ടെൽ അവീവ്: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അംഗീകരിച്ച് ഹമാസ്. എല്ലാ ഇസ്രേലി ബന്ദികളെയും വിട്ടയയ്ക്കാൻ തയാറാണെന്ന് ഹമാസ് പ്രഖ്യാപിച്ചു . ട്രംപ് ആവശ്യപ്പെട്ട മറ്റു നിർദേശങ്ങളിൽ കൂടുതൽ ചർച്ചകൾ വേണമെന്നും സമാധാനപദ്ധതിയുടെ ചില ഭാഗങ്ങൾ അംഗീകരിക്കുന്നതായും ഹമാസ് നേതാക്കൾ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം ആറോടെ ഇസ്രയേലുമായി സമാധാനക്കരാറിലെത്താൻ ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. അല്ലെങ്കിൽ സർവനാശമായിരിക്കും സംഭവിക്കുകയെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിരുന്നു. തന്റെ സമാധാനപദ്ധതി അംഗീകരിക്കാനും ഇസ്രേലി ബന്ദികളെ മോചിപ്പിക്കാനും ശത്രുതയ്ക്കു വിരാമമിടാനും ഹമാസിന് അവസാന അവസരം നൽകുന്നുവെന്നാണ് ട്രംപ് പറഞ്ഞു. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പിടിക്കപ്പെട്ട ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കാനും കൂടുതൽ ചർച്ചകൾ നടത്താനും മധ്യസ്ഥരാഷ്ട്രങ്ങളോട് ഹമാസ് സമ്മതം അറിയിച്ചു. ഗാസയുടെ ഭരണം “സ്വതന്ത്ര സാങ്കേതിക വിദഗ്ധരുടെ’ പലസ്തീൻ സംവിധാനത്തിനു കൈമാറാൻ ഒരുക്കമാണെന്നും ഹമാസ് പ്രഖ്യാപിച്ചു.…
Read MoreDay: October 4, 2025
തലവടിയിൽ നായക്കൂട്ടം പശുക്കിടാവിനെ കൊന്നു തിന്നു; തെരുവുനായ്ക്കളെ വീട്ടിൽവളർത്തുന്നയാൾക്കെതിരെ പരാതി
എടത്വ: നായക്കൂട്ടം പശുക്കിടാവിനെ കടിച്ചുകീറി കൊന്നു. ക്ഷീരകര്‍ഷകനായ തലവടി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കുന്തിരിക്കല്‍ വാലയില്‍ ഈപ്പന്റെ മൂന്നു ദിവസം പ്രായമായ പശുക്കുട്ടിയെയാണ് നായകള്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു കൊന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം. പശുക്കുട്ടിയെ വീടിന്റെ മുന്പില് കെട്ടിയിട്ട ശേഷം ഈപ്പന് മില്‍മയില്‍ പോയിരുന്നു. തിരികെ എത്തിയപ്പോള്‍ പശുക്കുട്ടിയെ കാണാത്തതിനെത്തുടര്‍ന്നുള്ള തെരച്ചിലിലാണ് പശുക്കുട്ടിയെ നായകള്‍ കൂട്ടം ചേര്‍ന്ന് കൊന്നു തിന്നുതു കണ്ടത്. പശുക്കുട്ടിയുടെ വയറുഭാഗം നായകള്‍ പൂര്‍ണമായി തിന്നിരുന്നു. ഏതാനും നാളുകള്‍ക്കു മുന്‍പ് സമീപവാസിയുടെ വീടിനു മുന്പിൽവച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ സീറ്റും ടയറും നായകള്‍ കടിച്ചുകീറിയിരുന്നു. തെരുവുനായകളെ വീട്ടില്‍ കൊണ്ടുവന്നു വളര്‍ത്തുന്ന സമീപ താമസക്കാരന്റെ നായകളാണ് പശുക്കിടവിനെ കടിച്ചുകൊന്നതെന്നാണ് ഈപ്പന് പറയുന്നത്. ഇരുചക്ര വാഹനം നായകള്‍ കടിച്ചുകീറിയതിന്റെ പേരില്‍ ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു.നായകള്‍ ഇയാളുടേതല്ലെന്ന മൊഴിയാണ് നല്‍കിയതെന്നും ഈപ്പന് പറഞ്ഞു. നായശല്യം മൂലം സ്കൂള്‍ കുട്ടികളും…
Read Moreഐഷ തിരോധാനം: സെബാസ്റ്റ്യന്റെ അറസ്റ്റ് വൈകില്ലെന്ന് പോലീസ്; തനിക്കൊന്നുമറിയില്ലെന്ന് പ്രതി
കോട്ടയം: അതിരമ്പുഴ സ്വദേശി ജെയ്നമ്മ, ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭന് എന്നിവരെ കൊല ചെയ്ത് സ്വത്തുവകകള്‍ കൈവശപ്പെടുത്തിയ കേസിലെ പ്രതി ചേര്‍ത്തല പള്ളിപ്പുറം ചെങ്ങുംതറ സെബാസ്റ്റ്യനെ ചേര്‍ത്തല വാരനാട് വെളിയില്‍ ഐഷ (ഹയറുന്നീസ-57)യുടെ തിരോധാനത്തിലും ഉടന്‍ അറസ്റ്റ് ചെയ്യും. ജെയ്നമ്മയെയും ബിന്ദുവിനെയും കൊലപ്പെടുത്തിയതുപോലെ ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച് സെബാസ്റ്റ്യന്‍ ഐഷയെ കഴുത്തു ഞെരിച്ചോ തലയ്ക്കടിച്ചോ വക വരുത്തിയതായുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ ഇന്നോ നാളെയോ ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്യാനാണ് നീക്കം. ഐഷയ്ക്ക് വീടുവയ്ക്കാന്‍ കുറഞ്ഞ വിലയ്ക്ക് സ്ഥലം തരപ്പെടുത്തിക്കൊടുക്കാം എന്ന് സെബാസ്റ്റ്യന്‍ വാക്കു പറഞ്ഞിരുന്നു. ഇതിനുള്ള പണം ലോണെടുത്തും സ്വര്‍ണം പണയപ്പെടുത്തിയും ഐഷ സ്വരൂപിക്കുകയും ചെയ്തു. 2012 മേയില്‍ ആലപ്പുഴയ്ക്ക് പോകുന്നതായി പറഞ്ഞാണ് ഐഷ വീട്ടില്‍ നിന്നിറങ്ങിയത്. ആലപ്പുഴയ്ക്കു പോകാതെ അന്ന് ഐഷ പോയത് സെബാസ്റ്റ്യന്റെ വീട്ടിലേക്കാണെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. റിട്ട. പഞ്ചായത്ത് ജീവനക്കാരിയായ ഐഷയെക്കുറിച്ച്…
Read Moreകൃത്രിമ മിറർഇമേജ് നാനോപോറുകൾ വികസിപ്പിച്ച് ആർജിസിബി ഗവേഷകർ: കാൻസർ ചികിത്സയ്ക്കും ആൽസ്ഹൈമേഴ്സ്, പാർക്കിൻസണ്‍സ് രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തുന്നതിനും സഹായകം
തിരുവനന്തപുരം: രോഗകാരികളായ തന്മാത്രകളെ കണ്ടെത്താനും രോഗ കോശങ്ങളെ നശിപ്പിക്കാനും സഹായകമായ കൃത്രിമ മിറർഇമേജ് നാനോപോറുകൾ വികസിപ്പിച്ച് ബ്രിക്ആർജിസിബി ഗവേഷകർ. ആൽ സ്ഹൈമേഴ്സ്, പാർക്കിൻസണ്‍സ് പോലുള്ള രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തുന്നതിനും വ്യക്തിഗത രോഗനിർണയത്തിനും ഇത് സഹായിക്കും. ആന്റികാൻസർ ഡ്രഗ് നിർമിക്കുന്നതിനുള്ള പ്രാഥമിക പഠനങ്ങളിലൊന്നായി ഇതിനെ കണക്കാക്കാം. അന്താരാഷ്ട്ര പ്രശസ്തമായ നേച്ചർ കമ്യൂണിക്കേഷൻസ് ജേർണലിന്റെ പുതിയ പതിപ്പിൽ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്രിക് ആർജിസിബി ഫാക്കൽറ്റി ശാസ്ത്രജ്ഞനായ ഡോ. കെ.ആർ. മഹേന്ദ്രന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് ഡിപിപോർ എ എന്നറിയപ്പെടുന്ന കൃത്രിമ മിറർഇമേജ് നാനോപോറുകൾ വികസിപ്പിച്ചത്. സിന്തറ്റിക് പെപ്റ്റൈഡുകളിൽ നിന്നാണ് ശരീര കോശങ്ങളിലെ സ്തരങ്ങളിൽ കാണപ്പെടുന്ന ചെറിയ സുഷിരങ്ങളായ നാനോപോറുകൾ നിർമിച്ചത്. ഈ സിന്തറ്റിക് പെപ്റ്റൈഡുകൾ ജീവനുള്ള കോശങ്ങളുമായി എങ്ങനെ പ്രവർത്തിക്കുന്നു എന്നു ഗവേഷകർ പഠനവിധേയമാക്കി. കൃത്രിമ മിറർഇമേജ് നാനോപോറുകൾ കാൻസർ കോശങ്ങളെ തെരഞ്ഞെടുത്ത് നശിപ്പിക്കുകയും ആരോഗ്യമുള്ള കോശങ്ങളെ കേടുകൂടാതെ സംരക്ഷിക്കുകയും…
Read Moreനായ കടിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലിരുന്ന വീട്ടമ്മ പനി ബാധിച്ച് മരിച്ചു; പരിശോധന വേണ്ടിവരുമെന്ന് ഡോക്ടർമാർ
പത്തനംതിട്ട: നായ കടിച്ചതിനെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന വീട്ടമ്മ പനി ബാധിച്ച് മരിച്ചു. ഓമല്ലൂര്‍ മണ്ണാറമല കളര്‍നില്‍ക്കുന്നതില്‍ കെ. മോഹനന്റെ ഭാര്യ കൃഷ്ണമ്മ (57) യാണ് മരിച്ചത്. കഴിഞ്ഞ മാസം നാലിന് കൃഷ്ണമ്മയെ നായ കടിച്ചിരുന്നു. പുരികത്താണ് കടിയേറ്റത്. വാക്സിനേഷനും പൂര്‍ത്തിയാക്കിയിരുന്നതായി പറയുന്നു. മൂന്നു ദിവസം മുമ്പ് കടുത്ത പനിയെത്തുടര്‍ന്ന് കൃഷ്ണമ്മയെ കോട്ടയം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പേവിഷ ബാധയാണോ മരണകാരണമെന്നറിയാൻ കൂടുതൽ പരിശോധന വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. ഇതിനായി സ്രവങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംസ്കാരം നാളെ 11 ന് വീട്ടുവളപ്പില്‍. മക്കള്‍: ആര്യ മോഹന്‍, ആതിര മോഹന്‍. മരുമക്കള്‍: സുശാന്ത്, അനൂപ്.
Read Moreകാലവര്‍ഷം പിന്‍വാങ്ങി; ഇടിമിന്നലോട് കൂടിയ തുലാമഴ അടുത്തയാഴ്ചയോടെ എത്തും; മേഘവിസ്ഫോടനത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്
കോട്ടയം: കാലവര്‍ഷം പിന്‍വാങ്ങിയതോടെ ജില്ലയില്‍ അടുത്തയാഴ്ചയോടെ തുലാമഴ എത്തും. മുന്‍വര്‍ഷത്തെക്കാള്‍ തുലാമഴ ജില്ലയില്‍ ശക്തമായിരിക്കുമെന്നാണ് സൂചന. ജൂണ്‍ ഒന്നിന് ആരംഭിച്ച കാലവര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ടായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതില്‍ അഞ്ചാം സ്ഥാനം കോട്ടയത്തിനാണ്. ഇക്കൊല്ലം 1752.7 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 1748.2 മില്ലിമീറ്റർ ആയിരുന്നു. ജൂണില്‍ നാലു ശതമാനവും ജൂലൈയില്‍ ഏഴു ശതമാനവും ഓഗസ്റ്റില്‍ 15 ശതമാനവും മഴയില്‍ മുന്‍ വര്‍ഷത്തെക്കാള്‍ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്തു ശതമാനം അധികം തുലാമഴ ലഭിക്കുമെന്നാണു സൂചന. ഡിസംബറോടെ തുലാപ്പെയ്ത്തിനു ശമനമുണ്ടാകും. ഈ മാസമായിരിക്കും ഏറ്റവും ശക്തമായി തുലാമഴ ലഭിക്കുക. മേഘവിസ്ഫോടനത്തിനും മിന്നല്പ്രളയത്തിനുമുള്ള സാധ്യത തള്ളിക്കളയാനാകില്ല. കുറേക്കാലമായി തുലാമഴയുടെ ഘടനയില്‍ വലിയ വ്യതിയാനമാണുണ്ടായിരിക്കുന്നത്. ഉച്ചവരെ ശക്തമായ വെയിലും വൈകുന്നേരം അതിശക്തമായ മഴ പെയ്യുന്ന പതിവുമാറി രാവിലെയും രാത്രി വൈകിയും തുലാമഴ ഇപ്പോള്‍…
Read Moreഗണേശ ശരണം… കെഎസ്ആര്‍ടിസി മികവിന്റെ പാതയില്‍; ചലോ സ്മാര്‍ട്ട് കാര്‍ഡിനും ആപ്പിനും വൻ സ്വീകാര്യത; ഒരു ദിവസം യാത്രയ്ക്ക് ആശ്രയിക്കുന്നത് 20 ലക്ഷത്തോളം പേർ
കോട്ടയം: കെഎസ്ആര്‍ടിസി മികവിന്റെയും വരുമാനത്തിന്റെയും നല്ല പാതയില്‍. കെഎസ്ആര്‍ടിസി ബസുകളിലേക്ക് ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി അടുത്തകാലത്തിറക്കിയ ചലോ സ്മാര്‍ട്ട് കാര്‍ഡിനും ചലോ ആപ്പിനും യാത്രക്കാരുടെ ഇടയില്‍നിന്നു മികച്ച സ്വീകാര്യത. ശരാശരി 20 ലക്ഷം പേര് ദിവസവും യാത്രയ്ക്ക് ആശ്രയിക്കുന്ന കെഎസ്ആര്‍ടിസി കാലത്തിനൊത്ത് മികച്ച യാത്രാസൗകര്യമൊരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ചലോ സ്മാര്‍ട്ട് കാര്‍ഡും ചലോ ആപ്പും ഇറക്കിയത്. ഇതു കൂടാതെ വിദ്യാര്‍ഥികളുടെ കണ്സഷന് കാര്‍ഡും സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസി വിറ്റുതീര്‍ത്തത് 1,55,000 ട്രാവല്‍ കാര്‍ഡുകളാണ്. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടിക്കറ്റ് എളുപ്പം ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി തുടങ്ങിയത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ വിറ്റത്. മലബാര്‍ മേഖലയില്‍ കാര്‍ഡുകള്‍ക്ക് ക്ഷാമമുണ്ടെന്നും കിട്ടാനില്ലെന്നും എംഎല്‍എ മാര്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനോടു പരാതി പറഞ്ഞതിനു പിന്നാലെ അഡീഷണലായി കാര്‍ഡുകള്‍ മലബാര്‍…
Read Moreപണ്ടേ ദുർബല പിന്നെ…കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കറിൽ ടിക്കറ്റ് തിരിമറി; പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകാതെ കോർപറേഷനെ കബളിപ്പിച്ച കണ്ടക്ടർക്ക് എട്ടിന്റെ പണി
ചാത്തന്നൂർ: വിനോദസഞ്ചാരികൾക്കു കുറഞ്ഞ ചെലവിൽ മൂന്നാർ കണ്ട് ആസ്വദിക്കാൻ കെഎസ്ആർടിസി ഒരുക്കിയിട്ടുള്ള ഡബിൾ ഡെക്കർ ബസിൽ ടിക്കറ്റിൽ തിരിമറി. തട്ടിപ്പ് നടത്തിയ ഡ്രൈവർ കം കണ്ടക്ടറായ പ്രിൻസ് ചാക്കോയെ സസ്പെൻഡ് ചെയ്തു.കഴിഞ്ഞ 27ന് വൈകുന്നേരമാണ് സംഭവം. ടിക്കറ്റ് തുക വാങ്ങിയ ശേഷം യാത്രക്കാർക്ക് പ്രിൻസ് ചാക്കോ ടിക്കറ്റ് കൊടുക്കുന്നില്ലെന്നു വേഷംമാറി ബസിൽ കയറിയ വിജിലൻസ് ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് വിജിലൻസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു.
Read Moreശ്വാസം മുട്ടിച്ച് ഭാര്യയെ കൊലപ്പെടുത്തി; പുലർച്ചെ കാറിന്റെ ഡിക്കിയിൽ കയറ്റി തൊടുപുഴയിലെ കൊക്കയിൽ തള്ളി; കുറവിലങ്ങാട്ടെ ജെസി തിരോധാനത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം
തൊടുപുഴ/കുറവിലങ്ങാട്: കുറവിലങ്ങാട്ടുനിന്നു കാണാതായ വീട്ടമ്മയുടെ മൃതദേഹം തൊടുപുഴ ഉടുമ്പന്നൂരിലെ ചെപ്പുകുളത്തിനു സമീപം റബര്‍തോട്ടത്തില്‍ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനം സ്വദേശിനി ജെസി കെ. ജോര്‍ജിന്റെ (50) മൃതദേഹമാണ് ഇന്നലെ വൈകുന്നേരം പോലീസ് കണ്ടെത്തിയത്. ഉടുമ്പന്നൂര്‍-തട്ടക്കുഴ-ചെപ്പുകുളം റോഡില്‍ ചക്കൂരാംമാണ്ടി എന്ന സ്ഥലത്ത് വിജനമായ പുരയിടത്തില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. റോഡില്‍നിന്ന് 30 അടിയോളം താഴ്ചയിലാണ് മൃതദേഹം കിടന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജെസിയുടെ ഭര്‍ത്താവ് കപ്പടാകുന്നേല് സാം ജോര്‍ജിനെ കുറവിലങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജെസിയെ കൊലപ്പെടുത്തി മൃതദേഹം ചെപ്പുകുളത്ത് ഉപേക്ഷിച്ചതായി ഇയാള്‍ നല്കിയ മൊഴിയെത്തുടര്‍ന്നായിരുന്നു കുറവിലങ്ങാട് പോലീസും കരിമണ്ണൂര്‍ പോലീസും ചേര്‍ന്ന് പരിശോധന നടത്തിയത്. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി കുടുംബവഴക്കും കോടതികളില്‍ കേസും നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ജെസിയെ സാം ജോര്‍ജ് കൊലപ്പെടുത്തി മൃതദേഹം റബര്‍ തോട്ടത്തില്‍ തള്ളുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുനിലവീട്ടിൽ രണ്ടു നിലകളിലായാണ് സാമും ജെസിയും പരസ്പരബന്ധമില്ലാതെ താമസിച്ചിരുന്നത്.…
Read More