ഹാ​ദി​യ​യു​ടെ വി​വാ​ഹം റദ്ദാക്കൽ: സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ ന​ൽ​കും;  ഒ​രു ഭീ​ക​ര​നൊ​പ്പം മ​ക​ളെ വി​വാ​ഹം ക​ഴി​പ്പി​ച്ച് അ​യ​യ്ക്കാ​ൻ ഏ​തൊ​രു അ​ച്ഛ​നും വി​ഷ​മ​മു​ണ്ടാ​കുമെന്ന് ഹാ​ദി​യ​യു​ടെ പി​താ​വ്

കോ​ട്ട​യം: ഹാ​ദി​യ​യു​ടെ വി​വാ​ഹം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി റ​ദ്ദാ​ക്കി​യ സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് ഹാ​ദി​യ​യു​ടെ പി​താ​വ് അ​ശോ​ക​ൻ. ഒ​രു ഭീ​ക​ര​നൊ​പ്പം മ​ക​ളെ വി​വാ​ഹം ക​ഴി​പ്പി​ച്ച് അ​യ​യ്ക്കാ​ൻ ഏ​തൊ​രു അ​ച്ഛ​നും വി​ഷ​മ​മു​ണ്ടാ​കും. എ​ന്നാ​ൽ കോ​ട​തി വി​ധി​യെ വി​മ​ർ​ശി​ക്കു​ന്ന​തു ശ​രി​യ​ല്ല. പ​രാ​തി​യു​മാ​യി വീ​ണ്ടും മു​ന്നോ​ട്ടു​പോ​കും. ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്യു​ന്പോ​ൾ മ​ക​ൾ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ശോ​ക​ൻ പ്ര​തി​ക​രി​ച്ചു.

ഹാ​ദി​യ​യു​ടെ വി​വാ​ഹം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. ഭ​ർ​ത്താ​വ് ഷെ​ഫി​ൻ ജെ​ഹാ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ഉ​ത്ത​ര​വു​ണ്ടാ​യ​ത്. ഹാ​ദി​യ-​ഷെ​ഫി​ൻ ജ​ഹാ​ൻ ദ​ന്പ​തി​ക​ളു​ടെ വി​വാ​ഹ​ത്തി​ന് നി​യ​മ​സാ​ധു​ത ഉ​ണ്ടെ​ന്നും ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച് വി​വാ​ഹം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി തെ​റ്റാ​ണെ​ന്നും സു​പ്രീം​കോ​ട​തി വി​ധി​ച്ചു.

വി​വാ​ഹം റ​ദ്ദാ​ക്കാ​ൻ ഹൈ​ക്കോ​ട​തി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. അ​തേ​സ​മ​യം, ഷെ​ഫി​ൻ ജ​ഹാ​നെ​തി​രാ​യ എ​ൻ​ഐ​എ അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്നും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Related posts