കോന്നി: ഭാരതീയ പൊതുസമൂഹത്തില്‍ നവീനചിന്തയുടെ സന്ദേശവാഹകനും സന്യാസി ശ്രേഷ്ഠനും എഴുത്തുകാരനും തത്വചിന്തകനുമായ ഗുരു നിത്യചൈതന്യയതിയുടെ പേരില്‍ ജന്മനാട്ടില് അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം ഉയരുന്നു. നവകേരള സദസിന്റെ ഭാഗമായി കോന്നി നിയോജക മണ്ഡലത്തില്‍ അനുവദിച്ചിരിക്കുന്ന പദ്ധതിയാണ് ഗുരു നിത്യചൈതന്യ യതിയുടെ പേരിലുള്ള സ്മാരകവും പഠന ഗവേഷണ കേന്ദ്രവും. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ഈ പദ്ധതിക്കു വേണ്ടി ഭൂമി കണ്ടെത്തിയിരിക്കുകയാണ്. മികച്ച ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫിയിലൂടെ അരുവാപ്പുലത്തിനു ലഭിച്ച പ്രൈസ് മണി ഉപയോഗിച്ചാണ് ഗ്രാമപഞ്ചായത്ത് 97 സെന്റ് ഭൂമി കണ്ടെത്തിയത്. ഏഴുകോടി രൂപയാണ് പഠനഗവേഷണ കേന്ദ്രം നിര്‍മിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഭൂമി കൈമാറല്‍ ചടങ്ങ് മ്ലാന്തടം വിദ്യാനികേതന്‍ ആശ്രമത്തില്നടന്നു. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ ഭൂമിയുടെ വിനിയോഗ സാക്ഷ്യപത്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയില്‍ നിന്ന് ഏറ്റുവാങ്ങി. ഭൂമി കുറഞ്ഞവിലയില്‍ ഗ്രാമപഞ്ചായത്തിനു നല്കിയ സി.പി. മോഹനന്…
Read MoreDay: October 29, 2025
അതിർത്തി സുരക്ഷ: ഇന്ത്യ-ചൈന സൈനികതല ചർച്ച; നയതന്ത്ര ബന്ധം തുടരാൻ ധാരണ
ന്യൂഡൽഹി: അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന സൈനികതല ചർച്ചകൾ നടന്നു. ചൈനീസ് പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈമാസം 25ന് നടന്ന ചർച്ചകൾ, സൈനിക, നയതന്ത്രമാർഗങ്ങളിലൂടെ പതിവായി ആശയവിനിമയം നിലനിർത്താൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്നും ചൈനീസ് പ്രതിരോധമന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ലഡാക്കിലെ നിയന്ത്രണരേഖയിലെ (എൽഎസി) സ്ഥിതിഗതികളെക്കുറിച്ച് ഇരുരാജ്യങ്ങളും വിലയിരുത്തി. ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങൾക്കായുള്ള വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ (ഡബ്ല്യുഎംസിസി) കീഴിലായിരുന്നു യോഗം. ഈ വർഷം അവസാനത്തോടെ അടുത്ത റൗണ്ട് ചർച്ചകൾ നടത്താനും ഇന്ത്യയും ചൈനയും ധാരണയായിട്ടുണ്ട്.
Read Moreവിവാഹാഘോഷം കുറച്ചു; നിർധന കുടുംബത്തിനു വീടൊരുക്കാന്‍ റോജി എം. ജോണ്‍ എംഎല്‍എ
കൊച്ചി: വിവാഹച്ചെലവ് ചുരുക്കി വീടൊരുക്കാന്‍ റോജി എം. ജോണ്‍ എംഎല്‍എ. ഇന്നു നടക്കുന്ന വിവാഹത്തിന്റെ ആഘോഷങ്ങളും ആര്‍ഭാടവും ഒഴിവാക്കി ആ പണം ഉപയോഗിച്ച് അങ്കമാലി മണ്ഡലത്തിലെ നിര്ധനകുടുംബത്തിനു വീട് നിര്‍മിച്ചുനല്‍കാനാണ് എംഎല്‍എ ഒരുങ്ങുന്നത്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാകും വിവാഹം. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്ക പള്ളിയിലാണു റോജിയുടെയും കാലടി മാണിക്യമംഗലം സ്വദേശിയും യുവസംരംഭകയുമായ ലിപ്സിയുടെയും വിവാഹം. ചെലവ് ചുരുക്കല്‍ സംബന്ധിച്ച കാര്യ എംഎല്‍എ തന്നെയാണ് അറിയിച്ചത്.
Read Moreജലഗതാഗതത്തിനു കൂടുതൽ സോളാർ ബോട്ടുകൾ വാങ്ങും; ടൂറിസം പദ്ധതികൾക്ക് കൂടുതൽ ഊന്നൽ നൽകുെന്ന് മന്ത്രി
ചാത്തന്നൂർ: ജലഗതാഗതത്തെ പ്രോത്സാഹിപ്പിക്കാൻ ഗതാഗത വകുപ്പ് നടപടികൾ ആരംഭിച്ചു.വിഴിഞ്ഞം തുറമുഖം പൂർണ സജ്ജമാകുന്നതോടെ ദേശീയ പാതയിലൂടെയും മറ്റ് റോഡുകളിലൂടെയും കണ്ടെയ്നറുകളുടെ നീക്കം സജീവമാകുമ്പോൾ റോഡ് ഗതാഗതം ദുഷ്കരമാകുമെന്ന വിലയിരുത്തലും ഇതിന് പിന്നിലുണ്ട്. വിനോദ സഞ്ചാരവും ജലഗതാഗതത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. ജലഗതാഗതത്തിൽ ചരക്കു നീക്കത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ചരക്കുനീക്കത്തിന് ഉപകരിക്കുന്ന തരത്തിൽ വലിയ ബോട്ടുകൾ വാങ്ങും. നാലോ അഞ്ചോ കണ്ടെയ്നറുകൾ വഹിക്കാൻ കഴിയുന്ന റോറോബോട്ട് ഉടൻ ജലഗതാഗതവകുപ്പ് രംഗത്തിറക്കും. പൂർണമായും സോളാർ ഊർജ്ജം കൊണ്ടാണ് ഈ ബോട്ട് പ്രവർത്തിക്കുന്നത്. ഇത്തരത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യ ബോട്ടാണ് ജലഗതാഗതവകുപ്പ് രംഗത്തിറക്കുന്നതെന്നും ഇത് അന്തർദേശീയ നിലവാരത്തിലുള്ളതായിരിക്കുമെന്നും മന്ത്രി കെ.ബി. ഗണേശ് കുമാർ പറഞ്ഞു.കേരളത്തിലെ ഇൻലാൻഡ് വാട്ടർവേയ്സ് സജ്ജമായി കഴിഞ്ഞു. ജലഗതാഗതത്തിലൂടെ ചരക്കുനീക്കം നടത്തുമ്പോൾ സമയമെടുക്കുമെങ്കിലും റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയും. ജലഗതാഗതവകുപ്പിന്റെ അധീനതയിലുള്ള ബോട്ടു ജെട്ടികളിൽ പകുതിയും സോളാർ എനർജി കൊണ്ട് പ്രവർത്തിപ്പിക്കാൻ…
Read Moreട്രംപിന് തിരിച്ചടി: ബ്രസീലിനെതിരേയുള്ള അധിക തീരുവ റദ്ദാക്കി സെനറ്റ്
വാഷിംഗ്ടൺ ഡിസി: ബ്രസീലിനെതിരേ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവ റദ്ദാക്കി യുഎസ് സെനറ്റ്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയിൽ, 48 നെതിരെ 52 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് അധിക തീരുവ റദ്ദാക്കാനുള്ള ബിൽ പാസായത്. ഭരണ അട്ടിമറി ശ്രമത്തിന്റെ പേരിൽ ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്ർ ബൊൾസനാരോയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ബ്രസീൽ സർക്കാരിന്റെ തീരുമാനത്തിൽ കുപിതനായാണ് ട്രംപ്, ബ്രസീലിന് മേൽ അധിക തീരുവ പ്രഖ്യാപിച്ചത്. ചർച്ചയിൽ അഞ്ച് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ബില്ലിനെ പിന്തുണച്ചു. കാനഡയ്ക്കെതിരായ ട്രംപിന്റെ താരിഫുകളും മറ്റ് രാജ്യങ്ങൾക്കെതിരായ അദ്ദേഹത്തിന്റെ താരിഫുകളും അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമാണ നടപടികൾ ഈ ആഴ്ച അവസാനം വോട്ടിനിടുമെന്നാണ് പ്രതീക്ഷ. ബ്രസീലിനെതിരായ താരിഫ് നടപടികളുമായി ബന്ധപ്പെട്ട ബില്ല് ഇന്ന് റിപ്പബ്ലിക്കൻ പാർട്ടിക്ക് മേധാവിത്വമുള്ള യുഎസ് പ്രതിനിധി സഭയിലേക്ക് എത്തും. ഇവിടെ ഇത് തള്ളപ്പെടുമെന്നാണ് കരുതുന്നത്.
Read Moreമൂന്നുകോടിയുടെ അനുമതി: നാടുകാണി-മൂലമറ്റം കേബിൾകാർ യാഥാർഥ്യമാകും
തൊടുപുഴ: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച നാടുകാണി-മൂലമറ്റം കേബിൾകാർ പദ്ധതിക്ക് ഭരണാനുമതിയായി. ബജറ്റിൽ മൂന്നുകോടി ഇതിനായി വകയിരുത്തിയിരുന്നു. പദ്ധതി സംബന്ധിച്ച് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ തയാറാക്കിയ സാധ്യതാ പഠനറിപ്പോർട്ടിന് ടൂറിസംവകുപ്പ് അനുമതി നൽകി. പദ്ധതി പ്രവർത്തനങ്ങൾക്കായി 29.50 ലക്ഷം രൂപയുടെ അനുമതിയും ലഭ്യമാക്കിയിട്ടുണ്ട്. ഇടുക്കി പദ്ധതിയുടെ ഭാഗമായി മൂലമറ്റം പവർഹൗസിൽനിന്നു വൈദ്യുതി എത്തിക്കുന്ന സ്വിച്ച് യാർഡ്, 220 കെവി വൈദ്യുത ലൈനുകൾ എന്നിവ ഒഴിവാക്കി പദ്ധതി നടപ്പാക്കുന്നതിനാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളുടെ പ്രവാഹംതന്നെ ഇവിടേക്ക് ഉണ്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാടുകാണി പവലിയനിൽ നിന്നാൽ മലങ്കര ജലാശയത്തിന്റെ വിദൂരദൃശ്യങ്ങൾ, ഇലപ്പിള്ളി വെള്ളച്ചാട്ടം, പച്ചപ്പുൽമേടുകൾ, വലകെട്ടിമല, മൂലമറ്റം ടൗണിന്റെ ദൃശ്യങ്ങൾ, പവർഹൗസിൽനിന്നു ടെയിൽറേസ് കനാലിലൂടെ വെള്ളം ഒഴുകുന്ന ദൃശ്യങ്ങൾ എന്നിവയെല്ലാം ആസ്വദിക്കാനാകും. മൂലമറ്റം എകെജി കോണ്‍ക്രീറ്റ് പാലം പൂർത്തിയാകുന്നതോടെ പുഴയോടു ചേർന്നുള്ള ഭാഗത്ത്…
Read More‘എപ്പോൾ വിവാഹം കഴിക്കണമെന്ന് സ്ത്രീ വേണം തീരുമാനിക്കാൻ, ഇവിടെ നടക്കുന്നത് അങ്ങനെയല്ല, ഓരോ രാജ്യത്തും ഓരോ നിയമങ്ങൾ’: ജ്യൂവൽ മേരി
ഏതു പ്രായം മുതൽ പെൺകുട്ടികൾ വിവാഹം കഴിക്കണമെന്നതു സംബന്ധിച്ച് ലോകത്തെല്ലായിടത്തും പലവിധ നിയമങ്ങളാണ് എന്ന് ജുവൽ മേരി. ഏഴ് വയസ് മുതൽ വിവാഹം കഴിപ്പിക്കാമെന്ന് പറയുന്നവരും ഒമ്പത് വയസ് മുതൽ പെൺകുട്ടികൾക്ക് വിവാഹം കഴിക്കാമെന്നത് ലീഗലാക്കണമെന്ന് ഫൈറ്റ് ചെയ്യുന്ന രാജ്യങ്ങളുമുണ്ട്. പത്താം വയസിൽ ഗർഭിണികളാകുന്ന പെൺകുട്ടികൾ വരെയുണ്ട്. ആരാണ് ഇതൊക്കെ തീരുമാനിക്കുന്നത്? എപ്പോൾ വിവാഹം കഴിക്കണമെന്ന് സ്ത്രീ വേണം തീരുമാനിക്കാൻ. ഇവിടെ നടക്കുന്നത് അങ്ങനെയല്ല. ഓരോ രാജ്യത്തും ഓരോ സ്കെയിലുണ്ട്. അത് ആര് മറികടക്കുന്നുവോ അവരെയൊക്കെ കെട്ടിച്ച് വിടുന്നു. എനിക്ക് ഇതുവരെയും ഇതിന്റെ ഒരു പരിപാടി മനസിലായിട്ടില്ല. ഞാൻ വിവാഹം ചെയ്തത് പ്രേമിച്ചുതന്നെയാണ്. എന്റെ ലൈഫിലെ ചില തീരുമാനങ്ങളൊക്കെ ഞാൻ എടുത്തതാണ്. അതിന്റെ പേരിൽ വരുന്ന എല്ലാത്തിനും ഞാൻ ഉത്തരവാദിയാകുമെന്നും അറിഞ്ഞുകൊണ്ടു തന്നെയാണ് അതു ചെയ്തത് എന്ന് ജ്യൂവൽ മേരി പറഞ്ഞു.
Read Moreആന്ധ്രയിൽ നാശംവിതച്ച് മോൻത; വീട് തകർന്ന് വയോധികയ്ക്കു ദാരുണാന്ത്യം; ഒഡീഷയിലും വ്യാപകനാശം; ഇന്നും കനത്ത മഴ
വിശാഖപട്ടണം: ആന്ധ്രാപ്രദേശിന്റെ തീരദേശമേഖലകളിൽ നാശം വിതച്ച് മോൻത ചുഴലിക്കാറ്റ്. കനത്തമഴയിലും കാറ്റിലും ഒരു സ്ത്രീ മരിച്ചു. കൊണസീമ ജില്ലയിൽ വീടിനു മുകളിൽ മരം പതിച്ചാണ് മരണം സംഭവിച്ചത്. നിരവധിപ്പേർക്കു പരിക്കുപറ്റിയതായി റിപ്പോർട്ടുണ്ട്. തെക്കൻ ആന്ധ്രയിലും ഒഡീഷയുടെ ചില ഭാഗങ്ങളിലും പേമാരിയിൽ റോഡുകൾ വെള്ളത്തിനടിയിലായി, മരങ്ങൾ കടപുഴകി വീണു ആയിരക്കണക്കിനുപേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. ഇന്നലെ വൈകുന്നേരം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടയ്ക്കടുത്താണ് മോൻത തീരം കടന്നത്. കാറ്റിന്റെ വേഗത മണിക്കൂറിൽ 80-90 കിലോമീറ്റർ വരെ ഉയർന്ന് 110 കിലോമീറ്റർ വരെയായി. നെല്ലൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തതെന്ന് ഐഎംഡി അറിയിച്ചു. കൊണസീമയിലെ മകനഗുഡെം ഗ്രാമത്തിൽ ശക്തമായ കൊടുങ്കാറ്റുണ്ടായി. രാത്രി മുഴുവൻ നഗരങ്ങളിൽ ശക്തമായ മഴയും കൊടുങ്കാറ്റും ആഞ്ഞടിച്ചതിനാൽ വിജയവാഡയിലെയും കാക്കിനടയിലെയും തെരുവുകൾ വിജനമായിരുന്നു. വിശാഖപട്ടണത്ത്, മരങ്ങൾ വീണു റോഡ് ഗതാഗതം താറുമാറായി.ആന്ധ്രാതീരം കടന്നതോടെ മോൻത ചുഴലിക്കാറ്റ് ദുർബലമാകുമെന്നാണ്…
Read Moreഓട്ടോഗ്രാഫ് ചോദിച്ചപ്പോൾ ആനി എഴുതിയത് ഇപ്പോഴും ഓർക്കുന്നു: ജിസ് ജോയ്
തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സിനിമകൾ മോഹൻലാലിന്റേതെന്ന് ജിസ് ജോയ്. പക്ഷേ, എന്റെ ജീവിതത്തിൽ ഒരേയൊരു പ്രാവശ്യമെ ഞാൻ ഒരു സിനിമ താരത്തിന്റെ കൈയിൽനിന്ന് ഓട്ടോഗ്രാഫ് മേടിച്ചിട്ടുള്ളു. അതൊരു സിനിമാ നടിയാണ്. വളരെ മനോഹരമായി അഭിനയിച്ചിരുന്ന, കേരളം മുഴുവൻ ആരാധകരുണ്ടായിരുന്ന നടിയാണ്. അവർ ഒരു സമയത്ത് സിനിമയിൽനിന്നു മാറി ഫാമിലി ലീഡ് ചെയ്ത് മുന്നോട്ടുപോകുന്ന ഒരു നടിയാണ്. ആ നടിയുടെ പേര് ആനി എന്നാണ്. എന്റെ വീട് വാഴക്കാലയിലാണ്. ഞായാറാഴ്ച പള്ളിയിൽ കാറ്റിക്കിസമുണ്ട്. പത്തിലോ പ്ലസ് വണ്ണിലോ മറ്റോ പഠിക്കുമ്പോൾ ഞാൻ കാറ്റികിസം കഴിഞ്ഞ് വരുമ്പോൾ ഒരാൾ പറഞ്ഞു ആ പരിസരത്ത് ഷൂട്ടിംഗ് നടക്കുന്നുണ്ട്. ഞാൻ അവിടേക്ക് ചെന്നു. ഒരു വലിയ ആൾക്കൂട്ടമുണ്ട്. ഷൂട്ടിംഗിനായി ട്രാക്ക് ഇട്ടിട്ടുണ്ട്. അതിലൂടെ ആനി ചേച്ചി നടന്ന് വരുന്നു. ആനി എന്ന നടിയെ ആദ്യമായി കാണുന്നതിന്റെ ത്രില്ലിലാണ് ഞങ്ങൾ എല്ലാവരും. അടുത്ത…
Read Moreഇന്ത്യൻ വംശജനായ കാനഡ വ്യവസായിയെ വധിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്ണോയി സംഘം; പഞ്ചാബി ഗായകന്റെ വീട്ടിലേക്കും വെടിയുതിർത്തു
ന്യൂഡൽഹി: കാനഡയിൽ ഇന്ത്യൻ വംശജനായ വ്യവസായിയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയി സംഘം. ബിഷ്ണോയി സംഘാംഗമായ ഗോൾഡി ദില്ലൺ ആണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യവസായിയുടെ കൊന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്. പഞ്ചാബി ഗായകൻ ചന്നി നട്ടന്റെ വീട്ടിലേക്കു വെടിയുതിർത്തതിന്റെ പിന്നിലും തങ്ങളാണെന്ന് ദില്ലൺ അവകാശപ്പെട്ടു.അബോട്ട്സ്ഫോർഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദർശൻ സിംഗ് സഹസി (68) യെയാണ് ബിഷ്ണോയി സംഘം കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ ബ്രിട്ടീഷ് കൊളംബിയയിലെ അബോട്ട്സ്ഫോർഡിലുള്ള വീടിനു പുറത്തുവച്ച് സഹസിക്കു വെടിയേൽക്കുകയായിരുന്നു. ലോറൻസ് ബിഷ്ണോയി സംഘത്തിലെ സജീവ അംഗമായ ജഗ്ദീപ് സിംഗ് എന്ന ജഗ്ഗ യുഎസിൽ അറസ്റ്റിലായതിനു തൊട്ടുപിന്നാലെയാണ് ഈ രണ്ട് സംഭവങ്ങളും.സഹസി മയക്കുമരുന്ന് ബിസിനസിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിൽനിന്ന് പണം ആവശ്യപ്പെട്ടെന്നും സംഘം അവകാശപ്പെട്ടു. പണം ലഭിക്കാത്തതിനെത്തുടർന്നാണ് കൊലപ്പെടുത്തിയതെന്നും സംഘം പറഞ്ഞു. വീടിനുപുറത്തു റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് സഹസി നടന്നുവരുന്പോൾ അക്രമി വെടിവയ്ക്കുകയായിരുന്നു. തുടർന്ന്…
Read More