ചങ്ങനാശേരി: ശബരിമല വിഷയത്തിൽ എൻഎസ്എസ് സ്വീകരിച്ച സർക്കാർ അനുകൂല നിലപാട് താഴെത്തട്ടിലേക്ക് വിശദീകരിക്കാൻ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിളിച്ച യോഗം മാറ്റിവച്ചു. പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് ഞായറാഴ്ച നടത്താനിരുന്ന യോഗമാണ് മാറ്റിവച്ചത്. ചില യൂണിയൻ പ്രസിഡന്റുമാരും സെക്രട്ടറിമാരും അസൗകര്യം അറിയിച്ചതിനെത്തുടർന്ന് യോഗം മാറ്റിവയ്ക്കുകയായിരുന്നു. ശബരിമലയിലെ സ്വർണപ്പാള്ളി വിവാദം ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനായിട്ടായിരുന്നു യോഗം വിളിച്ചിരുന്നത്. എൻഎസ്എസിനെതിരെ ഉയർന്ന വിഷയങ്ങളിൽ ജനറൽ സെക്രട്ടറി വിശദീകരണം നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്. സർക്കാർ അനുകൂല നിലപാടിൽ ജനറൽ സെക്രട്ടറിക്കെതിരെ വ്യക്തിപരമായ അടക്കം വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കാര്യങ്ങൾ വിശദീകരിക്കാൻ യോഗം വിളിച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കും. അതേസമയം കഴിഞ്ഞ ദിവസം പെരുന്നയിൽ എൻഎസ്എസ് പ്രതിനിധികൾ പങ്കെടുത്ത പ്രതിനിധി സഭ ചേർന്നിരുന്നു. ആഗോള അയ്യപ്പ സംഗമത്തിലെ പിന്തുണയിൽ ഉറച്ചുനിൽക്കുന്ന നിലപാടാണ് ജി സുകുമാരൻ നായർ സ്വീകരിച്ചത്. ആഗോള അയ്യപ്പ…
Read MoreDay: October 5, 2025
മുറ്റം നിറയെ ചെടികൾ, വള്ളിപ്പടർപ്പുകളാൽ നിറഞ്ഞ് നിഗൂഡതമായാതെ കടപ്പക്കുന്നേൽ വീട്
കോട്ടയം: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിലെ പ്രതി ഭർത്താവ് സാം കെ.ജോർജിന്റെ കപ്പടക്കുന്നേൽവീട് നിഗൂഡതകളാൽ നിറഞ്ഞത്. ചുറ്റിനും മരങ്ങളും ചെടികളാലും നിറഞ്ഞ വീടിന് പകൽ വെളിച്ചത്തിൽ പോലും ഇരുളിമയാണ്. ഗേറ്റ് വരെ പടർന്ന് പന്തലിച്ചു നിൽക്കുന്ന വള്ളിച്ചെടികളാൽ ഗേറ്റ് പോലും മറഞ്ഞ് നിൽക്കുന്നു. ചുറ്റും കാട് പിടിച്ചത് പോലെ ആയതിനാൽ അങ്ങനൊരു വീട് അവിടെ ഉണ്ടോയെന്ന് പോലും കാണാൻ സാധിക്കില്ല. ഏറ്റുമാനൂർ കുറവിലങ്ങാട് റോഡിൽ രത്നഗിരി പള്ളിക്ക് സമീപം അൽഫോൺസാ സ്കൂളിനോട് ചേർന്ന് റോഡരികിലാണ് ഇരുനിലക്കെട്ടിടം. അയൽക്കാരുമായി അത്ര നല്ല രസത്തിലായിരുന്നില്ല ഇയാൾ. ബന്ധുക്കളെയും അകറ്റി നിർത്തിയിരുന്നു. കാട് വെട്ടിത്തെളിക്കാൻ ഭാര്യ പല തവണ ശ്രമിച്ചെങ്കിലും അതിനൊന്നും ഇയാൾ സമ്മതിച്ചിരുന്നില്ല. കാട് മൂടിക്കിടക്കുന്നതിനാലാണ് സിറ്റൗട്ടിൽ അത്രയും വലിയ മൽപ്പിടുത്തം നടന്നിട്ടും നാട്ടുകാർ വിവരം അറിയാതെ പോയത്. സാമിന് പരസ്ത്രീ ബന്ധമുള്ളത് ഭാര്യ ചോദ്യം…
Read Moreആധാർ പുതുക്കൽ 15 വയസ് വരെ സൗജന്യം
ന്യൂഡൽഹി: ഏഴുമുതൽ 15 വയസ് വരെയുള്ള കുട്ടികളുടെ ആധാർ വിവരങ്ങൾ പുതുക്കുന്നതിനുള്ള ഫീസ് യുണിക് ഐഡന്റിഫിക്കേഷൻ അഥോരിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) എടുത്തുകളഞ്ഞു. രാജ്യത്തെ ആറു കോടിയോളം കുട്ടികൾക്കു പ്രയോജനം ചെയ്യും. കഴിഞ്ഞ ബുധനാഴ്ച മുതൽ ഒരുവർഷത്തേക്കാണ് ഫീസ് ഇളവ്. ഫോട്ടോ, പേര്, ജനനസർട്ടിഫിക്കറ്റ്, ലിംഗം, വിലാസം എന്നിവ പരിശോധിച്ചാണ് അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് ആധാർ കാർഡ് നൽകുന്നത്. ഈ പ്രായത്തിലുള്ള കുട്ടികളുടെ വിരലടയാളവും ഐറിസ് ബയോമെട്രിക്കും (കണ്ണുകളുടെ ചിത്രങ്ങൾ) ശേഖരിക്കാറില്ല. ഏഴുവയസിനുശേഷം ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തുകയാണ് പതിവ്. 125 രൂപയാണ് ഇതിന് ഈടാക്കിയിരുന്നത്.
Read Moreബിഹാറിൽ ഭരണവിരുദ്ധ വികാരം മറികടക്കാൻ യുവാക്കൾക്ക് 62,000 കോടിയുടെ പദ്ധതിയുമായി മോദി
ന്യൂഡൽഹി: തൊഴിലില്ലായ്മയും കുടിയേറ്റവും ബിഹാറിലെ യുവാക്കൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്ന ഭരണവിരുദ്ധവികാരത്തെ മറികടക്കാനായി യുവാക്കളെ കേന്ദ്രീകരിച്ചുള്ള വിവിധ സംരംഭങ്ങൾ ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കൾ പ്രാഥമിക ഗുണഭോക്താക്കളാകുന്ന 62,000 കോടി രൂപയുടെ സംരംഭങ്ങളാണു പ്രധാനമന്ത്രി ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തത്. രാജ്യമെങ്ങുമുള്ള യുവാക്കൾക്ക് ഗുണകരമാകുന്ന സംരംഭങ്ങൾക്കാണു പ്രധാനമന്ത്രി തുടക്കമിട്ടതെങ്കിലും അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലേക്കാണ് സർക്കാർ കണ്ണെറിയുന്നതെന്ന് സംരംഭങ്ങളുടെ ഊന്നലും മോദിയുടെ പ്രസംഗവും വ്യക്തമാക്കി. കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം സേതുവാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സംരംഭങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. നവീകരിച്ച ഐടിഐകളിലൂടെ നൈപുണ്യവികസനവും തൊഴിൽക്ഷമത രൂപാന്തരവും സാധ്യമാക്കുന്ന പദ്ധതിക്ക് 60,000 കോടി രൂപയാണ് മുതൽമുടക്ക്. 200 ഹബ് ഐടിഐകളും 800 സ്പോക്ക് ഐടിഐകളും ഉൾപ്പെടെയുള്ള 1000 സർക്കാർ ഐടിഐകൾ പദ്ധതിക്കു കീഴിൽ ആധുനികവത്കരിക്കും. ലോകബാങ്കിൽനിന്നും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിൽനിന്നും സാന്പത്തികപിന്തുണയുള്ള സംരംഭത്തിന്റെ ആദ്യഘട്ടം ബിഹാറിലെ പാറ്റ്നയിലും ദർബാംഗയിലുമാണ്…
Read More