കൊച്ചി: സംവിധായകന് നീജം കോയയുടെ മുറിയില്‍ എക്സൈസ് പരിശോധന നടത്തിയതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയെന്ന് ഫെഫ്ക. തിങ്കളാഴ്ച രാത്രിയാണ് നജീം താമസിച്ചിരുന്ന ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ എക്സൈസ് ഇന്റലിജന്‍്സ് ആണ് റെയ്ഡ് നടത്തിയത്. ലഹരിമരുന്ന് ഉണ്ടെന്ന വിവരത്തിലായിരുന്നു പരിശോധന. മറ്റുള്ളവരുടെ മുറികള്‍ എക്സൈസ് പരിശോധിച്ചില്ല. ഒരു മുറി മാത്രം പരിശോധിച്ചത് ദുരൂഹതയുണ്ട്. നിയമപരമായ പരിശോധനയ്ക്ക് തടസമില്ലെന്നും ഫെഫ്ക ജന. സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് പറഞ്ഞു.
Read MoreCategory: Edition News
എംഡിഎംഎ കേസ് ; യുവതിയടക്കം ആറുപേര്‍ പിടിയിലായത് ലഹരി വിൽക്കാൻ ശ്രമിക്കുന്നതിനിടെ
കൊച്ചി: എംഡിഎംഎയുമായി യുവതിയടക്കം ആറുപേര്‍ പിടിയിലായ കേസില്‍ പ്രതികള്‍ പിടിയിലായത് വില്പനയ്ക്കുള്ള ശ്രമത്തിനിടെ. ലഹരിമരുന്നു വാങ്ങാന്‍ എത്തുന്നവരെ കാത്ത് എറണാകുളം ചാത്യാത്ത് റോഡില്‍ ക്യൂന്‍സ് വാക്ക് വേക്ക് സമീപം നിര്‍മാണത്തിലിരിക്കുന്ന മറീന വണ്‍ ഫ്ളാറ്റിനു എതിര് വശം വാഹനം പാര്‍ക്ക് ചെയ്തു കിടക്കുമ്പോഴാണ് സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് പൂണിത്തുറ മാപ്പുംഞ്ചേരിവീട്ടില് സജിത് വര്‍ഗീസ് (23), പൂണിത്തറ കളത്തിപ്പറമ്പില്‍ വീട്ടില്‍ വിവേക് വേണു (32), നെട്ടൂര്‍ വെളിപറമ്പില്‍ മുഹമ്മദ് യാസിര്‍ (29), മരട് മാപ്പിഞ്ചേരി വീട്ടില്‍ സേവ്യര്‍ അലന് ബിനു (22), മരട് മാപ്പിഞ്ചേരി വീട്ടില്‍ അക്വിന്‍ ഷിബു (19), വരന്തരപ്പിള്ളി വേലൂപ്പാടം കുന്നക്കാടന്‍ വീട്ടില്‍ റുക്സാന (24) എന്നിവരാണ് പിടിയിലായത്.
Read Moreമഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ; വിദ്യയുടെ അറസ്റ്റ് വൈകുന്നു; കൊച്ചിയിലെ ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം
കൊച്ചി: താല്കാലിക അധ്യാപക നിയമനത്തിനായി വ്യാജരേഖ ചമച്ച കേസില്‍ പ്രതിയായ എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ഥിനിയും മുന്‍ എസ്എഫ്ഐ നേതാവുമായ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനി കെ. വിദ്യയെ കണ്ടെത്താനാവാതെ കൊച്ചി സിറ്റി പോലീസ് കുഴങ്ങുന്നു. കേസെടുത്തതിനു പിന്നാലെ ഇവര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നാണ് പോലീസ് ഭാഷ്യം. അതിനിടെ കൊച്ചിയിലെ വിദ്യയുടെ ബന്ധങ്ങളെക്കുറിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം തുടങ്ങി. വിദ്യ കൊച്ചിയില്‍ എവിടെയെങ്കിലും താമസിച്ചിട്ടുണ്ടോ, ഇവര്‍ എന്നാണ് ഒടുവില്‍ കൊച്ചിയില്‍ വന്നു പോയത്, ഇവര്‍ ആരൊക്കെയായിട്ട് ബന്ധപ്പെട്ടു എന്നീ വിവരങ്ങളാണ് പോലീസ് മുഖ്യമായും അന്വേഷിക്കുന്നത്. ഈ അന്വേഷണം ഇന്ന് വൈകിട്ട് പൂര്‍ത്തിയാകുമെന്നും അതിനുശേഷം കേസ് ഇവിടെ തന്നെ തുടരണോയെന്നുള്ള കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നുമാണ് പോലീസ് ഉന്നതര്‍ നല്കുന്ന വിവരം. അന്വേഷണസംഘം റിപ്പോര്‍ട്ട് ഇന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കുമെന്നാണ് സൂചന.മഹാരാജാസ് കോളജ്…
Read Moreതൃശൂരിലെ ലോഡ്ജിൽ ചെന്നൈ സ്വദേശികളുടെ മരണം സാമ്പത്തിക ബാധ്യതമൂലം; ആത്മഹത്യ കുറിപ്പിൽ പറയുന്നത്
തൃശൂർ: കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള മലബാര്‍ ടവര്‍ ലോഡ്ജില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റർ (50), ഭാര്യ സുനി (45), ഇവരുടെ മകള്‍ ഐറിൻ (20) എന്നിവരാണ് മരിച്ചത്. സന്തോഷ് പീറ്റർ മുറിയിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു. ഭാര്യയെ മുറിയിലെ ബെഡിലും മകളെ ബാത്ത്റൂമിലും മരിച്ചനിലയിൽ കണ്ടെത്തി. കഴിഞ്ഞ ആറിനാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് ഇവർ റൂം ഒഴിയേണ്ടതായിരുന്നു. എന്നാൽ ഉച്ചയ്ക്കു പുറത്തുപോയ സന്തോഷ് വൈകുന്നേരം വരെ റൂം ആവശ്യമാണെന്ന് ലോഡ്ജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. രാത്രിയിലും ഇവർ മുറിയിൽനിന്നു പുറത്തുവരാത്തതിനെ തുടർന്ന് ജീവനക്കാർ പോലീസിനെ വിവരമറിയിച്ചു. അർധരാത്രിയോടെ പോലീസെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് പോലീസ് മുറിയിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. സാന്പത്തികമായി ചിലർ കബളിപ്പിച്ചതാണ് മരണകാരണമെന്ന് കത്തിൽ പറയുന്നു.…
Read Moreഎമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴി ന്യൂയോര്‍ക്കിലേക്ക് പിണറായി വിജയൻ; മുഖ്യമന്ത്രിയുടെ വിദേശയാത്ര ധൂര്‍ത്തെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: അമേരിക്കയില്‍ നടക്കുന്ന ലോകകേരള സഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽനിന്നു യാത്ര തിരിച്ചു. പുലര്‍ച്ചെ 4.35 നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് മുഖ്യമന്ത്രി ദുബായ് വഴി ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ചത്.ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ചീഫ് സെക്രട്ടറി വി.പി. ജോയി തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഭാര്യ കമല വിജയനും ഒപ്പമുണ്ട്. ശനിയാഴ്ച രാവിലെ ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ മാരിയറ്റ് മാര്‍ക് ക്വീയില്‍ ലോകകേരള സഭ മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ഉള്‍പ്പെടെയുള്ളവരും ലോകകേരള സഭാംഗങ്ങളും പങ്കെടുക്കും. ജൂണ്‍ 11ന് വൈകിട്ട് ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രിപിണറായി വിജയന് പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത്…
Read Moreമോനിപ്പള്ളിയിലെ കംപ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കില്‍ പശു വളര്‍ത്താം!; കമ്പിയടിച്ച് റിബണ്‍ കെട്ടിയ പരിശീലനം തുടരുന്നു…
കുറവിലങ്ങാട്: ഡ്രൈവിംഗ് ടെസ്റ്റിന്റെ പേരില്‍ ജില്ലയ്ക്ക് തന്നെ അഭിമാനമായിരുന്ന കംപ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് വെറും നോക്കുകുത്തി. ഉഴവൂര്‍ ജോയിന്റ് ആര്‍ടിഒ ഓഫീസ് പരിധിയില്‍ യാഥാര്‍ഥ്യമാക്കിയ കംപ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കാണ് ഉപയോഗമില്ലാതെ കാടുവളര്‍ന്ന് നില്‍ക്കുന്നത്. വലിയ പ്രതീക്ഷയോടെ ലക്ഷങ്ങള്‍ മുടക്കിയ ട്രാക്കിനെ നോക്കുകുത്തിയാക്കി കമ്പിയടിച്ച് റിബണ്‍ കെട്ടിയാണ് ഇപ്പോഴത്തെ പരിശോധന. 2016 ഫെബ്രുവരി ഒന്നിന് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളുടെയും കംപ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കിന്റെയും നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. ജനപ്രതിനിധികള്‍ക്കൊപ്പം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരുന്ന ടോമിന് തച്ചങ്കരിയടക്കം പങ്കെടുത്തു. ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളുടെയും കംപ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കിന്റെയും ഒന്നാംഘട്ട ഉദ്ഘാടനവും രണ്ടാംഘട്ട നിര്‍മാണവും മന്ത്രി എ.കെ. ശശീന്ദ്രന് 2019 ഫെബ്രുവരി 25ന് ഉദ്ഘാടനം ചെയ്ത് നാടിന് സമ്മാനിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സുധേഷ്കുമാറും ജനപ്രതിനിധികളും പങ്കെടുത്ത വലിയ ആഘോഷത്തെ സ്വീകരിച്ച നാടിന് കാടുകയറിയ കെട്ടിടസമുച്ചയങ്ങള്‍ ഇപ്പോള്‍…
Read Moreഅരിക്കൊമ്പൻ കേരളത്തിലേക്ക് കടക്കുമോ? മഴ ആരംഭിക്കുമ്പോൾ ആന ഏങ്ങോട്ട് യാത്ര ചെയ്യും; വനംവകുപ്പ് നിരീക്ഷിക്കുന്നു
കോട്ടൂർ സുനിൽകാട്ടാക്കട: തമിഴ്നാട് കോതായാർ മേഖലയിൽ തുറന്നുവിട്ട കാട്ടാന അരിക്കൊന്പൻ നെയ്യാർ വനമേഖലയിൽ എത്താൻ സാധ്യതയെന്ന കണക്കുകൂട്ടലിൽ കേരള വനം വകുപ്പ് ആനയെ നിരീക്ഷിക്കുന്നു. അരിക്കൊന്പൻ ഇപ്പോൾ അണക്കെട്ടിലെ വെള്ളം കുടിച്ച് കാട്ടിൽ ചുറ്റി കറങ്ങുകയാണ്. ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് അപ്പർ കോതയാർ വനമേഖലയിൽ ഇന്നലെ തുറന്നുവിട്ടിരുന്നു. ആനയെ തമിഴ്നാട് നിയോഗിച്ച പ്രത്യേകസംഘവും നിരീക്ഷിക്കുന്നുണ്ട്.വെള്ളം കുടിക്കാൻ കോതയാർ ഡാമിന് സമീപത്തെ ജലാശയത്തിന് അടുത്താണ് അരിക്കൊമ്പൻ നിൽക്കുന്നത്. പുതിയ സ്ഥലത്ത് ആനയ്ക്കാവശ്യമായ വെള്ളവും ഭക്ഷണവും ലഭ്യമാണെന്നും വനപാലകർ പറയുന്നു. വെള്ളം കുടിക്കാനും തീറ്റയെടുക്കാനും കഴിയുന്ന മേഖലയിലാണ് അരിക്കൊമ്പൻ ഉള്ളതെന്നാണ് തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കുന്നത്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വനംവകുപ്പിന് ലഭിക്കുന്നുണ്ട്. ആനവേട്ട തടയുന്നതിനുള്ള പത്തംഗ സംഘവും നാല് ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരും രണ്ട് ഡെപ്യൂട്ടി ഡയറക്ടർമാരും ആനയുടെ…
Read Moreവിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയും ആറംഗസംഘവും നാളെ യുഎസിലേക്ക്; ക്യൂബൻ സന്ദർശനത്തിൽ മന്ത്രി വീണജോർജ് മുഖ്യമന്ത്രിയെ അനുഗമിക്കും
തിരുവനന്തപുരം: വിവാദങ്ങൾക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട സംഘം നാളെ അമേരിക്കയിലേക്ക് പോകും. നാളെ പുലർച്ചെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ ഭാര്യ കമല, പിഎ സുനീഷ്, സ്പീക്കർ എ.എൻ. ഷംസീർ, ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ, നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി വി.പി.ജോയി ഉൾപ്പെട്ട സംഘം അമേരിക്കയിലേക്ക് പോകുന്നത്. എഐ കാമറ, കെ-ഫോണ്‍ ഉൾപ്പെടെയുള്ള ഇടപാടുകളിൽ രേഖകൾ സഹിതം അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെയാണ് മുഖ്യമന്ത്രി വിദേശ സന്ദർശനം നടത്തുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംസ്ഥാനം വലിയ സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോയികൊണ്ടിരിക്കുന്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിദേശ സന്ദർശനങ്ങൾ സംസ്ഥാനത്തിന് കുടുതൽ ബാധ്യതകൾ മാത്രമാണ് വരുത്തിവയ്ക്കുന്നതെന്നും ജനങ്ങൾക്കൊ സംസ്ഥാനത്തിനൊ യാതൊരു പ്രയോജനവുമില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. അമേരിക്കയ്ക്ക് പുറമെ മുഖ്യമന്ത്രി ക്യൂബയും സന്ദർശിക്കും. ക്യൂബൻ സന്ദർശനത്തിൽ മന്ത്രി വീണജോർജും മുഖ്യമന്ത്രിയെ…
Read Moreബിപർജോയ് ചുഴലിക്കാറ്റ് അതിതീവ്രമാകും; വരുംദിനങ്ങളിൽ വ്യാപകമഴ; കേരളത്തിൽ മൺസൂൺ വൈകും
തിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിന് മുകളിലുള്ള ബിപോർജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ കിട്ടും. പത്തനംതിട്ടയിലും ആലപ്പുഴയിലും ഇന്ന് യെല്ലോ അലർട്ടാണ്. മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. കേരളാ തീരത്തെ തുറമുഖങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലിനും കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തില്‍ ജൂണ്‍ 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് സ്വാധീനത്തിൽ കേരളത്തിൽ മൺസൂൺ വൈകിയേക്കും. മൺസൂൺ കാറ്റിനെ ചുഴലിക്കാറ്റ് പ്രതികൂലമായി ബാധിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി…
Read Moreമാമ്പഴം ചോദിച്ചെത്തി വയോധികയുടെ സ്വര്‍ണം കവര്‍ന്ന കേസ്; പ്രതികളുടേത് വീട് നേരത്തെ കണ്ടെത്തി മോഷണം നടത്തുന്ന രീതി
ഉഴവൂര്‍: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ മാമ്പഴം ചോദിച്ചെത്തി ഇവരുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നു പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ വെള്ളിയാമറ്റം കൊള്ളിയില്‍ അജേഷ് (39), പാലക്കാട് പെരിങ്ങോട്ടുകുറിശി ചൂരന്നൂര്‍ നരിയിടകുണ്ടില്‍ രാമചന്ദ്രന് (57), തൊടുപുഴ കാഞ്ഞാര്‍ ഞൊടിയപള്ളില്‍ ജോമേഷ് ജോസഫ് (38) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. അജേഷും സുഹൃത്തായ അഷ്റഫും കഴിഞ്ഞ 25ന് ഉച്ചയോടെ സ്കൂട്ടറില്‍ ഉഴവൂര്‍ പെരുന്താനം ഭാഗത്തുള്ള വയോധികയുടെ വീട്ടിലെത്തി സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്ന വയോധികയോട് മാമ്പഴം ഇരിപ്പുണ്ടോ എന്ന് ചോദിച്ചു. ഇതു എടുക്കാന്‍ ഇവര്‍ അകത്തുപോയ സമയം അജേഷ് വയോധികയുടെ പിന്നാലെ ചെന്ന് ഇവരെ ബലംപ്രയോഗിച്ച് കട്ടിലിലേക്ക് തള്ളിയിട്ട് ഇവരുടെ കൈയില്‍ കിടന്നിരുന്ന ആറു വളകളും രണ്ടു മോതിരവും ബലമായി ഊരിയെടുത്തു. തുടർന്ന് പുറത്ത് പരിസരം നിരീക്ഷിച്ച് നിന്നിരുന്ന അഷ്റഫിനോടൊപ്പം സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് പോലീസ് കേസ്…
Read More