റിയാദ്: അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയേക്കാള്‍ മികച്ച കളിക്കാരന് താനാണെന്ന പ്രഖ്യാപനവുമായി പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം (ഗോട്ട്) ആരാണെന്നതില്‍, മെസിയേക്കാള്‍ മികച്ച കളിക്കാരന് താനാണെന്ന വിലയിരുത്തല്‍ മുമ്പും റൊണാള്‍ഡോ നടത്തിയിരുന്നു. പിയേഴ്സ് മോര്‍ഗനുമായി നടത്തിയ അഖിമുഖത്തിലാണ് മെസിയേക്കാള്‍ മികച്ച കളിക്കാരന് താനാണെന്ന വിലയിരുത്തല്‍ റൊണാള്‍ഡോ നടത്തിയത്. “മെസി എന്നേക്കാള്‍ മികച്ചതാണെന്നോ? അതിനോട് ഞാന്‍ യോജിക്കുന്നില്ല. അത്രയും എളിമ എനിക്കു വേണ്ട’’- പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തിന്റെ പുറത്തുവന്ന ക്ലിപ്പിംഗില്‍ റൊണാള്‍ഡോ പറയുന്നു. അഭിമുഖം പൂര്‍ണമായി പുറത്തുവരുന്നതിനു മുമ്പുള്ള ക്ലിപ്പിംഗാണിത്. പിയേഴ്സ് മോര്‍ഗനുമായി 2022ല്‍ നടത്തിയ വിവാദ അഭിമുഖത്തിനുശേഷമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇംഗ്ലണ്ട് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സി വിട്ടത്. അന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കളിക്കാരനായിരുന്ന റൊണാള്‍ഡോ, ക്ലബ്ബിന്റെ രീതികളെയും കോച്ച് എറിക് ടെന്‍ ഹഗിനെയുമെല്ലാം കുറ്റപ്പെടുത്തിയാണ് അഭിമുഖത്തില്‍ സംസാരിച്ചത്.…
Read MoreDay: November 5, 2025
കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര; കെഎസ്ആര്‍ടിസി അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി; അപേക്ഷകള്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ സമര്‍പ്പിക്കണം
കോട്ടയം: കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്രാ പദ്ധതിയില്‍പ്പെടുത്തി ഹാപ്പി ലോംഗ് ലൈഫ് (RFID) യാത്രാ കാര്‍ഡ് ലഭിക്കുന്നതിനായി അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി. കാന്‍സര്‍ രോഗികള്‍ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോ തെറാപ്പി റേഡിയേഷന്, ചികിത്സാ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നതിന് കെഎസ്ആര്‍ടിസി ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. ചികിത്സാ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഗതാഗത സൗകര്യം സൗജന്യമാക്കി രോഗികള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കുകയാണ് പദ്ധതിയിലുടെ ലക്ഷ്യമിടുന്നത്.www.keralartcit.com വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കേണ്ടത്. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, മേല്‍വിലാസം, ഓങ്കോളജിസ്റ്റ് നല്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. കെഎസ്ആര്‍ടിസി ചീഫ് ഓഫീസില്‍നിന്ന് ലഭ്യമാക്കുന്ന കാര്‍ഡ് കെഎസ്ആര്‍ടിസി യൂണിറ്റ് ഓഫീസര്‍ വഴി അപേക്ഷകന്റെ വീട്ടിലെത്തിച്ചു നൽകും. വീട് മുതല്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന ആരോഗ്യസ്ഥാപനം വരെയാണ് ഹാപ്പി ലോംഗ് ലൈഫ് കാര്‍ഡില്‍…
Read Moreതകർപ്പൻ മലപ്പുറം
കൊച്ചി: സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ മലപ്പുറം എഫ്സിക്കു തകര്‍പ്പന്‍ ജയം. മഹാരാജാസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മലപ്പുറം എഫ്സി 41ന് ഫോഴ്സ കൊച്ചി എഫ്സിയെ തകര്‍ത്തു. രണ്ടാം പകുതിയില്‍ 10പേരായി ചുരുങ്ങിയ കൊച്ചിക്കെതിരെ ജോണ്‍ കെന്നഡി (45+3, 54 മിനിറ്റുകള്‍) രണ്ടും റോയ് കൃഷ്ണ (39ാം മിനിറ്റ്), അബ്ദുല്‍ ഹക്കു (90+5ാം മിനിറ്റ്) എന്നിവര്‍ ഓരോ ഗോളും നേടി. കൊച്ചിയുടെ ആശ്വാസഗോള്‍ സജീഷിന്റെ (65ാം മിനിറ്റ്) ബൂട്ടില്‍ നിന്നായിരുന്നു. അഞ്ച് കളികളില്‍ ഒമ്പത് പോയന്റുള്ള മലപ്പുറം പട്ടികയില്‍ ഒന്നാമതാണ്. കളിച്ച അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട കൊച്ചി അവസാന സ്ഥാനത്തും.
Read Moreഐസിസി ലോകകപ്പ് വനിതാ ടീമില്‍ മൂന്ന് ഇന്ത്യക്കാര്‍
ദുബായ്: ഐസിസി 2025 വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ടീം ഓഫ് ദ ടൂര്‍ണമെന്റില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടംനേടി. ഞായറാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു കീഴടക്കി ഇന്ത്യ കന്നി ഏകദിന ലോകകപ്പ് സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ടീം ഓഫ് ദ ടൂര്‍ണമെന്റിന്റെ ഐസിസി പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടിയത്. ഫൈനല്‍ കളിച്ച ആറു താരങ്ങള്‍ ഉള്‍പ്പെടെയുള്ള 11 അംഗ ടീമിനെയാണ് ഐസിസി പ്രഖ്യാപിച്ചത്. സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ എന്നിവരാണ് ടീം ഓഫ് ദ ടൂര്‍ണമെന്റില്‍ ഇടംപിടിച്ച ഇന്ത്യന്‍ താരങ്ങള്‍. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡാണ് ഐസിസി ടീമിന്റെ നായിക. ടീമിലെ 12-ാമത് താരമായി ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ നാറ്റ്സ്കൈവര് ബ്രണ്ടിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2025 വനിതാ ഏകദിന ലോകകപ്പിലെ ടീം…
Read Moreമുസ്ലിം പുരുഷന്മാരുടെ രണ്ടാം വിവാഹം: ആദ്യഭാര്യ എതിര്‍ത്താല്‍ രജിസ്ട്രേഷന് അനുവദിക്കരുത്; വ്യക്തി നിയമങ്ങളേക്കാള്‍ മുകളിലാണ് ഭരണഘടനയെന്ന് കോടതി
കൊച്ചി: മുസ്ലിം പുരുഷന്മാര് രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ബന്ധപ്പെട്ട അഥോറിറ്റി ആദ്യഭാര്യയുടെ വാദം കൂടി കേള്‍ക്കണമെന്ന് ഹൈക്കോടതി. രണ്ടാം വിവാഹത്തെ ആദ്യ ഭാര്യ എതിര്‍ത്താല്‍, രജിസ്ട്രേഷന് അനുവദിക്കരുത്. വിഷയം സിവില്‍ കോടതിയുടെ തീര്‍പ്പിന് വിടണമെന്നും ജസ്റ്റീസ് പി.വി. കുഞ്ഞു കൃഷ്ണന് വ്യക്തമാക്കി.വിവാഹ രജിസ്ട്രേഷന് നിഷേധിച്ച പഞ്ചായത്തിന്റെ നടപടിക്കെതിരേ കണ്ണൂര്‍ കരുമത്തൂര്‍ മുഹമ്മദ് ഷരീഫും രണ്ടാം ഭാര്യയും സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഉത്തരവിലാണ് നിരീക്ഷണം. 2017ലാണ് ഇവര്‍ മതാചാരപ്രകാരം വിവാഹിതരായത്. യുവാവിന്റെ ആദ്യ വിവാഹബന്ധം നിലനില്‍ക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറി വിവാഹ രജിസ്ട്രേഷന് നിരസിച്ചത്. മുസ്ലിം വ്യക്തി നിയമപ്രകാരം പുരുഷന് ബഹുഭാര്യത്വം അനുവദിക്കുന്നുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. അതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്കാന് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ബഹുഭാര്യത്വം അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു. എല്ലാ ഭാര്യമാരോടും നീതി പുലര്‍ത്താനും പോറ്റാനും കഴിയണമെന്ന്…
Read More