പരവൂര്‍ ദുരന്തം: കളക്‌ട്രേറ്റിലെ ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചില്ല; കളക്‌ട്രേറ്റിലെ 16 കാമറകളില്‍ ആറെണ്ണം പ്രവര്‍ത്തനരഹിതം

vediketuuകൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തവുമായി ബന്ധപ്പെട്ട് കൊല്ലം കളക്‌ട്രേറ്റിലെ സിസിടിവി കാമറയില്‍ നിന്നു ക്രൈംബ്രാഞ്ച് സംഘത്തിന് ദൃശ്യങ്ങള്‍ ഒന്നും ലഭിച്ചില്ല. ക്ഷേത്രഭാരവാഹികള്‍ കളക്ടറെ വന്നു കണ്ട ദിവസത്തെ കാമറ ദൃശ്യങ്ങളാണ് സംഘം പരിശോധിച്ചത്. കളക്‌ട്രേറ്റിലെ 16 കാമറകളില്‍ ആറെണ്ണം പ്രവര്‍ത്തനരഹിതമാണ്. കൂടുതല്‍ അന്വേഷണത്തിനായി ഹാര്‍ഡ് ഡിസ്ക് തിരുവനന്തപുരം ഹൈടെക് സെല്ലിലേക്കു കൊണ്ടുപോകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

വെടിക്കെട്ടിന് അനുമതി നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയ ശേഷം ജില്ലാ കളക്ടറെ കണ്ടിരുന്നുവെന്ന ക്ഷേത്രം ഭാരവാഹികളുടെ മൊഴി പരിശോധിക്കാനായിരുന്നു സിസിടിവി ദൃശ്യങ്ങള്‍ െ്രെകംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്.

Related posts