കൊച്ചി: ബീഫ് എനിക്ക് ഇഷ്ടമാണ്. പക്ഷേ പൊറോട്ട കൂടെ വേണ്ട കപ്പ ആകാം. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് പൊറോട്ടയും ബീഫും നൽകിയതിനുശേഷമാണെന്ന എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ആരോപണത്തിന് മറുപടിയുമായി ബിന്ദു അമ്മിണി. കപ്പയും ബീഫും സൂപ്പറാണെന്നും ബിന്ദു ഫെയ്സ്ബുക്കിൽ കുറിച്ചു. രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ഉൾപ്പെടെയുള്ളവർക്ക് പാലായിലെ ഗസ്റ്റ് ഹൗസിൽവച്ച് ബീഫും പൊറോട്ടയും നൽകി. അതിനുശേഷമാണ് ഇവരെ ശബരിമലയിൽ എത്തിച്ചതെന്നും പ്രേമചന്ദ്രൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിലാണ് എൻ.കെ.പ്രേമചന്ദ്രന് എംപി വിവാദ പരാമർശം നടത്തിയത്.
Read MoreDay: October 20, 2025
ചിരിക്കാനാണ് ഇഷ്ടം, പക്ഷേ മാസത്തിൽ ഒരിക്കൽ കരഞ്ഞുപോകും; വിഷമം പങ്കുവച്ച് സാജു നവോദയ
എന്നെ ജീവിതത്തിൽ ഒത്തിരിപ്പേർ പറ്റിച്ചിട്ടുണ്ട്. എനിക്ക് പലരും പണി തന്നിട്ടുണ്ട്. അക്കാര്യങ്ങൾ വീണ്ടും വീണ്ടും പേരെടുത്ത് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പൈസയുടെ കാര്യത്തിൽ ആണെങ്കിലും എന്തിൽ ആണെങ്കിലും ഞാൻ പറ്റിക്കപ്പെടുകയാണെന്ന് എനിക്ക് അറിയാം. അപ്പോഴും ഞാൻ ചിരിച്ചുകൊണ്ട് നിൽക്കും. അതിലൊന്നും കുഴപ്പമില്ല. ലൈഫിൽ എപ്പോഴും ചിരിക്കാനാണ് ഇഷ്ടം. എന്തിനാണ് ഈ കുറഞ്ഞ സമയത്ത് കരഞ്ഞും പിഴിഞ്ഞും ഇരിക്കുന്നത്. നോർമലി ഭാര്യമാർ സപ്പോർട്ട് ചെയ്യുന്നത് പോലെയല്ല എന്റെ ഭാര്യ എന്നെ പിന്തുണയ്ക്കുന്നത്. പ്രൊഫഷണലിയും അല്ലാതെയും ഒരുപാട് പിന്തുണയ്ക്കുന്ന പങ്കാളിയാണ് രശ്മി. അവളെ കുറിച്ച് ഒറ്റ വാക്കിൽ എങ്ങനെയാണ് പറയുന്നത്. പൊതുവെ എല്ലാവരും പറയും ഭാര്യ എന്റെ ബാക്ക് ബോണാണെന്ന്. പക്ഷെ രശ്മി എന്റെ ഫുൾ ബോണാണ്. ഞങ്ങൾ രണ്ടുപേരും കൂടിയാണ് നാടകം ചെയ്യുന്നത്. ഇപ്പോൾ ചക്കപ്പറമ്പിലെ വിശേഷങ്ങൾ എന്നൊരു നാടകം ഞങ്ങൾ ചെയ്യുന്നുണ്ട്. എനിക്ക് വിഷമം തോന്നുന്ന ചില…
Read Moreഒന്നുമില്ലാതിരുന്ന, ഭക്ഷണം പോലുമില്ലാതിരുന്ന കാലം; ആദ്യ സിനിമയോടെ എല്ലാം മാറിമറിഞ്ഞെന്ന് സാമന്ത
വളരെയധികം ആരാധകരുള്ള താരസുന്ദരിയാണ് സാമന്ത. ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ചും ആദ്യ സിനിമയിലൂടെ ഉണ്ടായ മാറ്റത്തെക്കുറിച്ചും മനസുതുറക്കുകയാണ് സാമന്ത. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബമായിരുന്നു തന്റേതെന്നും എന്നാൽ ആദ്യ സിനിമയോടെ തന്നെ എല്ലാം മാറിമറിഞ്ഞെന്നും സാമന്ത പറഞ്ഞു. ഒരഭിമുഖത്തിനിടെയാണ് സാമന്ത ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. എനിക്കൊന്നും ഉണ്ടായിരുന്നില്ല, ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബമായിരുന്നു. ആദ്യ സിനിമയോടെ എല്ലാം മാറിമറിഞ്ഞു. ഒറ്റ രാത്രികൊണ്ട് താരമായി മാറി. പേരും പ്രശസ്തിയും പണവും കൈയടിയും വന്നു. പക്ഷേ സത്യസന്ധമായി പറയട്ടെ, ഇതുകൊണ്ട് എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു- സാമന്ത പറഞ്ഞു. പുഷ്പയിലെ ‘ഊ അണ്ടാവാ’ എന്ന ഗാനരംഗത്തിൽ അഭിനയിച്ചതിനേക്കുറിച്ചും സാമന്ത അഭിമുഖത്തിൽ പറയുന്നുണ്ട്. തന്നേക്കൊണ്ട് കഴിയുമോ എന്ന് നോക്കാനാണ് ആ ഗാനം ചെയ്തത്. ഞാൻ സ്വയം നൽകിയ വെല്ലുവിളിയാണത്. ഞാനൊരിക്കലും സെക്സിയാണെന്ന് സ്വയം കരുതിയിട്ടില്ല. ഒരാളും എനിക്ക് ബോൾഡായ കഥാപാത്രം തരാറുമില്ലായിരുന്നു-സാമന്ത കൂട്ടിച്ചേർത്തു. നിലവിൽ അഭിനയരംഗത്ത് സജീവമായിരിക്കുകയാണ്…
Read Moreമീരയായുള്ള റിമയുടെ പകർന്നാട്ടം ഗംഭീരം; ഗംഭീര പ്രകടനവുമായി തിയേറ്റര്‍
റിമ കല്ലിങ്കലിനെ കേന്ദ്രകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ചിത്രം സമൂഹവുമായി അധികം ഇടപഴകാതെ, ഒരു ഒറ്റപ്പെട്ട ദ്വീപിൽ ജീവിക്കുന്ന അമ്മയുടെയും മകളുടെയും കഥയാണ് പറയുന്നത്. വിശ്വാസത്തിന്റെ തുരുത്തിൽ പെട്ട് ജീവിക്കുന്ന മനുഷ്യരുടെ അതിസങ്കീര്‍ണമായ വിഷയങ്ങളെ സിനിമയിലൂടെ തുറന്ന് കാണിക്കാനുള്ള സംവിധായകന്റെ ശ്രമങ്ങൾ കൈയടി നേടുന്നുണ്ട്. ഒരു സർപ്പക്കാവിനോട് ചുറ്റിപറ്റി വികസിക്കുന്ന കഥ വിശ്വാസം, അവിശ്വാസം, സമകാലിക കേരളത്തിന്റെ മനുഷ്യ മനസുകൾ, സോഷ്യൽ മീഡിയയുടെ സാധ്യതകൾ എന്നിങ്ങനെ എല്ലാ വിഷയങ്ങളെയും പറഞ്ഞു പോകാൻ ശ്രമിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന ആകർഷകം റിമ കല്ലിങ്ങൽ ചെയ്ത മീര എന്ന കഥാപാത്രത്തിന്റെ അഭിനയം തന്നെയാണ്. ഗംഭീരമായ വിധത്തിലാണ് റിമ കല്ലിങ്ങൽ മീരയായി വേഷപകർച്ച നൽകിയിരിക്കുന്നത്. കേരളത്തിലെ പഴയകാല ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും മിത്തുകളെ യോജിപ്പിച്ച് യാഥാര്‍ഥ്യത്തിലേക്കും…
Read Moreമോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവച്ച് സിത്താര എഴുതിയ കുറിപ്പ് വൈറലാകുന്നു
നടന് മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവെച്ച് ഗായിക സിത്താര കൃഷ്ണകുമാര്‍. കാലാതീതമായ സൗകുമാര്യം. അനന്തമായ പ്രചോദനം എന്ന കുറിപ്പോടെയാണ് സിത്താര ചിത്രം പങ്കുവെച്ചത്. ഒരേ നിറത്തിലുളള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്ത് ഭംഗിയുളള ചിത്രം എന്നാണ് ആരാധകര്‍ പറയുന്നത്. റിയാലിറ്റി ഷോയിലൂടെ പിന്നണിഗാനരംഗത്തെത്തിയ ഗായിക നിരവധി തവണ മികച്ച ഗായികയ്ക്കുളള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. പാട്ടില്‍ മാത്രമല്ല ടെലിവിഷന്‍ പരിപാടികളിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.
Read Moreഅർജന്റീന ടീമിന്റെ കേരള സന്ദർശനം; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
കൊച്ചി: അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുന്ന കാര്യത്തില്‍ ഒരു ആശയക്കുഴപ്പവും ഇല്ലെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. സീറ്റിംഗ് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് മുന്നോടിയായി സ്റ്റേഡിയത്തില്‍ സ്റ്റെബിലിറ്റി അനാലിസിസ് വരും ദിവസങ്ങളില്‍ നടക്കും. ഇതിനുശേഷമാകും അന്തിമതീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീന – ഓസ്ട്രേലിയ ടീമുകളുടെ സൗഹൃദമത്സരത്തിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമാണ് വേദിയാകുന്നത്. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ നേതൃത്വത്തില്‍ കലൂര്‍ ഐഎംഎ ഹൗസില്‍ കഴിഞ്ഞ ദിവസം അവലോകന യോഗം ചേര്‍ന്നിരുന്നു. വരും ദിവസങ്ങളില്‍ പരിപാടിയോടനുബന്ധിച്ച് രൂപീകരിച്ച ജില്ലാതല കമ്മിറ്റികള്‍ ദിവസേനയും സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റി ആഴ്ചയില്‍ രണ്ട് ദിവസവും യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തും. സ്പെഷല്‍ ഓഫീസറുടെ നേതൃത്വത്തിലാകും തുടര്‍ന്നുള്ള നടപടികള്‍.
Read Moreസംഘടനകളല്ല, ഭരണഘടനയെ കോടതി വ്യാഖ്യാനിക്കട്ടെ
ശാന്തമായി മുന്നോട്ടുപോയിരുന്ന ഒരു സ്കൂളിൽ തുടങ്ങിവച്ച ഹിജാബ് വിവാദത്തിന് വിദ്യാഭ്യാസമന്ത്രി കൊടുത്ത പിന്തുണയെ മതമൗലികവാദികളും രാഷ്ട്രീയ മുതലെടുപ്പുകാരും വിദഗ്ധമായി ഏറ്റെടുത്തു. യൂണിഫോം കോഡ് നിർബന്ധമായും നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സ്കൂൾ മാനേജ്മെന്റുകൾക്ക് ഉണ്ടെന്നും ഹിജാബ് അനുവദിക്കണമെന്നു വിധിക്കാനാകില്ലെന്നുമുള്ള 2018ലെ കേരള ഹൈക്കോടതി വിധി നിലനിൽക്കേയാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ എന്തോ ഭരണഘടനാലംഘനം നടത്തിയെന്നു പ്രചരിപ്പിക്കുന്നത്. നിലവിൽ പല ക്രൈസ്തവ സ്കൂളുകളും ഹിജാബ് അനുവദിക്കുന്നുണ്ട്. അതുപോലെ സെന്റ് റീത്താസ് പോലെയുള്ള സ്കൂളുകളുടെ തീരുമാനവും മാനിക്കപ്പെടണം. അതിനപ്പുറം, ഹിജാബ് വിഷയത്തിലെ ഭരണഘടനാ വ്യാഖ്യാനങ്ങൾ കോടതി നടത്തട്ടെ. അത്തരം വിധികൾ എന്തായാലും മാനിക്കാൻ ക്രൈസ്തവർക്കറിയാം. പക്ഷേ, മതസംഘടനകളും അഭ്യുദയകാംക്ഷികളും നടത്തുന്ന വ്യാഖ്യാനങ്ങളും കുത്തിത്തിരിപ്പും സ്വീകാര്യമല്ല. സമീപകാലത്ത്, ക്രൈസ്തവ സ്കൂളുകളിൽ മാത്രം മുസ്ലിം മതാചാരങ്ങൾ നടപ്പാക്കാൻ ചിലർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് പതിവായതുകൊണ്ടാണ് അതു പറയേണ്ടിവരുന്നത്. കഴിഞ്ഞ നിലന്പൂർ തെരഞ്ഞെടുപ്പിലും ഓരോ മതമൗലികവാദ സംഘടനകളെ ഒക്കത്തിരുത്തിയവർക്കും…
Read Moreരാഷ്ട്രപതിയുടെ സന്ദര്‍ശനം; ശബരിമലയില്‍ സുരക്ഷാമുന്നൊരുക്കങ്ങള്‍ തുടങ്ങി; നാളെ മുതല്‍ ദര്‍ശനത്തിനു നിയന്ത്രണം
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്‍മു ബുധനാഴ്ച ശബരിമല ദര്‍ശനത്തിനെത്തുന്ന പശ്ചാത്തലത്തില്‍ സുരക്ഷ മുന്നൊരുക്കങ്ങള്‍ തുടങ്ങി. നാളെ മുതല്‍ അയ്യപ്പഭക്തര്‍ക്കു ദര്‍ശനത്തിനു നിയന്ത്രണങ്ങളുണ്ട്. നാളത്തെ വെര്‍ച്വല്‍ ക്യൂവില്‍ ബുക്കിംഗ് 12500 ആയി നിജപ്പെടുത്തി. ബുധനാഴ്ചയും നിയന്ത്രണങ്ങളുണ്ട്. ദേശീയ സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ ശബരിമലയിലെത്തി. നാളെ മുതല്‍ സുരക്ഷാചുമതല അവരുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും കേന്ദ്രസേനയുടെ ചുമതലയിലാണ സുരക്ഷാ സംവിധാനങ്ങള്‍. ബുധനാഴ്ച രാവിലെ 10.20ന് ഹെലികോപ്ടറില്‍ നിലയ്ക്കല്‍ ഹെലിപ്പാഡില്‍ ഇറങ്ങി അവിടെനിന്നു റോഡ്മാര്‍ഗം പമ്പയില്‍ എത്തി പ്രത്യേക വാഹനത്തില്‍ സന്നിധാനത്തേക്കു പുറപ്പെടും. ഉച്ചപൂജ ദര്‍ശനത്തിനുശേഷം സന്നിധാനം ഗസ്റ്റ് ഹൗസില്‍ വിശ്രമം, മൂന്നിനു സന്നിധാനത്തു നിന്നു മടങ്ങും. 4.10ന് നിലയ്ക്കലില്‍ എത്തി ഹെലികോപ്ടറില്‍ തിരുവനനന്തപുരത്തേക്കു മടങ്ങും.പുതിയ ഫോര്‍വീല്‍ ഡ്രൈവ് ഗൂര്‍ഖ എമര്‍ജന്‍സി പ്രത്യേക വാഹനത്തിലാണ് പമ്പയില്‍ നിന്നും സന്നിധാനത്തേക്കും തിരികെയുമുള്ള യാത്ര. ആറ് വാഹനങ്ങളുടെ അകമ്പടി ഉണ്ടാകും. സ്വാമി…
Read Moreമലക്കപ്പാറയിൽ കബാലിയുടെ ആക്രമണം ഭയന്ന് കുന്നിൻ ചെരുവിലേക്കുചാടിയ യുവാക്കൾ രക്ഷപ്പെട്ടു
അതിരപ്പിള്ളി: മലക്കപ്പാറ റോഡിൽയാത്രികർക്ക് നേരെ കബാലിയുടെ ആക്രമണം. ഭയന്ന് കുന്നിൻ ചെരുവിലേക്ക് ചാടിയ യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം അമ്പലപ്പാറക്കും ഷോളയാറിനും ഇടയിലാണ് സംഭവം കാട്ടാന വഴി തടഞ്ഞതിനെ തുടർന്ന് റോഡിൽ കുടുങ്ങി കിടന്നിരുന്ന യാത്രക്കാരെയാണ് ആന ആക്രമിച്ചത്. റോഡിൽ നിന്നിരുന്ന ആന പെട്ടന്ന് യാത്രക്കാർക്ക് നേരെ തിരിയുകയായിരുന്നു ഇതോടെ യാത്രക്കാരിൽ ചിലർ താഴ്ചയിലേക്ക് ചാടി. ഇതിൽ ഒരാൾ താഴേക്ക് ഊർന്ന് പോയെങ്കിലും മരത്തിൽ പിടിച്ചു രക്ഷപ്പെട്ടു.ആന ഈ ഭാഗത്ത് നിന്ന് മാറിയതിന് ശേഷം വനപാലകരും സഹയാത്രികറും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ ഉച്ച മുതൽ ആനമല പാതയിൽ വഴി മുടക്കി നിന്നിരുന്ന കബാലി രാത്രി വരെ റോഡിൽ നിന്നും മാറാതെ നിലയുറപ്പിച്ചിരുന്നു. ഇടക്ക് റോഡിൽ നിന്നും മാറിയെങ്കിലും വീണ്ടും റോഡിലിറങ്ങി ഗതാഗതം തടസപ്പെടുത്തി. തുടർന്ന് ഇന്ന് രാവിലെ എട്ടോടെയാണ് ആന റോഡിൽ നിന്നും മാറിയത്.…
Read Moreനെടുമങ്ങാട് സിപിഎം-എസ്ഡിപിഐ സംഘര്‍ഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു
തിരുവനന്തപുരം: നെടുമങ്ങാട് സിപിഎം- എസ്ഡിപിഐ സംഘര്‍ഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. ഡിവൈഎഫ്ഐയുടെ ആംബുലന്‍സ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കത്തിച്ചു. എസ്ഡിപിഐ യുടെ ആംബുലൻസിന്റെ ഗ്ലാസുകള്‍ സിപിഎം പ്രവർത്തകർ അടിച്ചുതകര്‍ത്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നെടുമങ്ങാട്ടും പരിസര പ്രദേശങ്ങളിലും പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി. ഇന്നലെ രാത്രി നെടുമങ്ങാട് മുല്ലശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിന്റെ വീട്ടില്‍ രാത്രി പത്ത് മണിയോടെ അതിക്രമിച്ചുകയറിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ദീപുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും വീട് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെടുമങ്ങാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ ആക്രമണം നടത്തി. ഇതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നെടുമങ്ങാട് താലുക്കാശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഡിവൈഎഫ്ഐയുടെ ആംബുലന്‍സ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കത്തിച്ചത്. എസ്ഡിപിഐയുടെ ആംബുലന്‍സിന്റെ ഗ്ലാസുകള്‍ സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. അക്രമവുമായി ബന്ധപ്പെട്ട് ആരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.…
Read More