എ​ന്‍റെ ഭ​ർ​ത്താ​വും കു​ഞ്ഞും മ​ധു​ര​യി​ലു​ണ്ട്: നാ​ലാം വ​യ​സി​ൽ മു​ൻ​ജ​ന്മ​ക​ഥ പ​റ​ഞ്ഞു​തു​ട​ങ്ങി; ഇ​ന്നും ഉ​ത്ത​രം കി​ട്ടാ​ത്ത ശാ​ന്തി ദേ​വി​യു​ടെ ജീ​വി​ത​ര​ഹ​സ്യം

ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തു നി​ന്നും എ​ല്ലാ കാ​ല​ഘ​ട്ട​ങ്ങ​ളി​ലും പു​ന​ര്‍​ജ​ന്മ ക​ഥ​ക​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​തി​നെ അ​നു​കൂ​ലി​ക്കു​ക​യും എ​തി​ര്‍​ക്കു​ക​യും ചെ​യ്യു​ന്ന​വ​രു​ണ്ട്.

റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള പു​ന​ര്‍​ജ​ന്മ കേ​സു​ക​ളി​ല്‍ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ഇ​ന്ത്യ​യി​ല്‍ ന​ട​ന്ന പു​ന​ര്‍​ജ​ന്മ ക​ഥ​യാ​ണ് ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്. 1926-1987 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഈ ​സം​ഭ​വം ന​ട​ക്കു​ന്ന​ത്. ശാ​ന്തി ദേ​വി എ​ന്ന പെ​ണ്‍​കു​ട്ടി​യെ​യാ​ണ് അ​പൂ​ര്‍​വ പു​ന​ര്‍​ജ​ന്മ​മാ​യി ക​ണ്ടെ​ത്തി​യ​ത്.

ശാ​ന്തി ദേ​വി ജ​നി​ച്ച​ത് ഡ​ല്‍​ഹി​യി​ലാ​യി​രു​ന്നു. നാ​ലു വ​യ​സ് പ്രാ​യം മു​ത​ല്‍ ത​ന്നെ അ​വ​രു​ടെ മു​ന്‍​ജ​ന്മ​ത്തെ​ക്കു​റി​ച്ച് പ​റ​യു​വാ​ന്‍ തു​ട​ങ്ങി. ത​ന്‍റെ വീ​ട് മ​ധു​ര​യി​ല്‍ ആ​ണെ​ന്നും ത​ന്‍റെ ഭ​ര്‍​ത്താ​വ് ത​ന്നെ അ​വി​ടെ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ശാ​ന്തി​ദേ​വി പ​റ​ഞ്ഞു.

വീ​ട്ടു​കാ​ര്‍ ഇ​തൊ​ക്കെ കു​ഞ്ഞ് ശാ​ന്തി​ദേ​വി​യു​ടെ ഭാ​വ​ന ആ​ണെ​ന്നു​ള്ള ധാ​ര​ണ​യി​ല്‍ ത​ള്ളി​ക്ക​ള​യു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ആ​റു വ​യ​സ്സു​ള്ള​പ്പോ​ള്‍ വീ​ട്ടി​ല്‍ നി​ന്നും ഒ​ളി​ച്ചോ​ടാ​ന്‍ അ​വ​ള്‍ ശ്ര​മി​ച്ചു. സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നോ​ട് അ​വ​ള്‍ ത​ന്റെ പേ​ര് ലു​ക്തി ദേ​വി ആ​ണെ​ന്നും ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട് മ​ധു​ര ആ​ണെ​ന്നും ഭ​ര്‍​ത്താ​വി​ന്റെ പേ​ര് കേ​ദ​ര്‍​നാ​ഥ് ആ​ണെ​ന്നും പ​റ​ഞ്ഞു.

ത​ന്‍റെ ഇ​ള​യ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി 10 ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് മ​ര​ണ​പ്പെ​ട്ട​ത് എ​ന്നും ഭ​ര്‍​ത്താ​വി​ന് തു​ണി ക​ച്ച​വ​ടം ആ​ണെ​ന്നും വെ​ളി​പ്പെ​ടു​ത്തി. ശാ​ന്തി ദേ​വി​യു​ടെ ക​ഥ​ക​ളി​ല്‍ താ​ല്‍​പ​ര്യം വ​ന്ന സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഈ ​വി​വ​ര​ങ്ങ​ളു​മാ​യി യോ​ജി​ക്കു​ന്ന ഒ​രു കേ​ദാ​ര്‍​നാ​ഥ് മ​ധു​ര​യി​ല്‍ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി.

ഹെ​ഡ്മാ​സ്റ്റ​റി​ല്‍ നി​ന്നും വി​വ​ര​ങ്ങ​ള​റി​ഞ്ഞ കേ​ദാ​ര്‍​നാ​ഥ് ത​ന്‍റെ സ​ഹോ​ദ​ര​നാ​ണ് എ​ന്ന വ്യാ​ജേ​ന ശാ​ന്തി ദേ​വി​യെ കാ​ണാ​ന്‍ ഡ​ല്‍​ഹി​യി​ലെ​ത്തി. എ​ന്നാ​ല്‍ ആ​ദ്യ ദ​ര്‍​ശ​ന​ത്തി​ല്‍ ത​ന്നെ ശാ​ന്തി ദേ​വി കേ​ദാ​ര്‍​നാ​ഥി​നെ​യും പു​ത്ര​നെ​യും തി​രി​ച്ച​റി​ഞ്ഞു ലു​ക്തി​ദേ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല കാ​ര്യ​ങ്ങ​ളും അ​വ​ള്‍ കൃ​ത്യ​മാ​യി ത​ന്നെ പ​റ​ഞ്ഞു.

കേ​ദാ​ര്‍​നാ​ഥി​ന്‍റെ ഇ​ഷ്ട ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി കൊ​ടു​ക്കാ​ന്‍ അ​വ​ള്‍ അ​മ്മ​യോ​ട് പ​റ​ഞ്ഞു. ത​ന്‍റെ ഭ​ര്‍​ത്താ​വ് വെ​ളു​ത്തു സു​ന്ദ​ര​ന​ല്ലേ എ​ന്നും താ​ന്‍ പ​റ​ഞ്ഞ​തു​പോ​ലെ ത​ന്നെ ക​വി​ളി​ല്‍ മ​റു​ക് ഇ​ല്ലെ​ന്നും അ​വ​ള്‍ അ​മ്മ​യോ​ട് ചോ​ദി​ച്ചു.

കേ​ദാ​ര്‍​നാ​ഥു​മാ​യി ന​ട​ത്തി​യ ര​ഹ​സ്യ സം​ഭാ​ഷ​ണ​ത്തി​ല്‍ അ​വ​രു​ടെ ദാ​മ്പ​ത്യ​ത്തി​ലെ സ്വ​കാ​ര്യ​മാ​യ പ​ല കാ​ര്യ​ങ്ങ​ളും ശാ​ന്തി ദേ​വി വെ​ളി​പ്പെ​ടു​ത്തി.

വേ​റെ ക​ല്യാ​ണം ക​ഴി​ക്കി​ല്ല എ​ന്ന​ല്ലേ എ​നി​ക്ക് വാ​ക്ക് ത​ന്ന​ത് പി​ന്നെ എ​ന്തി​ന് വീ​ണ്ടും ക​ല്യാ​ണം ക​ഴി​ച്ചു എ​ന്നും അ​വ​ര്‍ ചോ​ദി​ച്ചു. ഈ ​സം​ഭ​വ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​ഞ്ഞ​പ്പോ​ള്‍ ഇ​തി​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ ഒ​രു പ​തി​ന​ഞ്ചം​ഗ ക​മ്മീ​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ന​വം​ബ​ര്‍ 24ന് ​ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍ ശാ​ന്തി ദേ​വി​യു​മാ​യി മ​ധു​ര​യി​ലേ​ക്ക് ട്രെ​യി​നീ​ന്‍ യാ​ത്ര തി​രി​ച്ചു.

മ​ധു​ര​യി​ല്‍ എ​ത്തി​യ ശാ​ന്തി​ദേ​വി വ​ള​രെ കൃ​ത്യ​മാ​യ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി കാ​ണി​ച്ചു. ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ അ​വ​ള്‍ ബ​ന്ധു​ക്ക​ളെ തി​രി​ച്ച​റി​ഞ്ഞു ത​ന്‍റെ മു​റി​യും താ​ന്‍ ജീ​വി​ച്ചി​രു​ന്ന​പ്പോ​ള്‍ ഉ​ണ്ടാ​യ കി​ണ​റും ഒ​ക്കെ അ​വ​ള്‍ കാ​ണി​ച്ചു കൊ​ടു​ത്തു താ​ന്‍ പ​ണം ഒ​ളി​പ്പി​ച്ചു‌​വ​ച്ചി​രു​ന്ന സ്ഥ​ല​വും എ​ല്ലാം കൃ​ത്യ​മാ​യി കാ​ണി​ച്ചു​കൊ​ടു​ത്തു.

തു​ട​ര്‍​ന്ന് ലു​ക്തി ദേ​വി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ത്തേ​ക്ക് അ​വ​രെ കൊ​ണ്ടു​പോ​യി വി​കാ​ര​നി​ര്‍​ഭ​ര​മാ​യ ഒ​രു കൂ​ടി​ക്കാ​ഴ്ച​യാ​യി​രു​ന്നു അ​വി​ടെ ന​ട​ന്ന​ത്. പ​ക്ഷേ ഇ​ങ്ങ​നെ​യൊ​ക്കെ ആ​ണെ​ങ്കി​ലും പു​ന​ര്‍​ജ​ന്മം ആ​ണെ​ന്ന് തെ​ളി​യി​ക്കാ​ന്‍ ഉ​ള്ള സം​ഗ​തി​ക​ള്‍ ഇ​തി​ല്‍ ഇ​ല്ല എ​ന്ന റി​പ്പോ​ര്‍​ട്ട് ആ​ണ് 1936ല്‍ ​പു​റ​ത്തു​വ​ന്ന​ത്.

എ​ന്നാ​ല്‍ ഈ ​റി​പ്പോ​ര്‍​ട്ടി​നെ എ​തി​ര്‍​ത്ത് കൊ​ണ്ട് നി​ര​വ​ധി ഗ​വേ​ഷ​ക​രു​ടെ ലേ​ഖ​ന​ങ്ങ​ള്‍ പി​ന്നീ​ട് പു​റ​ത്തു​വ​രു​ക​യു​ണ്ടാ​യി പ്ര​ശ​സ്ത​രാ​യ പ​ല ഗ​വേ​ഷ​ക​രും വി​മ​ര്‍​ശ​ക​രും ഈ ​കേ​സ് പ​ഠി​ക്കു​ക​യു​ണ്ടാ​യി ജീ​വി​ത അ​വ​സാ​നം വ​രെ ത​ന്‍റെ നി​ല​പാ​ടു​ക​ളി​ല്‍ ഉ​റ​ച്ചു നി​ന്ന ശാ​ന്തി​ദേ​വി വി​വാ​ഹം ക​ഴി​ക്കു​ക​യു​ണ്ടാ​യി​ല്ല.

ഈ ​സം​ഭ​വം പ്ര​മേ​യ​മാ​ക്കി ചി​ത്രീ​ക​രി​ച്ച മാ​നി​ക ഉ​ന്‍ വി​യ പ്ല​സ് റ്റാ​ഡ് എ​ന്ന ചി​ത്രം 1989ല്‍ ​പു​റ​ത്തി​റ​ങ്ങി പു​ന​ര്‍​ജ​ന്മ വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ട്ടി​ട്ടു​ള്ള ക​ഥ​ക​ളി​ല്‍ ഏ​റ്റ​വും വി​ശ്വ​സ​നീ​യ​മാ​യ ക​ഥ ശാ​ന്തി ദേ​വി​യു​ടെ​ത് ത​ന്നെ​യാ​ണ്.

1987 ഡി​സം​ബ​ര്‍ 27ന് ​മ​ര​ണ​പ്പെ​ട്ട​തി​ന് നാ​ല് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് പോ​ലും അ​വ​ര്‍ ഇ​ന്‍റ​ര്‍​വ്യൂ ചെ​യ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. ഇ​ത് ശാ​ന്തി​ദേ​വി​യു​ടെ ഭാ​വ​ന​യാ​യി​രു​ന്നു​വോ അ​തോ സ​ത്യ​മാ​യി​രു​ന്നു​വോ എ​ന്ന​ത് ഇ​ന്നും ചു​രു​ള​ഴി​യാ​ത്ത ര​ഹ​സ്യ​മാ​യി നി​ല​നി​ല്‍​ക്കു​ന്നു.

Related posts

Leave a Comment