ചേർത്തല: ചേര്‍ത്തല സ്വദേശി നിര്‍മിച്ച 80 മീറ്റര്‍ തുണി ഉപയോഗിച്ചുള്ള ഗൗണ്‍ വിസ്മയമായി. 25 വർഷമായി തയ്യൽ മേഖലയിൽ ജോലിചെയ്യുന്ന പി.എ. ബിനുവിന്റെ കരവിരുതാണ് വിസ്മയകരമായത്. പരസ്യ ചിത്രീകരണത്തിനായാണ് ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന പട്ടണക്കാട് മനക്കോടം സ്വദേശിയായ നഴ്സിനായി ബിനു ഗൗൺ തയിച്ചു നൽകിയത്. മെറൂൺ നിറത്തിലുള്ള തുണിയിൽ മൂന്നു ഭാഗങ്ങളായാണ് ഗൗൺ തുന്നിയത്. ഓസ്ട്രേലിയയിൽ നഴ്സായ പട്ടണക്കാട് സ്വദേശിനി ഒലിവിയ മൈക്കിളിന് പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നതിനായാണ് ഇത്രയും നീളം കൂടിയ തുണി ഉപയോഗിച്ച് ഗൗൺ തയിച്ചത്. ഒന്നാമത്തെ ഭാഗത്ത് ആറു മീറ്റർ തുണി ഉപയോഗിച്ച് 15 ഇഞ്ച് നീളത്തിൽ 16 പീസും രണ്ടാമത്തെ ലെയറിൽ 18 മീറ്റർ തുണി ഉപയോഗിച്ച് 15 ഇഞ്ച് നീളത്തിൽ 45 പീസും മൂന്നാമത്തെ ലെയറിൽ 47 മീറ്റർ തുണിയിൽ 19 ഇഞ്ച് നീളത്തിൽ 94 പീസും ഉപയോഗിച്ചാണ് ഗൗൺ തുന്നിയത്.…
Read MoreDay: October 8, 2025
വനിതാ ബ്ലൈന്‍ഡ് ഫുട്ബോള്‍ ലോകകപ്പ്: ഇന്ത്യക്കു ജയം; ഇന്ത്യ സെമി പ്രവേശന സാധ്യത നിലനിര്‍ത്തി
കൊച്ചി: കാക്കനാട് യുഎസ്സി ഗ്രൗണ്ടില്‍ നടക്കുന്ന വനിതാ ബ്ലൈന്‍ഡ് ഫുട്ബോള്‍ ലോകകപ്പില്‍ ഇന്ത്യക്കു ജയം. പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ ഇന്ത്യ സെമി പ്രവേശന സാധ്യത നിലനിര്‍ത്തി. ഇന്ത്യക്കുവേണ്ടി അക്ഷര റാണ, ഷിഫാലി റാവത് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ആദ്യമത്സരത്തില്‍ ഇന്ത്യ ബ്രസീലിനോടു തോറ്റിരുന്നു. ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ ജപ്പാനും അര്‍ജന്റീനയും തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ജപ്പാന് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് കാനഡയെയും അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് തുര്‍ക്കിയെയുമാണ് തോൽപ്പിച്ചത്. ഗ്രൂപ്പ് എയില്‍ ബ്രസീലും ഇംഗ്ലണ്ടും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
Read Moreഇറക്കുമതി ചെയ്യുന്ന ട്രക്കുകൾക്ക് 25 % തീരുവ നവംബർ ഒന്നുമുതൽ: ട്രംപ്
ന്യൂയോർക്ക്: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകൾക്ക് നവംബർ ഒന്നു മുതൽ 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ടൂത്ത് സോഷ്യലിൽ ആണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. മെക്സിക്കോ, കാനഡ, ജപ്പാൻ, ജർമനി, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽനിന്നാണ് അമേരിക്കയിലേക്ക് പ്രധാനമായും ട്രക്കുകൾ ഇറക്കുമതി ചെയ്യുന്നത്. അമേരിക്കയുടെ സന്പദ്ഘടനയിൽ ട്രക്കിംഗ് വ്യവസായത്തിനു വലിയ പ്രാധാന്യമുണ്ട്. 20 ലക്ഷം അമേരിക്കക്കാർ ട്രക്ക് ഡ്രൈവർമാരായും മെക്കാനിക്കുകളായും ജോലി ചെയ്യുന്നു.
Read Moreജെസി കൊലപാതക കേസ്; ജെസിയുടെ ഫോൺ സർവകലാശാലാ കാമ്പസിലെ കുളത്തിൽനിന്ന് കണ്ടുകിട്ടി
അതിരമ്പുഴ: പട്ടിത്താനത്ത് ഭർത്താവ് സാം കെ. ജോർജ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ ജെസിയുടെ മൊബൈൽ ഫോൺ എംജി സർവകലാശാലാ കാമ്പസിലെ പാറക്കുളത്തിൽനിന്ന് കണ്ടുകിട്ടി. സ്കൂബാ ഡൈവിംഗ് സംഘം ആഴമേറിയ കുളത്തിൽ ദീർഘനേരം നടത്തിയ തെരച്ചിലിനൊടുവിലാണ് ഫോൺ കണ്ടെത്താനായത്. കേസിലെ നിർണായക തെളിവാണ് ഈ ഫോൺ. ഫോൺ ജെസിയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യയെ ശ്വാസംമട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ ശേഷം കാമ്പസിലെത്തിയ പ്രതി കാമ്പസിലെ പാറക്കുളത്തിൽ ഫോൺ ഉപേക്ഷിക്കുകയായിരുന്നു. ഫോൺ കാമ്പസിലെ പാറക്കുളത്തിൽ ഉപേക്ഷിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. ഇതോടൊപ്പം മറ്റൊരു ഫോണിനുകൂടി വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായില്ല. ഈ ഫോണിനായി വീണ്ടും തെരച്ചിൽ നടത്തും.
Read Moreഹോൾ ഓഫ് ഫെയിം ബഹുമതി: ആധാർ അധിഷ്ഠിത പണമിടപാട്; ഡാറ്റാ ചോർച്ച കണ്ടെത്തിയ അധ്യാപികയ്ക്ക് അവാർഡ്
ആധാർ അധിഷ്ഠിത പണമിടപാട് സംവിധാനത്തിലെ ഡാറ്റാ ചോർച്ച കണ്ടെത്തുകയും അവ തടയാൻ പര്യാപ്തമായ വിവരങ്ങൾ കൈമാറുകയും ചെയ്തതിന് കോളജ് അധ്യാപികയ്ക്ക് ഹോൾ ഓഫ് ഫെയിം ബഹുമതി. കോതമംഗലം മാർ അത്തനേഷ്യസ് കോളജ് കംപ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രഫസർ ഷൈനി ജോണിനെയാണ് ഇന്ത്യൻ കംപ്യൂട്ടർ സെക്യൂരിറ്റി ഇൻസിഡന്റ് റസ്പോൺസ് ടീം ഫിനാൻസ് സെക്ടറും ഇന്ത്യൻ കംപ്യൂട്ടർ എമർജെൻസി റസ്പോൺസ് ടീമും സംയുക്തമായി ഹോൾ ഓഫ് ഫെയിം ബഹുമതി നൽകി ആദരിച്ചത്. ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസിലെ നെറ്റ് വർക്കിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള സൈബർ സുരക്ഷയിലും സൈബർ ഭീഷണികളെ തിരിച്ചറിയുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള പ്രക്രിയയിലും ഗവേഷകയാണു ഷൈനി ജോൺ. എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസിനു കീഴിലാണ് ഷൈനി ഗവേഷണം നടത്തുന്നത്.
Read Moreശീതകാല പഴവർഗകൃഷിയുടെ പിതാവ് ജോർജ് ജോസഫ് തോപ്പൻ ഓർമയായി; കാന്തല്ലൂരിനെയും വട്ടവടയെയും പ്രശസ്തമാക്കുന്നതിൽ പ്രധാനപങ്ക്
മറയൂർ: കേരളത്തിൽ ശീതകാല പഴവർഗ കൃഷിയുടെ പിതാവായി അറിയപ്പെടുന്ന കാന്തല്ലൂർ പി.ടി. മാഷ് എന്ന ജോർജ് ജോസഫ് തോപ്പൻ (60) അന്തരിച്ചു. രോഗ ബാധിതനായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിൽ ശീതകാല പഴവർഗ കൃഷിയുടെ തുടക്കക്കാരിൽ പ്രമുഖനായിരുന്ന ഇദ്ദേഹം പാലായിലെ തോപ്പൻ കുടുംബാംഗമാണ്. കാന്തല്ലൂർ സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ കായിക അധ്യാപകനായാണ് ജോർജ് ജോസഫ് കാന്തല്ലൂരിലെത്തിയത്.ഭാര്യ ജെസിയും ഇതേ സ്കൂളിൽ അധ്യാപികയായിരുന്നു. ഇരുവരും വിരമിച്ച ശേഷം കാന്തല്ലൂരിൽ തന്നെ സ്ഥിരതാമസമാക്കി. കൃഷിയോടുള്ള അഭിനിവേശമാണ് ഇവരെ ഇതിനു പ്രേരിപ്പിച്ചത്. വീടിനോടു ചേർന്നുള്ള സ്ഥലത്ത് ശീതകാല പഴവർഗങ്ങളുടെ വൈവിധ്യമാർന്ന കൃഷിക്ക് തുടക്കംകുറിക്കുകയും ചെയ്തു.ബ്ലാക്ക്ബെറി, പ്ലം, പീച്ച്, ഓറഞ്ച്, സ്ട്രോബറി തുടങ്ങി നൂറിലധികം ഇനം പഴവർഗചെടികൾ തോപ്പൻ ഫാമിൽ ഇടംപിടിച്ചു. കാഷ്മീരിൽ നിന്ന് ആപ്പിൾ മരങ്ങൾ വിമാനമാർഗം കൊണ്ടുവന്ന് കാന്തല്ലൂരിൽ നട്ടുപിടിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. കേരളത്തിൽ…
Read Moreഭൗതികശാസ്ത്ര നൊബേൽ മൂന്നു പേർക്ക്: നേട്ടത്തിന് കാരണമായ കണ്ടെത്തൽ ഇങ്ങനെ…
സ്റ്റോക്ക്ഹോം: 2025ലെ ഭൗതികശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. ജോൺ ക്ലാർക്ക്, മൈക്കൾ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവർക്കാണ് ക്വാണ്ടം മെക്കാനിക്കൽ ടണലിംഗിനെക്കുറിച്ചുള്ള ഗവേഷണത്തിനു പുരസ്കാരം ലഭിച്ചത്. 1984നും 85നും ഇടയിൽ ഇവർ കലിഫോർണിയ സർവകലാശാലയുടെ ഭാഗമായിരുന്നപ്പോൾ നടത്തിയ ഗവേഷണമാണ് പുരസ്കാരത്തിനുള്ള അർഹത നേടിക്കൊടുത്തത്. ഡിസംബർ പത്തിനു നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. 1901നും 2024നും ഇടയിലുള്ള കാലയളവിൽ 226 ജേതാക്കൾക്ക് ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചിട്ടുണ്ട്. മെഷീൻ ലേണിംഗിന്റെ അടിത്തറ പാകിയ ജോൺ ഹോപ്ഫീൽഡ്, ജെഫ്രി ഹിന്റൺ എന്നിവർക്കായിരുന്നു കഴിഞ്ഞ വർഷം അംഗീകാരം ലഭിച്ചത്. രസതന്ത്ര നൊബേൽ ഇന്നും സാഹിത്യ നൊബേൽ നാളെയും പ്രഖ്യാപിക്കും. 11 മില്യൺ സ്വീഡിഷ് ക്രോണർ (1.2 മില്യൺ യുഎസ് ഡോളർ) ആണ് സമ്മാനത്തുക.
Read Moreഫെമ നിയമ ലംഘനം; മമ്മൂട്ടിയുടെയും ദുൽഖറിന്റെയും വീടുകളിൽ റെയ്ഡ്; അഞ്ച് ജില്ലകളിലായി 17 ഇടങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥരുടെ റെയ്ഡ്
കൊച്ചി: ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടന് ദുല്‍ഖര്‍ സല്‍മാന്റെയും മമ്മൂട്ടിയുടെയും വീട്ടിലടക്കം 17 ഇടങ്ങളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ റെയ്ഡ്. ദുല്‍ഖറിന്റെ മൂന്ന് വീടുകളിലും മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീടുകളിലും ഉദ്യോഗസ്ഥർ എത്തി. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി പരിശോധന നടത്തുന്നത്. അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു. ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ നുംഖോർ എന്നപേരിൽ കസ്റ്റംസും നേരത്തെ റെയ്ഡ് നടത്തിയിരുന്നു.
Read Moreരാത്രിയായാൽ ഭാര്യ നാഗസ്ത്രീയായി മാറും; സർപ്പത്തെ പോലെ ശബ്ദമുണ്ടാക്കി ഭയപ്പെടുത്തും; അദാലത്തിൽ വിചിത്ര പരാതിയുമായി യുവാവ്
ലഖ്നോ: സന്ധ്യമയങ്ങിക്കഴിഞ്ഞാൽ നാഗസ്ത്രീയായി മാറി ഭാര്യ ഉപദ്രവിക്കുകയാണെന്നും രക്ഷിക്കണമെന്നുമാവശ്യപ്പെട്ട് മജിസ്ട്രേറ്റിനു മുന്നിൽ പരാതിയുമായി ഭർത്താവ്. യുപിയിലെ സീതാപുർ ജില്ലയിൽ മിറാജാണ് ജില്ല ഭരണകൂടത്തിന്റെ അദാലത്തിൽ പരാതിയുമായെത്തിയത്. രാത്രിയാകുന്നതോടെ തന്റെ ഭാര്യ നസിമുൻ നാഗസ്ത്രീയായി മാറുകയാണെന്നാണ് ഇയാളുടെ വാദം. സർപ്പത്തെ പോലെ ശബ്ദമുണ്ടാക്കുകയും തന്നെ ഭയപ്പെടുത്തുകയും ചെയ്യുകയാണെന്നും ഇതുസംബന്ധിച്ച് നിരവധി തവണ പോലീസിൽ പരാതി നൽകിയിട്ടും അവർ ഇടപെടാൻ തയാറാകാത്തതിനെ തുടർന്നാണ് മജിസ്ട്രേറ്റിനെ കണ്ടതെന്നും ഇയാൾ പറയുന്നു. സ്ത്രീധനത്തിന്റെ പേരിൽ തന്നെ ഒഴിവാക്കി ഭർത്താവ് മറ്റൊരു വിവാഹം കഴിക്കാനുള്ള നീക്കത്തിലാണെന്നും അതിന്റെ ഭാഗമായാണ് പരാതിയെന്നും ഇയാളുടെ ഭാര്യ നസിമുൻ സംഭവം വിശദീകരിച്ച് വിഡിയോ പുറത്തുവിട്ടു. സ്ത്രീധനത്തിന്റെ പേരിൽ തന്നെ ഇയാൾ നിരന്തരം ഉപദ്രവിക്കുകയാണെന്നും നാലുമാസം ഗർഭിണിയായ തന്റെ ഒരു കാര്യങ്ങളും ശ്രദ്ധിക്കുന്നില്ലെന്നും ഇവർ പറഞ്ഞു.
Read More