തിരുവനന്തപുരം: ഓണറേറിയം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ അതിജീവന രാപകല്‍ സമരം നടത്തിവരികയായിരുന്ന ആശാപ്രവര്‍ത്തകര്‍ രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു. ഇനിമുതല്‍ ജില്ലാ കേന്ദ്രങ്ങളില്‍ സമരം തുടരുമെന്ന് ആശ സമരസമിതി നേതാക്കളായ ബിന്ദു, മിനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാപ്പകല്‍ സമരം വലിയ വിജയമായിരുന്നുവെന്നും അഭിമാനത്തോടെയാണു സമരം നിര്‍ത്തുന്നതെന്നും അവര്‍ വ്യക്തമാക്കി. ആശമാര്‍ക്ക് ഓണറേറിയം ഒരു രൂപ പോലും വര്‍ധിപ്പിക്കില്ലെന്ന് പറഞ്ഞവരെ കൊണ്ട് ആയിരം രൂപ വര്‍ധിപ്പിക്കാന്‍ സാധിച്ചത് സമരത്തിന്റെ വിജയമാണ്. ഓണറേറിയം 21, 000 രൂപയാക്കുക, വിരമിക്കല്‍ ആനുകുല്യം നല്‍കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സമരരീതി ജില്ലാ കേന്ദ്രങ്ങളില്‍ തുടരും. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വരികയായിരുന്ന 265 ദിവസത്തെ രാപ്പകല്‍ സമരമാണ് അവസാനിപ്പിക്കുന്നത്.സിഐടിയുവും സിപിഎം നേതാക്കളും ആശമാരെ അപമാനിച്ചു. സിഐടിയു നേതാവ് എളമരം കരിം പറഞ്ഞത് ആശപ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടില്ലെന്നാണ്.…
Read MoreDay: October 31, 2025
സ്മൃതി @ 1000
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരേ വനിതാ രാജ്യാന്തര ഏകദിനത്തില്‍ 1000 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ സൂപ്പര്‍ ബാറ്റര്‍ സ്മൃതി മന്ദാന. ഇന്നലെ ഓസ്ട്രേലിയ x ഇന്ത്യ ഐസിസി ഏകദിന ലോകകപ്പ് സെമിയില്‍ 24 പന്തില്‍ 24 റണ്‍സ് നേടിയതിനിടെയാണ് സ്മൃതി ഈ നേട്ടം സ്വന്തമാക്കിയത്. മിതാലി രാജിനുശേഷം ഓസ്ട്രേലിയയ്ക്കെതിരേ ഏകദിനത്തില്‍ 1000 റണ്‍സ് നേടുന്ന രണ്ടാമത് ഇന്ത്യക്കാരിയാണ് സ്മൃതി. 37 ഇന്നിംഗ്സില്‍ മിതാലി 1123 റണ്‍സ് നേടിയിട്ടുണ്ട്. 21-ാം ഇന്നിംഗ്സിലാണ് സ്മൃതി 1000 തികച്ചത്.
Read Moreവണ്ടർ ലേഡീസ്: ഓസ്ട്രേലിയയെ കീഴടക്കി ഇന്ത്യ വനിതാ ലോകകപ്പ് ഫൈനലിൽ
മുംബൈ: എഴ് തവണ ലോകചാന്പ്യന്മാരായ ഓസ്ട്രേലിയയുടെ തലപ്പൊക്കത്തിനും മുകളിൽ ജെമീമ റോഡ്രിഗസിന്റെ സെഞ്ചുറി ഉയർന്നപ്പോൾ ഇന്ത്യ ലോകകപ്പ് ഫൈനലിൽ. ഐസിസി വനിതാ ഏകദിന ലോകകപ്പ് സെമിയിൽ നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയെ മലർത്തിയടിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഒന്‍പത് പന്ത് ബാക്കിവച്ച് അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യൻ ലേഡീസിന്റെ വണ്ടർ ജയം. 134 പന്തിൽ 127 റണ്‍സുമായി പുറത്താകാതെ നിന്ന ജെമീമ റോഡ്രിഗസാണ് ഇന്ത്യൻ ടീമിന്റെ വിജയശിൽപ്പി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (88 പന്തിൽ 89), റിച്ച ഘോഷ് (16 പന്തിൽ 26), ദീപ്തി ശർമ (17 പന്തിൽ 24), സ്മൃതി മന്ദാന (24 പന്തിൽ 24), അമൻജോത് കൗർ (എട്ട് പന്തിൽ 15 നോട്ടൗട്ട് ) എന്നിവരും ഇന്ത്യക്കായി തിളങ്ങി. സ്കോർ: ഓസ്ട്രേലിയ 49.5 ഓവറിൽ 338. ഇന്ത്യ 48.3 ഓവറിൽ 341/5. ജെമീമയാണ് പ്ലെയർ ഓഫ് ദ…
Read Moreറഷ്യൻ എണ്ണ ഇന്ത്യ കുറയ്ക്കുമെന്ന അവകാശവാദം ആവർത്തിച്ച് ട്രംപ്
ന്യൂയോർക്ക്: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്ന വിഷയത്തിൽ ഇന്ത്യ സമ്മതിച്ചുവെന്ന വാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബുസാനിൽ വച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വാഷിംഗ്ടണിലേക്ക് മടങ്ങവേ വിമാനത്തിൽവച്ചാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്. ചിൻപിംഗുമായി റഷ്യൻ എണ്ണയുടെ വിഷയം സംസാരിച്ചില്ലെങ്കിലും യുക്രെയ്ൻ യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്നതിനെ സംബന്ധിച്ച് ചർച്ചയുണ്ടായെന്നും ട്രംപ് പറഞ്ഞു. അസ്ഥിരമായ ഇന്നത്തെ സാഹചര്യത്തിൽ, ഇന്ത്യൻ ഉപയോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുകയെന്നതിനാണു മുൻഗണനയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്. സ്ഥിരതയുള്ള വിലയും സുരക്ഷിതമായ വിതരണശൃംഖലയും ഉറപ്പാക്കുകയാണ് ഇന്ത്യയുടെ ഊർജനയത്തിന്റെ രണ്ട് ലക്ഷ്യങ്ങൾ. സ്രോതസുകൾ വിപുലപ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണ്. ഇപ്പോഴത്തെ യുഎസ് സർക്കാർ ഊർജമേഖലയിൽ സഹകരണത്തിനു താത്പര്യം കാട്ടിയിട്ടുണ്ടെന്നും ചർച്ചകൾ നടക്കുകയാണെന്നും മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.
Read Moreലൂവ്റ് മ്യൂസിയം കവർച്ച: അഞ്ചുപേർ കൂടി അറസ്റ്റിൽ
പാരീസ്: ലൂവ്റ് മ്യൂസിയം കവർച്ചയിൽ അഞ്ചുപേർകൂടി അറസ്റ്റിലായെന്ന് പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. ബുധനാഴ്ച രാത്രി പാരീസിൽനിന്നാണ് ഇവർ പിടിയിലായത്. മ്യൂസിയം പരിസരത്ത് മോഷ്ടാക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വസ്തുക്കളിൽനിന്നു ലഭിച്ച ഡിഎൻഎ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായവരിൽ ഒരാളെ തിരിച്ചറിഞ്ഞത്. മോഷണത്തിൽ സുപ്രധാന പങ്കു വഹിച്ച വ്യക്തിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മാസം 19നു നടന്ന സംഭവത്തിൽ രണ്ടു പേർ 26ന് പിടിയിലായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ഈ രണ്ടു പേരും തങ്ങൾക്ക് കവർച്ചയിൽ ഭാഗിക പങ്കുണ്ടെന്ന് അന്വേഷണ സംഘത്തോട് സമ്മതിച്ചു. മോഷണം നടത്തിയത് നാലു പേരാണെങ്കിലും സംഭവത്തിനു പിന്നിൽ വിപുലമായ സംഘമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. മോഷണത്തിൽ പങ്കെടുത്തവരിൽ മൂന്നുപേരും പിടിയിലായെന്നാണ് സൂചന. കേസന്വേഷണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അന്വേഷണസംഘമോ ഫ്രഞ്ച് അധികൃതരോ തയാറായിട്ടില്ല. മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽനിന്ന് കവർച്ച…
Read Moreആരാണ് അതിദരിദ്രർ… കേരളത്തിൽ അതിദാരിദ്ര്യരില്ലെന്ന പ്രഖ്യാപനം; തലവടി പഞ്ചായത്തിലെ 15-ാം വാര്‍ഡിൽ വിധവയായ മണിയമ്മയും മകനും ദാരിദ്ര്യത്തിന്റെ മടിത്തട്ടില്‍
എടത്വ: ജില്ലയില്‍ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഇന്നു നടക്കാനിരിക്കെ കൊടിയ ദാരിദ്ര്യത്തിന്റെ മടിത്തട്ടില്‍ വിധവയുടെ കുടുംബം. അപകടത്തില്‍പ്പെട്ട ഏകമകന് ചുവടുവയ്ക്കാന്‍ പരസഹായം വേണം. ആകെയുണ്ടായിരുന്ന വീട് കാലപ്പഴക്കത്താല്‍ തകര്‍ന്നതോടെ ഇരുമ്പ് ഷെഡിലാണ് താമസം. തലവടി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ പഴയചിറ മണിയമ്മയും ഏകമകന് കണ്ണനുമാണ് ഭക്ഷണത്തിനും മരുന്നിനുമായി കൊടിയ ദാരിദ്ര്യം അനുഭവിക്കുന്നത്. 14 വര്‍ഷം മുന്‍പ് മണിയമ്മയുടെ ഭര്‍ത്താവ് രാധാകൃഷ്ണന് ഷോക്കേറ്റ് മരിച്ചിരുന്നു. ഒരു മകനും ഒരു മകളും അടങ്ങിയ കുടുംബം ഇതോടെ അനാഥമായി. രാധാകൃഷ്ണന് ഷോക്കേറ്റ് മരിച്ചതിനെത്തുടര്‍ന്ന് നടത്തിയ കേസില്‍ 9.15 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചിരുന്നു. മകള്‍ പ്രായപൂര്‍ത്തിയായതോടെ ഈ തുക ഉപയോഗിച്ച് മകളെ വിവാഹം കഴിപ്പിച്ചു വിട്ടു.സഹോദരിയുടെ വിവാഹശേഷം അബുദാബിയിലേക്കു പോയ കണ്ണന് രണ്ടരവര്‍ഷത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി. ഓടിട്ട പഴയവീടിന്റെ മേല്‍ക്കൂരകള്‍ പൊളിച്ചുമാറ്റി അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ അപ്രചതീക്ഷിതമായി അപകടം ഈ കുടുംബത്തിലേക്ക് വീണ്ടും കടന്നുവന്നു.…
Read Moreട്രംപ്-ഷി ഉച്ചകോടി: യുഎസ്-ചൈന വാണിജ്യയുദ്ധത്തിൽ താത്കാലിക വെടിനിർത്തൽ
ബുസാൻ: വാണിജ്യയുദ്ധത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തീരുമാനിച്ച് യുഎസ് പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും. ദക്ഷിണകൊറിയയിലെ ബുസാനിൽ ഇരുവരും നടത്തിയ ഉച്ചകോടിയിൽ ചൈനയ്ക്കുള്ള ഇറക്കുമതിചുങ്കത്തിൽ പത്തു ശതമാനം കുറവ് വരുത്താൻ ട്രംപ് തീരുമാനിച്ചു. ഫെന്റാനിൽ എന്ന മയക്കുമരുന്ന് അമേരിക്കയിലെത്തുന്നതു തടയാൻ നടപടികൾ, അമേരിക്കൻ സോയാബീൻ വാങ്ങൽ പുനരാരംഭിക്കൽ, അപൂർവധാതു വിഭവങ്ങളുടെ കയറ്റുമതിയിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഒരു വർഷത്തെ ഇളവ് എന്നീ വാഗ്ദാനങ്ങൾ ട്രംപിന് ഷിയും നല്കി. ഉച്ചകോടി ആശ്ചര്യജനകമായിരുന്നുവെന്നും പത്തിൽ 12 പോയിന്റ് നല്‍കുന്നതായും ട്രംപ് പിന്നീട് പറഞ്ഞു. അതേസമയം, അമേരിക്ക-ചൈന വാണിജ്യ യുദ്ധത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കാനുള്ള തീരുമാനങ്ങളൊന്നും ഉച്ചകോടിയിൽ ഇല്ലെന്നും തന്ത്രപരമായ താത്കാലിക വെടിനിർത്തലാണ് ഉണ്ടായിരിക്കുന്നതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടി. ചൈനയ്ക്കുള്ള ഇറക്കുമതി ചുങ്കം 57 ശതമാനം ആയിരുന്നത് 47 ശതമാനമായി കുറഞ്ഞു എന്നതാണ് ഉച്ചകോടിയിലെ ഏറ്റവും പ്രധാന തീരുമാനം. വാഹനങ്ങൾ, വിമാനങ്ങൾ, ആയുധങ്ങൾ തുടങ്ങിയവയുടെ ഉത്പാദനത്തിൽ…
Read Moreമഴയിൽ കിളിർത്തത് കണ്ണീർ… കൊയ്തെടുത്ത നെല്ലെടുക്കാൻ ആരുമില്ല; വില വർധന കർഷകരോഷം ശമിപ്പിക്കാൻ പര്യാപ്തമല്ല
അമ്പലപ്പുഴ: കൊയ്തെടുത്ത നെല്ലെടുക്കാൻ ആരുമില്ല. 28 ലക്ഷത്തോളം രൂപയുടെ നെല്ല് മഴയിൽ നശിക്കുന്നു. കൃഷി ഉപേക്ഷിക്കാൻ തയാറായി കർഷകർ. പുന്നപ്ര തെക്ക് പഞ്ചായത്ത് അറവുകാട് കിഴക്ക് 90 ഏക്കറുള്ള പാര്യക്കാട് പാടശേഖരത്തിലാണ് ഒരാഴ്ചയായി നെല്ല് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്. 64 കർഷകരാണ് ഇവിടെയുള്ളത്. പുന്നപ്ര പൂന്തറ വടക്ക് പാടശേഖരത്തിലെ കൊയ്ത്ത് കഴിഞ്ഞ് 16 ദിവസമായ നെല്ല് മഴയിൽ കിളർത്തു. ഇവിടെയും ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.പത്തു ദിവസം മുൻപാണ് പാര്യക്കാട് പാടത്ത് രണ്ടാം കൃഷിയുടെ കൊയ്ത്ത് നടന്നത്. ഒരേക്കറിന് 25 ഓളം ക്വിന്റൽ നെല്ല് ലഭിച്ചു. പത്തു ടണ്ണോളം നെല്ലാണ് പാടവരമ്പത്തും റോഡരികിലുമായി കൂട്ടിയിട്ടിരിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷം നെല്ല് നോക്കാനായി മില്ലുകാരുടെ ഏജന്റ് എത്തി. നല്ല നെല്ലാണെന്നും രണ്ടു ദിവസം കഴിഞ്ഞ് നെല്ലെടുക്കാൻ വരാമെന്നും പറഞ്ഞ് മടങ്ങിയ ഏജന്റ് ഇതുവരെ എത്തിയില്ല. ഇതിനിടെ കർഷകർ പല തവണ…
Read Moreരാജ്യത്ത് ഇതാദ്യം… ‘നിർണയ ലാബ് നെറ്റ്വർക്ക്’ സംവിധാനം യാഥാർഥ്യമായി
സമഗ്ര ലബോറട്ടറി പരിശോധനകൾ താഴെത്തട്ടിൽ ഉറപ്പു വരുത്തുന്നതിനായി സർക്കാർ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള നിർണയ ലബോറട്ടറി ശൃംഖലയുടെ (ഹബ് ആൻഡ് സ്പോക്ക്) ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സർക്കാർ ലാബുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ഗുണനിലവാരം ഉയർത്തുകയും ലാബുകളെ പരസ്പരം ഹബ് ആൻഡ് സ്പോക്ക് മാതൃകയിൽ ബന്ധിപ്പിക്കുകയും ചെയ്തു. ഇതിലൂടെ സൗജന്യമായോ മിതമായ നിരക്കിലോ വീടിന് തൊട്ടടുത്ത് പരിശോധന നടത്താം. കേരളത്തിന്റെ രോഗപരിശോധനാ ചരിത്രത്തിലെ വിപ്ലവകരമായ മുന്നേറ്റമാണ് നിർണയ എന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന ലാബ് പരിശോധനകൾ, സങ്കീർണ ലാബ് പരിശോധനകൾ, എഎംആർ സർവയലൻസ്, മെറ്റാബോളിക്ക് സ്ക്രീനിംഗ്, ടിബി -കാൻസർ സ്ക്രീനിംഗ്, ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ പരിശോധനകൾ, സാംക്രമിക രോഗ നിർണയവും നിരീക്ഷണവും എന്നിങ്ങനെ ലബോറട്ടറി പരിശോധനകളെ ഏഴ് ഡൊമൈനുകളായി തരംതിരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ തലത്തിൽ തന്നെ പൊതുജനങ്ങൾക്ക് പ്രാപ്യമാക്കുന്ന ഈ സംവിധാനം…
Read Moreഅമ്മയുടെ ഓര്‍മയ്ക്കായി കുടുംബ ഓഹരി ഭൂരഹിതര്‍ക്ക് നൽകി പ്രവാസി ദമ്പതികളായ തേമസും ഏലിയാമ്മയും
കുടുംബവീതമായി ലഭിച്ച സ്ഥലം അമ്മയുടെ ഓര്‍മയ്ക്കായി ഭൂരഹിതര്‍ക്ക് നൽകി പ്രവാസി ദമ്പതികൾ. തകഴി പഞ്ചായത്ത് ഏഴാം വാര്‍ഡ് കേളമംഗലം ഗ്രീൻ വില്ലയിൽ കെ.എ. തോമസ് (സോജപ്പന്‍)-ഏലിയാമ്മ ദമ്പതികളാണ് 22 സെന്റ് സ്ഥലം ഭൂരഹിതര്‍ക്ക് വീട് വയ്ക്കാന്‍ നല്‍കണമെന്ന ആഗ്രഹത്തോടെ ചങ്ങനാശേരി കുന്നന്താനം പഞ്ചായത്തിന് കൈമാറിയത്. ഏലിയാമ്മയ്ക്ക് കുടുംബവീതമായി മല്ലപ്പള്ളി ചെങ്ങരൂർച്ചിറയില് നല്കിയ ഭൂമിയാണ് മാതാവ് ത്രേസ്യാമ്മയുടെ ഓര്‍മയ്ക്കായി ദമ്പതികള്‍ പഞ്ചായത്തിനു കൈമാറിയത്. ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ച നാലു കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാവുന്ന തരത്തിലാണ് ഭൂമി തരംതിരിച്ചിരിക്കുന്നത്. വീടുകളിലേക്ക് മറ്റാരുടെയും ആശ്രയമില്ലാതെ കയറാവുന്ന തരത്തില്‍ വഴി നല്‍കിയാണ് ഭൂമി അളന്ന് തിരിച്ചിരിക്കുന്നത്. തോമസും ഏലിയാമ്മയും കഴിഞ്ഞ 40 വർഷമായി വിയന്നയിലാണ് താമസം. ഓസ്ട്രിയന്‍ പ്രൊവിഷന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണ്‍ കൂടിയാണ് റിട്ട. നഴ്സ് ഏലിയാമ്മ തോമസ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ…
Read More