വാർത്ത തുണയായി;  ക​ള​ക്ട​ർ ഒ​പ്പി​ട്ടു, ബാ​ല​ഭ​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കു ശ​മ്പളം കിട്ടി

തൃ​ശൂ​ർ: ക​ള​ക്ട​ർ ഒ​പ്പി​ടാ​തി​രു​ന്ന​തി​നെതു​ട​ർ​ന്ന് ബാ​ല​ഭ​വ​നി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ള​മി​ല്ലാ​ത്ത പൂ​ര​മാ​യിരുന്നു ഇ​ക്കു​റി. ഇ​ന്ന​ലെ ക​ള​ക്ട​ർ ഒ​പ്പി​ട്ട​തോ​ടെ ശ​ന്പ​ളം കൊ​ടു​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം കി​ട്ടാ​ത്ത​തി​ന്‍റെ വാ​ർ​ത്ത ഇ​ന്ന​ലെ രാഷ്‌ട്രദീ​പി​ക പ്രസിദ്ധീകരിച്ചിരുന്നു.

എ​ക്സ്ക്യൂ​ട്ടീ​വ് യോ​ഗ തീ​രു​മാ​നത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫ​ണ്ടി​ൽനി​ന്നും തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഏ​ഴി​നു ചെ​യ​ർ​മാ​നാ​യ ജി​ല്ലാ ക​ള​ക്ട​ർ ടി.​വി അ​നു​പ​മ​യ്ക്കു ക​ത്തു നൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പൂ​ര​ത്തി​ര​ക്ക് ചൂ​ണ്ടി​ക്കാ​ട്ടി ഒ​പ്പി​ട്ടു ന​ൽ​കി​യി​രു​ന്നി​ല്ല.

അ​വ​ധി​ക്കാ​ല ക്യാ​ന്പി​ൽ 1200 കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത്. ശ​ന്പ​ളം കി​ട്ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു വ​രാ​നു​ള്ള ത​യാറെ​ടു​പ്പി​ലാ​യി​രു​ന്നു ജീ​വ​ന​ക്കാ​ർ.

Related posts