കൊച്ചി: അര്‍ജന്റീന ഓസ്ട്രേലിയ സൗഹൃദ മത്സരം നടക്കില്ലെന്ന് ഉറപ്പായതോടെ കലൂര്‍ സ്റ്റേഡിയം നവീകരണം മന്ദഗതിയില്‍ ആയെന്ന ആരോപണവുമായി കലൂര്‍ സ്റ്റേഡിയം ഷോപ്പ് ഓണേഴ്സ് അസോസിയേഷന്. നിലവിലെ വേഗതയില്‍ നിര്‍മാണ പണികള്‍ തുടര്‍ന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാകുമോ എന്ന് സംശയമുണ്ട്. പണികള്‍ തീരാതെ വന്നാല്‍ അത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും വ്യാപാരികള്‍ ആശങ്ക പങ്കുവച്ചു. നിലവില്‍ അറ്റകുറ്റപ്പണികള്‍ മൂലം പ്രദേശത്തെ പൊടി ശല്യം രൂക്ഷമാണ്. ഇത് കച്ചവടത്തെ ബാധിക്കുന്നുണ്ട്. പ്രദേശത്തെ റോഡ് അടക്കം ഏതാനും ഇടങ്ങളില്‍ കുത്തിപ്പൊളിച്ച് ഇട്ടിരിക്കുന്നത് വാഹനങ്ങള്‍ കടന്നു വരുന്നതിന് പ്രതിസന്ധി തീര്‍ക്കുന്നു. 120 ഓളം കടകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 50ല്‍ അധികവും ഹോട്ടലുകളാണ്. പൊടി ശല്യം അടക്കം പ്രതികൂലമായി ബാധിക്കുന്നതും ഇവിടുത്തെ ഭക്ഷണശാലകളെയാണ്. അതേസമയം സ്റ്റേഡിയവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സ്പോണ്സര് പിന്മാറിയാല് നിര്‍മാണം അവതാളത്തിലാകും. ഇതോടെ കച്ചവട സ്ഥാപനങ്ങള്‍…
Read MoreDay: October 31, 2025
തരിശുഭൂമി കൃഷിയിടമാക്കാൻ ടൈസ് എഫ്പിസി
കോട്ടയം: സംസ്ഥാനത്തിന്റെ ഗുരുതര കാര്‍ഷികപ്രതിസന്ധിക്ക് പരിഹാരവുമായി ടൈസ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി. ഭൂവുടമകളില്‍ നിന്ന് ഭൂമിയേറ്റെടുത്ത്, ഓരോ പ്രദേശത്തിനും അനുയോജ്യമായ കാര്‍ഷിക വിളകള്‍, കമ്പനി നേരിട്ട് കൃഷി ചെയ്ത് വിഷരഹിതമായ ഉല്പന്നങ്ങള്, തനതായും മൂല്യവര്‍ധിത, ബ്രാന്‍ഡഡ് ഉത്പന്നങ്ങളായും, ഓണ്‍ലൈന്‍ വിപണിയിലൂടെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും എത്തിക്കാനാണ് ലക്ഷ്യം. പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് പ്രൊമോട്ട് ചെയ്യുന്ന, നബാര്‍ഡിന്റെ ധനസഹായത്തോടെ രൂപീകൃതമാകുന്ന കമ്പനി ആദ്യ വര്‍ഷങ്ങളില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും കാര്‍ഷിക ഉത്പാദനം ആരംഭിക്കും. കമ്പനിയുടെ ഉദ്ഘാടനം മൂന്നിന് വൈകുന്നേരം മൂന്നിന്, മണര്‍കാട് നാലുമണിക്കാറ്റിലെ ഷെഫ് നളന് ഫുഡ് അക്കാഡമിയില്‍ മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. കമ്പനി ചെയര്മാന് റോയ് പോള്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മന്ത്രി വി.എന്‍. വാസവന്, ചീഫ് വിപ്പ് ഡോ.…
Read Moreചരക്ക് ഗതാഗതത്തിന് ഒരു തടസവുമില്ലാതെ നിയന്ത്രിത വേഗതയിൽ ചരക്ക് ഇടനാഴികൾ വഴി ഇനി യാത്രാ ട്രെയിനുകളും
പരവൂർ (കൊല്ലം): ചരക്ക് ഇടനാഴികൾ വഴി ഇനി പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്താൻ തീരുമാനം. ഉത്സവകാല തിരക്കുകൾ ഒഴിവാക്കാൻ ഡിഎഫ്സികൾ (ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ ) വഴി പകൽ സമയ പാസഞ്ചർ ട്രെയിൻ സർവീസുകളായിരിക്കും നടത്തുക.ഇത്തരത്തിലുള്ള യാത്രാ തീവണ്ടികളുടെ വേഗത മണിക്കൂറിൽ 85 കിലോമീറ്ററായും നിജപ്പെടുക്കിയിട്ടുണ്ട്.പരീക്ഷണാർഥം ഗയ-ഷുക്കൂർ ബസ്തി റൂട്ടിൽ ഇത്യൻ റെയിൽവേ അൺ റിസർവ്ഡ് പാസബർ ട്രെയിൻ ചരക്ക് ഇടനാഴി വഴി ഓടിക്കുകയും ചെയ്തു. ഡിഎഫ്സി വഴി റെയിൽവേ ഏർപ്പെടുത്തിയ രാജ്യത്തെ പ്രഥമ ഫെസ്റ്റിവൽ സ്പെഷൽ ട്രെയിൻ എന്ന ഖ്യാതിയും ഈ സർവീസ് സ്വന്തമാക്കി.വേഗതയേറിയതും തടസമില്ലാത്ത കണക്ടിവിറ്റിയും സാധ്യമാക്കാൻ ഈ ട്രെയിനിന് സാധിച്ചു എന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇക്കാര്യം റെയിൽവേ അധികൃതർ സമൂഹമാധ്യമമായ എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു. റെയിൽവേ തന്നെ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഈ ട്രെയിൻ ശരാശരി 85 കിലോമീറ്റർ വേഗതയിൽ ഏകദേശം…
Read Moreഒളിന്പിക്സ് മെഡൽ നേടിയ ആദ്യ മലയാളി മാനുവൽ ഫ്രെഡറിക് അന്തരിച്ചു
കണ്ണൂർ: ഒളിന്പിക്സ് മെഡൽ നേടിയ ആദ്യ മലയാളിയും ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറുമായിരുന്ന കണ്ണൂർ ബർണശേരി സ്വദേശി മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. ഇന്ന് പുലർച്ചെ ബംഗളൂരുവിലെ ഹെബ്ബാൾ ആംസ്റ്റർ സിഎംഐ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഏഴു വർഷം ഇന്ത്യൻ ഹോക്കി ടീമിന്റെ വിശ്വസ്ത കാവൽഭടനായിരുന്ന മാനുവൽ 1972ലെ മ്യൂണിക്ക് ഒളിന്പിക്സിലാണ് വെങ്കല മെഡൽ നേടിയത്. തൊട്ടടുത്ത വർഷം ആംസ്റ്റർഡാം ലോകകപ്പിൽ വെള്ളി മെഡൽ നേടിയ ടീമിലും അംഗമായിരുന്നു. 2019ൽ ധ്യാൻചന്ദ് അവാർഡ് നൽകി രാജ്യം ആദരിച്ചു. കായികരംഗത്തെ സമഗ്രസംഭാവനയ്ക്ക് ഒളിന്പ്യൻ സുരേഷ്ബാബുവിന്റെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ അവാർഡും ലഭിച്ചു. പട്ടാളത്തിൽ ബോക്സർ ആയിരുന്ന ബർണശേരിയിലെ ജോസഫ് ബാവൂർ – സാറ ദദന്പതികളുടെ ആറ് മക്കളിൽ ഇളയവനായിരുന്നു മാനുവൽ ഫ്രെഡറിക്. പതിനൊന്നാം വയസിൽ ഹോക്കി സ്റ്റിക്കേന്തിയ മാനുവൽ ബർണശേരി ബിഇഎം യുപി സ്കൂളിനും സ്പോർട്സ്…
Read Moreകാറില്‍ മൂത്രമൊഴിച്ചതു ചോദ്യം ചെയ്തു: പ്രകോപിതനായ യുവാവ് ക്രൂരമായി ഉപദ്രവിച്ചു; മർദനമേറ്റ ഇന്ത്യൻ വംശജൻ മരിച്ചു
ഒട്ടാവ: കാറില്‍ മൂത്രമൊഴിച്ചതു ചോദ്യം ചെയ്തതിനെത്തുടർന്ന് യുവാവിന്റെ മര്‍ദനമേറ്റ ഇന്ത്യന്‍ വംശജന് കൊല്ലപ്പെട്ടു. ബിസിനസുകാരന് അര്‍വി സിംഗ് സാഗു (55) ആണ് മരിച്ചത്. ഒക്ടോബര്‍ 19ന് എഡ്മോണ്ടണിലായിരുന്നു സംഭവം. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് കൈല്‍ പാപ്പിന് (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 19ന് പെൺസുഹൃത്തിനൊപ്പം ഡിന്നറിനു ശേഷം കാറിനടുത്തെത്തിയ സാഗു, ഒരാള്‍ തന്റെ കാറില്‍ മൂത്രമൊഴിക്കുന്നതു കണ്ടു. ഇത് ചോദ്യംചെയ്തതോടെ ഇയാള്‍ പ്രകോപിതനാകുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചു ദിവസത്തിനു ശേഷം മരിക്കുകയായിരുന്നു.
Read Moreവൈക്കത്ത് കാർ കനാലിൽ പതിച്ച് യുവ ഡോക്ടർക്ക് ദാരുണാന്ത്യം: മരിച്ചത് കൊട്ടാരക്കര റാസ ആരോമ ആശുപത്രിയിലെ കോസ്മറ്റോളജി ഡോക്ടർ അമൽസൂരജ്
വൈക്കം: വൈക്കം തോട്ടുവക്കത്ത് നിയന്ത്രണംവിട്ട കാർ കെവി കനാലിൽ പതിച്ചുണ്ടായ അപകടത്തിൽ ദന്ത ഡോക്ടർക്കു ദാരുണാന്ത്യം. പലക്കാട് ഒറ്റപ്പാലം കണ്ണിയംപുറം അനുഗ്രഹയിൽ ഷൺമുഖന്റെ മകൻ അമൽസൂരജ് (33) ആണ് മരിച്ചത്. ഇന്നു രാവിലെ ആറോടെയാണ് കനാലിൽ മുങ്ങിയനിലയിൽ കാർ കണ്ടത്. ഉടൻതന്നെ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. പോലീസും ഫയർഫോഴ്സുമെത്തി അമലിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊട്ടാരക്കര ചെങ്ങമനാട് റാസ ആരോമ ഹോസ്പിറ്റലിൽ കോസ്മറ്റോളജി വിഭാഗം ഡോക്ടറായിരുന്നു. എറണാകുളത്തുള്ള സുഹൃത്തിനെ സന്ദർശിക്കാനായി പോകുന്ന വഴിക്കായിരുന്നു അപകടം. രാത്രിയോ, ഇന്നു പുലർച്ചയ്ക്കോ അപകടം നടന്നതാകാമെന്നാണ് കരുന്നത്. കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല. വെച്ചൂർ ഭാഗത്തുനിന്നാണു കാർ വന്നത്. റോഡരിൽ സൂക്ഷിച്ചിരുന്ന തടികളിൽ ഇടിച്ചശേഷം കാർ കനാലിൽ പതിച്ചെന്നാണ് പ്രാഥമികനിഗമനം. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോലീസ് മേൽ നടപടി സ്വീകരിച്ചു. കരിയാറും വേമ്പനാട്ട് കായലും തമ്മിൽ…
Read Moreപിഎം ശ്രീ പദ്ധതി മരവിപ്പിച്ചത് ഉചിതമായ തീരുമാനം; ശിവൻകുട്ടിയുടെ പരാമർശത്തിനുള്ള മറുപടി അവർതന്നെ വിശദീകരിക്കട്ടെയെന്ന് എം.എ.ബേബി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിച്ചത് ഉചിതമായ തീരുമാനമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ.ബേബി. പിഎം ശ്രീയുമായി ബന്ധപ്പെട്ട വിഷയത്തിലെ കാര്യങ്ങള്‍ മുഖ്യമന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ട്. തര്‍ക്കം നന്നായി പര്യവസാനിച്ചത് എല്ലാവര്ക്കും നല്ലതാണ്. ധാരണപത്രത്തില്‍ ഉപസമിതി എല്ലാ കാര്യത്തിലും വ്യക്തത വരുത്തും. മന്ത്രി വി.ശിവന്‍കുട്ടിയും എംവി.ഗോവിന്ദനും നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് അവര്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കുടുതലായി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreക്രിക്കറ്റ് പന്ത് കൊണ്ട് കൗമാരതാരം മരിച്ചു
മെൽബൺ: ഓസ്ട്രേലിയയുടെ ഭാവിതാരമായ കൗമാരക്കാരനു ക്രിക്കറ്റ് പന്ത് കൊണ്ട് ദാരുണാന്ത്യം. ബെന്‍ ഓസ്റ്റിന്‍ എന്ന 17കാരനാണ് നെറ്റ്സ് പരിശീലനത്തിനിടെ ചെവിഭാഗത്തായി പന്ത് കൊണ്ട് മരിച്ചത്. ഓട്ടോമാറ്റിക് ബൗളിംഗ് മെഷീന് ഉപയോഗിച്ച് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. ഓസ്റ്റില്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. മെല്‍ബണിലെ ഒരു പ്രാദേശിക ട്വന്റി-20 ക്രിക്കറ്റിനു മുമ്പാണ് ഈ ദാരുണസംഭവം. 2014ല്‍ ഷെഫീല്‍ഡ് ഷീല്‍ഡ് ടെസ്റ്റിനിടെ ഓസ്ട്രേലിയന്‍ താരമായ ഫിലിപ്പ് ഹ്യൂസ് തലയില്‍ പന്ത് കൊണ്ട് അന്തരിച്ചിരുന്നു. അതിനുശേഷം ലോക ക്രിക്കറ്റില്‍ ഹെല്‍മറ്റ് സംബന്ധിച്ചുള്ള കൂടുതല്‍ സുരക്ഷയ്ക്കു പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തി. ബെന്‍ ഓസ്റ്റിന്റെ ദാരുണാന്ത്യത്തെത്തുടര്‍ന്ന്, ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ x ഓസ്ട്രേലിയ മത്സരത്തില്‍ ഇരുടീമംഗങ്ങളും കറുത്ത ആം ബാന്‍ഡ് അണിഞ്ഞാണ് കളത്തിലെത്തിയത്.
Read Moreദ്വാരപാലക ശില്പത്തിലെ മാത്രമല്ല കട്ടിളപ്പടിയിലെയും സ്വർണം കട്ടോണ്ടുപോയി; കട്ടിളപ്പാളി സ്വര്ണമോഷണക്കേസിലും പോറ്റിയെ അറസ്റ്റുചെയ്യാൻ എസ്ഐടി
റാന്നി: ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന് പോറ്റിയുടെ അറസ്റ്റ് എസ്ഐടി ഉടന്‍ രേഖപ്പെടുത്തും. ഇതിനു പിന്നാലെ പോറ്റിയെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ദ്വാരപാലക ശില്പത്തിലെ സ്വര്‍ണാപഹരണകേസില്‍ പോറ്റിയെ തിരുവനന്തപുരം സ്പെഷല്‍ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുള്ള ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ ചോദ്യം ചെയ്തു വരികയാണ്. മുരാരി ബാബുവിനെയും ഉണ്ണിക്കൃഷ്ണന് പോറ്റിയെയും ശബരിമലയിലെത്തിച്ച് തെളിവെടുക്കുന്നതു സംബന്ധിച്ച വിഷയത്തില്‍ തീരുമാനമായിട്ടില്ല. കേസില്‍ പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവരുടെ അറസ്റ്റ് വൈകുകയാണ്. നിലവില്‍ പോറ്റിയില്‍ നിന്നും മുരാരി ബാബുവില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങുന്നത്. കേസിന്റെ പുരോഗതി ഉദ്യോഗസ്ഥര്‍ ഇന്നലെയും യോഗം ചേര്‍ന്നു വിലയിരുത്തി. ഹൈക്കോടതിയുടെ നിരീക്ഷണമുള്ള കേസായതിനാല്‍ ഏറെ ശ്രദ്ധയോടെ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നത്. ദ്വാരപാലക ശില്പങ്ങളില് നിന്നു നഷ്ടപ്പെട്ടെന്നു കരുതുന്ന സ്വര്‍ണം കണ്ടെടുക്കാനായതും അന്വേഷണസംഘത്തിനു നേട്ടമായി. ഇതുമായി…
Read Moreക്രിക്കറ്റ് ഓസ്ട്രേലിയയുടെ നഷ്ടം 62 കോടി
സിഡ്നി: വാര്‍ഷിക വരുമാനത്തില്‍ നഷ്ടമാണു ബാക്കിയുള്ളതെന്ന വെളിപ്പെടുത്തലുമായി ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ). വാര്‍ഷിക വരുമാനത്തില്‍ 49.2 മില്യണ്‍ ഡോളറിന്റെ (437 കോടി രൂപ) വര്‍ധനവുണ്ടായിട്ടും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടമാണെന്നാണ് സിഎയുടെ വെളിപ്പെടുത്തല്‍. 62 കോടി രൂപയാണ് സിഎയുടെ നഷ്ടം. ഇന്ത്യക്കെതിരായ അഞ്ച് മത്സര ബോര്‍ഡര്‍ – ഗാവസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയാണ് സിഎയുടെ നഷ്ടക്കണക്ക് ഇത്രയും കുറച്ചത്. ബോര്‍ഡര്‍ – ഗാവസ്കര്‍ ട്രോഫിയുടെ സംപ്രേഷണം, പരസ്യം തുടങ്ങിയ കാര്യങ്ങളിലൂടെ വന്‍ സാമ്പത്തിക നേട്ടം ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കു ലഭിച്ചിരുന്നു. ചെലവ് 24.1 മില്യണ്‍ ഡോളര്‍ (214 കോടി രൂപ) ആയി വര്‍ധിച്ചതാണ് നഷ്ടത്തിന്റെ പ്രധാന കാരണമെന്നും സിഎ വ്യക്തമാക്കി.
Read More
 
  
  
  
  
  
  
  
  
 