കാല്‍സ്യം കാര്‍ബൈഡ് കലര്‍ന്ന മാമ്പഴം വില്പന: വ്യാപാരി പിടിയില്‍

alp-mambashamപത്തനംതിട്ട: കാല്‍സ്യം കാര്‍ബൈഡ് കലര്‍ന്ന മാമ്പഴ വില്പന നാട്ടുകാര്‍ കൈയോടെ പിടികൂടി. മാമ്പഴക്കൂന യ്ക്കിടയില്‍നിന്ന് കാര്‍ബൈഡ് പൊതികള്‍ ഉള്‍പ്പടെയുള്ളവ കണ്ടെടുത്തിട്ടും സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ  പോലീസ് പരാതിക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത പോലീസ് 150 കിലോ പഴവര്‍ഗങ്ങളും വാഹ നവും കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെ പ്രമാടം പാറക്കടവ് പാലത്തിന് സമീപമായിരുന്നു സംഭവം.

ആല്‍ ജംഗ്ഷനു സമീപം വഴിയോരത്ത് നിര്‍ത്തിയിട്ട പെട്ടി ഓട്ടോറിക്ഷയില്‍ കച്ചവടത്തിന് വച്ചിരുന്ന മാമ്പഴത്തില്‍നിന്നാണ് കാല്‍സ്യം കാര്‍ബൈഡ് പൊതി കള്‍ കണ്ടെത്തിയത്. വാഴമുട്ടം സ്വദേശിനിയായ സിന്ധു മാമ്പഴം തിരയുന്നതിനിടെയിലാണ് വെള്ള നിറത്തിലു ള്ള പൊടി വ്യാപകമായി കണ്ടെത്തിയത്. വിശദമായി വിവരം തിരക്കിയപ്പോള്‍ കച്ചവടക്കാന്‍ മോശമായി പെരുമാറുകയും എടുത്ത മാമ്പഴം തിരിച്ചുവാങ്ങുകയും ചെയ്തു. ഇതോടെ സിന്ധു ഇതുവഴി എത്തിയ യാത്ര ക്കാരോടും നാട്ടുകാരോടും വിവരം പറയുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലീസ് പരാതിക്കാരിയോടും നാട്ടുകാരോ ടും പിരിഞ്ഞുപോക ണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍, വിഷം കലര്‍ന്ന പഴം വില്പനയ്‌ക്കെത്തിയ കച്ചവടക്കാര നെതിരെ നടപടിയെടുക്കാതെ പിരിഞ്ഞുപോകില്ലെന്ന നിലപാട് നാട്ടുകാര്‍ സ്വീകരിച്ചതോടെ പോലീസും ആശയക്കുഴപ്പത്തിലായി. പത്തനംതിട്ട ഫുഡ് ആന്‍ഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ വി. ഹരിലാലിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം നടത്തിയ പരിശോധനയില്‍ ആരോഗ്യത്തിന് ഹാനികരമായ കാല്‍സ്യം കാര്‍ബൈഡ് വ്യാപകമായി ഉപയോഗിച്ച പഴവര്‍ഗങ്ങളാണ് വില്പനയ്ക്ക് എത്തിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് കച്ചവടക്കാരന്‍ ഷാഹുല്‍ ഹമീദിനെ പോലീസ് അറസ്റ്റ് ചെയ്തു.

Related posts