നെയ്യാറ്റിന്‍കര: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇനി കൊഴുപ്പും കൂടും. സ്ഥാനാര്‍ഥികളെ സംബ ന്ധിച്ചിടത്തോളം തിരക്കേറി.യ ദിവസങ്ങളാണ് അവശേഷിക്കുന്നത്. പ്രചാരണത്തിന് കൂടുതല്‍ ആവേശം പകരാന്‍ സംസ്ഥാന,ദേശീയ നേതാക്കളുടെ സാന്നിധ്യം കൂടിയാകുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ക്കും വേഗതയേറും. യുഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് ഇന്നലെ നടന്നതോടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.
നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയും ഇന്നലെ രൂപീകരിച്ചു. സ്ഥാനാര്‍ഥി ആര്. ശെല്‍വരാജ് ഇന്നലെയും പ്രചാരണത്തില്‍ സജീവമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെട്ടിട്ടുണ്ടെന്ന് ശെല്‍വരാജ് പറഞ്ഞു. ഭരണത്തുടര്‍ച്ചയ്ക്കായാണ് ജനങ്ങള്‍ ഇപ്രാവശ്യം വിധിയെഴുതേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. ആന്‍സലന്റെ തെരഞ്ഞെടുപ്പ് പ്രചാരണവും ഊര്‍ജിതമായി തുടരുന്നു. നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ വികസനം കേവലം വ്യക്തിപരമാണെന്ന് സിപിഎം നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ രാജ്മോഹന്‍ പറഞ്ഞു. ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ശോചനീയാവസ്ഥ തന്നെ ഏറ്റവും വലിയ ഉദാഹരണം. ആശുപത്രിയില്‍ കെട്ടിടങ്ങള്‍ വെറും കെട്ടിടങ്ങളായി അവശേഷിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍ഡിഎ യുടെ കുടുംബയോ ഗങ്ങള്‍ ക്ക് ഇന്ന് തുടക്കമാകും.
അതിയന്നൂരില്‍ നാലിടത്താണ് ഇന്ന് കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥി പുഞ്ചക്കരി സുരേന്ദ്രന് മണ്ഡലത്തിലെ പ്രദേശങ്ങളില്‍ പ്രചാരണത്തിലാണ്. നരേന്ദ്ര മോദി ഗവണ്മെന്റിന്റെ ജനക്ഷേമ പദ്ധതികള്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വിശദീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നെയ്യാറ്റിന്‍കരയില്‍ ജലസ്രോതസ്സുകള്‍ ധാരാളമുണ്ടെങ്കിലും അതിനൊന്നും ശരിയായ സംരക്ഷണമില്ല. കുടിവെള്ളക്ഷാമവും രൂക്ഷമാണ്. സാംസ്കാരിക, നവോത്ഥാന നായകരുടെ ജന്മത്താലും കര്‍മത്താലും പുണ്യഭൂമിയായ നെയ്യാറ്റിന്‍കരയില്‍ അവരുടെ സംഭാവനകളെക്കുറിച്ച് പുതുതലമുറകള്‍ക്ക് അറിവു പകരുന്ന യാതൊന്നുമില്ലെന്നും പുഞ്ചക്കരി പറഞ്ഞു.