പാലക്കാട്: രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും സസ്പെൻഡ് ചെയ്തത് അച്ചടക്ക നടപടി മാത്രമാണെന്നും രാഹുലിനെ ഒറ്റപ്പെടുത്തേണ്ടതില്ലെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ.രാഹുൽ മാങ്കൂട്ടത്തിലിനെ കാണുന്പോൾ വഴിമാറിപ്പോകേണ്ടതില്ലെന്നും സംസാരിക്കേണ്ടെന്നും ആരോടും പറഞ്ഞിട്ടില്ല. പാലക്കാട്ടെ ജനങ്ങളുടെ കാര്യം നോക്കാനാണ് രാഹുൽ മണ്ഡലത്തിൽ വന്നത്. രാഹുൽ വന്നില്ലെന്ന് ആദ്യം പറഞ്ഞു. ഇപ്പോൾ വന്നല്ലോയെന്നും തങ്കപ്പൻ ചോദിച്ചു. എന്നാൽ സസ്പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലുമായി പാർട്ടി സഹകരിക്കില്ല. രാഹുൽ ഇപ്പോഴും പാർട്ടിക്ക് പുറത്താണ്. അക്കാര്യം കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും വ്യക്തമാക്കിയതാണ്. പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്നും എംഎൽഎ എന്ന നിലയിൽ സഹകരിക്കില്ലെന്നും എ തങ്കപ്പൻ വ്യക്തമാക്കി. രാഹുൽ മണ്ഡലത്തിൽ എത്തിയതിനു ശേഷം വിളിച്ചിരുന്നു. അല്ലാതെ മുൻപേ ഡിസിസി പ്രസിഡന്റിനെ അറിയിച്ച് മണ്ഡലത്തിൽ എത്തേണ്ട ആവശ്യം രാഹുലിനില്ല. കോണ്‍ഗ്രസുകാർ മിണ്ടുന്നു ചിരിക്കുന്നു എന്ന് പറഞ്ഞു പ്രശ്നമുണ്ടാകേണ്ട ആവശ്യമില്ല.രാഹുൽ എംഎൽഎ ആണ്. അയാളുടെ സഞ്ചാര സ്വാതന്ത്രത്തെ…
Read MoreDay: September 25, 2025
മനോരാജ് കഥാസമാഹാര പുരസ്കാരം കെ. രേഖയ്ക്ക്
കൊച്ചി: അന്തരിച്ച കഥാകൃത്ത് കെ.ആര്. മനോരാജിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ മനോരാജ് കഥാസമാഹാര പുരസ്കാരത്തിന് എഴുത്തുകാരി കെ. രേഖ അര്‍ഹയായി. ‘മനുഷ്യാലയ ചന്ദ്രിക’ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. പൂയപ്പള്ളി തങ്കപ്പന്, ജോസഫ് പനയ്ക്കല്‍, അന്‍വര്‍ ഹുസൈന്, വി.എം. ദേവദാസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 33,333 രൂപയും ശില്പവുമടങ്ങുന്ന പുരസ്കാരം 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചെറായി പള്ളിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മനോരാജ് അനുസ്മരണ സമ്മേളനത്തില്‍ കഥാകൃത്ത് പി.എഫ്. മാത്യൂസ് രേഖയ്ക്കു സമ്മാനിക്കും.
Read Moreമിഗ്-21 പോർവിമാനങ്ങൾ വിരമിക്കുന്നു
ചണ്ഡിഗഡ്: ഇന്ത്യൻ വ്യോമസേനയുടെ കുന്തമുനയായ മിഗ്-21 പോർവിമാനങ്ങൾ വിരമിക്കുന്നു. ആറു പതിറ്റാണ്ടോളം സേനയുടെ ആക്രമണനിരയിലെ പ്രമുഖരായിരുന്ന റഷ്യൻ നിർമിത വിമാനങ്ങൾ ചണ്ഡിഗഡിലെ വ്യോമകേന്ദ്രത്തിൽ നാളെ നടക്കുന്ന ഔദ്യോഗിക ചടങ്ങുകളോടെ സേനയുടെ ആക്രമണനിരയിൽനിന്നും പിൻവാങ്ങും. മിഗ് വിമാനങ്ങളുടെ അവസാന സ്ക്വാഡ്രണായ നമ്പര്‍ 23 സ്ക്വാഡ്രണിലെ മിഗ്-21 ജെറ്റുകൾക്കാണ് യാത്രയയപ്പ്. എയർ ചീഫ് മാർഷൽ എ.പി. സിംഗ് ആയിരിക്കും സ്ക്വാഡ്രണുകളെ നയിക്കുക. 1963 ലാണ് മിഗ്21 യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായത്. 18 മിഗ് 21 ബൈസണ്‍ വിമാനങ്ങളുള്ള സ്ക്വാഡ്രണാണ് വ്യോമസേനയിലുള്ളത്. മിഗിനു പകരമായി തേജസ് വിമാനങ്ങളാണ് സേനയിൽ കൂടുതലായി എത്തുന്നത്. നേരിട്ടുള്ള ആക്രമണത്തിനു പകരം റഡാർ ഉപയോഗിച്ച് ശത്രുകേന്ദ്രങ്ങളിലേക്കു പറന്നെത്തുന്നതുൾപ്പെടെ മാറ്റം മിഗ് വിമാനങ്ങളിൽനിന്ന് തേജസിലേക്കു മാറ്റാൻ സേനയെ പ്രേരിപ്പിക്കുന്നതായാണു വിലയിരുത്തൽ.
Read Moreശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനും എന്‍എസ്എസിനും ഒരേ ലക്ഷ്യം; തർക്കവും പ്രശ്നവുമുണ്ടെന്ന് ചിലർ വരുത്തി തീർക്കാൻ ശ്രമിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവനന്തപുരം: എന്‍എസ്എസുമായി കോണ്‍ഗ്രസിന് യാതൊരു തര്‍ക്കവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കോണ്‍ഗ്രസിനും എന്‍എസ്എസിനും ശബരിമലവിഷയത്തില്‍ ഒരേ ലക്ഷ്യമാണ്. അത് വിശ്വാസ സംരക്ഷണമാണ്. അതാണു കോണ്‍ഗ്രസും എന്‍എസ്എസും പുലര്‍ത്തുന്നത്. വിശ്വാസ സംരക്ഷണത്തിന് പരിശ്രമിച്ചവരാണ് എന്‍എസ്എസ്. വിശ്വാസ പ്രശ്നത്തില്‍ ഉറച്ചതും സ്ഥിരതയുമുള്ള നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്.വിശ്വാസ സംരക്ഷണത്തെ എതിര്‍ത്തത് സര്‍ക്കാരാണ്. പോലീസിന്റെ സഹായത്തോടെ യുവതികളെ ശബരിമലയില്‍ എത്തിച്ചത് പിണറായി സര്‍ക്കാരാണ്. കൂടാതെ അന്‍പത്തിയൊന്ന് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്കിയതും പിണറായി സര്‍ക്കാരാണെന്ന കാര്യം ആരും മറന്നിട്ടില്ല. കോണ്‍ഗ്രസും എന്‍എസ്എസുമായി തര്‍ക്കവും പ്രശ്നവുമാണെന്ന് വരുത്തി തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്‍എസ്എസ് നേതൃത്വവുമായി ചർച്ച നടത്തുന്ന കാര്യത്തിൽ കെപിസിസി തീരുമാനമെടുക്കും. എന്‍എസ്എസിനെ കോണ്‍ഗ്രസ് വിമര്‍ശിക്കില്ലെന്നും തര്‍ക്കത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിനും എല്‍ഡിഎഫ് സര്‍ക്കാരിനും എന്‍എസ്എസ്…
Read Moreലഡാക്ക് ശാന്തമാകുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം: പിന്നിൽ കോൺഗ്രസ് എന്ന് ബിജെപി
ന്യൂഡൽഹി: ലഡാക്കിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്നലെ വൈകുന്നേരം നാലിനുശേഷം അക്രമസംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിനു കാരണമായത്. അക്രമസംഭവങ്ങളുടെ പഴയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കരുതെന്നും ജനങ്ങളോട് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഇന്നലെ വൈകുന്നേരം മുതൽ അനിഷ്ഠസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കിയത്. അതേസമയം, പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന പദവി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതോടെ നാല് പേർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 40 പോലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ 80 പേർക്കു സംഭവത്തിൽ പരിക്കേറ്റു. പിന്നിൽ കോൺഗ്രസ് എന്ന് ബിജെപിന്യൂഡൽഹി: ലഡാക്കിൽ അരങ്ങേറിയ അക്രമസംഭവങ്ങൾക്കു…
Read Moreമൂത്രം വിൽപ്പനയ്ക്ക്! ബാനർ ഉയർന്നു, അധികാരികൾക്ക് അനക്കം വച്ചു ; കൈനകരി മുണ്ടയ്ക്കൽ കുഴൽക്കിണർ നിർമാണം ആരംഭിച്ചു
കൈനകരി: കൈനകരി പഞ്ചായത്തിലെ മുണ്ടയ്ക്കൽ ഓവർ ഹെഡ് വാട്ടർ ടാങ്കാണ് ഇപ്പോൾ നാട്ടിൽ ചർച്ചാവിഷയം. ചാന്പ്യൻസ് ബോട്ട് ലീഗ് നടന്ന ദിവസം ടാങ്കിനുമേൽ ഉയർന്ന ഒരു ബാനറാണ് ടാങ്കിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. മൂത്രം വിൽക്കപ്പെടും എന്ന വലിയ ഫ്ളക്സ് ബോർഡാണ് കഴിഞ്ഞ 19ന് ജലസംഭരണിക്കു മുകളിൽ ഉയർന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണെങ്കിലും കുടിവെള്ളത്തിനു ഏറെ ബുദ്ധിമുട്ടുള്ള പ്രദേശമാണ് കൈനകരി. പഞ്ചായത്തിലെ പമ്പാനദിക്കു കിഴക്കുള്ള രണ്ടു മുതൽ എട്ടു വരെയുള്ള വാർഡുകളിൽ കുടിവെള്ളം വിതരണം നടത്തുന്നത് മുണ്ടയ്ക്കൽ ജലസംഭരണിയിൽനിന്നാണ്. എന്നാൽ, പല ദിവസങ്ങളിലും ജലവിതരണം മുടങ്ങുന്ന സ്ഥിതിയായിരുന്നു. മാത്രമല്ല ടാങ്കിന്റെ ചുവട്ടിലും വാൽവിനു മീതെയും വർഷം മുഴുവൻ മലിനജലം കെട്ടിക്കിടക്കുന്ന സ്ഥിതിയിലുമാണ്. ഇതിൽ പ്രതിഷേധിച്ചാണ് വള്ളംകളി ദിനത്തിൽ “മൂത്രം വിൽക്കപ്പെടും’ എന്ന ബാനർ ടാങ്കിനു മുകളിൽ നാട്ടുകാർ ഉയർത്തിയത്. മുടങ്ങുന്ന വെള്ളംപള്ളാത്തുരുത്തിയിൽ നിലവിലിരുന്ന മൂന്നു കുഴൽ കിണറുകളിൽ ഒന്നിൽനിന്നാണ് രണ്ടര…
Read Moreരാജ തന്നെ അമരക്കാരൻ; പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഇന്ന്
ചണ്ഡീഗഡ്: പ്രായപരിധി പിന്നിട്ട എല്ലാവരെയും ഒഴിവാക്കാൻ തീരുമാനമായെങ്കിലും ഡി. രാജയ്ക്ക് മാത്രം ഇളവിന് ധാരണയായതോടെ സിപിഐ ജനറൽ സെക്രട്ടറിയായി രാജ തുടരും. ദേശീയ കൗൺസിലിലും സെക്രട്ടേറിയറ്റിലും മറ്റാർക്കും ഇളവുകളില്ല. പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങളെ ഇന്ന് തീരുമാനിക്കും. ചണ്ഡീഗഡിൽ നടക്കുന്ന സിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിലെ തീരുമാനത്തിൽ എതിർപ്പുകൾ ഉയർന്നുവെന്നാണ് ലഭിച്ചിട്ടുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രായപരിധി കൃത്യമായി പാലിക്കണമെന്ന് കേരള ഘടകം ആവശ്യപ്പെട്ടിരുന്നു. 75 കഴിഞ്ഞവർ മാറണമെന്ന് സിപിഐ പാർട്ടി കോൺഗ്രസിൽ കേരള ഘടകം നിർദേശം വച്ചതിനാൽ ഡി. രാജ ഒഴിയണമെന്നും കേരള നേതാക്കൾ നിലപാട് എടുത്തിരുന്നു. ദേശീയ കൗൺസിലിൽ അടക്കം പ്രായപരിധി കർശനമായി നടപ്പാക്കണമെന്നായിരുന്നു കേരള ഘടകത്തിന്റെ നിലപാട്. കേരളത്തിൽ പ്രായപരിധി നടപ്പാക്കിയതാണ് നേതാക്കൾ ഉയർത്തിക്കാട്ടിയത്. ഇതിനിടെ പാർട്ടിയിൽ മുരടിപ്പെന്നു സിപിഐ സംഘടനാ റിപ്പോർട്ട് പുറത്തുവന്നിരുന്നു. നേതാക്കൾ ഒരേ സ്ഥാനത്ത് ഇരിക്കുന്നത് പാർട്ടിയുടെ ഊർജം കെടുത്തുമെന്നും വലിയ…
Read Moreറഷ്യൻ ആക്രമണം യുക്രെയ്നില്‍ മാത്രം ഒതുങ്ങുന്നില്ലെന്ന് സെലന്‍സ്കി
ന്യൂയോര്‍ക്ക്: റഷ്യയുടെ ആക്രമണം യുക്രെയ്നില്‍ മാത്രം ഒതുങ്ങുന്നില്ലെന്ന് യുക്രെയ്ന് പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്കി മുന്നറിയിപ്പ് നല്കി. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ സംസാരിക്കവേയാണ് സെലന്‍സ്കി ഇക്കാര്യം വ്യക്തമാക്കിയത്. സൈനിക സഖ്യമായ നാറ്റോയുടെ ഭാഗമാകുന്നത് കൊണ്ടുമാത്രം നിങ്ങള്‍ സുരക്ഷിതരാണെന്ന് അര്‍ഥമില്ലെന്നും സെലന്‍സ്കി മുന്നറിയിപ്പ് നല്കി. പോളണ്ടിന്റെയും എസ്റ്റോണിയയുടെയും വ്യോമാതിര്‍ത്തിയില്‍ റഷ്യ നടത്തുന്ന ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളാണ് അദ്ദേഹം തന്റെ വാദങ്ങള്‍ക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. അടുത്തിടെ 19 റഷ്യന്‍ ഡ്രോണുകള്‍ പോളിഷ് വ്യോമാതിര്‍ത്തിയിലേക്ക് കടന്നുവെന്നും അതില്‍ നാലെണ്ണം മാത്രമാണ് വെടിവെച്ചിട്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. റഷ്യന്‍ ആക്രമണങ്ങളെത്തുടര്‍ന്ന് എസ്റ്റോണിയയ്ക്ക് ചരിത്രത്തിലാദ്യമായി യുഎന്‍ സുരക്ഷാ സമിതിയുടെ യോഗം വിളിക്കേണ്ടി വന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Moreകേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന അനുചിതവും അറിവില്ലായ്മയും; വിലകുറഞ്ഞ ജല്പനങ്ങളെ ജനങ്ങൾ തള്ളുമെന്ന് സിപിഐ
ആലപ്പുഴ: കേന്ദ്രമന്ത്രി സുരേഷ് ഗോപി ആലപ്പുഴയുടെ വ്യാവസായികരംഗത്തെക്കുറിച്ച് നടത്തിയ പ്രസ്താവന അനുചിതവും അറിവില്ലായ്മയുമാണെന്ന് സിപിഐ ജില്ലാ കൗണ്‍സില്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ തലയെടുപ്പുള്ള എല്ലാ വ്യാവസായിക സ്ഥാപനങ്ങളും കമ്യുണിസ്റ്റ് പാർട്ടിയുടെയും പാർട്ടി നേതാവായിരുന്ന ടി.വി. തോമസിന്റെയും ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണെന്ന സത്യം ആർക്കും നിരാകരിക്കാൻ കഴിയുന്നതല്ല. ഇന്നും ആലപ്പുഴയിൽ തലയെടുപ്പോടെ നിലകൊള്ളുന്ന കേരള സ്റ്റേറ്റ്സ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോകാസ്റ്റ്, കയർ കോർപറേഷൻ, ഫോം മാറ്റിംഗ്സ് ഇന്ത്യ ലിമിറ്റഡ്, കേരള സ്പിന്നേഴ്സ്, കയർ ഫെഡ്, കയർത്തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി സ്ഥാപിച്ച പ്രാഥമിക കയർ സഹകരണസംഘങ്ങളും മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് സൊസൈറ്റികളും തുടങ്ങി ജില്ലയിലെ എല്ലാ വ്യവസായ സ്ഥാപനങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാവനാപൂർണമായ തീരുമാനങ്ങളുടെ സൃഷ്ടിയാണ്. കേരളത്തിന്റെ പൊതു രാഷ്ട്രീയത്തെക്കുറിച്ചും ആലപ്പുഴയുടെ സമരചരിത്രത്തെക്കുറിച്ചും ബോധ്യമില്ലാതെ കേന്ദ്രമന്ത്രി നടത്തുന്ന വിലകുറഞ്ഞ ജല്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ കേരള സമൂഹം തള്ളിക്കളയുമെന്ന് സിപിഐ ജില്ലാ…
Read Moreഇന്ത്യ അടുത്ത വ്യാപാര പങ്കാളി: മാർക്കോ റൂബിയോ
ന്യൂയോർക്ക്: അമേരിക്കയുടെ ഏറ്റവുമടുത്ത വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യുക്രെയ്ൻ യുദ്ധത്തിനെതിരായ നടപടികളുടെ ഭാഗമായാണ് റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് അധികതീരുവ പ്രസിഡന്റ് ട്രംപ് ചുമത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു റൂബിയോയുടെ പ്രതികരണം. പുടിനെതിരായ നടപടികളിൽനിന്നു പിന്നാക്കംപോയ ട്രംപ്റഷ്യൻ നേതാവിന് ഇനി എത്രസമയംകൂടി നൽകുമെന്ന ചോദ്യത്തിന്, ഇന്ത്യക്ക് അധിക തീരുവ ചുമത്തിയ കാര്യം റൂബിയോ ചൂണ്ടിക്കാട്ടി. ഇന്ത്യ അടുത്ത വ്യാപാര പങ്കാളിയാണ്. എന്നാൽ റഷ്യൻ എണ്ണ വാങ്ങുന്നതിന് അധിക തീരുവ ചുമത്തി- റൂബിയോ പറഞ്ഞു. ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയോടനുബന്ധിച്ച് റൂബിയോ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റൂബിയോയുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നെന്ന് ജയശങ്കർ എക്സിൽ കുറിച്ചു. ഇന്ത്യയുമായി നിർണായക പ്രാധാന്യമുള്ള ബന്ധമാണുള്ളതെന്ന് റൂബിയോ അഭിപ്രായപ്പെട്ടു. വ്യാപാരം, പ്രതിരോധം, ഊർജം എന്നിവയുൾപ്പെടെ ഉഭയകക്ഷി വിഷയങ്ങളിൽ ഇന്ത്യൻ നടത്തുന്ന…
Read More