50 വര്‍ഷത്തിനു ശേഷം ഹേമ തെലുങ്കില്‍

HEMAMALINIഅമ്പതു വര്‍ഷത്തിനു ശേഷം ബോളിവുഡ് സ്വപ്നസുന്ദരി ഹേമമാലിനി തെലുങ്കിലേക്കു മടങ്ങിയെത്തുന്നു. നൂറാമത്തെ ചിത്രത്തിന്റെ തിരക്കിലാണ് തെലുങ്കു നടന്‍ ബാലകൃഷ്ണ. കൃഷ് ജഗര്‍ളാമുദി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഗൗതമീപുത്ര സതകര്‍ണി എന്നാണ് പേരിട്ടിരിക്കുന്നത്. ശ്രിയ ശരണാണ് ചിത്രത്തിലെ നായിക.

ഈ ചിത്രത്തിലൂടെയാണ് 50 വര്‍ഷത്തിനു ശേഷം വീണ്ടും തെലുങ്കു സിനിമാ ലോകത്തേക്ക് ഡ്രീം ഗേള്‍ തിരിച്ചുവരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് മധ്യപ്രദേശില്‍ പുരോഗമിക്കുകയാണ്. ബാലകൃഷ്ണയുടെ പിതാവ് എന്‍.ടി. രാമറാവുവിനൊപ്പമാണ് അവസാനമായി ഹേമമാലിനി തെലുങ്കില്‍ അഭിനയിച്ചത്.

Related posts