കോട്ടയം: സിനിമകള്‍ സൂപ്പര്‍ ഹിറ്റും മെഗാഹിറ്റുമൊക്കെയായി മാറുമ്പോള്‍ ആ സിനിമ ചിത്രീകരിച്ച ഇടങ്ങള്‍ പില്ക്കാലത്ത് പ്രശസ്തി നേടും. കിരീടത്തിലെ സേതുമാധവനും കാമുകി ദേവിയും തമ്മില്‍ കാണുന്ന പാലം, സേതുമാധവന് ജീവിതം നഷ്്ടപ്പെട്ട തെരുവ്, പൊന്മുട്ടയിടുന്ന താറാവിലെ തട്ടാന്‍ ഭാസ്കരന് സ്വര്‍ണം പണിയുന്ന കട ഷൂട്ട് ചെയത തണ്ണീര്‍കോട്, മംഗലശേരി നീലകണ്ഠന്റെയും അറയ്ക്കല്‍ മാധവനുണ്ണിയുടെയും തറവാടായ വരിക്കാശേരി മന തുടങ്ങി ഗൃഹാതുരുത ഉണര്‍ത്തുന്ന ഇടങ്ങള്‍ നിരവധിയാണ്. അഭ്രപാളികളില്‍ ആസ്വദിച്ച ഈ ലൊക്കേഷനുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ സിനിമ ടൂറിസം പദ്ധതി ആരംഭിക്കുന്നത്. കിരീടം സിനിമ ഷൂട്ട് ചെയ്ത വെള്ളായണി കായലും പാലവും സമീപ പ്രദേശങ്ങളുമാണ് ആദ്യമായി ഈ പദ്ധതിയില്‍ വരിക. ലോഹിതദാസ് എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ സിനിമയാണ് കിരീടം. 1.22 കോടി രൂപയാണ് ഈ…
Read MoreDay: September 27, 2025
വീഴ്ത്താമെന്ന് ആരും കരുതേണ്ട; തനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഷാജഹാന്
കൊച്ചി: ലൈംഗിക കേസുകളിലും മറ്റും ഇരകള്‍ക്കുവേണ്ടി പോരാടിയ ആളാണു താനെന്നും ഭീഷണിപ്പെടുത്തി വീഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും കെ.എം. ഷാജഹാൻ. വലിയതോതില്‍ സമ്മര്‍ദത്തിലാക്കാന്‍ ഭരണകൂടം ശ്രമിച്ചു. തനിക്കെതിരേ ചുമത്തിയ വകുപ്പുകള്‍ അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ല. ഒരാളെയും അധിക്ഷേപിച്ചിട്ടില്ല. വി.എസ്. അച്യുതാനന്ദന്റെ കൂടെ നിന്ന് ഇത്തരം പോരാട്ടങ്ങള്‍ നടത്തിയ ആളാണ്. 300 ഓളം ഭീഷണി കോളുകളാണ് തനിക്കു വന്നത്. 2000 വീഡിയോകള്‍ യുട്യൂബില്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായാണ് ഒരു പരാതി വരുന്നത്. തന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. കിളിരൂര്‍ കേസിലടക്കം ഇരകള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിക്കൊണ്ടിരിക്കുകയാണെന്നും ജാമ്യം നേടിയശേഷം കോടതിക്കു പുറത്തെത്തിയ ഷാജഹാന് പ്രതികരിച്ചു.
Read Moreതാന്‍ ശനിയാഴ്ച മാത്രം പുറത്തിറങ്ങുന്ന രാഷ്ട്രീയ നേതാവല്ല’; ഇന്ന് എന്ത് ആഴ്ച്ചയാണ് എന്നുപോലും എനിക്കറിയില്ല; തമിഴക വെട്രി കഴകം നേതാവ് വിജയ്യെ പരിഹസിച്ച് ഉദയനിധി സ്റ്റാലിൻ
ചെന്നൈ: താന്‍ ശനിയാഴ്ച മാത്രം പുറത്തിറങ്ങുന്ന രാഷ്ട്രീയ നേതാവല്ല. തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്യെ പരിഹസിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്. മിക്ക ദിവസങ്ങളിലും ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് എന്ത് ആഴ്ച്ചയാണ് എന്നുപോലും തനിക്കറിയില്ലെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു. വിജയ്യുടെ ശനിയാഴ്ചകളിലെ ജില്ലാ പര്യടന പരിപാടിയെ പരിഹസിച്ചായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. ആഴ്ച്ചയില്‍ നാലോ അഞ്ചോ ദിവസം ഞാന്‍ പുറത്തായിരിക്കും. ശനിയാഴ്ച മാത്രമല്ല ഞായറാഴ്ച്ചയും പുറത്തായിരിക്കും. ഇന്ന് വെളളിയാഴ്ച്ചയാണോ? എനിക്കറിയില്ല. ഞാനത് നോക്കാറില്ല’. “ഞാന്‍ പല ജില്ലകളിലും പോകുമ്പോള്‍ അവിടെ നിവേദനങ്ങളുമായി ആളുകള്‍ നില്ക്കുന്നുണ്ടാകും. യുവജനവിഭാഗം നേതാവായിരുന്നപ്പോള്‍ കുറച്ച് നിവേദനങ്ങള്‍ ലഭിച്ചിരുന്നു. എംഎല്‍എ ആയപ്പോള്‍ അത് അധികമായി. മന്ത്രിയായപ്പോള്‍ നിവേദനങ്ങളുടെ എണ്ണം വീണ്ടും വര്‍ധിച്ചു. ഉപമുഖ്യമന്ത്രി ആയപ്പോൾ ലഭിക്കുന്ന നിവേദനങ്ങള്‍ വയ്ക്കാന്‍ വണ്ടിയില്‍ സ്ഥലമില്ലാത്ത അവസ്ഥയായി. എങ്കിലും ഞാന്‍ വണ്ടിനിര്‍ത്തി എന്നെക്കാണാന്‍ വരുന്ന അമ്മപെങ്ങന്മാരോട്…
Read Moreവല്ലാത്ത ചതിയിത്… ലാഭക്കൊതിയിൽ അധ്യാപികയെ വീഴ്ത്തി തട്ടിയെടുത്തത് 27 ലക്ഷവും 21 പവനും; ലാഭവിഹിതം നൽകി വിശ്വാസം പിടിച്ചു പറ്റി അധ്യാപികയെ ചതിച്ചത് പൂർവ വിദ്യാർഥി
മലപ്പുറം: അധ്യാപികയെ വഞ്ചിച്ച് 27.5 ലക്ഷം രൂപയും 21 പവൻ സ്വർണവും തട്ടിയെടുത്തത് പൂർവ വിദ്യാർഥി. മലപ്പുറം തലക്കടത്തൂർ സ്വദേശിയായ നീലിയത് വേർക്കൽ ഫിറോസി (51) നെ അറസ്റ്റ് ചെയ്ത് പോലീസ്. 1988 മുതൽ 1990 വരെ ഇയാളെ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് തട്ടിപ്പിനിരയായത്. സ്വർണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞാണ് പ്രതി അധ്യാപികയെ സമീപിച്ചത്. ആദ്യം ഒരു ലക്ഷം രൂപ വാങ്ങി 4000 രൂപ ലാഭം നൽകി. തുടർന്ന് മൂന്ന് ലക്ഷം രൂപ വാങ്ങി 12,000 രൂപ ലാഭ വിഹിതം നൽകി. ഇതിലൂടെ വിശ്വാസം പിടിച്ചു പറ്റിയ പ്രതി, പിന്നീട് തവണകളായി 27.5 ലക്ഷം രൂപയും 21 പവൻ സ്വർണവും കൈക്കലാക്കി മുങ്ങുകയായിരുന്നു. കർണാടകയിൽ നിന്നാണ് പ്രതിയെ പരപ്പനങ്ങാടി പോലീസ് പിടികൂടിയത്.
Read Moreഅയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പ; നായര്‍ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍; തലസ്ഥാനത്തും ഫ്ളക്സ് ബോർഡ്
തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും പ്രതിഷേധ ഫ്ലക്സ് ബോര്‍ഡ്. തിരുവനന്തപുരം നരുവാമൂട് നടുക്കാട് എന്‍എസ്എസ് കാര്യാലയത്തിന് മുന്നിലാണ് പ്രതിഷേധ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്. നായര്‍ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍ എന്നാണ് ഫ്ലക്സിലെ വാചകം. കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന ചിത്രവും ഫ്ലക്സ് ബോര്‍ഡിലുണ്ട്. പത്തനംതിട്ടയിലും ജി.സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു. സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്ന് കുറ്റപ്പെടുത്തുന്നതായിരുന്നു പോസ്റ്റര്‍. കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടെന്ന് പോസ്റ്ററില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ട വെട്ടിപ്പുറം എന്‍എസ്എസ് കരയോഗം ഓഫീസിന് മുന്നിലും ജി.സുകുമാരന്‍ നായര്‍ക്കെതിരെ പോസ്റ്റര്‍ ഉയര്‍ന്നിരുന്നു.
Read More