മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയ അധ്യാപികയെ കോളജ് വിദ്യാർഥിനി ചെരിപ്പൂരി അടിച്ചു. ആന്ധ്രാ പ്രദേശിലെ വിജയനഗരത്തിലെ രഘു എൻജിനീയറിംഗ് കോളജിലാണ് സംഭവം നടന്നത്.
ഫോൺ പിടിച്ചുവാങ്ങിയതോടെ പ്രകോപിതയായ വിദ്യാർഥിനി അധ്യാപികയെ ചൊരിപ്പുകൊണ്ട് അടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
വിദ്യാർഥിനി ചെരിപ്പൂരി “എന്റെ ഫോൺ തിരികെ തരുമോ അതോ അടിക്കണോ?’
എന്ന് അധ്യാപികയോട് ആക്രോശിക്കുന്നതും ഫോണ് തിരികെ ലഭിക്കാതിരുന്നതോടെ അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോക്ക് അനേകം കമന്റുകളും ലഭിച്ചു. “ഇന്നത്തെ കുട്ടികൾ അധ്യാപകർക്ക് നൽകുന്ന ബഹുമാനമാണിത്.
പിഴവ് കുട്ടികളുടേത് മാത്രമല്ല, മറിച്ച് മാതാപിതാക്കളുടേതും അധ്യാപകരുടേതും കൂടിയാണ്. ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന അധ്യാപകർ ബഹുമാനം പ്രതീക്ഷിക്കുന്നത് ശരിയാണോ?” എന്നൊക്കെയായിരുന്നു കമന്റുകൾ.