ഇൻഡോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ടോസ് നേടിയ മധ്യപ്രദേശ് കേരളത്തിനെ ബാറ്റിംഗിനയച്ചു. കഴിഞ്ഞ കളിയില്‍ സൗരാഷ്ട്രയ്ക്കെതിരെ കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസവുമായാണ് കേരളം കളിക്കാനിറങ്ങുക. ആദ്യ ഇന്നിംഗ്സ് ലീഡിന്റെ മികവില്‍ കേരളം മൂന്ന് പോയിന്റ് സ്വന്തമാക്കിയിരുന്നു. ഇതുള്‍പ്പടെ കേരളത്തിന് ആകെ അഞ്ച് പോയിന്റാണുള്ളത്. മറുവശത്ത് നാല് കളികളില്‍ നിന്ന് 15 പോയിന്റുമായി ബി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് മധ്യപ്രദേശ്. ടീം മധ്യപ്രദേശ്: ഹർഷ് ഗവാലി, യഷ് ദുബെ, ഹിമാൻഷു മന്ത്രി, ശുഭം ശർമ്മ, ഹർപ്രീത് സിംഗ് ഭാട്ടിയ, ഋഷഭ് ചൗഹാൻ, സാരൻഷ് ജെയിൻ, ആര്യൻ പാണ്ഡെ, അർഷദ് ഖാൻ, കുമാർ കാർത്തികേയ, കുൽദീപ് സെൻ. കേരളാ ടീം: അഭിഷേക് നായർ, രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി, അഹമ്മദ് ഇമ്രാൻ, ബാബ അപരാജിത്ത്, മുഹമ്മദ് അസ്ഹറുദ്ദീൻ, അങ്കിത് ശർമ്മ, എം.ഡി.നിധീഷ്, ശ്രീഹരി എസ്. നായർ, ഏദൻ ആപ്പിൾ ടോം,…
Read MoreDay: November 16, 2025
പൊരുതിയത് ബാവുമ മാത്രം; ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം
കോല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 124 റണ്‍സ് വിജയലക്ഷ്യം. 93-7 എന്ന സ്കോറില്‍ മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 153 റൺസിന് ഓള് ഔട്ടായി. 55 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ടെംബാ ബാവുമ മാത്രമാണ് ദക്ഷിണാഫ്രിക്കക്കായി പൊരുതിയത്. ആദ്യ സെഷനിൽ തന്നെ അവരുടെ ബാക്കി മൂന്നു വിക്കറ്റുകളും ഇന്ത്യ വീഴ്ത്തി. കോർബിൻ ബോഷ് (25), സൈമൺ ഹാർമർ (ഏഴ്), കേശവ് മഹാരാജ് (0) എന്നിവരുടെ വിക്കറ്റുകളാണ്നഷ്ടമായത്. ജസ്പ്രീത് ബുംറ ഒരു വിക്കറ്റു വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജിനാണ് രണ്ടു വിക്കറ്റ്. എട്ടാം വിക്കറ്റില്‍ ബാവുമക്കൊപ്പം പിടിച്ചു നിന്ന കോര്ബിന് ബോഷ് 25 റണ്‍സെടുത്ത് ഇന്ത്യക്ക് ഭീഷണിയായെങ്കിലും ജസ്പ്രീത് ബുമ്ര കൂട്ടുകെട്ട് തകര്‍ത്തതോടെ ദക്ഷിണാഫ്രിക്കയുടെ പതനം പൂര്‍ത്തിയായി.
Read More‘സംഘടനയ്ക്ക് വേണ്ടി എല്ലാം നൽകി, പലയിടത്തുനിന്നും സമ്മര്‍ദം നേരിട്ടു, എത്ര കൊമ്പനായാലും പോരാടും’: ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവര്ത്തകന് ആനന്ദിന്റെ ശബ്ദ സന്ദേശം പുറത്ത്
തിരുവനന്തപുരം:തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിൽ നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പി സുഹൃത്തിനോട് സംസാരിച്ച ഫോണ്‍ സംഭാഷണം പുറത്ത്. രണ്ടും കൽപ്പിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചത്. സംഘടനയ്ക്ക് വേണ്ടി എല്ലാം നൽകി. എത്ര കൊമ്പനായാലും പോരാടും. അപമാനിച്ചവരെ വെറുതെ വിടില്ലെന്നും ആനന്ദ് സംഭാഷണത്തിൽ പറയുന്നുണ്ട്. പലയിടത്തുനിന്നും സമ്മര്‍ദം നേരിട്ടെന്നും സംഭാഷണത്തിൽ ആനന്ദ് പറയുന്നുണ്ട്. സീറ്റ് നിഷേധിച്ചതിലെ മനോവിഷമത്തെ തുടര്‍ന്നാണ് ആനന്ദ് ജീവനൊടുക്കിയതെന്ന് പോലീസിന്റെ എഫ്ഐആറിൽ പറയുന്നു. ആനന്ദിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. അതേസമയം ആനന്ദ് ശിവസേനയില്‍ (യുടിബി) അംഗത്വമെടുത്തതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ശിവസേന സംസ്ഥാന സെക്രട്ടറി പെരിങ്ങമല അജിയില്‍ നിന്ന് ആനന്ദ് അംഗത്വമെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശിവസേനയുടെ സ്ഥാനാര്‍ഥിയായി തൃക്കണ്ണാപുരം വാര്‍ഡില്‍ മത്സരിക്കാനും ആനന്ദ് തീരുമാനിച്ചിരുന്നു.
Read Moreതെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു: മനംനൊന്ത് ബിജെപി പ്രവര്‍ത്തക ജീവനൊടുക്കാൻ ശ്രമിച്ചു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ജീവനൊടുക്കാൻ ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്കോട്ടല വാര്‍ഡിലെ ശാലിനിയാണ് കൈ ഞരമ്പ് മുറിച്ചത്. ശാലിനിയെ മുനിസിപ്പാലിറ്റി 16-ാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നു. പോസ്റ്റര്‍ ഉള്‍പ്പെടെ തയാറാക്കുകയും അനൗദ്യോഗിക പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ സ്ഥാനാര്ഥിത്വമില്ലെന്ന് അറിയിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. ശബ്ദം കേട്ട് മകന് എഴുന്നേറ്റ് നോക്കുമ്പോള്‍ കൈ ഞരമ്പ് മുറിച്ച് രക്തത്തില്‍ കുളിച്ച് നില്ക്കുന്ന നിലയില്‍ ശാലിനിയെ കാണുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതി നിലവില്‍ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ആനന്ദ് കെ.തമ്പി ജീവനൊടുക്കിയതിനു പിന്നാലെയാണ് പുതിയ സംഭവം.
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്: സപ്ലിമെന്ററി വോട്ടർ പട്ടിക പുറത്ത്; സംസ്ഥാനത്താകെ 2.86 കോടി വോട്ടർമാർ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സപ്ലിമെന്ററി വോട്ടർ പട്ടിക പുറത്തിറക്കി. 2,67,587 വോട്ടുകൾ പുതുതായി ചേർത്തപ്പോൾ 34,745 വോട്ടുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ആകെ 2.86 കോടി വോട്ടർമാരാണ് ലിസ്റ്റിലുള്ളത്. ഇന്നലെ അർദ്ധരാത്രിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വരേണ്ടിയിരുന്ന പട്ടികയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ആരംഭിച്ചു. 21ന് പത്രികാ സമർപ്പണത്തിനുള്ള സമയപരിധിഅവസാനിക്കും. തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട മാതൃകാ പെരുമാറ്റ സംഹിത സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു.
Read Moreതട്ടിപ്പുകാർ മറഞ്ഞിരിപ്പുണ്ട്, വലയിൽ വീഴാതെ സൂക്ഷിക്കുക: ഓൺലൈൻ ഹോട്ടൽ ബുക്കിംഗിന്റെ മറവിലും തട്ടിപ്പ്
കൊച്ചി: ഓൺലൈൻ ഹോട്ടൽ ബുക്കിംഗിന്റെ മറവിലും തട്ടിപ്പ് നടക്കുന്നതായി ആക്ഷേപം. കൊച്ചിയിലും കുമരകത്തും ഉൾപ്പെടെ എത്തുന്ന വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ചാണ് ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ സജീവമായിരിക്കുന്നതെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെടിഎം) ചൂണ്ടിക്കാട്ടി. ബുക്കിംഗ് പൂർത്തിയാക്കിയശേഷം ഹോട്ടലിന്റെ റിസർവേഷൻ വിഭാഗത്തിൽനിന്നാണെന്നു തെറ്റിദ്ധരിപ്പിച്ച് അതിഥികളെ ഫോൺ വഴിയോ ഇ-മെയില്‍-വാട്സാപ് സന്ദേശങ്ങൾ വഴിയോ ബന്ധപ്പെട്ട് പണം തട്ടുന്നതാണ് ഇവരുടെ രീതി. അഡ്വാൻസ് പേമെന്റ് നൽകിയില്ലെങ്കിൽ റൂം ബുക്കിംഗ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുക, ഉയർന്ന വിഭാഗത്തിലുള്ള മുറികൾ വാഗ്ദാനം ചെയ്യുക, ഇതിനായി അടിയന്തരമായി പണം അടയ്ക്കാൻ ആവശ്യപ്പെടുക എന്നിവയാണു തട്ടിപ്പുകാരുടെ പ്രധാന രീതികളെന്ന് കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് പറയുന്നു. പ്രധാനമായും ഓൺലൈൻ ട്രാവൽ ഏജൻസി വെബ്സൈറ്റുകൾ വഴി റൂം ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ടാണു തട്ടിപ്പുകൾ നടക്കുന്നത്. ഹോട്ടൽ ജീവനക്കാരുടേതെന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ അയച്ചുനൽകി വിശ്വാസം നേടിയെടുത്ത ശേഷം ക്യൂആർ…
Read More