ന്യൂയോർക്ക്: അമേരിക്കയുടെ ഏറ്റവുമടുത്ത വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യുക്രെയ്ൻ യുദ്ധത്തിനെതിരായ നടപടികളുടെ ഭാഗമായാണ് റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് അധികതീരുവ പ്രസിഡന്റ് ട്രംപ് ചുമത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു റൂബിയോയുടെ പ്രതികരണം. പുടിനെതിരായ നടപടികളിൽനിന്നു പിന്നാക്കംപോയ ട്രംപ്റഷ്യൻ നേതാവിന് ഇനി എത്രസമയംകൂടി നൽകുമെന്ന ചോദ്യത്തിന്, ഇന്ത്യക്ക് അധിക തീരുവ ചുമത്തിയ കാര്യം റൂബിയോ ചൂണ്ടിക്കാട്ടി. ഇന്ത്യ അടുത്ത വ്യാപാര പങ്കാളിയാണ്. എന്നാൽ റഷ്യൻ എണ്ണ വാങ്ങുന്നതിന് അധിക തീരുവ ചുമത്തി- റൂബിയോ പറഞ്ഞു. ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയോടനുബന്ധിച്ച് റൂബിയോ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റൂബിയോയുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നെന്ന് ജയശങ്കർ എക്സിൽ കുറിച്ചു. ഇന്ത്യയുമായി നിർണായക പ്രാധാന്യമുള്ള ബന്ധമാണുള്ളതെന്ന് റൂബിയോ അഭിപ്രായപ്പെട്ടു. വ്യാപാരം, പ്രതിരോധം, ഊർജം എന്നിവയുൾപ്പെടെ ഉഭയകക്ഷി വിഷയങ്ങളിൽ ഇന്ത്യൻ നടത്തുന്ന…
Read MoreDay: September 25, 2025
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എലിയുണ്ട് സൂക്ഷിക്കുക… ഇൻഡോർ വിമാനത്താവളത്തിൽ യാത്രക്കാരന് എലിയുടെ കടിയേറ്റു
ഇൻഡോർ വിമാനത്താവളത്തിൽ യാത്രക്കാരന് എലിയുടെ കടിയേറ്റതായി പരാതി. ഇൻഡോറിൽനിന്ന് ബംഗളൂരുവിലേക്കു പോകേണ്ട യാത്രക്കാരനാണ് ദേവി അഹല്യഭായ് ഹോൾക്കർ വിമാനത്താവളത്തിൽവച്ച് എലിയുടെ കടിയേറ്റത്. സംഭവത്തിൽ യാത്രക്കാരന് വിമാനത്താവളത്തിലെ ഡോക്ടർ കുത്തിവയ്പും അവശ്യമരുന്നും നൽകിയതായി വിമാനത്താവളം അധികൃതർ അറിയിച്ചു. സംഭവത്തെത്തുടർന്ന് വിമാനത്താവള പരിസരത്ത് കീടനിയന്ത്രണം ഉൾപ്പെടെയുള്ള പരിശോധന ഏർപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. അടുത്തിടെ ഇൻഡോറിലെ സർക്കാർ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലിരുന്ന രണ്ട് നവജാത ശിശുക്കൾ എലികളുടെ കടിയേറ്റു മരിച്ചിരുന്നു. എന്നാൽ, ശിശുക്കൾ മരിച്ചത് എലികളുടെ കടിയേറ്റല്ലെന്നും നേരത്തയുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങൾ മൂലമാണെന്നുമാണ് ആശുപത്രി വൃത്തങ്ങളുടെ വാദം. അതേസമയം, ഔദ്യോഗിക സർവേകളിൽ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിലാണ് ഇൻഡോറിനെ ഉൾപ്പെടുത്തിയിട്ടുള്ളത്.
Read Moreട്രംപിനെ തള്ളി റഷ്യ
മോസ്കോ: യുദ്ധത്തിൽ നഷ്ടപ്പെട്ട പ്രദേശങ്ങൾ യൂറോപ്പിന്റെ സഹായത്തിൽ യുക്രെയ്ൻ തിരിച്ചുപിടിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശം തള്ളി റഷ്യ. ട്രംപിന്റെ പ്രസ്താവനയോടു റഷ്യക്കു യോജിക്കാൻ കഴിയില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ആർബിസി റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യുഎൻ ജനറൽ അസംബ്ലിയോടനുബന്ധിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് ട്രംപിന്റെ നയംമാറ്റത്തിനു കാരണമെന്നും ദിമിത്രി പെസ്കോവ് പറഞ്ഞു. യുദ്ധത്തെക്കുറിച്ചുള്ള യുക്രെയ്ൻ ഭാഗമാണു ട്രംപ് കേട്ടത്. ഈ വിവരങ്ങളാണ് ട്രംപിന്റെ അഭിപ്രായങ്ങളെ സ്വാധീനിച്ചത്. അമേരിക്കൻ പ്രസിഡന്റ് പറഞ്ഞ കാര്യങ്ങളോട് റഷ്യക്കു യോജിക്കാൻ കഴിയില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreശ്രീകൃഷ്ണജയന്തിക്ക് കെട്ടിയ കൊടിതോരണങ്ങൾ നശിപ്പിച്ച് സിപിഎം ഓഫീസിൽ കൊണ്ടിട്ടു; ഇരുപത്തിരണ്ടുകാരനായ യുവാവ് പിടിയിൽ
തഴക്കര: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചുള്ള കൊടിതോരണങ്ങള്‍ നശിപ്പിച്ച് സിപിഎം ഓഫീസിനു മുന്നില്‍ കൊണ്ടിട്ട സംഭവത്തില്‍ യുവാവിനെ പോലീസ് പിടികൂടി. മാവേലിക്കര തഴക്കര കുന്നം അമ്പാടിയില്‍ അജയ് കൃഷ്ണ(22)യെയാണ് ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ 14ന് പുലര്‍ച്ചെയാണ് നാട്ടില്‍ കലാപ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി മാവേലിക്കര പൈനുംമൂട് ജംഗ്ഷന് മുതല്‍ കുന്നം ധര്‍മശാസ്താ ക്ഷേത്രത്തിന്റെ മുന്‍വശംവരെ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച കെട്ടിയിരുന്ന കൊടികള്‍ നശിപ്പിക്കുകയും കുറച്ചു കൊടികള്‍ തഴക്കര വേണാട് ജംഗ്ഷനു സമീപമുള്ള സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസിനു മുന്‍വശം കൊണ്ടിടുകയും ചെയ്തതായി മാവേലിക്കര പോലീസില്‍ പരാതി ലഭിച്ചത്. പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യം പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന് നായരുടെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണസംഘം രൂപീകരിക്കുകയും…
Read Moreട്രംപ്-ഷരീഫ് കൂടിക്കാഴ്ച ഇന്ന്
ഇസ്ലാമബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് ഇന്ന് വാഷിംഗ്ടൺ ഡിസിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. യുഎൻ പൊതുസഭയിൽ പങ്കെടുക്കാനെത്തിയ ഷരീഫ് ന്യൂയോർക്കിലുണ്ട്. 2019 ജൂലൈക്കുശേഷം ആദ്യമായാണു പാക്കിസ്ഥാൻ പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റും വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നത്. ഇമ്രാൻ ഖാനാണ് 2019ൽ വൈറ്റ്ഹൗസിലെത്തിയത്. തന്റെ ഭരണകാലത്ത് ജോ ബൈഡൻ പാക്കിസ്ഥാനെ അവഗണിക്കുന്ന നയമാണു സ്വീകരിച്ചിരുന്നത്. ടെലിഫോണിൽപ്പോലും പാക് പ്രധാനമന്ത്രിമാരുമായി ചർച്ചയ്ക്ക് ബൈഡൻ തയാറായിരുന്നില്ല. അതേസമയം, ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ അമേരിക്ക- പാക്കിസ്ഥാൻ ബന്ധം ഊഷ്മളമായി.
Read Moreകേന്ദ്ര കൃഷിസംഘം കുട്ടനാട് സന്ദർശിച്ചു; നിവേദനം നൽകി ചങ്ങനാശേരി അതിരൂപത; നഷ്ടപരിഹാരം വേണമെന്ന് കർഷകർ
ചമ്പക്കുളം: കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ ആൻഡ് ഫാർമേഴ്സ് വെൽഫെയർ വകുപ്പിന്റെ മെക്കനൈസേഷൻ ആൻഡ് ടെക്നോളജി ഡിവിഷൻ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം കുട്ടനാട്ടിൽ പര്യടനം നടത്തി. വിവിധ പാടശേഖരങ്ങൾ സന്ദർശിച്ചു. ചമ്പക്കുളം കൃഷിഭവന് കീഴിലുളള ചെമ്പടി ചക്കം കരി, നാല് നാല്പത്, തൊള്ളായിരം ഇല്ലിമുറി, മൂലപ്പള്ളി പാടശേഖരങ്ങളും ആറു പങ്ക്, നാലായിരം തുടങ്ങി കൈനകരി കൃഷിഭവന് കീഴിലുളള കായൽ നിലങ്ങളിലും സന്ദർശനം നടത്തിയ സംഘം മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിനു കീഴിലുള്ള കൃഷിയിടവും സന്ദർശിച്ചു. സമുദ്രനിരപ്പിനു താഴെ കൃഷി ചെയ്യുന്ന കുട്ടനാട്ടിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ മറ്റ്സ്ഥലങ്ങളെ അപേക്ഷിച്ചു വ്യത്യസ്തമാണെന്നും ഇവിടെ അധികമായി കണ്ടുവരുന്ന വരിനെല്ല് വിളവിനെയും കർഷക വരുമാനത്തെയും ദോഷകരമായി ബാധിക്കുന്നതായും സംഘം വിലയിരുത്തി. മങ്കൊമ്പ് എം. എസ്. സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിൽ കുട്ടനാട്ടിലെ വിവിധ കർഷകസംഘ പ്രതിനിധികളുമായും രാഷ്ട്രീയ…
Read Moreറഗാസ ചൈനയിൽ; തായ്വാനിൽ 17 മരണം
ബെയ്ജിംഗ്: തായ്വാനിൽ നാശംവിതച്ച റഗാസ ചുഴലിക്കൊടുങ്കാറ്റ് ചൈനയിൽ പ്രവേശിച്ചു. കിഴക്കൻ ചൈനയിലെ പ്രവിശ്യയിൽനിന്ന് 20 ലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചു. തായ്വാനിൽ കൊടുങ്കാറ്റിലും പേമാരിയിലും 17 പേർ മരിക്കുകയും 120 പേരെ കാണാതാവുകയും ചെയ്തു. ചൈനയുടെ തെക്കുകിഴക്കൻ ഗ്വാംഗ്ഡോംഗ് പ്രവിശ്യയിലെ തായ്ഷാൻ കൗണ്ടിയിൽ മണിക്കൂറിൽ 241 കിലോമീറ്റർ (150 മൈൽ) വേഗത്തിലാണ് കാറ്റ് വീശുന്നത്. കാറ്റഗറി അഞ്ചിൽപ്പെടുന്ന റഗാസ ചുഴലിക്കൊടുങ്കാറ്റ് ഈ വർഷം ഉണ്ടായതിൽവച്ച് ഏറ്റവും തീവ്രമായതാണ്. ഹോങ്കോങ്ങിൽ വീശിയടിച്ച കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ അപകടങ്ങളിൽ 90 പേർക്കു പരിക്കേറ്റു. ഉയരത്തിൽ തിരമാലകൾ അടിച്ചുകയറി. ഹോങ്കോങ്ങിലും മക്കാവോയിലും വിമാനസർവീസുകൾ റദ്ദാക്കി. നിരവധി കടകൾ അടച്ചു. നൂറുകണക്കിന് ആളുകൾ താത്കാലിക കേന്ദ്രങ്ങളിൽ അഭയം തേടി. ബുധനാഴ്ച ഗ്വാംഗ്ഡോംഗിലെ യാൻജിയാംഗ് നഗരത്തിലെ ഹെയ്ലിംഗ് ദ്വീപിന്റെ തീരത്ത് ചുഴലിക്കാറ്റ് കരതൊട്ടതായി ചൈനീസ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കൊടുങ്കാറ്റ് പടിഞ്ഞാറോട്ടു നീങ്ങുമ്പോൾ കാറ്റിന്റെ വേഗം ക്രമേണ…
Read Moreതൊടുപുഴയിൽ ഭിക്ഷാടകസംഘം; യാചകരെ ടൗണിലെത്തിക്കുന്നത് മാഫിയകൾ; അടിയന്തര നടപടി വേണമെന്ന് വ്യാപാരികൾ
തൊടുപുഴ: ഭിക്ഷാടനം നിരോധിച്ച നഗരത്തിൽ ഭിക്ഷാടക മാഫിയ വിലസുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള സ്ത്രീകളാണ് കൂടുതലായും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തന്പടിച്ചു ഭിക്ഷാടനം നടത്തിവരുന്നത്. നഗരം ഭിക്ഷാടക മുക്തമാക്കിയിട്ടു വർഷങ്ങളായി. എന്നാൽ, ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിലാണ് ഭിക്ഷാടകമാഫിയ തൊടുപുഴ കേന്ദ്രീകരിച്ചു പ്രവർത്തനം സജീവമാക്കിയത്. ഇതു വ്യാപാരികൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ദിവസത്തിൽ പലപ്രാവശ്യം ഒരു കടയിൽത്തന്നെ ഭിക്ഷാടനത്തിന് ഇവർ എത്തുന്നുണ്ട്. ഇതിനു പുറമേ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, തുണിക്കടകൾ, ഹോട്ടലുകൾ, ബസ് സ്റ്റാൻഡ് പരിസരം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും ഭിക്ഷാടനം സജീവമാണ്. സമീപനാളിലെങ്ങും ഇല്ലാതിരുന്ന ഇവർ എവിടെനിന്ന് എത്തിയതാണെന്നു കണ്ടെത്തേണ്ടതുണ്ട്. ഇതിനു പിന്നിൽ വൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നതായാണ് സൂചന. നടത്തിപ്പുകാരുടെ കൈകളിൽരാവിലെ വാഹനത്തിൽ വിവിധ ടൗണുകൾ കേന്ദ്രീകരിച്ചു ഭിക്ഷാടകരെ എത്തിച്ച ശേഷം വൈകുന്നേരം തിരികെ കൊണ്ടുപോകും. ദിനംപ്രതി ലഭിക്കുന്ന തുകയുടെ നിശ്ചിത ശതമാനം ഇവർക്കു നൽകും. ഇപ്രകാരം…
Read Moreസമാധാനത്തിനായി ജപമാല ചൊല്ലാൻ അഭ്യർഥിച്ച് ലെയോ മാർപാപ്പ
വത്തിക്കാൻ സിറ്റി: ഒക്ടോബർ മാസത്തിൽ എല്ലാ ദിവസവും ജപമാല ചൊല്ലുന്നതിൽ പങ്കുചേരാനും സമാധാനം എന്ന ദൈവദാനത്തിനായി ജപമാല ചൊല്ലാനും ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. മരിയൻ ആത്മീയതയുടെ ജൂബിലിയുടെ ഭാഗമായി ഒക്ടോബർ 11 ന് വൈകുന്നേരം ആറിന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രത്യേക ജപമാല പ്രാർഥനയും മാർപാപ്പ പ്രഖ്യാപിച്ചു. ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രതിവാര കൂടിക്കാഴ്ചാവേളയിലാണ് മാർപാപ്പ ഇക്കാര്യം അറിയിച്ചത്. ‘അടുത്ത മാസത്തിലെ എല്ലാ ദിവസവും വ്യക്തിപരമായും കുടുംബത്തിലും സമൂഹത്തിലും സമാധാനത്തിനായി ജപമാല ചൊല്ലാൻ ഞാൻ എല്ലാവരെയും ക്ഷണിക്കുന്നു”-മാർപാപ്പ പറഞ്ഞു. ഒക്ടോബർ മാസം മുഴുവൻ വൈകുന്നേരം ഏഴിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ജപമാല ചൊല്ലാൻ വത്തിക്കാൻ ജീവനക്കാരെയും മാർപാപ്പ ക്ഷണിച്ചു. 2025 പ്രത്യാശയുടെ ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 11, 12 തീയതികളിൽ മരിയൻ ആത്മീയതയുടെ ജൂബിലി ആഘോഷം വത്തിക്കാനിൽ…
Read Moreഏഷ്യൻ ഗെയിംസില്‍ ഫുട്ബോള്‍ തട്ടില്ല
ടോക്കിയോ: അടുത്ത വര്‍ഷം ജപ്പാനിലെ ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പുരുഷ-വനിതാ ഫുട്ബോള്‍ ടീമുകള്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. കേന്ദ്ര കായിക മന്ത്രാലയം നിഷ്കര്‍ഷിച്ച യോഗ്യത ഇല്ലാത്തതിനാലാണിത്. ടീം മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങള്‍ ഇന്നലെ കേന്ദ്ര കായിക മന്ത്രാലയം പുറത്തുവിട്ടു. ഏഷ്യയില്‍ ആദ്യ എട്ട് റാങ്കിലോ എഎഫ്സി ഏഷ്യന്‍ കപ്പില്‍ ആദ്യ എട്ട് സ്ഥാനത്തോ ഉണ്ടെങ്കില്‍ മാത്രമേ 2026 ഏഷ്യന്‍ ഗെയിംസിന് ടീമിനെ അയയ്ക്കൂ. 2024 ഏഷ്യന്‍ കപ്പില്‍ പുരുഷ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു. പുരുഷ ടീന്റെ ഏഷ്യന്‍ റാങ്ക് 24ഉം വനിതകളുടേത് 12ഉം ആണ്.
Read More