കൊച്ചി: സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസാണ് കോടതി റദ്ദാക്കിയത്.കേസെടുക്കാനുള്ള കാലപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 15 വര്‍ഷത്തിലേറെ വൈകി കേസെടുത്ത മജിസ്ട്രേറ്റ് കോടതി നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പാലേരി മാണിക്യം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് എസ്.ഡി. രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും 2009 ല്‍ നടന്ന സംഭവത്തിന് നടി 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഹോട്ടല്‍ മുറിയില്‍ വച്ച് സംവിധായകന് പീഡിപ്പിച്ചെന്നായിരുന്നു ബംഗാളി നടിയുടെ പരാതി. നടി പരാതി ഉന്നയിച്ചതിന് പിന്നാലെ താന്‍ ഇരയാണെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ഇതേ തുടര്‍ന്ന് നടി നിയമപരമായി മുന്നോട്ടുപോവുകയായിരുന്നു.പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഒരു ചിത്രത്തിന്റെ ലൊക്കേഷനില്‍…
Read MoreDay: October 28, 2025
പിഎം ശ്രീ; പദ്ധതിയിൽനിന്നു പിന്മാറുന്നതായി കേന്ദ്രത്തിനു കത്ത് നൽകണമെന്നു സിപിഐ; മന്ത്രിമാരെ പിൻവലിക്കാനുള്ള കടുത്ത നിലപാടിൽ നേതൃത്വം
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയെ ചൊല്ലി എൽ ഡി എഫിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പദ്ധതിയിൽനിന്നു പിന്മാറണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചു നിൽക്കുകയാണ്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മന്ത്രിസഭയിൽ നിന്നു സിപിഐ മന്ത്രിമാരെ പിൻവലിക്കാനുള്ള കടുത്ത നിലപാടിലാണ് സിപിഐ നേതൃത്വം. മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യാതെ മന്ത്രിമാരെ ഇരുട്ടിൽ നിർത്തിയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നാണ് സിപി ഐ യുടെ ആരോപണം. തങ്ങളുടെ ആതമാഭിമാനത്തിനേറ്റ മുറിവാണ്. സി പിഐ സംസ്ഥാന നേതൃത്യത്തിനോടു പോലും ചർച്ച ചെയ്യാതെ ഇടതുനയങ്ങൾക്ക് വിരുദ്ധമായാണ് ധാരണാപത്രത്തിൽ അതീവ രഹസ്യമായി ഒപ്പിട്ടതെന്നാണു സിപിഐ പറയുന്നത്. പിണങ്ങി നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ വച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമായില്ല. പദ്ധതിയിൽ നിന്നും പിന്മാറുന്നതായി കാട്ടി കേന്ദ്രത്തിനു കത്ത് നൽകണമെന്നാണ് സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പദ്ധതിയുമായി…
Read Moreകടത്തുവള്ളത്തിനായി ഇനി കാത്തുനിൽക്കേണ്ട; തോട്ടപ്പള്ളി നാലുചിറപ്പാലം മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു
അമ്പലപ്പുഴ: തോട്ടപ്പള്ളി നാലുചിറപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച തോട്ടപ്പള്ളി നാലുചിറപ്പാലം സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ എക്സ്ട്രാ ഡോസ്ഡ് കേബിൾ സ്റ്റേ പാലമായ തോട്ടപ്പള്ളി നാലുചിറപ്പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമായിരിക്കുന്നത്. 60 കോടി 73 ലക്ഷം രൂപ ചെലവിട്ടാണ് പാലം പൂർത്തിയാക്കിയത്. സംസ്ഥാനത്തെ ആദ്യ എക്സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേ പാലം എന്ന പ്രത്യേകത ഈ പാലത്തിനുണ്ട്.പ്രത്യേക തരം കമ്പികൾ ഉപയോഗിച്ച് പാലം വലിച്ചുകെട്ടുന്ന രീതിയാണ് കേബിൾ സ്റ്റേ ഡിസൈൻ. യാത്രയ്ക്ക് കടത്തുവള്ളത്തെ ആശ്ര യിച്ചിരുന്ന നാലുചിറക്കാർക്ക് വലിയ ആശ്വാസമായിരിക്കുകയാണ് പാലം. നഗരത്തിലേക്കും ദേശീയപാതയിലേക്കുമുള്ള യാത്രാസമയം ഇതോടെ 15 മിനിറ്റായിക്കുറഞ്ഞിരിക്കുകയാണ്.പക്ഷിച്ചിറകിന്റെ ആകൃതിയിലുള്ള മനോഹരമായ പാലം സഞ്ചാരികളെക്കൂടി ആകർഷിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലത്തിനു സമീപം ഒരുക്കിയ വേദിയിൽ നടന്ന…
Read Moreസർക്കാരിന്റെ “വിടുതൽ’ … ടിപി കേസ് പ്രതികൾക്കായി സർക്കാരിന്റെ അസാധാരണ നീക്കം; ജയിലുകളിലേക്ക് കത്തയച്ചു
തിരുവനന്തപുരം: ടിപി കേസ് പ്രതികൾക്കായി അസാധാരണ നീക്കവുമായി സർക്കാർ.പ്രതികളെ വിടുതൽ ചെയ്താൽ ആഭ്യന്തര സുരക്ഷാ പ്രശ്നമുണ്ടാകുമോ എന്ന് ചോദിച്ച് ജയിൽ സൂപ്രണ്ടുമാർക്ക് ജയിൽ മേധാവി കത്തയച്ചു. കത്തിൽ പരോൾ എന്നോ വിട്ടയയ്ക്കൽ എന്നോ വ്യക്തമാക്കാതെ “വിടുതൽ’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും വിയ്യൂർ ജയിൽ സൂപ്രണ്ടിനുമാണ് കത്തയച്ചിട്ടുള്ളത്. അതേസമയം, ഇക്കാര്യത്തിൽ വിശദീകരണവുമായി ജയിൽ എഡിജിപി ബൽറാംകുമാര്‍ ഉപധ്യായ രംഗത്തെത്തി. പ്രതികളെ വിട്ടയക്കാനുള്ള കത്തല്ലെന്നാണ് എഡിജിപി വ്യക്തമാക്കുന്നത്. മാഹി ഇരട്ടക്കൊല കേസിലും ടിപി വധക്കസിലെ മുഖ്യപ്രതികളായ കൊടി സുനി ഉള്‍പ്പെടെയുള്ളവവർ ഉള്‍പ്പെട്ടിരുന്നു. മാഹി ഇരട്ടക്കൊലക്കേസിൽ ടിപി കൊലക്കേസിലെ പ്രതികളെയടക്കം കോടതി വെറുതെ വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാ പ്രശ്നമുണ്ടോയെന്ന് അന്വേഷിച്ച് കത്ത് അയച്ചതെന്നാണ് വിശദീകരണം. മാഹി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നൽകിയാൽ സുരക്ഷാ പ്രശ്നമുണ്ടോയെന്നാണ് കത്തിൽ ഉദ്ദേശിച്ചതെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാൽ, സര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി…
Read Moreഏറ്റുമാനൂരിൽ യുവാവ് വാഹനമിടിച്ച് മരിച്ചത് കൊലപാതകമെന്ന് ആരോപണം; ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ
ഏറ്റുമാനൂർ: വാഹനം തട്ടി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കടപ്ലാമറ്റം പടിഞ്ഞാറേ മുണ്ടിയാനിയിൽ ജയന്റെ (43) മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നു കാട്ടി ബന്ധുക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.കഴിഞ്ഞ 10ന് രാത്രിയിലാണ് വയല കാട്ടാമ്പള്ളി ഭാഗത്ത് വാഹനം തട്ടി മരിച്ച നിലയിൽ ജയനെ കണ്ടെത്തുന്നത്. സുഹൃത്തുക്കൾ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മനഃപൂർവമല്ലാത്ത നരഹത്യക്കു കേസ് എടുത്ത മരങ്ങാട്ടുപിള്ളി പോലീസ് വാഹന ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ബന്ധുക്കൾ സംഭവത്തിൽ ദുരൂഹത ആരോപിക്കുകയാണ്. സുഹൃത്തുക്കൾ ഫോണിൽ വിളിച്ചതിനെ തുടർന്നാണ് ജയൻ സംഭവ സ്ഥലത്തേക്ക് പോയതെന്നും അവിടെവച്ച് ജയനും സുഹൃത്തുക്കളുമായി വഴക്കുണ്ടായെന്നുമാണ് വീട്ടുകാർ ആരോപിക്കുന്നത്.മൽപ്പിടുത്തം നടക്കുന്ന ചിത്രങ്ങൾ ജയന്റെ ഫോണിൽ പതിഞ്ഞിട്ടുണ്ട്. ജയന്റെ തലയ്ക്ക് പിന്നിൽ അടിയേറ്റിട്ടുണ്ട്. കഴുത്തിനു താഴെ മുറിവേറ്റ…
Read Moreസ്വര്‍ണാഭരണങ്ങള്‍ ലോക്കറില്‍ വയ്ക്കുക, ആഭരണങ്ങള്‍ അണിഞ്ഞ് രാത്രി മുറ്റത്തിറങ്ങാതിരിക്കുക; വില കുതിച്ചു കയറുമ്പോൾ കവര്‍ച്ചക്കാരെ കരുതിയിരിക്കണമെന്നു പോലീസ്
കോട്ടയം: സ്വര്‍ണവില ലക്ഷത്തിലേക്ക് അടുത്തതോടെ സ്വര്‍ണ മോഷണക്കേസുകള്‍ വര്‍ധിച്ചു. രാവും പകലും ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസ് നിര്‍ദേശം. പകല്‍സമയം വീടുകളില്‍ വ്യാപാരത്തിനെന്ന പേരില്‍ എത്തുന്ന അപരിചിതരുമായി സമ്പര്‍ക്കം പാടില്ലെന്നും ഭിക്ഷാടകര്‍ക്ക് ജനാലയിലൂടെ മാത്രമേ സഹായം നല്‍കാവൂ എന്നും പോലീസ് പറയുന്നു. നിസാര വിലയ്ക്ക് വീട്ടു സാധനങ്ങളും ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ ഉപകരണങ്ങളും നല്‍കാമെന്ന പേരില്‍ എത്തുന്നവരേറെയും കവര്‍ച്ചക്കാരോ കവര്‍ച്ചക്കാരുടെ ഏജന്റുമാരോ ആവാം. തനിച്ച് റോഡിലൂടെ സഞ്ചരിക്കുകയോ വീടിനു പുറത്ത് ജോലി ചെയ്യുകയോ ചെയ്യുന്ന സ്ത്രീകളോടു ബൈക്കിലെത്തി വഴി ചോദിച്ചും പരിചയം പറഞ്ഞും ശ്രദ്ധ തിരിച്ച് മാല കവരുന്ന മോഷ്ടാക്കള്‍ ഏറെയാണ്. ഇത്തരത്തില്‍ ജില്ലയില്‍ അന്‍പതിലേറെ കേസുകളിലാണ് പ്രതികളെ കിട്ടാതെ പോയത്. ചികിത്സാ സംബന്ധമായ രേഖകള്‍ നേരില്‍ കാണിക്കാനെന്ന വ്യാജേന വീട്ടില്‍ കയറി ആഭരണം കവരുകയോ വീട് കൊള്ളയടിക്കുകയോ ചെയ്യുന്നവരും കുറവല്ല. തനിച്ചു കഴിയുന്നവരും വയോധികരുമായവര് ഇത്തരക്കാര്‍ക്ക് വെള്ളവും ഭക്ഷണവും…
Read Moreതലയിരിക്കുമ്പോൾ വാലാടേണ്ട; ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന് ജൂണിയർ വിദ്യാർഥികളെ സീനിയേഴ്സ് ക്ലാസിൽ കയറി മർദിച്ചു; അധ്യാപികയ്ക്ക് പരിക്ക്
കണ്ണൂർ: ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതു ചോദ്യംചെയ്ത് സീനിയർ വിദ്യാർഥികൾ ജൂണിയർ വിദ്യാർഥികളെ ക്ലാസിൽ കയറി ക്രൂരമായി മർദിച്ചു. ഒരു വിദ്യാർഥിനിയുടെ കൈ ഒടിഞ്ഞു. അക്രമം തടയാൻ ശ്രമിച്ച അധ്യാപികയ്ക്കും മർദനമേറ്റു. കഴിഞ്ഞ 22ന് വളപട്ടണം ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. പരിക്കേറ്റ വിദ്യാർഥികളുടെ പരാതിയിൽ 51 പ്ലസ് ടു വിദ്യാർഥികൾക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തു. പ്ലസ് വൺ ക്ലാസ് നടന്നുകൊണ്ടിരിക്കേ സംഘടിച്ചെത്തിയ പ്ലസ്ടു വിദ്യാർഥികൾ ചീത്തവിളിച്ച് ക്ലാസിൽ കയറി ഭീഷണിപ്പെടുത്തി മർദിക്കുകയായിരുന്നു. തടയാൻ ചെന്നപ്പോഴാണ് അധ്യാപികയ്ക്കും മർദനമേറ്റത്. സംഭവത്തെത്തുടർന്ന് കഴിഞ്ഞദിവസം പോലീസിന്റെ സാന്നിധ്യത്തിൽ ഇരു വിഭാഗത്തിലെയും രക്ഷിതാക്കളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് സ്കൂളിൽ യോഗം ചേർന്നിരുന്നു. മർദനത്തിൽ പങ്കുള്ള 51 പ്ലസ്ടു വിദ്യാർഥികളെ സ്കൂളിൽനിന്ന് പുറത്താക്കിയിരിക്കുകയാണ്. ആക്രമണത്തെത്തുടർന്ന് ഭീതിയിലായ പല കുട്ടികളും സ്കൂളിലേക്കു വരാൻ മടിക്കുന്ന സാഹചര്യമുണ്ട്. ഇവരുൾപ്പെടെ പ്ലസ് വൺ ക്ലാസിലെ വിദ്യാർഥികൾക്കു കൗൺസലിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Read More18 തികഞ്ഞാൽ നിന്നെ ഞാൻ കെട്ടും; പതിനാലുകാരിയുമായി 19കാരന് പ്രണയം; വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിച്ചു; വീട്ടുകാർക്ക് മർദനം
ആലപ്പുഴ: കൗമാരക്കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചെങ്ങന്നൂരിൽ വെൺമണി ഏറം മുറിയിൽ കല്ലിടാംകുഴിയിൽ തുണ്ടിൽ അച്ചു (19) ആണ് അറസ്റ്റിലായത്. വെൺമണി സ്വദേശിനിയായ 14 വയസുകാരിയെ ആണ് അച്ചു ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി പ്രായപൂർത്തി ആയാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന് പറഞ്ഞിരുന്നു. തുടർന്ന പെൺകുട്ടി താമസിക്കുന്ന വീട്ടിലെത്തി ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. മകളെ പീഡിപ്പിക്കുന്നത് തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മാതാപിതാക്കളെ അച്ചു ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു.
Read Moreഎന്നെ തനിച്ചാക്കി നീയും അങ്ങുപോയല്ലേ… മകൻ മരിച്ച് ഒരുമാസം പിന്നിട്ടപ്പോൾ കിണറ്റിൽ ചാടി അമ്മ മരിച്ചു; ദിവ്യയുടെ മരണത്തോടെ തനിച്ചായി ഭർത്താവ്
തിരുവനന്തപുരം: മകന്റെ മരണത്തിൽ മനോവിഷമത്തിലായിരുന്ന വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.വിതുര ആനപ്പെട്ടി ഹരി വിലാസത്തിൽ ദിവ്യ (41) യെയാണ് വീടിന് സമീപമുള്ള കിണറ്റിൽ ചാടിയത്. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തി നോക്കിയെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല. ഉടൻ തന്നെ നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി കിണറ്റിൽ ഇറങ്ങി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ ദിവ്യയെ കണ്ടത്. ഉടൻ തന്നെ കരയിലെത്തിച്ചു. പിന്നാലെ വിതുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവ്യയുടെ ഏക മകൻ ഹരിയെ കഴിഞ്ഞ മാസം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ മനോവിഷമത്തിൽ ആയിരുന്നു വീട്ടമ്മ. കഴിഞ്ഞ ദിവസങ്ങളിലായി ആരോടും അധികം സംസാരിക്കാതെയും വീട്ടിനുള്ളിൽ നിന്നും പുറത്തിറങ്ങാതെയുമാണ് കഴിഞ്ഞിരുന്നത്. ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയായിരുന്നെങ്കിലും അവിടേക്കും പോയിരുന്നില്ല. ദിവ്യയുടെ ഭർത്താവ് പെട്രോൾ പമ്പ് ജീവനക്കാരനാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം നടപടികൾ…
Read More