രാ​ഷ്‌​ട്ര​പ​തി​ക്ക് അ​യ്യ​പ്പ​ശി​ല്പം സ​മ്മാ​നി​ച്ച് ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ; കു​മ്പി​ൾ മ​ര​ത്തി​ന്‍റെ ഒ​റ്റ​ത്ത​ടി​യി​ൽ ശി​ല്പം തീ​ർ​ത്ത​ത് ഹേ​മ​ന്ത് 

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ രാ​ഷ്‌ട്രപ​തി ദ്രൗ​പ​തി മു​ർ​മു​വി​ന് ദേ​വ​സ്വം മ​ന്ത്രി വി.എ​ൻ.​ വാ​സ​വ​ൻ ഉ​പ​ഹാ​ര​മാ​യി ന​ൽ​കി​യ​ത് അ​യ്യ​പ്പശി​ൽ​പം.

തി​രു​വ​ന​ന്ത​പു​രം, കോ​വ​ള​ത്തെ കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ് ക്രാ​ഫ്റ്റ് വി​ല്ലേ​ജി​ലെ ശി​ൽ​പി ഹേ​മ​ന്ത് കു​മാ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത​താ​ണ് അ​യ്യ​പ്പ ശി​ൽ​പം.

നാ​ലുമാ​സം കൊ​ണ്ടാ​ണ് കു​മ്പി​ൾ മ​ര​ത്തി​ന്‍റെ ഒ​റ്റ​ത്ത​ടി​യി​ൽ ഹേ​മ​ന്ത് ശി​ൽ​പം നി​ർ​മി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം കു​മാ​ര​പു​രം സ്വ​ദേ​ശി​യാ​യ ഹേ​മ​ന്തി​ന് 2015ലെ ​നാ​ഷ​ണ​ൽ മെ​റി​റ്റ് അ​വാ​ർ​ഡ് ഫോ​ർ ആ​ർ​ടി​സ​ൻ​സ് പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment