സിയൂൾ (ദക്ഷിണ കൊറിയ): വ്യാപാരസംഘർഷങ്ങൾക്കിടയിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്തി. ദക്ഷിണ കൊറിയയിലായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. ആറുവർഷത്തിനുശേഷമാണ് ഇരു രാജ്യങ്ങളുടെയും തലവന്മാർ കൂടിക്കാഴ്ച നടത്തുന്നത്. ചൈനയുമായി യുഎസിന് “നല്ല ബന്ധ’മാണ് ഉള്ളതെന്ന് ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡന്റിനെ “മഹത്തായ രാജ്യത്തിന്റെ മഹാനായ നേതാവ്’ എന്ന് പ്രശംസിച്ച ട്രംപ്, ഇരുപക്ഷവും ഇതിനകം നിരവധി കാര്യങ്ങളിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും പറഞ്ഞു. “യുഎസും ചൈനയും ഇതിനകം ഒരുപാട് കാര്യങ്ങളിൽ യോജിച്ചുകഴിഞ്ഞു. ഷി ഒരു മികച്ച രാജ്യത്തിന്റെ മികച്ച നേതാവാണ്, ദീർഘകാലം ഇരുരാജ്യങ്ങളും തമ്മിൽ നല്ല ബന്ധം ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു. യുഎസിനൊപ്പം ചൈന ഉണ്ടായിരിക്കുന്നത് ഒരു ബഹുമതിയാണ്.’ ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചയിൽ, പ്രധാന രാജ്യങ്ങൾ എന്ന നിലയിൽ ചൈനയ്ക്കും യുഎസിനും സംയുക്തമായി നിരവധി ഉത്തരവാദിത്തങ്ങൾ വഹിക്കാനും ഇരുരാജ്യങ്ങളുടെയും ലോകത്തിന്റെയും നന്മയ്ക്കായി കൂടുതൽ പ്രവർത്തിക്കാനും…
Read MoreDay: October 30, 2025
ചൈനയ്ക്കും റഷ്യക്കും മറുപടി: ആണവായുധ പരീക്ഷണങ്ങൾക്ക് ഉത്തരവിട്ട് ട്രംപ്
വാഷിംഗ്ടൺ ഡിസി: ആണവായുധ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കാൻ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യ-പസഫിക് സാന്പത്തിക ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള കൂടിക്കാഴ്ചയ്ക്കു തൊട്ടുമുന്‍പാണ് ട്രംപിന്റെ തീരുമാനം. റഷ്യയുടെയും ചൈനയുടെയും ആധുനിക ആണവപദ്ധതികൾക്കൊപ്പം മുന്നേറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് ആണവായുധ പരീക്ഷണങ്ങൾ ഉടൻ പുനരാരംഭിക്കാൻ പ്രതിരോധ വകുപ്പിന് ട്രംപ് നിർദ്ദേശം നൽകിയത്. “മറ്റു രാജ്യങ്ങൾ ആണവായുധങ്ങൾ പരീക്ഷിക്കുന്നതിനാൽ, നമ്മുടെ ആണവായുധങ്ങൾ തുല്യ അടിസ്ഥാനത്തിൽ പരീക്ഷിക്കാൻ ഞാൻ യുദ്ധ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ആ പ്രക്രിയ ഉടൻ ആരംഭിക്കും.’ -ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. ഇന്നലെ, പോസിഡോൺ ആണവശക്തിയുള്ള സൂപ്പർ ടോർപ്പിഡോ വിജയകരമായി പരീക്ഷിച്ചതായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞിരുന്നു. സമുദ്ര തിരമാലകൾ സൃഷ്ടിച്ച് തീരപ്രദേശങ്ങളെ നശിപ്പിക്കാൻ ഇതിനു കഴിയുമെന്ന് സൈനിക വിശകലന വിദഗ്ധർ വിശദീകരിക്കുന്നു. ട്രംപ് റഷ്യക്കെതിരേ നിലപാടു കൂടുതൽ കടുപ്പിച്ചതോടെ,…
Read Moreവാഹനങ്ങളുടെ ബാറ്ററി മോഷണം പതിവായി; 500 ഓളം സിസിടിവി പരിശോധിച്ചിട്ടും കള്ളനെ കണ്ടെത്താനാവാതെ പോലീസ്; ഒടുവിൽ 20 രൂപയുടെ കുപ്പിവെള്ളത്തിൽ പകൽ മാന്യമാർ കുടുങ്ങി
മുഹമ്മ: വാഹനങ്ങളിൽനിന്നും തട്ടുകടകളിൽനിന്നും രാത്രിയിൽ ബാറ്ററി മോഷ്ടിച്ച് വിൽപ്പന നടത്തുന്ന യുവാക്കളെ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു. തുമ്പോളി തെക്കേ പാലയ്ക്കൽ വീട്ടിൽ ബിജു പൗലോസ് (44), മണ്ണഞ്ചേരി വെളിയിൽ വീട്ടിൽ ശ്യാം ലാൽ (48) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 26ന് മുഹമ്മ പെട്രോൾ പമ്പിനു സമീപം നിർത്തിയിട്ടിരുന്ന പ്രൈവറ്റ് ബസിലെ ബാറ്ററി മോഷ്ടിച്ചതോടെയാണ് ഇവർ പിടിയിലായത്.500 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. യൂബർ ടാക്സി ഓടിക്കുന്ന ബിജു പൗലോസ് സെക്യൂരിറ്റി ജോലിക്ക് പോകുന്ന ശ്യാം ലാലുമായി രാത്രിയിൽ കാറിൽ സഞ്ചരിച്ചു വലിയ വാഹനങ്ങൾ കണ്ടെത്തിയാണ് ബാറ്ററി മോഷണം നടത്തുന്നത്. രാത്രിയിൽ വാഹനത്തിന്റെ നമ്പർ മാറ്റി നടത്തുന്ന മോഷണം ആയതിനാൽ പ്രതികളിലേക്ക് എത്തുന്നതിൽ പോലീസിന് പ്രയാസം നേരിട്ടിരുന്നു. രാത്രിയിൽ ഒരു തട്ടുകടയിൽനിന്ന് 20 രൂപയുടെ കുപ്പി വെള്ളം വാങ്ങി ഗൂഗിൾ പേ വഴി…
Read Moreപാക്കിസ്ഥാനെ ഇനിയും ആക്രമിച്ചാൽ അഫ്ഗാൻ താലിബാനെ നാമാവശേഷമാക്കാൻ മടിക്കില്ല: മുന്നറിയിപ്പുമായി പാക് മന്ത്രി
ഇസ്ലാമബാദ്: പാക്കിസ്ഥാനെ ഇനിയും ആക്രമിച്ചാൽ അഫ്ഗാൻ താലിബാനെ നാമാവശേഷമാക്കാൻ മടിക്കില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ മുന്നറിയിപ്പ്. നാലു ദിവസത്തോളം ഇസ്താംബൂളിൽ നടന്ന സമാധനചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഫ്ഗാൻ മണ്ണ് ഭീകരവാദത്തിന് ഉപയോഗിക്കുന്ന താലിബാനെതിരേ നടപടിയെടുക്കണമെന്നതായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം. സഹോദര രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചാണ് സമാധാനത്തിനുള്ള അവസരമുണ്ടോയെന്നു പരിശോധിച്ചത്. പക്ഷേ, അഫ്ഗാൻ ഉദ്യോഗസ്ഥരുടെ വിഷലിപ്തമായ പ്രസ്താവനകൾ അവരുടെ മനസിലിരുപ്പ് വെളിവാക്കി-ആസിഫ് പറഞ്ഞു. താലിബാനെ ഗുഹയിലേക്ക് ഓടിക്കാൻ പാക്കിസ്ഥാന്റെ ഇപ്പോഴുള്ള ആയുധബലത്തിന്റെ ചെറിയൊരംശം പോലും വേണ്ടിവരില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അതേസമയം, പാക്-അഫ്ഗാൻ ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞതിൽ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിൽ വീണ്ടും സംഘർഷം ഉണ്ടാകാതിരിക്കട്ടെയെന്ന് ആശിക്കുന്നതായി യുഎൻ വക്താവ് സ്തെഫാൻ ഡുജാറിക് മാധ്യമങ്ങളോടു പ്രതികരിച്ചു.
Read Moreരണ്ടാം കൃഷിയുടെ വിളവെടുപ്പ് തുടങ്ങി; കനത്ത മഴയിൽ കുട്ടനാട്ടിൽ ദുരിതം കൊയ്ത് നെൽകർഷകർ
ചമ്പക്കുളം: രണ്ടാം കൃഷിയുടെ വിളവെടുപ്പ് തുടങ്ങിയ കുട്ടനാട്ടിൽ മഴ ദുരിതം വിതയ്ക്കുന്നു. കഴിഞ്ഞ ഒരാഴ്ചയിലധികമായി തോരാതെ പെയ്യുന്ന മഴയാണ് കുട്ടനാട്ടിലെ രണ്ടാം കൃഷി ചെയ്ത പാടങ്ങളിൽ ദുരിതം വിതയ്ക്കുന്നത്. കൊയ്ത്തിനു പാകമായ പാടശേഖരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് കൊയ്ത്ത് യന്ത്രങ്ങൾ താഴുന്നതിനു കാരണമാകുന്നു. പാടത്ത് വെള്ളം കിടക്കുന്നതുമൂലം സാധാരണയിലും കൂടുതൽ സമയം എടുത്താണ് യന്ത്രങ്ങൾ നെല്ല് കൊയ്തെടുക്കുന്നത്. ഒരു ഏക്കറിന് കൊയ്ത്ത് ചെലവ് രണ്ടായിരം മുതൽ മൂവായിരം വരെ മുൻ വർഷത്തേക്കാൾ കൂടുതലാകുന്നു എന്നാണ് കർഷകരുടെ പരാതി. സാധാരണയായി കൊയ്തെടുക്കുന്ന നെല്ല് പാടശേഖരത്തിലെ ചിറയിറമ്പിലോ റോഡിനോട് ചേർന്നോ നിലത്തിൽ തന്നെ സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ, മഴവെള്ളം പാടത്ത് കെട്ടിനിൽക്കുന്നതിനാൽ തൊഴിലാളികളെ നിർത്തി ഉയർന്ന സ്ഥലങ്ങളിലേക്ക് നെല്ല് മാറ്റിയിടാൻ കർഷകർ നിർബന്ധിതരാകുന്നു. ഇതും കർഷകരുടെ പോക്കറ്റ് കാലിയാക്കുന്നു. തീവ്രമഴയിൽ നനഞ്ഞ നെല്ല് ഉണക്കി ഈർപ്പം കുറയ്ക്കാൻ ആവാത്ത അവസ്ഥയിലാണ് കർഷകർ.…
Read Moreബ്രസീലിൽ ഗുണ്ടാസംഘത്തെ ലക്ഷ്യമിട്ട് പോലീസ് റെയ്ഡ്: 64 പേർ കൊല്ലപ്പെട്ടു
റിയോ ഡി ഷനേറോ: റെഡ് കമാൻഡ് എന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തെ ലക്ഷ്യമിട്ട് ബ്രസീലിയൻ പോലീസ് റിയോ ഡി ഷനേറോ നഗരത്തിൽ നടത്തിയ റെയ്ഡിൽ 64 പേർ കൊല്ലപ്പെട്ടു. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും മാരക റെയ്ഡാണിതെന്നു പറയുന്നു. സിവിൽ, മിലിട്ടറി പോലീസ് വിഭാഗങ്ങൾ ചൊവ്വാഴ്ച സംയുക്തമായി റിയോ നഗരത്തിന്റെ വടക്കൻ പ്രാന്തത്തിലുള്ള അലെമാവോ, പെൻഹ ജില്ലകളിൽ ഓപ്പറേഷൻ നടത്തുകയായിരുന്നു. 2500 ഭടന്മാരാണു സംഘത്തിലുണ്ടായിരുന്നത്. ഗുണ്ടാസംഘങ്ങൾ വെടിയുതിർത്താണു പ്രതികരിച്ചത്. പോലീസിനെ തടയാൻ റോഡുകൾ ഉപരോധിച്ചു. ഇതിനു പുറമേ ഡ്രോണുകൾ ഉപയോഗിച്ച് ബോംബാക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ നാലു പോലീസുകാരും ഉൾപ്പെടുന്നു. മരിച്ച 50 പേർ പലവിധ കേസുകളിലെ പ്രതികളാണ്. 80 പേരെ അറസ്റ്റ് ചെയ്യുകയും 200 കിലോഗ്രാം മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ സിവിലിയന്മാർ അടക്കം ഒട്ടേറെപ്പേർക്കു പരിക്കേറ്റു. മയക്കുമരുന്ന് വിതരണം അടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന റെഡ്…
Read Moreമോദി സുന്ദരനാണ്, കടുപ്പക്കാരനും: നരേന്ദ്ര മോദിയെ പുകഴ്ത്തി ട്രംപ്
ടോക്കിയോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോദി സുന്ദരനാണെന്നു പുകഴ്ത്തിയ ട്രംപ് അതേസമയം കടുപ്പക്കാരനാണെന്നും പറഞ്ഞു. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം വീണ്ടും ഉന്നയിക്കാനും ട്രംപ് മറന്നില്ല. ദക്ഷിണകൊറിയയിൽ നടക്കുന്ന എഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. മോദി സുന്ദരനായ വ്യക്തിയാണ്. എന്നാൽ, കടുപ്പക്കാരനുമാണ്- ട്രംപ് പറഞ്ഞു. മോദിയുമായി തനിക്ക് ‘വലിയ ബന്ധമുണ്ടെന്ന്’ ഊന്നിപ്പറഞ്ഞ ട്രംപ്, ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ വ്യാപാര ബന്ധമാണ് ഉപയോഗിച്ചതെന്ന് വീണ്ടും അവകാശപ്പെട്ടു. പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെയും അദ്ദേഹം പ്രശംസിച്ചു. പാക് സൈനിക മേധാവി മികച്ച പോരാളിയും മികച്ച വ്യക്തിയുമാണെന്ന് ട്രംപ് പറഞ്ഞു.
Read Moreസവീസ് സെന്ററിൽ വാഹനാപകടം; വാഹനത്തിനും ഭിത്തിക്കുമിടയിൽ ഞെരിഞ്ഞ ജീവനക്കാരന് ദാരുണാന്ത്യം
ചെങ്ങന്നൂർ: സവീസ് സെന്ററിൽ വാഹനം പിന്നോട്ടെടുത്തതിനെത്തുടർന്ന് ജീവനക്കാരൻ വാഹനത്തിനും ഭിത്തിക്കുമിടയിൽ ഞെരിഞ്ഞമർന്നു മരിച്ചു. പ്രാവിൻകൂടിനു സമീപം പ്രവർത്തിക്കുന്ന പ്രമുഖ കാർ ഷോറൂമിന്റെ സർവീസ് സെന്ററിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമുണ്ടായ അപകടത്തിൽ സർവീസ് വിഭാഗം ഫ്ലോർ ഇൻചാർജാണ് ദാരുണമായി മരിച്ചത്. ഇടയാറന്മുള പൊയ്കയിൽ ചന്ദ്രൻ പിള്ളയുടെ മകൻ അനന്തു (32) ആണ് മരണപ്പെട്ടത്. സർവീസ് സെന്ററിനുള്ളിൽ ജീവനക്കാരൻ അറ്റകുറ്റപ്പണികൾക്കായുള്ള വാഹനം പിന്നോട്ട് എടുക്കുന്നതിനിടയിലാണ് അപകടം നടന്നത്. പിന്നിൽ അനന്തു നിൽക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല. വാഹനം പിറകോട്ട് എടുക്കുന്നതിനിടെ അനന്തു വാഹനത്തിനും സർവീസ് സെന്ററിന്റെ ഭിത്തിക്കും ഇടയിൽ കുടുങ്ങി ഞെരിഞ്ഞമരുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടൻ തന്നെ സഹപ്രവർത്തകർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുൻപേ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ചെങ്ങന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച അനന്തുവിന്റെ ഭാര്യ: വി. പാർവതി. മകൾ:…
Read More‘കലൂര്‍ സ്റ്റേഡിയ’ത്തില്‍ രാഷ്ട്രീയപ്പോര്
കൊച്ചി: കലൂര്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയപ്പോരിലേക്ക്. സ്റ്റേഡിയം ഉടമസ്ഥരായ വിശാല കൊച്ചി വികസന അഥോറിറ്റിയും (ജിസിഡിഎ) സിപിഎമ്മും സ്പോണ്‍സറെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുമ്പോള്‍ മറുവശത്ത് ജിസിഡിഎയ്ക്കും സര്‍ക്കാരിനുമെതിരേ ആരോപണവും പ്രതിഷേധവും ശക്തമാക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. നടപടിക്രമങ്ങള്‍ പാലിച്ചാണു സ്പോണ്‍സര്‍ക്കു സ്റ്റേഡിയം നവീകരണത്തിന് വിട്ടു നല്‍കിയിട്ടുള്ളതെന്നാണ് ജിസിഡിഎയുടെ വിശദീകരണം. കരാര്‍ പൊതുമേഖലാ സ്ഥാപനമായ കേരള സ്പോര്‍ട്സ് ഫൗണ്ടേഷനുമായാണ്. നവീകരണ പ്രവര്‍ത്തനങ്ങളെച്ചൊല്ലി കോണ്‍ഗ്രസും ബിജെപിയും പരസ്യപ്രതിഷേധങ്ങളിലേക്കു കടന്നതോടെയാണ് ജിസിഡിഎയുടെ പ്രതികരണം. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ചയായി. ക്രമവിരുദ്ധമായി എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നവീകരണപ്രവൃത്തിയില്‍ വന്നിട്ടുണ്ടോയെന്നു പരിശോധിക്കാനാണ് ജിസിഡിഎയുടെ നീക്കം. ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തിനു മുന്നോടിയായി ഇന്നലെ രാവിലെ സിപിഎം നേതൃത്വം ജില്ലാ ആസ്ഥാനത്ത് യോഗം ചേര്‍ന്നു.
Read More2026-ലെ പൊതു അവധികൾ പ്രഖ്യാപിച്ചു; അവധി ദിനങ്ങള്‍ വിശദമായി അറിയാം…
തിരുവനന്തപുരം: 2026 വർഷത്തെ പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ജനുവരി 02 മന്നം ജയന്തി, 26 റിപ്പബ്ലിക് ദിനം, ഫെബ്രുവരി 15 മഹാശിവരാത്രി (ഞായർ), മാർച്ച് 20 ഈദ് ഉൽ ഫിത്തർ (റംസാൻ), ഏപ്രിൽ 02 പെസഹാ വ്യാഴം, 03 ദുഃഖവെള്ളി, 05 ഈസ്റ്റർ (ഞായർ), 14 അംബേദ്കർ ജയന്തി, 15 വിഷു, മേയ് 01 മേയ് ദിനം, 27 ബക്രീദ്, ജൂണ്‍ 25 മുഹറം, ജൂലൈ 12 കർക്കടക വാവ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, 25 ഒന്നാം ഓണം, മിലാഡി ഷെരീഫ്, 26 തിരുവോണം, 27 മൂന്നാം ഓണം, 28 നാലാംഓണം, ശ്രീനാരായണ ഗുരുജയന്തി, അയ്യൻകാളി ജയന്തി, സെപ്റ്റംബർ 04 ശ്രീകൃഷ്ണ ജയന്തി, 21 ശ്രീനാരായണഗുരു സമാധി, ഒക്ടോബർ 02 ഗാന്ധിജയന്തി, 20 മഹാനവമി, 21 വിജയദശമി, നവംബർ 08 ദീപാവലി…
Read More