കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി നാലു കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിക്കെതിരെ കൂടുതല്‍ പരാതികള്‍. കേസുമായി ബന്ധപ്പെട്ട് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം ബദനി ടൂര്‍സ് (ഒപിസി) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുകയായിരുന്ന ഇടുക്കി മണിപ്പാറ കാവുംപറമ്പില്‍ കെ.ജെ. ജ്യോതിഷിനെയാണ് (43) എറണാകുളം സെന്‍ട്രല്‍ പോലീസ് ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളുടെ അറസ്റ്റിനു പിന്നാലെ തട്ടിപ്പിന് ഇരയായ നാലു പേര്‍കൂടി ഇന്നലെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഇയാളുടെ കൂട്ടുപ്രതിയായ സുജിത്തിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം നടത്തിവരുകയാണ്. ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് 2024 നവംബര്‍ 17 ന് ഇയാള്‍ ഒരു ലക്ഷം രൂപയാണ് തട്ടിയെടുത്തെന്ന പരാതിയിലാണ്…
Read MoreDay: October 25, 2025
ജനശ്രദ്ധ തിരിച്ചുവിടാൻ പിഎം ശ്രീയുടെ പേരിൽ സിപിഎം-സിപിഐ ഒത്തുകളിയെന്ന് ജോർജ് കുര്യൻ
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനുള്ള ഒത്തുകളിയാണ് പിഎം ശ്രീയുടെ പേരില്‍ സിപിഎമ്മും സിപിഐയും നടത്തുന്നതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. സിപിഐ എല്‍ഡിഎഫില്‍ നിന്നും പുറത്ത് പോകില്ല. എല്‍ഡിഎഫില്‍ തന്നെ അവര്‍ നില്ക്കും. ഇപ്പോള്‍ സിപിഎമ്മിന്റെ നിര്‍ദേശപ്രകാരം സിപിഐ ഒത്തുകളിയ്ക്കുന്നതാണ്. എന്തൊക്കെ ചെയ്താലും ശബരിമല സ്വര്‍ണക്കൊള്ള നടത്തിയവരെ അയ്യപ്പന് വെറുതെ വിടില്ല. പി.എം ശ്രീ പദ്ധതിയില്‍ ധാരണപത്രം ഒപ്പിട്ടുവെന്നതിന്റെ പേരില്‍ കാവിവലത്കരണം എന്ന് പറയുന്നത് തെറ്റാണ്. വിദ്യാഭ്യാസ വിഷയത്തില്‍ കരിക്കുലം തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണ്. കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ കാര്യത്തില്‍ ഒന്നും അടിച്ചേല്‍പ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreശബരിമലസ്വര്‍ണക്കൊള്ള; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഉന്നതര്‍ക്ക് പങ്കുണ്ടെങ്കില്‍ അന്വേഷണത്തില്‍ കണ്ടെത്തും.ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്. പ്രതികളാക്കപ്പെട്ട ദേവസ്വം ജീവനക്കാര്‍ കുറ്റവാളികളാണെന്ന് തെളിഞ്ഞാല്‍ മാത്രമെ ആനുകുല്യങ്ങള്‍ തടയാന്‍ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ബോര്‍ഡിന് യാതൊരു പങ്കുമില്ല. നിലവിലെ ദേവസ്വം ബോര്‍ഡിനെതിരേ ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണ കാരണമാണ്. ഈ തെറ്റിദ്ധാരണ മാറ്റാന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ മുഖേന ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. നിലവിലെ ബോര്‍ഡിന്റെ ഭാഗത്ത് നിന്നൊ തന്റെ ഭാഗത്ത് നിന്നൊ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. സ്വര്‍ണകൊള്ള വിഷയത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreടാക്സ് അടയ്ക്കാത്ത, പെർമിറ്റും ഇൻഷ്വറൻസുമില്ലാത്ത കെഎസ്ആർടിസി ബസുകൾ ചീറിപ്പായുന്നു
ചാത്തന്നൂർ: വാഹന നികുതി അടയ്ക്കാത്ത, നിരത്തിലൂടെ സർവീസ് നടത്താൻ അനുവാദമില്ലാത്ത, ഇൻഷ്വറൻസു പോലുമില്ലാത്ത ബസുകളാണ് കെഎസ്ആർടിസി സർവീസിന് ഉപയോഗിക്കുന്നതിൽ നല്ലൊരു ശതമാനവും. യാത്രക്കാരുടെ ജീവന് യാതൊരു സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയിലാണ് കെഎസ്ആർടിസി ബസുകൾ എന്ന് വ്യക്തമാകുന്നു. കെഎസ്ആർടിസിയുടെ കട ബാധ്യതകൾ കുറഞ്ഞുവരികയും പരിഷ്കരണ നടപടികൾ ഫലം കാണുകയും ചെയ്യുന്നുവെന്ന് വകുപ്പു മന്ത്രി കെ.ബി. ഗണേശ് കുമാർ അവകാശപ്പെടുമ്പോഴാണ് ബസുകളുടെ ദയനീയാവസ്ഥ ബോധ്യപ്പെടുന്നത്. ആയിരത്തിലേറെ ബസുകളാണ് യാത്രക്കാരുടെ ജീവൻ പന്താടി കൊണ്ട് ഇങ്ങനെ നിരത്തുകളിലൂടെ ഓടുന്നത്. ഇത്തരം ബസുകൾ അപകടത്തിൽപ്പെട്ടാൽ യാത്രക്കാർക്ക് യാതൊരു വിധ ആനുകൂല്യങ്ങളും നിയമപരമായി ലഭിക്കാൻ അർഹതയില്ല. എട്ടര വർഷം മാത്രം പഴക്കമുള്ള ആറ്റിങ്ങൽ ഡിപ്പോയിലെ ഒരു ബസ് ഉദാഹരണമായി ചൂണ്ടിക്കാട്ടാം. 2017 ൽ രജിസ്ട്രേഷൻ നടത്തി സർവീസ് ആരംഭിച്ച ഈ ബസിന്റെ പെർമിറ്റ് 2023 ഫെബ്രുവരിയിൽ അവസാനിച്ചതാണ്. 2023- ന് ശേഷം ഈ ബസ് ഇൻഷ്വർ…
Read Moreലോണ്‍ലി പ്ലാനറ്റ് പട്ടികയിൽ കേരളത്തിന്റെ തനത് ഭക്ഷണവിഭവങ്ങൾ; ഇലയിൽ വിളമ്പുന്ന സദ്യയുടെ രുചി നഷ്ടപ്പെടുത്തരുതെന്നും മാഗസിൻ
തിരുവനന്തപുരം: ലോക പ്രശസ്ത അന്താരാഷ്ട്ര യാത്രാമാഗസിനായ ‘ലോണ്‍ലി പ്ലാനറ്റി’ന്റെ 2026 ലെ 25 മികച്ച യാത്രാനുഭവങ്ങളിൽ കേരളത്തിന്റെ തനതും വൈവിധ്യപൂർണവുമായ രുചിക്കൂട്ടുകൾ ഇടം പിടിച്ചു. വാഴയിലയിൽ വിളമ്പുന്ന പരമ്പരാഗത സദ്യ മുതൽ കടൽ വിഭവങ്ങൾ വരെ നീളുന്ന നിരവധി ഭക്ഷണവിഭവങ്ങളെക്കുറിച്ചാണ് പരാമർശമുള്ളത്. പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ സംസ്ഥാനം കേരളമാണ്. കേരളത്തിന്റെ തനതു മീൻകറി, സദ്യ, അപ്പവും മുട്ടക്കറിയും, പത്തിരി, താറാവ് കറി, കോഴിക്കറി, പോത്തിറച്ചി, ആട്ടിറച്ചി, കല്ലുമ്മക്കായ, പഴംപൊരി, പായസം അങ്ങനെ നീളുന്നു ആ പട്ടിക. ചോറ്, അവിയൽ, തോരൻ, രസം, സാമ്പാർ, അച്ചാർ, പഴം, പപ്പടം, പായസം എന്നിവയുൾപ്പെടെ വീട്ടിൽ പാകം ചെയ്യുന്ന വൈവിധ്യമാർന്ന വിഭവങ്ങൾ അണിനിരത്തുന്ന സദ്യയുടെ രുചി സഞ്ചാരികൾ നഷ്ടപ്പെടുത്തരുതെന്നും മാഗസിനിൽ പറയുന്നു. നേർത്ത മസാല ദോശയ്ക്കൊപ്പം വാഴയിലയിൽ പൊതിഞ്ഞു പൊള്ളിച്ചെടുക്കുന്ന മീൻ, ദക്ഷിണേന്ത്യൻ ഫിൽറ്റർ കോഫി എന്നിവയും ആകർഷകമാണെന്ന്…
Read Moreഇപ്പോൾ നിങ്ങളുടെ ഹീറോ എന്തെടുക്കുന്നു; രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാമേഖലയില്‍ ബൈക്ക് അഭ്യാസം; ഒടുവിൽ സംഭവിച്ചത്
രാഷ്ട്രപതിയുടെ പാലാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങള്‍ ഭേദിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ച യുവാക്കള്‍ പിടിയില്‍. കടപ്ലാമറ്റം സ്വദേശി ജിഷ്ണു സതീഷ് (21), കിടങ്ങൂര്‍ സ്വദേശി സതീഷ് (26), കോതനല്ലൂര്‍ സ്വദേശി സന്തോഷ് (40) എന്നിവരെയാണു പാലാ പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുത്തുകൊണ്ടിരിക്കെയാണ് മൂവരും സുരക്ഷാമേഖലയില്‍ പോലീസിനെ വെട്ടിച്ചു ബൈക്ക് യാത്ര നടത്തിയത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി 23ന് ഉച്ചകഴിഞ്ഞ് ഒന്നുമുതല്‍ പാലാ കൊട്ടാരമറ്റം മുതല്‍ പുലിയന്നൂര്‍ ജംഗ്ഷന്‍വരെ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു. വാഹനങ്ങള്‍ക്കു പ്രവേശനമില്ലാത്ത റോഡിലൂടെ നിയന്ത്രണം മറികടന്ന് ബൈക്കിലെത്തിയ മൂവരെയും പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ വെട്ടിച്ച് കോട്ടയം ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. ഇവരില്‍ രണ്ടുപേര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. കെഎല്‍…
Read Moreവിജയ് കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ചെന്നൈയിൽ കൂടിക്കാഴ്ച; പരിപാടിക്ക് ഹാൾ ലഭ്യമാകുന്നില്ലെന്ന് ടിവികെ
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരവും ടിവികെ അധ്യക്ഷനുമായ വിജയ് ഉടൻ കരൂരിലേക്കില്ലെന്ന് റിപ്പോർട്ട്. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ ചെന്നൈയിൽ എത്തിച്ചു കൂടിക്കാഴ്ച നടത്താനാണ് താരത്തിന്റെ തീരുമാനം. അടുത്താഴ്ച മഹാബലിപുരത്ത് കൂടിക്കാഴ്ചയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കും. ടിവികെ നേതാക്കൾ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ചെന്നൈയിലേക്ക് വരാമെന്ന് ഭൂരിഭാഗം കുടുംബങ്ങളും സമ്മതിച്ചെന്ന് സൂചനയാണ് പുറത്തുവരുന്നത്. കരൂരിൽ ടിവികെയ്ക്ക് ഹാൾ ലഭിച്ചില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. രണ്ട് കല്യാണമണ്ഡപങ്ങളുടെ ഉടമകൾ വാക്ക് പറഞ്ഞതിനുശേഷം പിന്മാറി. ഡിഎംകെയുടെ സമ്മർദം കാരണമാണ് ഈ നടപടിയെന്ന് ടിവികെ ആരോപിച്ചു. നാമക്കലിലെ കല്യാണമണ്ഡപം തയാറാക്കിയെങ്കിലും കരൂരിൽ തന്നെ പരിപാടി നടത്തണമെന്ന് വിജയ് നിർദേശിച്ചു. കരൂർ സന്ദർശനം വൈകുമെന്ന് വ്യക്തമായതോടെയാണ് പുതിയ തീരുമാനം.
Read Moreപിഎം ശ്രീ: മന്ത്രിമാരെ പിന്‍വലിക്കുമെന്ന കടുത്ത നിലപാടിലേക്ക് സിപിഐ; അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടും
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ ചൊല്ലി സിപിഎമ്മുമായി ഇടഞ്ഞ് നില്ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടും. വിദേശത്ത് നിന്നും മുഖ്യമന്ത്രി എത്തിയ ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തും. മന്ത്രിസഭയില്‍ നിന്നും സിപിഐ മന്ത്രിമാരെ പിന്‍വലിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത്. പിഎം ശ്രീക്കെതിരെ സിപിഐ നിലപാട് വ്യക്തമാക്കിയിരുന്നു. എല്ഡിഎഫിലൊ മന്ത്രിസഭ യോഗത്തിലൊ ചര്‍ച്ച ചെയ്യാതെ സിപിഎം ഏകപക്ഷീയമായി പിഎം ശ്രീ ധാരണപത്രത്തില്‍ ഒപ്പിട്ടതാണ് സിപിഐ യെ ചൊടിപ്പിച്ചിരിക്കുന്നത്. സിപിഐയുടെ യുവജനസംഘടനകളും വിദ്യാര്‍ത്ഥി സംഘടനയും സര്‍ക്കാരിനെതിരെ സമരമുഖത്തിറങ്ങിയിരിക്കുകയാണ്. പിഎം ശ്രീ യില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകണമെന്നാണ് സിപിഐയുടെ അഭിപ്രായം. പിഎം ശ്രീയുമായി മുന്നോട്ട് പോകില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി ബിനോയ് വിശ്വത്തിന് ഉറപ്പ് കൊടുത്തിരുന്നു. സിപിഎം ദേശീയ…
Read Moreതൃശൂർ-പാലക്കാട് ദേശീയപാതയിൽ വൻ കവർച്ച; ബസ് ഉടമയിൽനിന്ന് 75 ലക്ഷം കവർന്നു ; പണം കവർന്നത് ഇന്നോവ കാറിലെത്തിയ സംഘം
തൃശൂർ (മണ്ണുത്തി): തൃശൂർ – പാലക്കാട് ദേശീയപാതയിൽ മണ്ണുത്തിയിൽ വൻകവർച്ച. ട്രാവൽസ് ഉടമയെ ആക്രമിച്ച് കാറിലെത്തിയ സംഘം 75 ലക്ഷം രൂപ കൊള്ളയടിച്ചു. അറ്റ്ലസ് ട്രാവൽസ് ഉടമയും എടപ്പാൾ സ്വദേശിയുമായ മുബാറാക്കിന്റെ പണമാണ് മോഷണസംഘം കവർന്നത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. ബംഗളൂരുവിൽനിന്നു ബസ് വിൽപന നടത്തിയതിന്റെ പണവുമായി തൃശൂരിൽ മണ്ണുത്തിയിൽ വന്ന് ഇറങ്ങിയതായിരുന്നു മുബാറക്ക്. മണ്ണുത്തിപോലീസ് സ്റ്റേഷനു സമീപത്തെ ചായക്കടയിൽ നിന്ന് ചായകുടിക്കുന്നതിനും ശുചി മുറിയിൽ പോകുന്നതിനുമായി ബാഗ് താഴെ വച്ച് നിൽക്കുന്നതിനിടെ ഇന്നോവ കാറിലെത്തിയ സംഘം വളയുകയും ബലമായി പണം തട്ടിയെടുത്തു ഓടുകയുമായിരുന്നു. ബാഗ് തട്ടിയെടുത്ത് ഓടിയ സംഘത്തെ പിന്തുടർന്ന മുബാറാകിനെ കവർച്ച സംഘം ആക്രമിച്ചു. മുബറാമിനെ പിടിച്ച തള്ളി മാറ്റിയശേഷം കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്ന് പറയുന്നു.കാറിൽ നിന്നറങ്ങി വന്ന ഒരാളാണ് പണം അടങ്ങിയ ബാഗ് എടുത്ത് കൊണ്ട് പോയതെന്ന് മുബാറക് പറഞ്ഞു. കവർച്ച സംഘത്തിന്റെ…
Read Moreതരിശുനിലത്ത് ജൈവ നെൽകൃഷിയുമായി പാലാ രാമപുരം കോളജ് വിദ്യാര്‍ഥികള്‍
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ രാമപുരം ഞാറ്റടി കൃഷിസംഘത്തിന്റെ സഹകരണത്തോടെ തരിശുനിലത്ത് നെല്‍കൃഷിക്ക് തുടക്കംകുറിച്ചു. നാട്ടിലുള്ള പാടങ്ങളില്‍ പലതും തരിശായി കിടക്കുകയും മറ്റു കൃഷികള്‍ക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഒരു പ്രദേശത്തിന്റെതന്നെ ജലസംരക്ഷണത്തിലും പരിസ്ഥിതി സന്തുലനത്തിലും നിര്‍ണായക പങ്കുവഹിക്കുന്ന നെല്‍വയലുകള്‍ പുനരുജ്ജീവിപ്പിക്കാനായാണ് വിദ്യാര്‍ഥികള്‍ നെല്‍കൃഷിക്കായി മുന്നിട്ടിറങ്ങിയത്. രാമപുരം പഞ്ചായത്തിലെ കൊണ്ടാട് വാര്‍ഡിലുള്ള ചൂരവേലില്‍ പാടത്താണ് നെല്‍കൃഷി ആരംഭിച്ചത്. രാസവളങ്ങളോ രാസകീടനാശിനികളോ ഉപയോഗിക്കാതെയുള്ള പ്രകൃതി കൃഷി മാര്‍ഗമാണ് അവലംബിക്കുന്നത്. കൃഷിക്കായി തെരഞ്ഞെടുത്തത് കന്നുംകുളമ്പന് എന്ന നാടന്‍ വിത്തിനമാണ്. പ്രകൃതികൃഷിയുടെ പ്രചാരകനായ മധു ചൂരവേലിലാണ് നെല്‍കൃഷിക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. നെല്‍കൃഷിയുടെ ഉദ്ഘാടനം കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം വിദ്യര്ഥികളോടൊപ്പം പാടത്ത് ഞാറു നട്ട് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി…
Read More