ടത്. ട്യൂഷൻ സെന്ററിലേക്ക് പോകുന്നതിനിടെ കറുത്ത കാറിലെത്തിയ അങ്കിത്, ലക്ഷ്യ എന്നിവർ തന്നെ അവിടെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയെന്ന് പെൺകുട്ടി പറയുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച…
Read More