കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സംസ്ഥാന സർക്കാരിനും തിരിച്ചടി. ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ് നിയമവിധേയമാക്കിയ നടപടികളിൽ വീഴ്ചയുണ്ടായി എന്നു ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാനും സർക്കാരിന് നിർദേശം നൽകി. മോഹൻലാലിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നൽകിയ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. 2015ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടി. സാങ്കേതികമായ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. വിജ്ഞാപനം ചെയ്യാതെ ഉത്തരവ് മാത്രമായി ഇറക്കിയാൽ നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ മോഹൻലാലിന്റെ അപ്പീൽ ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ല. 2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ്…
Read MoreDay: October 24, 2025
സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ തടഞ്ഞുവച്ചയാള് മോഷണക്കേസില്‍ അറസ്റ്റിൽ
പത്തനംതിട്ട: നാട്ടുകാര്‍ തടഞ്ഞുവച്ചയാളെ മോഷണക്കേസില്‍ അറസ്റ്റ് ചെയ്തു.തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയം നെട്ടറ കിഴക്കംകര പുത്തന്‍വീട്ടില്‍ രാജന്(44) ആണ് അറസ്റ്റലായത്. ഏനാത്ത് തട്ടാരുപടി അംബേദ്കര്‍ കോളനിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ തടഞ്ഞുവച്ചതിനേ തുടര്‍ന്ന് രാജനെ കരുതല്‍ തടങ്കലില്‍ സൂക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് ഏനാത്ത് ഇന്‍സ്പെക്ടര്‍ അനൂപിന്റെ നേതൃത്വത്തില്‍ ഏനാത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം പുറത്താകുന്നത്. പ്രതിയുടെ പക്കല്‍ നിന്നും വാട്ടര്‍മീറ്ററുകള്‍ അടങ്ങിയ ചാക്ക് പിടികൂടിയിരുന്നു. ഏനാത്ത് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ വിവിധ കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് രാജനെന്ന് പോലീസ് പറഞ്ഞു.
Read Moreസമരത്തിന്റെ ചൂട് കൂട്ടാൻ പിണ്ടസമരം… റാന്നി മേഖലയിൽ കാട്ടാനശല്യം രൂക്ഷം; കുമ്പളത്താമണ്‍ മേഖലയില്‍ ഇറങ്ങിയ ആനയുടെ പിണ്ടവുമായി കോൺഗ്രസ് മാര്‍ച്ച്
റാന്നി: റാന്നിയിലെ വിവിധയിടങ്ങളില്‍ വര്‍ധിച്ചുവരുന്ന കാട്ടുമൃഗ ശല്യത്തിനെതിരേ കോണ്‍ഗ്രസ് നേതൃത്വത്തില്‍ റാന്നി ഡിഎഫ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വടശേരിക്കര, കുമ്പളത്താമണ്‍ മേഖലയില്‍ നാട്ടിലിറങ്ങിയ കാട്ടാനയുടെ പിണ്ടവുമായി ഡിഎഫ് ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പിന്നീട് ഓഫീസ് പടിക്കല്‍ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. വനത്തിനുള്ളില്‍ പ്ലാന്റേഷന് മേഖല സോളാര്‍ വേലി ഇട്ടു വനം വകുപ്പ് സംരക്ഷിക്കുമ്പോള്‍ കാട്ടു മൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങി സൈ്വര വിഹാരം നടത്തുകയാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത കെപിസിസി ജനറല്‍ സെക്രട്ടറി പി. മോഹന്‍രാജ് പറഞ്ഞു. വനവും ജനവാസ മേഖലയും അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ സോളാര്‍വേലി സ്ഥാപിക്കുവാന്‍ വനംവകുപ്പിനോ രാഷ്ട്രീയ നേതൃത്വത്തിനോ സാധിക്കാത്തത് വന്‍ വീഴ്ചയാണെന്നും മോഹന്‍രാജ് കുറ്റപ്പെടുത്തി.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സിബി താഴത്തില്ലത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, ടി. കെ. സാജു, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, അഹമ്മദ്…
Read Moreതുലാമഴയിൽ നെൽച്ചെടികൾ നിലംപൊത്തി; മനസ് തകർന്ന് കർഷകർ
ചമ്പക്കുളം: കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മഴ തകർത്തത് കുട്ടനാടൻ കർഷകന്റെ പ്രതീക്ഷകൾ. കുട്ടനാട്ടിലെ നെടുമുടി, കൈനകരി, ചമ്പക്കുളം, എടത്വ കൃഷിഭവനുകളുടെ കീഴിൽ വരുന്ന പാടശേഖരങ്ങളിലാണ് പൊതുവേ രണ്ടാം കൃഷി ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴമൂലം നെൽച്ചെടികൾ നിലംപൊത്തി. ഈ വർഷം കാലവർഷത്തിന്റെ ആധിക്യം മൂലം സാധാരണയിലും താമസിച്ചാണ് രണ്ടാം കൃഷി ഇറക്കിയത്. ചിലയിടങ്ങളിൽ കീടശല്യം ഉണ്ടായെങ്കിലും പൊതുവേ നല്ല രീതിയിൽ കൃഷി നടന്നുവരുമ്പോഴാണ് ഇപ്പോഴത്തെ ന്യൂനമർദത്തെത്തുടർന്നുള്ള ശക്തമായ മഴ എത്തുന്നത്. 80 മുതൽ 90 ദിവസം വരെ പ്രായമായ നെൽച്ചെടികൾ കതിർവന്ന് പാൽ നിറയുന്ന അവസരത്തിൽ പെയ്യുന്ന മഴയത്ത് ചെടി ഒന്നാകെ വീണുപോകുന്നത് കർഷകരുടെ പ്രതീക്ഷകൾ മുഴുവൻ തകിടം മറിക്കുന്നു. ഇപ്പോൾ വീണുപോകുന്ന നെൽച്ചെടികൾ കൊയ്യാൻ പാകമാകുമ്പോഴേക്കും കിളിർക്കും. ഇത് നല്ല വിളവ് പ്രതീക്ഷിച്ചിരുന്ന കർഷകർക്ക് വലിയ തിരിച്ചടിയാണ്. ഏക്കർ ഒന്നിന് 25 മുതൽ…
Read Moreഅന്നം കൊടുത്ത കൈക്ക് തന്നെ… അന്നദാനത്തിനു പായസം കിട്ടിയില്ല; ഗുണ്ടാസംഘം ക്ഷേത്ര ഓഫീസ് തല്ലിതകർത്തു; തടയാനെത്തിയ ക്ഷേത്രം സെക്രട്ടറിക്ക് ക്രൂരമർദനം
ചേര്‍ത്തല: അന്നദാനത്തിനു പായസം കിട്ടിയില്ലെന്ന പേരില്‍ ക്ഷേത്രത്തില്‍ ഗുണ്ടാസംഘത്തിന്റെ അക്രമം. ക്ഷേത്രം ഓഫീസിലും പാചകപ്പുരയിലും അക്രമം നടത്തിയ സംഘം ക്ഷേത്രം സെക്രട്ടറിയെ ആക്രമിച്ചു.കളവംകോടം ശക്തീശ്വരക്ഷേത്രത്തില്‍ വ്യാഴാഴ്ച മൂന്നോടെയായിരുന്നു സംഭവങ്ങള്‍. അക്രമത്തില്‍ സാരമായി പരിക്കേറ്റ ദേവസ്വം സെക്രട്ടറി വി.വി. ശാന്തകുമാറിനെ (59) ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ക്ഷേത്രത്തില്‍ ശിവപുരാണ തത്ത്വസമീക്ഷ യജ്ഞം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായിരുന്നു അന്നദാനം. ക്ഷേത്ര ഓഫീസ് അക്രമത്തില്‍ ക്ഷേത്രത്തിലെ തിടമ്പിനടക്കം നാശമുണ്ടാക്കിയിട്ടുണ്ട്. നിലവിളക്കുകളും ഓഫീസ് സാമഗ്രികളും സംഘം തകര്‍ത്തു. പാചകപ്പുരയിലും സാമഗ്രികള്‍ തല്ലിതകര്‍ത്തു. തടിവിറകുമായും പിന്നീട് നിലവിളക്കുപയോഗിച്ചുമാണ് സെക്രട്ടറിക്കു നേരേ അക്രമം നടത്തിയതെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. സ്ത്രീകള്‍ക്കു നേരേയും അക്രമമുണ്ടായി.പ്രദേശത്തു നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന യുവാവിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. ഏതാനും നാളുകള്‍ക്കു മുമ്പ് പ്രദേശത്തെ ഗുണ്ടാസംഘങ്ങള്‍ പോലീസിന്റെ ശക്തമായ ഇടപെടലില്‍ പത്തിതാഴ്ത്തിയിരുന്നു. അടുത്തിടെ മുതല്‍ വീണ്ടും ജനങ്ങളുടെ സൈ്വരജീവിതത്തിനു…
Read Moreസഖാവ് പിണറായി വിജയന് ജി. സുധാകരൻ അയച്ച കവിത; സൈബർ ആക്രമണത്തിനെതിരേ ജി. സുധാകരൻ പരാതി നൽകി
അമ്പലപ്പുഴ: സൈബർ ആക്രമണത്തിനെതിരേ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പോലീസിൽ പരാതി നൽകി. തന്റെ ചിത്രവും പേരും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീലവും ക്രിമിനൽ സ്വഭാവമുള്ളതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. അമ്പലപ്പുഴ ഡിവൈഎസ്പിക്കാണ് സുധാകരൻ സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയത്. സഖാവ് പിണറായി വിജയന് ജി. സുധാകരൻ അയച്ച കവിത വൈറലാകുന്നു എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പ്രചരിക്കുന്നത്. സമാനമായ രീതിയിൽ ക്രിമിനൽ സ്വഭാവമുള്ള നിരവധി പോസ്റ്ററുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും ഇതു തന്നെ മനഃപൂർവം അപമാനിക്കാൻ വേണ്ടിയുള്ള ശ്രമമാണെന്നും സുധാകരൻ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സൈബർ ആക്രമണത്തിൽ അന്വേഷണമാവശ്യപ്പെട്ട് സുധാകരൻ ഡിവൈഎസ്പിക്ക് പരാതി നൽകിയത്.
Read Moreനേർവഴിക്കാകട്ടെ… തെറ്റുതിരുത്തലിന് ചൂരല്പ്രയോഗമാകാം; അധ്യാപകന്റെ നല്ല ഉദ്ദേശ്യത്തെ തിരിച്ചറിയാത്ത രക്ഷിതാക്കളുടെ നടപടി ദൗർഭാഗ്യകരമെന്ന് കോടതി
കൊച്ചി: അച്ചടക്കത്തിന്റെയും കുട്ടികളെ തിരുത്തുന്നതിന്റെയും ഭാഗമായി അധ്യാപകന് ചൂരല്‍പ്രയോഗം നടത്തുന്നത് കുറ്റകരമല്ലെന്നു ഹൈക്കോടതി. കുട്ടികളുടെ തെറ്റ് തിരുത്താനുള്ള അധികാരം അധ്യാപകര്‍ക്കുണ്ടെന്നും ജസ്റ്റീസ് സി. പ്രദീപ് കുമാര്‍ വ്യക്തമാക്കി. പരസ്പരം അടി കൂടിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളെ ചൂരല്‍കൊണ്ടു തല്ലിയതിനെത്തുടര്‍ന്ന് അധ്യാപകനെതിരേ വടക്കാഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണു കോടതിയുടെ നിരീക്ഷണം. മൂന്ന് വിദ്യാര്‍ഥികള്‍ പരസ്പരം വഴക്കിടുന്നതു ശ്രദ്ധയില്‍പ്പെട്ട അധ്യാപകന് അവരുടെ കാലില്‍ ചൂരല്‍പ്രയോഗം നടത്തിയതിനെത്തുടര്‍ന്ന് ഒരു രക്ഷിതാവ് നല്കിയ പരാതിയിലാണു കേസെടുത്തത്. കേസ് പാലക്കാട് അഡീ. സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, അടികൂടിയ കുട്ടികളെ തടയുകയല്ലാതെ മറ്റൊരു ഉദ്ദേശ്യവും അധ്യാപകനുണ്ടായിരുന്നില്ലെന്നും ശരിയായ ലക്ഷ്യത്തോടെ കുട്ടികളെ അധ്യാപകന് അടിച്ചാല്‍ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. നന്നായി വളരാനുള്ള ചെറിയ ശിക്ഷയായിട്ടേ ഇതിനെ കാണാനാകൂ. അധ്യാപകന്റെ നല്ല ഉദ്ദേശ്യത്തെ തിരിച്ചറിയാത്ത രക്ഷിതാക്കളുടെ നടപടി ശരിയല്ലെന്നും കോടതി പറഞ്ഞു.
Read Moreകലുങ്ക് തമ്പ്രാൻ… ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കേരളത്തിനില്ല; കലുങ്കിസമാണ് പുള്ളിയുടെ പ്രത്യയശാസ്ത്രം; സുരേഷ് ഗോപിക്ക് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി
തിരുവനന്തപുരം: ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനില്‍ നിന്ന് കേരളത്തിനില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസമന്ത്രി വരട്ടേയെന്ന സുരേഷ് ഗോപിയുടെ പരിഹാസത്തിനെതിരെയായിരുന്നു ശിവന്‍കുട്ടി മറുപടി. കലുങ്കിസമാണ് പുള്ളിയുടെ പ്രത്യയശാസ്ത്രം എന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി. വട്ടവടയില്‍ നടന്ന കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം. വട്ടവടയില്‍ പുതിയ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തോടായിരുന്നു സുരേഷ് ഗോപി ശിവൻകുട്ടിയെ പരിഹസിച്ച് മറുപടി നല്‍കിയത്.
Read More