പരവൂർ: ചെറിയ പൊതുമേഖലാ ബാങ്കുകളുടെ വലിയ ബാങ്കുകളുമായി ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. മെഗാ ലയന പ്രക്രിയക്കുള്ള പ്രാരംഭ നടപടികൾ അധികൃതർ ആരംഭിച്ച് കഴിഞ്ഞതായാണ് സൂചന. നിലവിലെ മൂന്ന് പ്രധാന ബാങ്കുകളെ കരുത്തുറ്റതാക്കാനാണ് മറ്റു ബാങ്കുകളെ അവയിലേക്ക് ലയിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ബാങ്ക് ഒഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐ ഗ്രൂപ്പിൽ ലയിപ്പിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ബാങ്ക് ഒഫ് ബറോഡ, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയെ പിഎൻബി (പഞ്ചാബ് നാഷണൽ ബാങ്ക് ) ഗ്രൂപ്പിലും ലയിപ്പിക്കും. യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ എന്നിവയെ കാനറാ ബാങ്ക് ഗ്രൂപ്പിലുമാണ് ഉൾപ്പെടുത്തുക. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊതുമേഖലാ ബാങ്കുകളുടെ ഏകീകരണ നടപടികൾക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടിട്ടുള്ളത്. നിലവിലെ സാമ്പത്തിക വർഷാവസാനത്തോടെ നടപടികൾ പൂർത്തീകരിക്കും എന്നാണ്…
Read MoreDay: October 9, 2025
കോൾഡ്രിഫിലെ വിഷവസ്തുവിനെ അറിയണോ…
കുട്ടികളിൽ ജലദോഷം, ചുമ, മൂക്കൊലിപ്പ്, തുമ്മൽ, തൊണ്ടവേദന, കണ്ണിൽനിന്ന് വെള്ളം വരിക തുടങ്ങിയ ലക്ഷണങ്ങൾക്കു നിർദ്ദേശിക്കുന്ന മരുന്നാണ് കോൾഡ്രിഫ്. ഡൈഎത്തിലീൻ ഗ്ലൈക്കോൾ (ഡിഇജി) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഈ മാസം ആദ്യം തമിഴ്നാട് സർക്കാർ കോൾഡ്രിഫ് മായം കലർന്നതായി പ്രഖ്യാപിച്ചു. മനുഷ്യരിൽ വൃക്ക, കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് ഗുരുതരമായ നാശമുണ്ടാക്കുന്ന പ്രിന്റിംഗ് മഷി, പശ എന്നിവയുടെ നിർമാണത്തിൽ ഉപയോഗിക്കുന്ന ഒരു വിഷ പദാർഥമാണ് ഡൈഎത്തിലീൻ ഗ്ലൈക്കോൾ. കാഞ്ചീപുരത്തുള്ള ശ്രേഷൻ ഫാർമയുടെ ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ ബില്ല് ചെയ്യാത്ത ഡിഇജി കണ്ടെയ്നറുകൾ കണ്ടെത്തിയിരുന്നു. കന്പനിക്ക് ജിഎംപി സർട്ടിഫിക്കേഷൻ ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണ് കന്പനി പ്രവർത്തിച്ചിരുന്നത്. കന്പനിക്കുള്ളിൽ രാസമാലിന്യങ്ങൾ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. പഴകിതുരുന്പെടുത്ത ഉപകരണങ്ങളാണ് ഉണ്ടായിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തമിഴ്നാട് ഡ്രഗ്സ് കൺട്രോൾ അഥോറിറ്റി ഉത്പാദനം അവസാനിപ്പിക്കാനും വിപണിയിൽനിന്ന് സിറപ്പ് പിൻവലിക്കാനും ഉത്തരവു പുറപ്പെടുവിച്ചിരുന്നു.
Read Moreകേരളത്തിനു മൂന്നാം വന്ദേ ഭാരത്: എറണാകുളം-ബംഗളൂരു സർവീസ് നവംബർ മധ്യവാരത്തോടെ
കൊല്ലം: കേരളത്തിന് മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിനും തിരികെയുമാണ് പുതിയ സർവീസ്. നവംബർ മധ്യവാരത്തോടെ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സർവീസ് ആരംഭിക്കുന്ന വിവരം മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചിട്ടുമുണ്ട്. ഐടി മേഖലയിൽ അടക്കം ആയിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരു. അവിടേക്ക് കേരളത്തിൽ നിന്ന് കൂടുതൽ ട്രെയിനുകൾ ആരംഭിക്കണമെന്ന് ഒരു മാസം മുമ്പ് രാജീവ് ചന്ദ്രശേഖർ മന്ത്രിയെ നേരിൽ കണ്ട് അഭ്യർഥന നടത്തിയിരുന്നു. ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിൽ അദ്ദേഹം മന്ത്രിക്ക് നന്ദിയും അറിയിച്ചു. നിലവിൽ ഉത്സവ സീസണിലും വിശേഷ ദിവസങ്ങളും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് എറണാകുളം – ബംഗളൂരു റൂട്ടിലാണ്.…
Read Moreമരുന്ന് ചേരുവകളുടെ പരിശോധന: നിയമം പാലിക്കപ്പെടുന്നില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: മരുന്നുകളിൽ ഉൾപ്പെടുത്തുന്ന ചേരുവകളുടെ എല്ലാ ബാച്ചുകളും പരിശോധനയ്ക്കു വിധേയമാക്കണമെന്ന നിയമങ്ങൾ രാജ്യത്തെ പല മരുന്ന് നിർമാണ കന്പനികളും പാലിക്കുന്നില്ലെന്ന് കേന്ദ്രത്തിന്റെ കണ്ടെത്തൽ. കഫ് സിറപ്പ് കഴിച്ചു രാജ്യത്ത് 20ലധികം കുട്ടികൾ മരിച്ചതിന്റെ പശ്ചാത്തലത്തിൽ ചില സംസ്ഥാനങ്ങളിലെ മരുന്ന് നിർമാണ യൂണിറ്റുകളിൽ നടത്തിയ പരിശോധനയിലാണു രാജ്യത്തെ ഡ്രഗ്സ് നിയമങ്ങൾ ചില മരുന്ന് കന്പനികൾ പാലിക്കുന്നില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. കേന്ദ്ര ഡ്രഗ്സ് കണ്ട്രോളർ ജനറൽ രാജീവ് സിംഗ് രഘുവംശി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഡ്രഗ് കണ്ട്രോളർമാർക്ക് അയച്ച നോട്ടീസിലാണ് ചില ഫാക്ടറികളിലെ പരിശോധനകളിൽ ഗുരുതരമായ വീഴ്ചകളുള്ളതായി കണ്ടെത്തിയതായി വ്യക്തമാക്കിയിട്ടുള്ളത്. ഡ്രഗ് കണ്ട്രോളർമാരെല്ലാവരും മരുന്ന് ബാച്ചുകളുടെ നിർമാണത്തിനും മാർക്കറ്റിൽ റിലീസ് ചെയ്യുന്നതിനുമുന്പും പരിശോധന ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഡ്രഗ്സ് കണ്ട്രോളർ ജനറൽ അറിയിച്ചിട്ടുണ്ട്. പരിശോധന നടത്തിയിട്ടുള്ളത് ഏതൊക്കെ കന്പനികളിലാണെന്നും എത്ര നിർമാണയൂണിറ്റുകളിലുമാണെന്നും കഴിഞ്ഞ ഏഴിന് സർക്കാർ വെബ്സൈറ്റിൽ പുറപ്പെടുവിച്ചിട്ടുള്ള നിർദേശത്തിൽ…
Read Moreരാഷ്ട്രപതി 23നു കുമരകം താജില്‍ അതിഥിയായെത്തും: വരവേൽക്കാനൊരുങ്ങി അക്ഷരനഗരി
കോട്ടയം: കേരള സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു 23ന് രാത്രി കുമരകം താജ് ഹോട്ടലില്‍ താമസിക്കും. നൃത്താവതരണത്തോടെയായിരിക്കും പ്രഥമ പൗരനെ താജ് വരവേല്‍ക്കുക. 22ന് ഉച്ചയ്ക്ക് നെടുമ്പാശേരിയിലെത്തുന്ന രാഷ്ട്രപതി ഹെലികോപ്ടറില്‍ നിലയ്ക്കലിലേക്കും തുടര്‍ന്ന് കാറില്‍ പമ്പയിലേക്കും പോകും. ട്രോളിയില്‍ നാലോടെ ശബരിമലയിലെത്തും. ഇരുമുടിയേന്തി പതിനെട്ടാം പടി കയറി സന്നിധാനത്തെത്തും. വൈകുന്നേരം നട തുറക്കുമ്പോള്‍ അയ്യനെ തൊഴുതശേഷം ഉപക്ഷേത്രങ്ങളും സന്ദര്‍ശിക്കും. വൈകുന്നേരം നടയിറങ്ങി ട്രോളിയില്‍ പമ്പയിലും തുടര്‍ന്ന് കാറിലും നിലയ്ക്കലിലെത്തും. തുടര്‍ന്ന് ഹെലികോപ്ടറില്‍ തിരുവനന്തപുരത്ത് രാജ്ഭവനിലേക്കു പോകും. രാജ് ഭവനില്‍ ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കര്‍ അത്താഴവിരുന്നു നല്‍കും. 23ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഹെലികോപ്ടറില്‍ പുറപ്പെട്ട് പാലാ സെന്റ് തോമസ് കോളജിലെത്തി നാലിനു പ്ലാറ്റിനം ജൂബിലി സമാപനസമ്മേളത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. അഞ്ചിന് പാലായില്‍നിന്ന് ഹെലികോപ്ടറില്‍ പുറപ്പെട്ട് 5.30ന് കോട്ടയം പോലീസ് പരേഡ് മൈതാനത്ത് എത്തും. തുടര്‍ന്ന് കാറില്‍ കുമരകം താജ്…
Read Moreപരിസ്ഥിതിനിയമ ലംഘനം: കന്നഡ ബിഗ് ബോസ് സ്റ്റുഡിയോ അടച്ചുപൂട്ടാന്‍ ഉത്തരവ്
ബംഗളൂരു: ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് കന്നഡയ്ക്കു വലിയ തിരിച്ചടി. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിന് ബിഗ് ബോസ് കന്നഡ- 12 ചിത്രീകരിക്കുന്ന സ്റ്റുഡിയോ അടച്ചുപൂട്ടാന്‍ കര്‍ണാടക മലിനീകരണ നിയന്ത്രണബോര്‍ഡ് (കെഎസ്പിസിബി) നോട്ടീസ് നല്കി. ബംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ബിഡദി ഹോബ്ലിയിലെ ജോളി വുഡ് സ്റ്റുഡിയോസ് ആന്‍ഡ് അഡ്വഞ്ചേഴ്സില്‍ നിര്‍മിച്ച ബിഗ് ബോസ് സെറ്റ് പരിസ്ഥിതിനിയമ ലംഘനം നടത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ഇതോടെ കന്നഡ ബിഗ് ബോസിന്റെ ഭാവി തുലാസിലായി. സ്റ്റുഡിയോയില്‍നിന്നും ലൊക്കേഷന്‍ പരിസരത്തുനിന്നുമുള്ള മാലിന്യങ്ങള്‍ പുറന്തള്ളുന്നതിനാല് പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നതായി കെഎസ്പിസിബി ചെയര്‍ പി.എം. നരേന്ദ്ര സ്വാമി പറഞ്ഞു. 250 കെഎല്‍ഡി ശേഷിയുള്ള ഒരു മലിനജല സംസ്കരണ പ്ലാന്റ് (എസ്ടിപി) സ്ഥാപിച്ചതായി പ്രൊഡക്ഷന്‍ ടീം അവകാശപ്പെട്ടിരുന്നുവെങ്കിലും ആ സൗകര്യത്തില്‍ ശരിയായ ആന്തരിക ഡ്രെയിനേജ് കണക്ഷനുകള്‍ ഇല്ലെന്നും എസ്ടിപി യൂണിറ്റുകള്‍ നിഷ്ക്രിയമായി കിടക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ലൊക്കേഷനില്‍നിന്നു…
Read Moreബഗ്രാം വ്യോമതാവളം: ട്രംപിന്റെ നീക്കത്തിനെതിരേ ഇന്ത്യയും
മോസ്കോ: മോസ്കോ ഫോർമാറ്റ് കൺസൾട്ടേഷൻ യോഗത്തിൽ അമേരിക്കൻ വിരുദ്ധ നിലപാട് വ്യക്തമാക്കി ഇന്ത്യ. ഇതോടെ അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നീക്കത്തെ ശക്തമായി എതിർക്കുന്ന ലോക രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യകൂടി എത്തി. റഷ്യ, ചൈന, പാകിസ്ഥാൻ, ഇറാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്കൊപ്പം മോസ്കോയിൽ നടന്ന യോഗത്തിലാണ് ട്രംപിന്റെ പദ്ധതിക്കെതിരേ ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനിലും സമീപ രാജ്യങ്ങളിലും സൈനിക അടിസ്ഥാന സൗകര്യങ്ങൾ വിന്യസിക്കാനുള്ള യുഎസിന്റെ ശ്രമങ്ങൾ മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് യോഗം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ബഗ്രാം വ്യോമതാവളം തിരികെ നൽകണമെന്ന ട്രംപിന്റെ ആവശ്യം താലിബാൻ നേരത്തെ നിരസിച്ചിരുന്നു. ഇത് അവഗണിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെത്തുടർന്നാണ് ലോക രാജ്യങ്ങൾ ഒറ്റക്കെട്ടായി യുഎസിനെതിരേ നിലപാട് കടുപ്പിച്ചത്. മോസ്കോ ഫോർമാറ്റിന്റെ ഏഴാമത് യോഗത്തിൽ…
Read Moreവിജയന് സ്വര്‍ണം ഒരു വീക്ക്നെസ്; മുഖ്യമന്ത്രിയും കടകംപള്ളിയും അറിയാതെ തട്ടിപ്പ് നടക്കില്ല; അയ്യപ്പ സംഗമം നടത്തിയത് പാപക്കറ കളയാനാണെന്ന് പരിഹസിച്ച് കെ . സുരേന്ദ്രൻ
കോഴിക്കോട്: ശബരിമലയിലേത് ആസൂത്രിത സ്വര്ണക്കവര്ച്ചയെന്നും സിബിഐ അന്വേഷിക്കണമെന്നും ബിജെപി നേതാവ് കെ. സുരേന്ദ്രന്. മുഖ്യമന്ത്രി പിണറായി വിജയന് സ്വര്‍ണം ഒരു വീക്ക്നെസ് ആണ്. സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ വിലവരുമെന്ന് ഉപദേശകന് പറഞ്ഞുകൊടുത്തുകാണുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഒന്നും ഒളിച്ചുവയ്ക്കാനില്ലെങ്കില്‍ എന്തുകൊണ്ടാണ് ദേവസ്വം വിജിലന്‍സ് കേസ് അന്വേഷിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. സ്വർണക്കൊള്ളയ്ക്കെതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടന്ന ബിജെപി മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ഔറംഗസേബിനേക്കാള്‍ വലിയ കൊള്ളക്കാരനാണ് പിണറായി വിജയന്. ശബരിമല സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് സ്വര്‍ണം തട്ടിയെടുത്തത്. ശബരിമല സംഘര്‍ഷ സാഹചര്യത്തിലാണ് തട്ടിപ്പ് നടന്നതെന്നും സുരേന്ദ്രന് ആരോപിച്ചു. വി.എസ്. അച്യുതാനന്ദന്റെ കാലഘട്ടത്തില്‍ പദ്മനാഭസ്വാമിയുടെ സ്വര്‍ണം എടുക്കാന്‍ നീക്കം നടത്തി. ബിജെപി പരസ്യ നിലപാട് സ്വീകരിച്ചു. ഹൈന്ദവര്‍ ചെറുത്തത് കൊണ്ടാണ് അത് നടക്കാതെ പോയത്. രാഷ്ട്രീയ നേതൃത്വം അറിഞ്ഞുള്ള കൊള്ളയാണ് ശബരിമലയില്‍ നടക്കുന്നത്. പിണറായിയും കടകംപള്ളിയും അറിയാതെ…
Read Moreഗാസ സമാധാന പദ്ധതി: ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഗാസയിലെ യുദ്ധം താത്കാലികമായി നിർത്തിവയ്ക്കാനുള്ള സമാധാനനിർദേശങ്ങൾ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ചു. എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കുമെന്നും ശാശ്വതസമാധാന പാതയിലേക്കുള്ള ആദ്യപടിയായി ഇസ്രയേൽ സൈനികരെ പിൻവലിക്കുമെന്നും എല്ലാവരെയും നീതിപൂർവം പരിഗണിക്കുമെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ എഴുതി. ട്രംപിന്റെ 20 നിർദേശങ്ങളടങ്ങിയ സമാധാനപദ്ധതിയുടെ പ്രാരംഭ ചർച്ച കയ്റോയിൽ നടന്നിരുന്നു. ചർച്ചയിൽ എല്ലാ കക്ഷികളും നിർദേശങ്ങൾ അംഗീകരിച്ചിരുന്നു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ കരാറിലെത്തിയതായി ഹമാസും പ്രസ്താവനയിൽ പറഞ്ഞു. കരാറിൽ ഇസ്രയേൽ സേനയുടെ പിൻവാങ്ങലും ബന്ദികളെ കൈമാറലും ഉൾപ്പെടുന്നുവെന്നും ഹമാസ് പറഞ്ഞു. ഇസ്രയേൽ വെടിനിർത്തൽ പൂർണമായും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ട്രംപിനോടും മധ്യസ്ഥരാജ്യങ്ങളോടും ഹമാസ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കരാർ നടപ്പിലാക്കി 72 മണിക്കൂറിനുള്ളിൽ ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും കൈമാറ്റം നടക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഗാസയുടെ ഭാവി ഭരണം, ഹമാസിന്റെ നിരായുധീകരണം…
Read Moreഅമ്മയ്ക്കൊപ്പം സമയം ചെലവഴിക്കാനാകുന്നതാണ് ഏറ്റവും വലിയ സന്തോഷം, അമൂല്യമാണത്: ആൻ അഗസ്റ്റിൻ
അമ്മയ്ക്കൊപ്പം സമയം ചെലവഴിക്കാനാകുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് ആൻ അഗസ്റ്റിൻ. ഇപ്പോൾ ഞാൻ എന്റെ അമ്മയ്ക്കൊപ്പമാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. അമ്മയുടെ ആരോഗ്യം മോശമാണ്. എന്തു കിട്ടിയാലും എക്സ്ട്രാ ആണ്. ഇപ്പോൾ അമ്മ കൂടെയുണ്ട്, അമ്മയ്ക്കൊപ്പം സമയം ചെലവഴിക്കാൻ പറ്റുന്നു. എന്നാലും എന്റെയൊരു കാര്യത്തിൽ അമ്മ ഹാപ്പിയായിരിക്കും. അതെനിക്ക് അമൂല്യമാണ്. എപ്പോഴും അതങ്ങനെ ആയിരിക്കണം എന്നെനിക്കുണ്ട്. ഒരു പാരന്റിനെ ലൂസ് ചെയ്യുന്നതിന്റെ വിഷമം എനിക്കറിയാം. ഈ കിട്ടുന്ന ചെറിയ സമയങ്ങളാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് എന്ന് ആൻ അഗസ്റ്റിൻ പറഞ്ഞു.
Read More