ഒ​ളി​ന്പി​ക്സ് യോ​ഗ്യ​ത; റ​ഷ്യ​യെ ത​ക​ർ​ത്ത് ഇ​ന്ത്യ


ഭൂ​വ​നേ​ശ്വ​ർ: ഒ​ളി​ന്പി​ക്സ് യോ​ഗ്യ​ത മ​ത്സ​യ​ത്തി​ൽ റ​ഷ്യ​യെ ത​ക​ർ​ത്ത് ഇ​ന്ത്യ. പു​രു​ഷ​ൻ​മാ​രു​ടെ ഹോ​ക്കി​യി​ൽ 4-2നാ​ണ് ഇ​ന്ത്യ റ​ഷ്യ​യെ ത​റ​പ​റ്റി​ച്ച​ത്. മ​ന്ദീ​പ് സിം​ഗി​ന്‍റെ ഇ​ര​ട്ട ഗോ​ളാ​ണ് ഇ​ന്ത്യ​ക്കു ക​രു​ത്താ​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ അ​ഞ്ചാം മി​നി​റ്റി​ൽ ത​ന്നെ ഹ​ർ​മ​ൻ​പ്രീ​ത് സിം​ഗ് ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ 17-ാം മി​നി​റ്റി​ൽ ആ​ന്ദ്രെ കു​റേ​വി​ന്‍റെ ഗോ​ളി​ൽ സ​ന്ദ​ർ​ശ​ക​ർ ഒ​പ്പ​മെ​ത്തി. 24-ാം മി​നി​റ്റി​ൽ മ​ന്ദീ​പ് സിം​ഗ്് വീ​ണ്ടും ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ചു. 48-ാം മി​നി​റ്റി​ൽ സു​നി​ൽ ലീ​ഡ് വീ​ണ്ടും ഉ​യ​ർ​ത്തി. 53-ാം മി​നി​റ്റി​ലാ​യി​രു​ന്നു മ​ന്ദീ​പ് വീ​ണ്ടും റ​ഷ്യ​ൻ വ​ല ച​ലി​പ്പി​ച്ച​ത്.

അ​വ​സാ​ന മി​നി​റ്റി​ലാ​യി​രു​ന്നു റ​ഷ്യ​യു​ടെ ര​ണ്ടാം ഗോ​ൾ പി​റ​ന്ന​ത്. ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ അ​ട​ങ്ങു​ന്ന​താ​ണ് യോ​ഗ്യ​ത റൗ​ണ്ട് പോ​രാ​ട്ടം. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ലെ കൂ​ടി ഗോ​ളു​ക​ൾ ക​ണ​ക്കാ​ക്കി, ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും കൂ​ടു​ത​ൽ ഗോ​ൾ ക​ണ്ടെ​ത്തി​യ ടീ​മാ​കും ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ലേ​ക്ക് അ​ടു​ക്കു​ക.

Related posts