കൊച്ചി: താരസംഘടന അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ തെളിവെടുപ്പ് തുടരുന്നു. പരാതി ഉന്നയിച്ച ഏതാനും ചില താരങ്ങളില്‍ നിന്നടക്കമാണ് ഇനി മൊഴി രേഖപ്പെടുത്താനുള്ളത്. ആരോപണ വിധേയരില്‍ നിന്നും സംഘടനാ ഭാരവാഹികളില്‍ നിന്നും കമ്മീഷന് മൊഴി രേഖപ്പെടുത്തുന്നുണ്ട്. അമ്മ പ്രസിഡന്റ് ശ്വേത മേനോന് ഉള്‍പ്പെടുന്ന അഞ്ചംഗ സമിതിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. മൊഴികള്‍ രേഖപ്പെടുത്തിയ ശേഷം രണ്ട് മാസത്തിനുള്ളില്‍ കമ്മീഷന് റിപ്പോര്‍ട്ട് ജനറല്‍ ബോഡിക്ക് മുമ്പാകെ സമര്‍പ്പിക്കും. നിയമപരമായ നടപടി സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അത്തരത്തില്‍ നീങ്ങാനുമാണ് നിലവിലെ നീക്കം. നടന് മോഹന്‍ലാലില്‍ നിന്നടക്കം സമിതി വിവരങ്ങള്‍ തേടിയതായാണ് സൂചന. അമ്മ എക്സിക്യൂട്ടീവ് അംഗം ജോയ് മാത്യു, ദേവന്, ശ്രീലത നമ്പൂതിരി, ശ്രീലത പരമേശ്വരന് എന്നിവര്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സമിതിയാണ് മൊഴിയെടുക്കുന്നത്. മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ നടിമാര്‍ നേരിട്ട ലൈംഗീകാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ നടി കുക്കു…
Read MoreDay: October 23, 2025
തള്ളട്ടങ്ങനെ തള്ളട്ടെ… രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ തള്ളിയ സംഭവം: ‘തള്ളലിൽ കേരളം ഒരിക്കലും പിന്നിലല്ല’; ട്രോൾമാലയിൽ സമൂഹമാധ്യമങ്ങള്‍
രാഷ്ട്രപതി ദ്രൗപതി മുര്‍മു എത്തിയ ഹെലികോപ്ടറിന്റെ ചക്രം പ്രമാടത്തെ കോണ്‍ക്രീറ്റ് ഹെലിപ്പാഡില്‍ താഴ്ന്നോ ഇല്ലയോ എന്നതു വിവാദമായി നിലനില്‍ക്കേ, ഹെലികോപ്ടര്‍ തള്ളിനീക്കിയതിൽ ട്രോളുകളായി സമൂഹമാധ്യമങ്ങള്‍. “തള്ളലിന് കേരളം ഒരിക്കലും പിന്നിലല്ല’എന്ന് തെളിയിച്ചതെന്നതടക്കം ശ്രദ്ധേയവും ഹാസ്യവും നിറഞ്ഞതുമായ ട്രോളുകളുടെ പെരുമഴയാണ് ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. തള്ളലിനെ ന്യായീകരിച്ച് രംഗത്തെത്തിയ ഉദ്യോഗസ്ഥരെയും ട്രോളര്‍മാര്‍ വെറുതെവിട്ടിട്ടില്ല. ഇന്നലെ രാവിലെ ശബരിമല യാത്രയ്ക്കായി എത്തിയ രാഷ്ട്രപതി പമ്പയിലേക്കു കാറില്‍ പുറപ്പെട്ടതിനു പിന്നലെയാണ് ഹെലികോപ്ടര്‍ അഗ്നിരക്ഷ സേന ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്നു തള്ളി ഹെലിപ്പാഡിലെ നിശ്ചിത സ്ഥാനത്തേക്കു മാറ്റിയത്. ഈ ചിത്രം വ്യാപകമായി പ്രചരിച്ചത് സര്‍ക്കാറിനും നാണക്കേടായി. ദേശീയ തലത്തിലടക്കം ദൃശ്യങ്ങള്‍ ചര്‍ച്ചയാകുകയും ചെയ്തു. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടക്കം വിശദീകരണം തേടിയതോടെ ജില്ലാ ഭരണകൂടവും പോലീസും വെട്ടിലായി. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ പൂര്‍ണചുമതല കേന്ദ്ര സുരക്ഷാ സേനയ്ക്കായിരുന്നുവെന്നും ക്രമീകരണങ്ങള്‍ ഒരുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും…
Read Moreരണ്ട് പേർ വീടിന് പുറത്ത് കാവൽ നിന്നു മൂന്നുപേർ അകത്ത് അതിക്രമിച്ച് കയറി: ബംഗളൂരുവിൽ ബ്യൂട്ടി പാർലർ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; അയൽക്കാരി നൽകിയ ക്വട്ടേഷനെന്ന് സംശയം
ബംഗളൂരു: ഗംഗോണ്ടനഹള്ളിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത സംഘത്തിലെ രണ്ടു പേർ പിടിയിൽ. ബ്യൂട്ടിപാർലർ ജീവനക്കാരിയായ കോല്‍ക്കത്ത സ്വദേശിനിയായ 30 കാരിയെയാണ് വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചത്. യുവതിയുടെ വാടക വീട്ടിൽ അതിക്രമിച്ചു കയറി അഞ്ചംഗ സംഘത്തിലെ മൂന്നു പേരാണ് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. രണ്ടു പേർ അതിക്രമത്തിന് കാവൽ നിൽക്കുകയായിരുന്നു. വീട്ടിലെ വിലപ്പിടിപ്പുള്ള വസ്തുക്കളും പണവും അക്രമി സംഘം കൈക്കലാക്കുകയും ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ സ്ഥലത്തെത്തിയ പോലീസ് അതിക്രമത്തിനു കാവൽനിന്ന രണ്ടു പേരെയും കണ്ടെത്തി. യുവതിയെ ആക്രമിച്ച മൂന്നു പേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം നടക്കുന്നതായി മദനായ്ക്കനഹള്ളി പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ അയൽക്കാരിയായ ടീച്ചർ നൽകിയ ക്വട്ടേഷനാണോ എന്ന് പോലീസിന് സംശയമുണ്ട്. ബ്യൂട്ടീഷ്യൻ ആയി ജോലി ചെയ്യുന്ന യുവതിയെ തേടി കസ്റ്റമേഴ്സ് എത്തുന്നത് ഫ്ലാറ്റിലെ മറ്റ് താമസക്കാർക്ക് അലോസരം ഉണ്ടാക്കിയിരുന്നു. വിദഗ്ധ…
Read Moreഓഫീസ് റൂമിലേക്ക് വിളിച്ചു വരുത്തി വിദ്യാർഥിനിയോട് മോശമായി പെരുമാറി; സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ
ഹരിപ്പാട്: സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ. വീയപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ തിരുവനന്തപുരം വെഞ്ഞാറമൂട് നെല്ലനാട് മൊഴിയിൽ ഗോപകുമാർ പാർഥസാരഥി (49) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൈൽഡ് ലൈന്‍ ലഭിച്ച പരാതിയെത്തുടർന്നാണ് വീയപുരം പോലീസ് പോക്സോ കേസ് എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഅയൽക്കാരിയുടെ ക്വട്ടേഷൻ? ബംഗളൂരുവിൽ ബ്യൂട്ടി പാർലർ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഫ്ളാറ്റിൽ യുവതിയെ തേടി കസ്റ്റമേഴ്സ് എത്തുന്നതിലെ അലോസരം
ബംഗളൂരു: ബംഗളൂരുവിലെ ഗംഗോണ്ടനഹള്ളിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത സംഘത്തിലെ രണ്ടു പേർ പിടിയിൽ. ബ്യൂട്ടിപാർലർ ജീവനക്കാരിയായ കൊല്‍ക്കത്ത സ്വദേശിനിയായ 30 കാരിയെയാണ് വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചത്. യുവതിയുടെ വാടക വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘത്തിലെ മൂന്നു പേരാണ് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. രണ്ടു പേർ അതിക്രമത്തിന് കാവൽ നിൽക്കുകയായിരുന്നു. വീട്ടിലെ വിലപ്പിടിപ്പുള്ള വസ്തുക്കളും പണവും അക്രമി സംഘം കൈക്കലാക്കുകയും ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ സ്ഥലത്തെത്തിയ പോലീസ് അതിക്രമത്തിനു കാവൽനിന്ന രണ്ടു പേരെയും കണ്ടെത്തി. യുവതിയെ ആക്രമിച്ച മൂന്നു പേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം നടക്കുന്നതായി മദനായ്ക്കനഹള്ളി പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ അയൽക്കാരിയായ ടീച്ചർ നൽകിയ ക്വട്ടേഷനാണോ എന്ന് പോലീസിന് സംശയമുണ്ട്. ബ്യൂട്ടീഷ്യൻ ആയി ജോലി ചെയ്യുന്ന യുവതിയെ തേടി കസ്റ്റമേഴ്സ് എത്തുന്നത് ഫ്ലാറ്റിലെ മറ്റ് താമസക്കാർക്ക് അലോസരം ഉണ്ടാക്കിയിരുന്നു.…
Read Moreബിഹാറില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്
ന്യൂഡൽഹി: തേജസ്വി യാദവിനെ ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ ധാരണ. തേജസ്വിയെ അംഗീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറായി. നാളത്തെ വാർത്താസമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിക്കും. സഖ്യത്തിലെ ഭിന്നത ഒഴിവാക്കാനാണ് തീരുമാനമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നത്. മഹാസഖ്യത്തില്‍ ഭിന്നത തുടരുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം പ്രഖ്യാപിച്ച് തേജസ്വി യാദവ്. അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് വമ്പന്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് മഹാസഖ്യ നേതാക്കളെ ഒപ്പം കൂട്ടാതെ തേജസ്വി ഒറ്റയ്ക്ക് വാര്‍ത്താ സമ്മേളനം നടത്തി. അനുനയ നീക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് അശോക് ഗലോട്ട് തേജസ്വി യാദവിനെ കണ്ടു. വാര്‍ത്താസമ്മേളനത്തിലുടനീളം ബിഹാറിനെ നയിക്കുമെന്ന് ആവര്‍ത്തിച്ചാണ് മഹസഖ്യത്തിന്റെ മുഖം താന്‍ തന്നെയെന്ന് തേജസ്വി യാദവ് അവകാശപ്പെട്ടത്.
Read Moreഅവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ: ചരിത്രം സൃഷ്ടിക്കാൻ കോട്ടയം മെഡി. കോളജ്
തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ചരിത്ര നേട്ടമാകാൻ കോട്ടയം സർക്കാർ മെഡിക്കൽ കോളജ്. ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ മൂന്ന് പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന സർക്കാർ ആശുപത്രിയാകാനാണ് കോട്ടയം മെഡിക്കൽ കോളജ് ഒരുങ്ങുന്നത്. സർക്കാർ ആശുപത്രിയിൽ ശ്വാസകോശം മാറ്റിവയ്ക്കുന്നതും ആദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും കൂടിയാണ് കോട്ടയം മെഡിക്കൽ കോളജിൽ നടക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിൻപുറത്ത് വീട്ടിൽ എ.ആർ. അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്. പൂജപ്പുര സെൻട്രൽ ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസറായ എ.ആർ. അനീഷിന്റെ ഹൃദയം ഉൾപ്പെടെ ഒൻപത് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം, ശ്വാസകോശം, രണ്ട് വൃക്ക, പാൻക്രിയാസ്, കരൾ, കൈ, രണ്ട് നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട്…
Read Moreപൊതുതോട് സ്വകാര്യവ്യക്തി കൈയേറി മതിൽകെട്ടി; കുടുംബങ്ങൾ വെള്ളക്കെട്ടിൽ; പരിഹാരം വേണമെന്ന് നാട്ടുകാർ
അമ്പലപ്പുഴ: പൊതുതോട് സ്വകാര്യവ്യക്തി കൈയേറി മതില്‍കെട്ടിയതോടെ പ്രദേശം വെള്ളക്കെട്ടില്‍. അമ്പലപ്പുഴ വടക്ക് ആറാം വാര്‍ഡ് വളഞ്ഞവഴി എസ്എന്‍ കവലക്ക് കിഴക്കുള്ള പതിനാല് കുടുംബങ്ങളാണ് വെള്ളക്കെട്ടില്‍ കഴിയുന്നത്. എസ് എന്‍ കവല കഞ്ഞിപ്പാടം റോഡില്‍ താമരപള്ളിച്ചിറ ഗീതയുടെ വീട് മുതല്‍ വടക്കോട്ടുള്ള 14 ഓളം കുടുംബങ്ങളാണ് കാലങ്ങളായി വെള്ളക്കെട്ടിന്റെ ദുരിതത്തില്‍ കഴിയുന്നത്. ചെറിയ മഴ പെയ്താല്‍ പോലും പ്രദേശം വെള്ളക്കെട്ടിലാകും. പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. കൊച്ചുകുട്ടികളും വയോധികരുമടക്കം നിരവധിപ്പേരാണ് വെള്ളക്കെട്ടില്‍ ദുരിതത്തില്‍ കഴിയുന്നത്. ചെറിയ മഴയില്‍പ്പോലും മലിന ജലത്തില്‍ മുട്ടറ്റം നീന്താനാണ് ഇവരുടെ ദുര്‍വിധി. പത്തടിയോളം വീതിയുണ്ടായിരുന്ന തോട് പലരും കൈ യേറി നിലവില്‍ കാനയുടെ വീതിയാണ് ഉള്ളത്. എങ്കിലും പ്രദേശത്തെ വെള്ളം ഒഴുകിമാറുന്നതിനായി എസ്എന്‍ കവല കഞ്ഞിപ്പാടം റോഡിന് കുറുകെ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, പൈപ്പ് സ്വകാര്യവ്യക്തി അടച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്നാണ്…
Read Moreഇന്ത്യയുടെ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകള്‍ ഇന്നു നിര്‍ണായക മത്സരത്തിനിറങ്ങുന്നു
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് പോരാട്ടത്തിനായി ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ഇന്നു കളത്തില്‍. അഡ്ലെയ്ഡിലെ ഓവല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഇന്നു രാവിലെ ഒമ്പത് മുതലാണ് മത്സരം. മഴയില്‍ മുങ്ങിയ ആദ്യ ഏകദിനത്തില്‍ ഏഴ് വിക്കറ്റിനു പരാജയപ്പെട്ട ഇന്ത്യക്ക്, ഇന്നു ജയിച്ചാല്‍ മാത്രമേ പരമ്പര സജീവമാക്കി നിര്‍ത്താന്‍ സാധിക്കൂ. 26 ഓവറാക്കി ചുരുക്കിയ പെര്‍ത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് എടുക്കാന്‍ സാധിച്ചത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ്. 21.1 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് ജയത്തിലെത്തുകയും ചെയ്തു. ഇന്നു ജയിച്ചില്ലെങ്കില്‍ മൂന്നു മത്സര ഏകദിന പരമ്പര ഇന്ത്യക്കു നഷ്ടപ്പെടും. രോ-കോ ഏഴു മാസത്തെ ഇടവേളയ്ക്കുശേഷം ദേശീയ ജഴ്സിയിലേക്കു തിരിച്ചെത്തിയ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി. ഇന്നു രണ്ടാം ഏകദിനത്തില്‍ രോ-കോ…
Read Moreരാഷ്ട്രപതിക്ക് അയ്യപ്പശില്പം സമ്മാനിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവൻ; കുമ്പിൾ മരത്തിന്റെ ഒറ്റത്തടിയിൽ ശില്പം തീർത്തത് ഹേമന്ത്
പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഉപഹാരമായി നൽകിയത് അയ്യപ്പശിൽപം. തിരുവനന്തപുരം, കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലെ ശിൽപി ഹേമന്ത് കുമാർ രൂപകൽപന ചെയ്തതാണ് അയ്യപ്പ ശിൽപം. നാലുമാസം കൊണ്ടാണ് കുമ്പിൾ മരത്തിന്റെ ഒറ്റത്തടിയിൽ ഹേമന്ത് ശിൽപം നിർമിച്ചത്. തിരുവനന്തപുരം കുമാരപുരം സ്വദേശിയായ ഹേമന്തിന് 2015ലെ നാഷണൽ മെറിറ്റ് അവാർഡ് ഫോർ ആർടിസൻസ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
Read More