കോട്ടയം: ജാതി, മതം എന്നിവയെ കൂട്ടുപിടിച്ചു മൂന്നാമതും അധികാരത്തിലെത്താന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പി.വി. അന്‍വര്‍. മതേതരം പറഞ്ഞു നടന്നവര്‍ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചാല്‍ ജനംതിരിച്ചറിയും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള സിപിഎം ബന്ധം വ്യക്തമായില്ലേ. അയ്യപ്പസമ്മേളനത്തില് യഥാര്‍ഥ ഹിന്ദുവിശ്വാസികള്‍ പങ്കെടുത്തില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കും. വിവിധ പാര്‍ട്ടികളുമായും പ്രസ്ഥാനങ്ങളുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നും പി.വി. അന്‍വര്‍ കോട്ടയത്ത് പറഞ്ഞു.
Read MoreDay: September 24, 2025
കലുങ്ക് സൗഹൃദസംഗമം; അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ എയിംസിന് തറക്കല്ലിടുമെന്ന് സുരേഷ് ഗോപി
പാലാ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ എയിംസിന് തറക്കല്ലിടുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയില്‍ തുടങ്ങാനാണ് ഉദേശ്യം. പാലാ മേവടയില്‍ നടന്ന കലുങ്ക് സൗഹൃദസംഗമം ജനകീയ സംവാദ പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എയിംസിനായി കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹകരണംകൂടി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേവട പുറക്കാട്ട്കാവ് ദേവീക്ഷേത്രത്തിലെ ആല്‍ത്തറയിലായിരുന്നു മന്ത്രിയുടെ സൗഹൃദ സംഗമം. കേരളത്തിലെ ക്ഷീരമേഖ പ്രതിസന്ധിയിലാണെന്നും ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ അവരെ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തണമെന്നും ഒരു കര്ഷകന് അവശ്യപ്പെട്ടു. ക്ഷീര മേഖല സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും പ്രശ്നങ്ങള്‍ കാണിച്ച് കത്തുനല്‍കിയാല്‍ മന്ത്രിയോട് സംസാരിക്കാമെന്നും അദ്ദേഹം അറിയിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്, മേഖല പ്രസിഡന്റ് എന്‍. ഹരി, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എന്‍.കെ. ശശശികുമാര്‍, ലാല്‍കൃഷ്ണ, പാലാ മണ്ഡലം പ്രസിഡന്റ് ജി. അനീഷ്…
Read Moreമൗനം വാചാലമാക്കി ലോക ആംഗ്യഭാഷാ ദിനാചരണം; മീശ പിരിച്ചാൽ അച്ഛൻ, മൂക്കിൽ തൊട്ടാൽ അമ്മ!
കോട്ടയം: ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ നമസ്കാരം പറഞ്ഞപ്പോള്‍ സദസിലിരുന്നവരില് പലരും വലതുകൈ നെഞ്ചിനുനേരേ പിടിച്ചു പെരുവിരല്‍ ഉയര്‍ത്തിയ ശേഷം തലയ്ക്കൊപ്പം മുകളിലേക്ക് ഉയര്‍ത്തി അഞ്ചു വിരലുകളും നിവര്‍ത്തി. അവരുടെ ഭാഷയിലുള്ള ഗുഡ്മോണിംഗ് ആയിരുന്നു അത്. ശബ്ദമില്ലാത്തവര്‍ ആംഗ്യങ്ങളിലൂടെ പറയുന്നതെന്തെന്നു സംസാരശേഷിയുള്ളവര് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു പിന്നീട്. ലോക ആംഗ്യ ഭാഷാദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും സാമൂഹികനീതി വകുപ്പും ജില്ലാ ഡഫ് കണ്‍സോര്‍ഷ്യവും ചേര്‍ന്നു കളക്ടറേറ്റിലെ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ക്ലാസായിരുന്നു വേദി. മീശ പിരിച്ചു കാണിക്കുമ്പോള്‍ അച്ഛനെന്നും മുക്കുത്തിയിടുന്ന ഭാഗം തൊട്ടു കാണിച്ചപ്പോള്‍ അമ്മയെന്നുമാണെന്ന് ആംഗ്യഭാഷാ പരിഭാഷക രേഷ്മ ആര്. നാഥ് വിശദീകരിച്ചു. ഇരു കൈകളും നെഞ്ചോടു ചേര്‍ത്തു കുറുകെപ്പിടിക്കുമ്പോള് സ്നേഹം എന്നര്‍ഥം. അക്കങ്ങളും സ്ഥലപ്പേരുംവായനയും ചിന്തയും മനിസിലാക്കലുമൊക്കെ ആംഗ്യഭാഷയില്‍ അവതരിപ്പിച്ചു.വാക്കുകള്‍ മാത്രമല്ല, അക്കങ്ങളും സ്ഥലപ്പേരുകളുമൊക്കെ ആംഗ്യങ്ങളായി വന്നപ്പോള്‍ ജീവനക്കാര്‍ക്കു കൗതുകമേറി. കോട്ടയമെന്നും കണ്ണൂരെന്നുമൊക്കെ ആംഗ്യഭാഷയില്‍ എങ്ങനെ സംസാരിക്കാമെന്ന്…
Read Moreഗർഭിണിയായ പെൺകുട്ടിക്ക് പ്രായം പതിനാറ്; ശൈശവ വിവാഹത്തിന് കേസെടുക്കാതിരിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട് വനിതാ ഇൻസ്പെക്ടറെ കുടുക്കി വിജിലൻസ്
ചെന്നൈ: ശൈശവ വിവാഹത്തിന് കേസെടുക്കാതിരിക്കാൻ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട വനിതാ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറെ പിടികൂടി. പാലക്കോട് വനിതാ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ വീരമ്മാളിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കരിമംഗലം തുമ്പലഹള്ളി സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ 16 വയസുള്ള മകൾ മേയിൽ സ്വന്തം ഇഷ്ടപ്രകാരം അതേ ഗ്രാമത്തിലെ യുവാവിനെ വിവാഹം കഴിച്ചിരുന്നു. യുവതി നാലു മാസം ഗർഭിണിയായതോടെ സമീപമുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെതുടർന്ന് വിവരം സാമൂഹികക്ഷേമ വകുപ്പിനെ അറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഗർഭത്തെക്കുറിച്ച് സാമൂഹികക്ഷേമ ഓഫീസർ ഇൻസ്പെക്ടർ വീരമ്മാളിനെ അറിയിച്ചു. തുടർന്ന് വീരമ്മാൾ ഇരുകുടുംബങ്ങളെയും വിളിപ്പിക്കുകയും ശൈശവ വിവാഹത്തിന് കേസെടുക്കാതിരിക്കാൻ 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പരാതിക്കാരി ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ക്ഷൻ ഡിഎസ്പി നാഗരാജുവിനെ സമീപിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം പദ്ധതി തയാറാക്കി വീരമ്മാളിനെ തെളിവുസഹിതം പിടികൂടുകയായിരുന്നു. തുടർന്ന്…
Read Moreനേരംവെളുത്തിട്ടും ആരേയും പുറത്തേക്ക് കണ്ടില്ല; അയൽക്കാർ ജനലിലൂടെ കണ്ടത് അബോധാവസ്ഥയിൽ കിടക്കുന്ന അമ്മയേയും മക്കളെയും; ആറ് വയസുകാരിക്ക് ദാരുണാന്ത്യം
തൃശൂർ: അമ്മയും മക്കളും ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളൻ കാവിലുണ്ടായ സംഭവത്തിൽ അണിമയാണ് മരിച്ചത്. കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊന്നിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഷൈലജയും നാലുവയസുകാരൻ മകനും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പ്രദീപ് രണ്ടാഴച മുമ്പ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബമെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ആരെയും പുറത്തു കാണാത്തതിനെ തുടർന്ന് നാട്ടുകാർ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് മൂവരേയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. മക്കൾക്ക് വിഷം കൊടുത്തതിനുശേഷം അമ്മയും വിഷം കഴിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അണിമയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
Read More